പൊടിയന്‍റെ തൊ​ണ്ട​യി​ൽ​നി​ന്ന് ഭ​ക്ഷ​ണം ഇ​റ​ങ്ങി​യ​തി​ന്‍റെ ല​ക്ഷ​ണ​മി​ല്ല; ആ​ന്ത​രി​ക അ​വ​യ​വ​ങ്ങ​ൾ ചു​രു​ങ്ങിയ നിലയിൽ; മുണ്ടക്കത്തെ സംഭവത്തിൽ പുറത്ത് വരുന്ന വിവരങ്ങൾ ഞെട്ടിക്കുന്നത്

കോ​ട്ട​യം: മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ മാ​ന​സി​ക രോ​ഗ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന മു​ണ്ട​ക്ക​യം വ​ണ്ട​ൻ​പ​താ​ൽ അ​സം​ബ​നി വാ​ർ​ഡി​ൽ തൊ​ടി​യി​ൽ അ​മ്മി​ണി​യു​ടെ (76) ആ​രോ​ഗ്യ നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന് ഡോ​ക്്ട​ർ​മാ​ർ അ​റി​യി​ച്ചു. അ​മ്മ​ണി​യ്ക്കു മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ വി​ദ​ഗ്ധ ചി​കി​ത്സ ന​ല്കി​ വ​രി​ക​യാ​ണ്. അ​മ്മി​ണി​ക്കും ഭ​ർ​ത്താ​വ് പൊ​ടി​യ​നും മ​ക​ൻ റെ​ജി ആ​വ​ശ്യ​മാ​യ ഭ​ക്ഷ​ണ​വും വെ​ള്ള​വും ന​ല്കാ​തെ വീ​ട്ടി​ലെ മു​റി​യി​ൽ പൂട്ടി​യി​ടു​ക​യാ​യി​രു​ന്നു. സം​ഭ​വം നാ​ട്ടു​കാ​ർ അ​റി​ഞ്ഞു പൊ​ടി​യ​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചപ്പോ​ഴേ​ക്കും ഇ​യാ​ൾ മ​ര​ണ​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു. വ​യോ​ധി​ക​രാ​യ മാ​താ​പി​താ​ക്ക​ൾ​ക്കു ഭ​ക്ഷ​ണം മ​രു​ന്നും ന​ല്കാ​ത്ത​തു മ​ക​ന്‍റെ വീ​ഴ്ച​യാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​തോ​ടെ പോ​ലീ​സ് ഇ​ന്ന​ലെ മ​ക​ൻ റെ​ജിയെ അ​റ​സ്റ്റു ചെ​യ്തു. പൊ​ടി​യ​ന്‍റെ ആ​ന്ത​രി​ക അ​വ​യ​വ​ങ്ങ​ൾ ചു​രു​ങ്ങി​യി​രു​ന്ന​താ​യും ഭ​ക്ഷ​ണം തൊ​ണ്ട​യി​ൽ​നി​ന്ന് ഇ​റ​ങ്ങി​യ​തി​ന്‍റെ ല​ക്ഷ​ണ​മി​ല്ലെ​ന്നു​മാ​യി​രു​ന്നു പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ലെ പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ആ​ന്ത​രീ​കാ​വ​യ​വ​ങ്ങ​ൾ രാ​സ​പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​തി​ന്‍റെ റി​പ്പോ​ർ​ട്ട് ല​ഭി​ച്ച​ശേ​ഷം തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. അ​മ്മി​ണി​യു​ടെ തു​ട​ർ ചി​കി​ത്സ​യ്ക്കും സം​ര​ക്ഷ​ണ​ത്തി​നും ആ​വ​ശ്യ​മാ​യ എ​ല്ലാ സ​ഹാ​യ​ങ്ങ​ളും…

Read More

വിളിച്ചത് ഒരു പെണ്‍കുട്ടിയല്ലേ..! പോലീസിനെ മണിക്കൂറോളം വട്ടംകറക്കി പതിനഞ്ചുകാരി; ഒടുവിൽ പെൺകുട്ടിയെ കണ്ടെത്തി ചോദ്യം ചെയ്തപ്പോൾ പുറത്ത് വന്നത് ഞെട്ടിക്കുന്ന മറ്റൊരുകഥ…

ഗാ​ന്ധി​ന​ഗ​ർ: 15വയസുള്ള പെൺകുട്ടി മൂ​ന്നു മ​ണി​ക്കൂ​ർ പോ​ലീ​സി​നെ വ​ട്ടം​ക​റ​ക്കി. അ​വ​സാ​നം പെ​ണ്‍​കു​ട്ടി പ​റ​ഞ്ഞ​ത് ക​ള​വാ​ണെ​ന്ന് ബോ​ധ്യ​പ്പെ​ട്ട​തോ​ടെ, വ​നി​താ പോ​ലീ​സ് പെ​ണ്‍​കു​ട്ടി​യെ ഗു​ണ​ദോ​ഷി​ച്ച് പ​റ​ഞ്ഞ​യ​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​തി​ന് ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​ണ് സം​ഭ​വം. മെ​ഡി​ക്ക​ൽ കോ​ള​ജി​ന് തൊ​ട്ട​ടു​ത്ത ഒ​രു ജം​ഗ​്ഷ​നു സ​മീ​പ​ത്തെ റോ​ഡി​ൽ ര​ണ്ടു ബൈ​ക്കു​ക​ളി​ലാ​യി അ​ഞ്ചു യു​വാ​ക്ക​ളെ​ത്തി പ​തി​ന​ഞ്ചു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​കു​വാ​നും ക​ട​ന്നു​പി​ടി​ക്കു​വാ​നും ശ്ര​മി​ച്ചു​വെ​ന്ന ഫോ​ണ്‍ സ​ന്ദേ​ശം ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സി​ന് ല​ഭി​ക്കു​ന്നു. സ​ന്ദേ​ശം ല​ഭി​ച്ച ഉ​ട​ൻ ഈ ​പ്ര​ദേ​ശം ല​ക്ഷ്യ​മാ​ക്കി പോ​ലീ​സ് പാ​ഞ്ഞെ​ത്തി. റോ​ഡു​ക​ൾ അ​രി​ച്ചു​പെ​റു​ക്കി​യെ​ങ്കി​ലും പെ​ണ്‍​കു​ട്ടി പ​റ​ഞ്ഞ വി​ധ​ത്തി​ലു​ള്ള യു​വാ​ക്ക​ൾ വ​ന്ന​താ​യി ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. പി​ന്നീ​ട് പെ​ണ്‍​കു​ട്ടി​യോ​ട് വീ​ണ്ടും പോ​ലീ​സ് കാ​ര്യ​ങ്ങ​ൾ ആ​രാ​ഞ്ഞു. സം​ഘം ബൈ​ക്കി​ലെ​ത്തി​യ​പ്പോ​ൾ ഇ​തു വ​ഴി പ്രാ​യാ​ധി​ക്യ​മു​ള്ള ഒ​രാ​ൾ വെ​ള്ള ഷ​ർ​ട്ടും മു​ണ്ടും ധ​രി​ച്ച് ക​ട​ന്നു​പോ​യി​യെ​ന്നും പെ​ണ്‍​കു​ട്ടി പ​റ​ഞ്ഞു. ഇ​തി​നെ​തു​ട​ർ​ന്ന് സ​മീ​പ​ത്തെ ചി​ല വീ​ടു​ക​ളി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചെ​ങ്കി​ലും…

Read More

അ​നു​ന​യ​ത്തി​ന് കോ​ൺ​ഗ്ര​സി​ല്ല! കെ.​വി.​തോ​മ​സ് പോ​യാ​ൽ പോ​ട്ടെ; ഏ​റെ അ​ട‌ു​പ്പ​മു​ള്ള ഉ​മ്മ​ൻ ചാ​ണ്ടി​യും പ്ര​ശ്ന​ത്തി​ൽ ഇ​ട​പെ​ട്ടി​ട്ടി​ല്ല

കൊ​ച്ചി: കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​വു​മാ​യി ഇ​ട​ഞ്ഞു നി​ല്‍​ക്കു​ന്ന മു​തി​ർ​ന്ന നേ​താ​വ് കെ.​വി. തോ​മ​സി​നെ അ​നു​ന​യി​പ്പി​ക്കാ​നു​ള്ള നീ​ക്കം കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം ഉ​പേ​ക്ഷി​ച്ചു. പാ​ർ​ട്ടി വി​ടു​മെ​ന്ന പു​ക​മ​റ സൃ​ഷ്ടി​ച്ച തോ​മ​സ് ത​ന്നെ അ​തു​നീ​ക്ക​ണ​മെ​ന്നാ​ണ് നേ​തൃ​ത്വ​ത്തി​ന്‍റെ നി​ല​പാ​ട്. മു​തി​ർ​ന്ന നേ​താ​വ് എ.​കെ. ആ​ന്‍റ​ണി ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ർ​ക്കും ഇ​തേ അ​ഭി​പ്രാ​യ​മാ​ണ്. തോ​മ​സി​ന് ഏ​റെ അ​ട‌ു​പ്പ​മു​ള്ള ഉ​മ്മ​ൻ ചാ​ണ്ടി​യും പ്ര​ശ്ന​ത്തി​ൽ ഇ​ട​പെ​ട്ടി​ട്ടി​ല്ല. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സീ​റ്റ് നി​ഷേ​ധി​ച്ച ത​നി​ക്ക് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​യ​സാ​ധ്യ​ത​യു​ള്ള സീ​റ്റ് ന​ൽ​ക​ണ​മെ​ന്നാ​ണ് തോ​മ​സി​ന്‍റെ ആ​വ​ശ്യം. ഇ​താ​ണ് പ​ല നേ​താ​ക്ക​ളും വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ടാ​ൻ മ​ടി​ക്കു​ന്ന​തി​ന്‍റെ കാ​ര​ണ​വും. നി​ല​പാ​ട് വ്യ​ക്ത​മാ​ക്കാ​ൻ ശ​നി​യാ​ഴ്ച മാ​ധ്യ​മ​ങ്ങ​ളെ കാ​ണു​മെ​ന്ന് നേ​ര​ത്തെ അ​ദ്ദേ​ഹം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. വ​ലി​യ പ്ര​ഖ്യാ​പ​ന​മൊ​ന്നും ന​ട​ത്തി​ല്ലെ​ന്നും പാ​ർ​ട്ടി വി​ടാ​ൻ അ​ദ്ദേ​ഹം ത​യാ​റാ​കി​ല്ലെ​ന്നു​മാ​ണ് കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ന്‍റെ നി​ഗ​മ​നം. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ കോ​ൺ​ഗ്ര​സ് സീ​റ്റ് പ്ര​ഖ്യാ​പ​നം വ​രെ തോ​മ​സ് ക​രു​ത​ലോ​ടെ നീ​ങ്ങു​മെ​ന്നാ​ണ് ക​രു​ത​പ്പെ​ടു​ന്ന​ത്. എ​ന്നാ​ൽ ഇ​ക്കാ​ര്യ​ത്തി​ൽ തോ​മ​സ് ഇ​തു​വ​രെ മ​ന​സു തു​റ​ന്നി​ട്ടി​ല്ല.…

Read More

പെണ്‍കുട്ടികളുടെ ചിത്രവും റേറ്റും വാട്‌സ്ആപ്പിലെത്തും, കൂട്ടിക്കൊണ്ട് പോയാല്‍ 3000 രൂപ! കഞ്ചാവുസംഘത്തെ തേടി എക്സൈസ് റെയ്ഡ്; കുടുങ്ങിയതു പെൺവാണിഭ സംഘം

പ​ത്ത​നം​തി​ട്ട: ക​ഞ്ചാ​വുസം​ഘ​ത്തെ തേ​ടി​യു​ള്ള എ​ക്സൈ​സ് റെ​യ്ഡി​നി​ട​യി​ല്‍ അ​ടൂ​രി​ല്‍ മൂന്നം​ഗ പെ​ണ്‍​വാ​ണി​ഭ സം​ഘ​ത്തെ അ​റ​സ്റ്റ് ചെ​യ്തു. കോ​ഴി​ക്കോ​ട് ഫ​റൂ​ക്ക് കൈ​തോ​ലി പാ​ട​ത്തി​ല്‍ ജം​ഷീ​ര്‍ ബാ​ബു (37), പു​ന​ലൂ​ര്‍ മാ​ത്ര വെ​ഞ്ചേ​മ്പി​ല്‍ (പാ​റ​ക്കൂ​ട്ട​ത്ത് സു​ധീ​ര്‍ മ​ന്‍​സി​ല്‍) ഷ​മീ​ല(36), പാ​ല​ക്കാ​ട് കോ​ട്ടാ​യി ചേ​ന്നം​കോ​ട് വീ​ട്ടി​ല്‍ അ​നി​ത(26) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. വാടകവീട്ടിൽ പെൺവാണിഭം വീ​ട് വാ​ട​ക​യ്ക്കെ​ടു​ത്ത് പെ​ണ്‍​വാ​ണി​ഭം ന​ട​ത്തി​യ കേ​സി​ല്‍ ക​ഞ്ചാ​വ് കേ​സു​ക​ളി​ല്‍ സ്ഥി​രം പ്ര​തി​യാ​യ പ​ഴ​കു​ളം സ്വ​ദേ​ശി അം​ജി​ത്ത് കോ​ഴി​ക്കോ​ട് വ​ച്ച് എ​ക്സൈ​സ് സം​ഘ​ത്തി​ന്‍റെ പി​ടി​യി​ലാ​യി​രു​ന്നു. ഇ​യാ​ളി​ല്‍ നി​ന്ന് ക​ഞ്ചാ​വും ക​ണ്ടെ​ടു​ത്തു. ചോ​ദ്യം ചെ​യ്യ​ലി​ല്‍ ഇ​യാ​ള്‍ ന​ല്‍​കി​യ വി​വ​രം അ​നു​സ​രി​ച്ചാ​ണ് ജം​ഷീ​റി​നെ തേ​ടി പ​റ​ക്കോ​ട് എ​ക്സൈ​സ് സം​ഘം പ​ന്നി​വി​ഴ ഓ​ള്‍ സെ​യി​ന്‍​സ് സ്‌​കൂ​ളി​ന​ടു​ത്തു​ള്ള വീ​ട്ടി​ല്‍ എ​ത്തി​യ​ത്. വീ​ടി​നു​ള്ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ള്‍ 30 ഗ്രാം ​ക​ഞ്ചാ​വ് സി​ഗ​ര​റ്റ് കൂ​ടി​നു​ള്ളി​ല്‍ ക​ണ്ടെ​ത്തി. ഈ ​സ​മ​യം അ​വി​ടെ ര​ണ്ടു സ്ത്രീ​ക​ള്‍ മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. വീ​ട്…

Read More

ക്രഷർ യൂണിറ്റിലേക്കു വെടിമരുന്നുമായി വന്ന ട്ര​ക്ക് പൊ​ട്ടി​ത്തെ​റി​ച്ച് എ​ട്ടു​പേ​ർ മ​രി​ച്ചു; സംഭവം കർണാടകയിലെ ശിവമോഗയിൽ

ബം​ഗളുരു/​ശി​വ​മോ​ഗ: ക​ർ​ണാ​ട​ക​യി​ലെ ശി​വ​മോ​ഗ​യി​ൽ സ്ഫോ​ട​ക​വ​സ്തു ക​യ​റ്റി വ​ന്ന ട്ര​ക്ക് പൊ​ട്ടി​ത്തെ​റി​ച്ച് എ​ട്ടു​പേ​ർ മ​രി​ച്ചു. റെ​യി​ൽ​വേ ക്ര​ഷ​ർ യൂ​ണി​റ്റി​ലേ​ക്ക് വെ​ടി​മ​രു​ന്നു​മാ​യി വ​ന്ന ട്ര​ക്കാ​ണ് പൊ​ട്ടി​ത്തെ​റി​ച്ച​ത്. ശി​വ​മോ​ഗ​യി​ലെ അ​ബ​ല​ഗി​രി ഗ്രാ​മ​ത്തി​നു​സ​മീ​പ​മാ​ണ് അ​പ​ക​ടം ന​ട​ന്ന ക്വാ​റി. ഇ​ന്ന​ലെ രാ​ത്രി 10.20 നാ​ണ് അ​പ​ക​ടം. ക്ര​ഷ​ർ യൂ​ണി​റ്റി​ൽ ഉ​ണ്ടാ​യി​രു​ന്ന തൊ​ഴി​ലാ​ളി​ക​ളാ​ണ് മ​രി​ച്ച​ത്. ഇ​വ​ർ എ​ല്ലാ​വ​രും ബീ​ഹാ​റി​ൽ നി​ന്നു​ള്ള​വ​രാ​ണ്. സം​ഭ​വം ന​ട​ന്ന​യു​ട​നെ മം​ഗളുരൂ, ബം​ഗളുരു​ എന്നിവിടങ്ങളിൽ നി​ന്നെ​ത്തി​യ ബോം​ബ് സ്ക്വാ​ഡ് സ്ഥ​ലം സീ​ൽ ചെ​യ്തു.​ ര​ണ്ടു മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ടു​ത്ത​താ​യും പോ​ലീ​സ് പ​റ​ഞ്ഞു. അ​പ​ക​ടം ന​ട​ന്ന ശി​വ​മോ​ഗ ജി​ല്ല​യി​ലും സ​മീ​പ ജി​ല്ല​യാ​യ ചി​ക്ക​മം​ഗ്ലൂ​രു​വി​ലും സ്ഫോ​ട​ന​ശ​ബ്ദം കേ​ട്ട് നാ​ട്ടു​കാ​ർ ഭൂ​ച​ന​മാ​ണെ​ന്നു ക​രു​തി വീ​ടി​നു പു​റ​ത്തേ​ക്ക് ഓ​ടി. സ്ഫോ​ട​ന​ത്തി​ന്‍റെ ശബ്ദം 15 കി​ലോ​മീ​റ്റ​ർ അകലെ വ​രെ കേട്ടു. പ​ല കെ​ട്ടി​ട​ങ്ങ​ൾ​ക്കും കാ​ര്യ​മാ​യ നാ​ശ​ന​ഷ്ട​മു​ണ്ടാ​യ​താ​യി സ​മീ​പ​വാ​സി​ക​ൾ പ​റ​ഞ്ഞു. റോ​ഡു​ക​ൾ വി​ണ്ടു​കീ​റി. വീ​ടു​ക​ളു​ടെ ജ​ന​ൽ ചി​ല്ലു​ക​ളും മ​റ്റും പൊ​ട്ടി​ത്തെ​റി​ച്ചു. സം​ഭ​വ​സ​മ​യ​ത്ത് ക്ര​ഷ​റി​ൽ…

Read More

മ​ണ്ണ് ഇ​ടി​യു​ന്ന​തും റോ​ഡ് ഇ​ള​കു​ന്ന​തും പ​തി​വ്; ക​ല്ല​ടി​ക്കോ​ട്ടെ ക​നാ​ൽപാ​ലം നി​ർ​മ്മാ​ണം വേഗത്തിലാക്കണം; അ​പ​ക​ട​ഭീ​തി​യി​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ

ക​ല്ല​ടി​ക്കോ​ട്: പാ​ല​ക്കാ​ട് കോ​ഴി​ക്കോ​ട് ദേ​ശീ​യ പാ​ത​യു​ടെ നി​ർ​മ്മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പു​ന​ർ​നി​ർ​മ്മി​ക്കു​ന്ന ക​ല്ല​ടി​ക്കോ​ട്ടെ ക​നാ​ൽ പാ​ലം അ​പ​ക​ട ഭീ​തി​യി​ൽ. പാ​ലം വീ​തി കൂ​ട്ടി നി​ർ​മ്മി​ക്കു​ന്ന​തി​നാ​യി പാ​ല​ത്തി​ന്‍റെ നാ​ലു​ഭാ​ഗ​ങ്ങ​ളി​ലും മ​ണ്ണെ​ടു​ത്ത് കു​ഴി​ക​ൾ തീ​ർ​ത്തി​രി​ക്കു​ക​യാ​ണ്. പ​തി​ന​ഞ്ച​ടി വീ​തി​യി​ലും 20 അ​ടി താ​ഴ്ച​യി​ലു​മാ​ണ് മ​ണ്ണു​ക​ൾ നീ​ക്കം ചെ​യ്തി​ട്ടു​ള്ള​ത്. നി​ല​വി​ലെ ക​നാ​ൽ റോ​ഡി​ന്‍റെ പ​കു​തി​യോ​ള​വും പാ​ലം നി​ർ​മ്മി​ക്കു​ന്ന​തി​നാ​യി മ​ണ്ണ് നീ​ക്കം ചെ​യ്തി​ട്ടു​ണ്ട.് ര​ണ്ടു മാ​സം മു​ന്പ് നീ​ക്കം ചെ​യ്ത സ്ഥ​ല​ത്ത് ഒ​രു നി​ർ​മ്മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ത്തി​യി​ട്ടി​ല്ല. റോ​ഡി​നോ​ട് ചേ​ർ​ന്ന് മ​ണ്ണു നീ​ക്കി​യ ഭാ​ഗ​ത്ത് അ​പ​ക​ട മു​ന്ന​റി​യി​പ്പ് ബോ​ർ​ഡോ, ഡി​വൈ​ഡ​റു​ക​ളോ സ്ഥാ​പി​ച്ചി​ട്ടി​ല്ല. പ​ല​പ്പോ​ഴും വാ​ഹ​ന​ങ്ങ​ൾ തൊ​ട്ട​ടു​ത്തെ​ത്തു​ന്പോ​ൾ മാ​ത്ര​മാ​ണ് ആ​ഴ​ത്തി​ലു​ള്ള കു​ഴി കാ​ണു​ക. വാ​ഹ​ന​ങ്ങ​ൾ പെ​ട്ടെ​ന്ന് ബ്രേ​യ്ക്ക് ചെ​യ്ത് നി​ർ​ത്തു​ന്ന​ത് അ​പ​ക​ട​ങ്ങ​ൾ​ക്കി​ട​യാ​ക്കു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം പാ​ല​ക്കാ​ടു ഭാ​ഗ​ത്തു നി​ന്നും വ​ന്ന ബൈ​ക്ക് ക​നാ​ൽ റോ​ഡി​ലേ​യ്ക്ക് തി​രി​ച്ച​പ്പോ​ൽ നി​യ​ന്ത്ര​ണം വി​ട്ട് മ​ണ്ണെ​ടു​ത്ത കു​ഴി​യി​ലേ​യ്ക്ക് തെ​ന്നി പോ​യെ​ങ്കി​ലും ഓ​ടി​ച്ചി​രു​ന്ന ആ​ൾ പ​രി​ക്കേ​ൽ​ക്കാ​തെ…

Read More

വാ​ല​ൻ നീ​ലാം​ബ​രി ! ആ​റ​ളം വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ൽ പു​തി​യ ഇ​നം ചി​ത്ര​ശ​ല​ഭം

ഇ​രി​ട്ടി: മ​ല​ബാ​ർ നാ​ച്വ​റ​ൽ ഹി​സ്റ്റ​റി സൊ​സൈ​റ്റി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ആ​റ​ളം വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ൽ ന​ട​ത്തി​യ ചി​ത്ര​ശ​ല​ഭ സ​ർ​വേ​യി​ൽ പു​തി​യൊ​രി​നം ശ​ല​ഭ​ത്തെ​ക്കൂ​ടി ക​ണ്ടെ​ത്തി. വാ​ല​ൻ നീ​ലാം​ബ​രി ശ​ല​ഭ​ത്തെ​യാ​ണ് പു​തു​താ​യി ക​ണ്ടെ​ത്തി​യ​ത്. ഇ​തോ​ടെ ആ​റ​ള​ത്ത് ക​ണ്ടെ​ത്തി​യ ശ​ല​ഭ ഇ​ന​ങ്ങ​ളു​ടെ എ​ണ്ണം 262 ആ​യി. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ പ​രി​മി​ത​മാ​യ അം​ഗ​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തി വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലെ പൂ​ക്കു​ണ്ട്, മീ​ൻ​മു​ട്ടി, ചാ​വ​ച്ചി, അ​മ്പ​ല​പ്പാ​റ, പ​രി​പ്പു​തോ​ട്, കൊ​ട്ടി​യൂ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലെ സൂ​ര്യ​മു​ടി എ​ന്നീ സ്ഥ​ല​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു സ​ർ​വേ. ഇ​രു​പ​തോ​ളം ചി​ത്ര​ശ​ല​ഭ നി​രീ​ക്ഷ​ക​ർ സ​ർ​വേ​യി​ൽ പ​ങ്കെ​ടു​ത്തു. ആ​റ​ളം വ​ന്യ​ജീ​വി സ​ങ്കേ​തം വൈ​ൽ​ഡ്‌​ലൈ​ഫ് വാ​ർ​ഡ​ൻ എ. ​ഷ​ജ്‌​ന, അ​സി. വൈ​ൽ​ഡ്‌​ലൈ​ഫ് വാ​ർ​ഡ​ൻ എ​ൻ. അ​നി​ൽ​കു​മാ​ർ, ഡ​പ്യൂ​ട്ടി റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ ജ​യേ​ഷ് ജോ​സ​ഫ്, ക​ൺ​സ​ർ​വേ​ഷ​ൻ ബ​യോ​ള​ജി​സ്റ്റ് നി​തി​ൻ ദി​വാ​ക​ർ, പ്ര​ശ​സ്ത ചി​ത്ര​ശ​ല​ഭ നി​രീ​ക്ഷ​ക​രാ​യ ബാ​ല​കൃ​ഷ്ണ​ൻ വ​ള​പ്പി​ൽ, വി.​കെ.​ച​ന്ദ്ര​ശേ​ഖ​ര​ൻ എ​ന്നി​വ​ർ സ​ർ​വേ​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി. പീ​റീ​ഡേ കു​ടും​ബ​ത്തി​ൽ​പ്പെ​ട്ട ആ​ൽ​ബ​ട്രോ​സ് ശ​ല​ഭ​ങ്ങ​ളു​ടെ…

Read More

പൊങ്കാലാഘോഷത്തിന് എത്തിയ സുഹൃത്തിനെ വെടിവെച്ചു വീഴ്ത്തി; വെടിവച്ചതെന്തിനെന്ന ചോദ്യത്തിന് പ്രതിയുടെ മറുപടികേട്ട് ഞെട്ടി പോലീസുകാരും

കൊ​ഴി​ഞ്ഞാ​ന്പാ​റ: പൊ​ങ്ക​ലാ​ഘോ​ഷ​ത്തി​ന് എ​ത്തി​യ അ​തി​ഥി​ക്ക് വെ​ടി​യേ​റ്റ സം​ഭ​വ​ത്തി​ൽ പ്ര​തി അ​റ​സ്റ്റി​ലാ​യി. വ​ണ്ണാ​മ​ട ന​ട​രാ​ജ​കൗ​ണ്ട​ർ കോ​ള​നി​യി​ലെ എം. ​നാ​ഗ​രാ​ജ​നാ​ണ് (55) എ​യ​ർ​ഗ​ണ്ണി​ൽ​നി​ന്ന് വെ​ടി​യേ​റ്റ​ത്. സു​ഹൃ​ത്താ​യ വ​ണ്ണാ​മ​ട ആ​റാം​മൈ​ൽ എം. ​അ​രു​ണ്‍​പ്ര​കാ​ശി​നെ (34) കൊ​ഴി​ഞ്ഞാ​ന്പാ​റ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ വി​ളി​ച്ചി​ട്ട് വ​രാ​ത്ത​തി​ന്‍റെ വി​ദ്വേ​ഷ​മാ​ണ് വെ​ടി​യു​തി​ർ​ക്കാ​ൻ കാ​ര​ണ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ജ​നു​വ​രി 15നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. അ​രു​ണ്‍​പ്ര​കാ​ശ് ത​ന്‍റെ വീ​ട്ടി​ൽ നാ​ഗ​രാ​ജ​നെ പൊ​ങ്ക​ലി​നു ക്ഷ​ണി​ച്ചി​രു​ന്നു. ഇ​രു​വ​രും മ​ദ്യ​പി​ച്ച​ശേ​ഷം ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ ക്ഷ​ണി​ച്ച​പ്പോ​ൾ നാ​ഗ​രാ​ജ് പോ​കാ​ൻ ത​യ്യാ​റാ​യി​ല്ല. അ​തേ​ത്തു​ട​ർ​ന്ന് അ​രു​ണ്‍​ പ്ര​കാ​ശ് എ​യ​ർ​ഗ​ണ്‍ സു​ഹൃ​ത്തി​ന്‍റെ ത​ല​യ്ക്കു​നേ​രെ പി​ടി​ച്ച് വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. വെ​ടി​യു​ണ്ട തെ​ന്നി​മാ​റി ക​വി​ളി​ലാ​ണ് കൊ​ണ്ട​ത്. തു​ട​ർ​ന്ന്, കോ​ലു​കു​ത്തി​യ​താ​ണെ​ന്നു​പ​റ​ഞ്ഞ് കോ​ഴി​പ്പാ​റ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. നാ​ഗ​രാ​ജി​ന്‍റെ ക​വി​ളി​ൽ ആ​റ് തു​ന്ന​ലു​ക​ളു​ണ്ട്. ഡി​വൈ.​എ​സ്.​പി.​ക്കു​കി​ട്ടി​യ ര​ഹ​സ്യ​വി​വ​ര​ത്തെ​ത്തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​വി​ളി​ലെ പ​രി​ക്ക് തോ​ക്കി​ൽ​നി​ന്നാ​ണെ​ന്നു മ​ന​സി​ലാ​യ​ത്. പി​ന്നീ​ട് കൊ​ഴി​ഞ്ഞാ​ന്പാ​റ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ അ​രു​ണ്‍​പ്ര​കാ​ശി​ന്‍റെ വീ​ട്ടി​ൽ​നി​ന്ന് ര​ണ്ട്…

Read More

പേപ്പറിൽ വേണ്ട, പെൻഡ്രൈവിൽ മതി..! പു​റ്റി​ങ്ങ​ൽ ദു​ര​ന്തം; ഒ​രു പ്ര​തി​ക്ക് 10,500 പേ​ജു​ക​ൾ; കു​റ്റ​പ​ത്ര​ത്തി​ന്‍റെ പ​ക​ർ​പ്പ് പെ​ൻ​ഡ്രൈ​വി​ലാ​ക്കി ന​ൽ​കാ​ൻ കോ​ട​തി

പ​ര​വൂ​ർ: പു​റ്റി​ങ്ങ​ൾ വെ​ടി​ക്കെ​ട്ട് ദു​ര​ന്ത കേ​സ​ൽ വി​ചാ​ര​ണ നേ​രി​ടു​ന്ന 52 പ്ര​തി​ക​ൾ​ക്കു​ള്ള കു​റ്റ​പ​ത്ര​ത്തി​ന്‍റെ പ​ക​ർ​പ്പ് പെ​ൻ​ഡ്രൈ​വി​ലാ​ക്കി സാ​ക്ഷ്യ​പ്പെ​ടു​ത്തി ന​ൽ​കാ​ൻ പ്രോ​സി​ക്യൂ​ഷ​നോ​ട് നി​ർ​ദേ​ശി​ച്ച് കോ​ട​തി ഉ​ത്ത​ര​വാ​യി. തി​രു​വ​ന​ന്ത പു​രം ക്രൈം ​ബ്രാ​ഞ്ച് സി​ബി​സി​ഐ​ഡി​ക്കു​വേ​ണ്ടി നി​ല​വി​ലെ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ആ​ല​പ്പു​ഴ ജി​ല്ലാ പോ​ലീ​സ് സൂ​പ്ര​ണ്ട് പി. ​എ​സ്. സാ​ബു ഫ​യ​ൽ ചെ​യ്ത കു​റ്റ​പ​ത്ര​ത്തി​ന്‍റെ എ​ഫ്ഐ​ആ​ർ, സാ​ക്ഷി​മൊ​ഴി​ക​ൾ, മ​ജി​സ്ട്രേ​റ്റി​ന് മു​ന്നി​ൽ കൊ​ടു​ത്ത മൊ​ഴി​ക​ൾ, കു​റ്റ​പ​ത്രം, പോ​സ്റ്റു​മോ​ർ​ട്ടം സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ, ഇ​ൻ​ക്വ​സ്റ്റ് റി​പ്പോ​ർ​ട്ട്, മ​റ്റ് അ​നു​ബ​ന്ധ രേ​ഖ​ക​ൾ ഉ​ൾ​പ്പെ​ടെ ഒ​രു പ്ര​തി​ക്ക് 10,500 പേ​ജു​ക​ൾ വ​രു​ന്നു​ണ്ട്. ഈ ​സാ​ഹ​ച​ര്യം പ​രി​ഗ​ണി​ച്ച് സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ പാ​രി​പ്പ​ള്ളി ആ​ർ. ര​വീ​ന്ദ്ര​ന്‍റെ അ​പേ​ക്ഷ​യി​ൽ പേ​പ്പ​ർ കോ​പ്പി​ക​ൾ ഒ​ഴി​വാ​ക്കി ഡി​ജി​റ്റ​ൽ കോ​പ്പി​ൾ ഹാ​ജ​രാ​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ക്രൈം ​ബ്രാ​ഞ്ചി​നു​വേ​ണ്ടി​യു​ള്ള അ​പേ​ക്ഷ​യി​ൽ ജു​ഡീ​ഷ്യ​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് സെ​ബാ ഉ​സ്മാ​ൻ ഉ​ത്ത​ര​വി​ട‌ു​ക​യാ​യി​രു​ന്നു. ക്രൈം ​ബ്രാ​ഞ്ചി​നു​വേ​ണ്ടി സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ പാ​രി​പ്പ​ള്ളി ആ​ർ.…

Read More

പേ​ന​യും ക​മ്പ്യൂ​ട്ട​റും പി​ടി​ച്ചു ശീ​ലി​ച്ച കൈ​ക​ൾ തൂ​മ്പ​യെടു​ത്തു; കു​ടും​ബ​ത്തി​ന് കു​ടി​നീ​രാ​യി

ക​രു​വാ​ര​കു​ണ്ട്: പേ​ന​യും ക​മ്പ്യൂ​ട്ട​റും പി​ടി​ച്ചു ശീ​ലി​ച്ച കൈ​ക​ൾ പേ​ന​യും പി​ക്കാ​സു​മെ​ടു​ത്ത​പ്പോ​ൾ നി​ർ​ധ​ന കു​ടും​ബ​ത്തി​ന് ല​ഭി​ച്ച​ത് കു​ടി​നീ​രു​റ​വ. ക​രു​വാ​ര​കു​ണ്ട് ഗ്രാ​മപ​ഞ്ചാ​യ​ത്തി​ലെ കേ​ര​ള എ​സ്റ്റേ​റ്റ് കേ​ലം​മ്പ​റ്റ​യി​ലെ മു​തു​കോ​ട​ൻ ബി​ൽ​ക്കീ​സി​ന്‍റെ കു​ടും​ബ​ത്തി​നാ​ണ് കി​ണ​ർ കു​ഴി​ച്ചു ന​ൽ​കാ​ൻ വി​ദ്യാ​ർ​ഥി​ക​ൾ ഒ​രു​മി​ച്ച​ത്. ഇ​തോ​ടെ ഒ​രു കു​ടും​ബ​ത്തി​ന് ചി​ര​കാ​ല സ്വ​പ്നം പൂ​വ​ണി​ഞ്ഞു. ശു​ദ്ധ​ജ​ലം തേ​ടി ഏ​റെ ദൂ​രം താ​ണ്ടി വ​ന്നി​രു​ന്ന കു​ടും​ബ​ത്തി​നാ​ണ് വീ​ട്ടു​മു​റ്റ​ത്ത് ത​ന്നെ തെ​ളി​നീ​രെത്തിയത്. കി​ണ​ർ കു​ഴി​ച്ചോ ഇ​ത്ത​ര​ത്തി​ലു​ള്ള ജോ​ലി​ക​ൾ ചെ​യ്തോ യാ​തൊ​രു​വി​ധ പ​രി​ച​യ​വും ഇ​ല്ലാ​ത്ത വി​ദ്യാ​ർ​ഥി കൂ​ട്ട​മാ​ണ് പ​രി​ച​യ​സ​മ്പ​ന്ന​രി​ൽ നി​ന്നു നി​ർ​ദേ​ശ​ങ്ങ​ൾ സ്വീ​ക​രി​ച്ചുകൊ​ണ്ട് മ​നോ​ഹ​ര​മാ​യ കി​ണ​ർ കു​ഴി​ച്ച​ത്. പ്രാ​രം​ഭ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മു​ത​ൽ കി​ണ​റ്റി​ലി​റ​ങ്ങി വെ​ള്ളം ക​ണ്ടെ​ത്തു​ന്ന​തു വ​രെ മു​ഴു​വ​ൻ പ​ണി​ക​ളും വി​ദ്യാ​ർ​ഥി കൂ​ട്ട​മാ​ണ് നി​ർ​വ​ഹി​ച്ച​ത് . വീ​ട്ടു​കാ​രോ​ടൊ​പ്പം നാ​ട്ടു​കാ​രും ഈ ​കു​ട്ടി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ന്തോ​ഷ​വും സം​തൃ​പ്തി​യും രേ​ഖ​പ്പെ​ടു​ത്തി.

Read More