ഗോ​​​​​ൾ എ​​​​​ന്നു കേ​​​​​ട്ടാ​​​​​ൽ സ്ഫു​​​​​രി​​​​​ക്ക​​​​​ണം റൊ​​​​​ണാ​​​​​ൾ​​​​​ഡോ എ​​​​​ന്ന പേ​​​​​ര് ഇ​​​​​നി ഹൃ​​​​​ദ​​​​​യ​​​​​ങ്ങ​​​​​ളി​​​​​ൽ… ഏ​​റ്റ​​വും അ​​ധി​​കം ഗോ​​ൾ എ​​ന്ന റി​​ക്കാ​​ർ​​ഡ് ക്രി​​സ്റ്റ്യാ​​നൊ റൊ​​ണാ​​ൾ​​ഡോ​​യ്ക്ക്

ടൂ​​​​​റി​​​​​ൻ: ഗോ​​​​​ൾ എ​​​​​ന്നു കേ​​​​​ട്ടാ​​​​​ൽ സ്ഫു​​​​​രി​​​​​ക്ക​​​​​ണം റൊ​​​​​ണാ​​​​​ൾ​​​​​ഡോ എ​​​​​ന്ന പേ​​​​​ര് ഇ​​​​​നി ഹൃ​​​​​ദ​​​​​യ​​​​​ങ്ങ​​​​​ളി​​​​​ൽ… അ​​​​​തെ, ഗോ​​​​​ളെ​​​​​ന്നാ​​​​​ൽ ഇ​​​​​നി ഫു​​​​​ട്ബോ​​​​​ൾ ലോ​​​​​ക​​​​​ത്തി​​​​​ൽ ഒ​​​​​രേ​​​​​യൊ​​​​​രു പേ​​​​​രു മാ​​​​​ത്രം, സി​​​​​ആ​​​​​ർ7 എ​​​​​ന്ന​​​​​റി​​​​​യ​​​​​പ്പെ​​​​​ടു​​​​​ന്ന പോ​​​​​ർ​​​​​ച്ചു​​​​​ഗീ​​​​​സു​​​​​കാ​​​​​ര​​​​​നാ​​​​​യ ക്രി​​​​​സ്റ്റ്യാ​​​​​നൊ റൊ​​​​​ണാ​​​​​ൾ​​​​​ഡോ ഡ​​​​​സ് സാ​​​​​ന്‍റോ​​​​സ് അ​​​​​വീ​​​​​രോ എ​​​​​ന്ന ക്രി​​​​​സ്റ്റ്യാ​​​​​നൊ റൊ​​​​​ണാ​​​​​ൾ​​​​​ഡോ. ഇ​​​​​റ്റാ​​​​​ലി​​​​​യ​​​​​ൻ ഫു​​​​​ട്ബോ​​​​​ൾ ക്ല​​​​​ബ്ബാ​​​​​യ യു​​​​​വ​​​​​ന്‍റ​​​​​സി​​​​​ന്‍റെ ഈ ​​​​​മു​​​​​പ്പ​​​​​ത്ത​​​​​ഞ്ചു​​​​​കാ​​​​​ര​​​​​ൻ ഫു​​​​​ട്ബോ​​​​​ൾ ക​​​​​ള​​​​​ത്തി​​​​​ൽ ഗോ​​​​​ള​​​​​ധി​​​​​പ​​​​​നാ​​​​​യി. ച​​​​​രി​​​​​ത്ര​​​​​ത്തി​​​​​ൽ ഏ​​​​​റ്റ​​​​​വും അ​​​​​ധി​​​​​കം ഗോ​​​​​ൾ നേ​​​​​ടു​​​​​ന്ന ക​​​​​ളി​​​​​ക്കാ​​​​​ര​​​​​ൻ എ​​​​​ന്ന റി​​​​​ക്കാ​​​​​ർ​​​​​ഡ് കു​​​​​റി​​​​​ച്ച​​​​​തോ​​​​​ടെ കാ​​​​​ൽ​​​​​പ്പ​​​​​ന്തു ക​​​​​ളി​​​​​യി​​​​​ലെ രാ​​​​​ജാ​​​​​ക്ക​​​​ന്മാ​​​​​രു​​​​​ടെ രാ​​​​​ജാ​​​​​വാ​​​​​യി റൊ​​​​​ണാ​​​​​ൾ​​​​​ഡോ, 760 ഗോ​​​​​ൾ. ഓ​​​​​സ്ട്രി​​​​​യ-​​​​​ചെ​​​​​ക് റി​​​​​പ്പ​​​​​ബ്ലി​​​​​ക് താ​​​​​ര​​​​​മാ​​​​​യി​​​​​രു​​​​​ന്ന ജോ​​​​​സ​​​​​ഫ് ബി​​​​​ക്കാ​​​​​ന്‍റെ 759 ഗോ​​​​​ൾ എ​​​​​ന്ന റി​​​​​ക്കാ​​​​​ർ​​​​​ഡ് മ​​​​​റി​​​​​ക​​​​​ട​​​​​ന്ന് റൊ​​​​​ണാ​​​​​ൾ​​​​​ഡോ ഭൂ​​​​​ഗോ​​​​​ള​​​​​ത്തി​​​​​ലെ ഒ​​​​​ന്നാം ന​​​​​ന്പ​​​​​ർ ആ​​​​​യി. ഫു​​ട്ബോ​​ൾ ഇ​​​​​തി​​​​​ഹാ​​​​​സ​​​​​മാ​​​​​യ പെ​​​​​ലെ​​​​​യാ​​​​​ണു (756) മൂ​​​​​ന്നാമത്. സ്പാ​​​​​നി​​​​​ഷ് ക്ല​​​​​ബ്ബാ​​​​​യ ബാ​​​​​ഴ്സ​​​​​ലോ​​​​​ണ​​​​​യു​​​​​ടെ അ​​​​​ർ​​​​​ജ​​​​ന്‍റൈ​​​​​ൻ സൂ​​​​​പ്പ​​​​​ർ താ​​​​​ര​​​​​മാ​​​​​യ ല​​​​​യ​​​​​ണ​​​​​ൽ മെ​​​​​സി​​​​​യാ​​​​​ണ് പ​​​​​ട്ടി​​​​​ക​​യി​​​​​ൽ നാ​​​​​ലാം സ്ഥാ​​​​​ന​​​​​ത്ത്, 719 ഗോ​​​​​ൾ. റൊ​​​​​ണാ​​​​​ൾ​​​​​ഡോ​​​​​യും മെ​​​​​സി​​​​​യും മാ​​​​​ത്ര​​​​​മാ​​​​​ണു…

Read More

ലൈൻമാന്‍റെ ലഹരിക്കച്ചവടം കട്ട് ചെയ്ത് പോലീസ്; സ്‌​കൂ​ളു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച്  ല​ഹ​രി വ​സ്തു​ക്ക​ള്‍ വിതരണം ചെയ്ത ലൈൻമാനെ പൊക്കി പോലീസ്

ച​വ​റ തെ​ക്കും​ഭാ​ഗം: നി​രോ​ധി​ത ല​ഹ​രി വ​സ്തു​ക്ക​ള്‍ വി​റ്റ കെ​എ​സ്ഇ​ബി ജി​വ​ന​ക്കാ​ര​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.​ തേ​വ​ല​ക്ക​ര പു​ത്ത​ന്‍ സ​ങ്കേ​തം ചു​ന​ക്കാ​ട്ട് വ​യ​ല്‍ വീ​ട്ടി​ല്‍ ന​വാ​സ് (36) ​നെ​യാ​ണ് ച​വ​റ തെ​ക്കും​ഭാ​ഗം പോ​ലീ​സും ഡാ​ന്‍​സാ​ഫ് അം​ഗ​ങ്ങ​ളും ചേ​ര്‍​ന്ന് പി​ടി കൂ​ടി​യ​ത്.​ സ്‌​കൂ​ളു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് വി​ദ്യാ​ര്‍​ഥി​ക​ളെ ക​ണ്ടെ​ത്തി ല​ഹ​രി വ​സ്തു​ക്ക​ള്‍ വി​റ്റ​ഴി​ക്കു​ക​യാ​യി​രു​ന്നു ന​വാ​സി​ന്‍റെ പ​രി​പാ​ടി​യെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. വി​വി​ധ സ്‌​കൂ​ളു​ക​ളി​ലെ കു​ട്ടി​ക​ള്‍ ല​ഹ​രി വ​സ്തു​ക്ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ ടി. ​നാ​രാ​യ​ണ​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഡാ​ന്‍​ഫാ​സ് സം​ഘം ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ നാ​വാ​സ് പി​ടി​യി​ലാ​വു​ക​യാ​യി​രു​ന്നു. ഇ​യാ​ളി​ല്‍ നി​ന്ന് 120 ക​വ​ര്‍ ല​ഹ​രി വ​സ്തു​ക്ക​ളും പി​ടി കൂ​ടി.​ തേ​വ​ല​ക്ക​ര മേ​ഖ​ല​യി​ലെ വി​വി​ധ സ്‌​കൂ​ളു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ എ​ട്ട്, ഒ​ന്പ​ത്, പ​ത്ത് ക്ലാ​സി​ലെ കു​ട്ടി​ക​ളെ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ല​ഹ​രി വ​സ്തു​ക്ക​ള്‍ വി​റ്റി​രു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ​വി​ദ്യാ​ര്‍​ഥി​ക​ളു​ടെ കൈയി​ല്‍ ല​ഹ​രി വ​സ്തു​ക്ക​ള്‍…

Read More

 കാർ തലകീഴായി മറിഞ്ഞ് മൈൽ കുറ്റിയിലിടിച്ച് നിന്നു;  എട്ട് അംഗ കുടുംബാംഗങ്ങൾ അത്ഭുതകരമായി രക്ഷപ്പെട്ടു;ഞെട്ടിക്കുന്ന അപകടം ചവറയിൽ

ച​വ​റ: ദേ​ശീ​യ​പാ​ത​യി​ൽ നി​യ​ന്ത്ര​ണം വി​ട്ട കാ​ർ ത​ല​കീ​ഴാ​യി മ​റി​ഞ്ഞ് മൈ​ൽ കു​റ്റി​യി​ലി​ടി​ച്ച് നി​ന്നു. വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന കു​ടും​ബാം​ഗ​ങ്ങ​ൾ അത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. ക​ഴി​ഞ്ഞ ദി​വ​സം പു​ല​ർ​ച്ചെ 2.20 ഓ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. പാ​ല​ക്കാ​ട് നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കാ​റാ​ണ് നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ​ത്. എ​ട്ടം​ഗ കു​ടും​ബാം​ഗ​ങ്ങ​ൾ സ​ഞ്ച​രി​ച്ച കാ​ർ ദേ​ശീ​യ​പാ​ത​യി​ൽ എ​എംസി ​ജം​ഗ്ഷ​ന് സ​മീ​പം നി​യ​ന്ത്ര​ണം വി​ട്ട് മ​റി​യു​ക​യാ​യി​രു​ന്നു. മൈ​ൽ കു​റ്റി​യി​ൽ ഇ​ടി​ച്ച് നി​ന്ന​തി​നാലും സ​മീ​പ​ത്തെ വീ​ട്ടി​ൽ ഇ​ടി​ച്ചു ക​യ​റാ​തി​രു​ന്ന​തി​നാ​ലും വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​കു​ക​യാ​യി​രു​ന്നു. വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന നാ​ല് കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ നേ​രി​യ പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. വാ​ഹ​നം നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ ശ​ബ്ദം കേ​ട്ട് സ​മീ​പ​വാ​സി​ക​ൾ ഓ​ടി കൂ​ടി കാ​റി​ൽ കു​ടു​ങ്ങി കി​ട​ന്ന​വ​രെ ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ പോ​ലീ​സും സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്രി​ച്ചു. കാ​റി​ന്‍റെ മു​ൻ​വ​ശ​ത്തെ ഗ്ലാ​സു​ക​ൾ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു.

Read More

പു​ല്ലു​പോ​ലെ​യും രു​ചി​യി​ൽ ചെ​ളി നി​റ​ഞ്ഞ​തു​മാ​യി​രു​ന്നു അ​ത്..! ‘ചാ​ണ​ക കേ​ക്ക്’ അത്രപോരാ! വൈറലായി റിവ്യൂ

“ചാ​ണ​ക കേ​ക്ക്’ വാ​ങ്ങി ക​ഴി​ച്ച​യാ​ളു​ടെ റി​വ്യൂ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്നു. ആ​മ​സോ​ണി​ൽ നി​ന്നാ​ണ് യു​വാ​വ് ചാ​ണ​കം വാ​ങ്ങി​യ​ത്. ‘ചാ​ണ​ക കേ​ക്ക് ക​ഴി​ച്ച​പ്പോ​ൾ വ​ള​രെ മോ​ശ​മാ​യാ​ണ് തോ​ന്നി​യ​ത്.   പു​ല്ലു​പോ​ലെ​യും രു​ചി​യി​ൽ ചെ​ളി നി​റ​ഞ്ഞ​തു​മാ​യി​രു​ന്നു അ​ത്. നി​ർ​മി​ക്കു​മ്പോ​ൾ ദ​യ​വാ​യി കു​റ​ച്ചു​കൂ​ടി മി​ക​ച്ച​താ​ക്കാ​ൻ ശ്ര​മി​ക്കു​ക. കൂ​ടാ​തെ, ഈ ​ഉ​ൽ‌​പ​ന്ന​ത്തി​ന്‍റെ രു​ചി​യി​ലും മൊ​രി​ച്ചി​ലി​ലും ശ്ര​ദ്ധി​ക്കു​ക’ എ​ന്ന​താ​യി​രു​ന്നു റി​വ്യൂ. മ​ത​പ​ര​മാ​യ ആ​വ​ശ്യ​ങ്ങ​ൾ​ക്കും ക​ത്തി​ക്കാ​നു​മാ​ണ് ചാ​ണ​കം ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ചാ​ണ​ക കേ​ക്കു​ക​ളെ​ക്കു​റി​ച്ച് ഒ​രാ​ൾ അ​വ​ലോ​ക​നം ചെ​യ്ത​താ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ട്വി​റ്റ​ർ ഉ​പ​യോ​ക്താ​വ് ഡോ. ​സ​ഞ്ജ​യ് അ​റോ​റാ​ണ് ട്വി​റ്റ​റി​ൽ റി​വ്യൂ പോ​സ്റ്റി​ന്‍റെ സ്ക്രീ​ൻ​ഷോ​ട്ടു​ക​ൾ ട്വീ​റ്റ് ചെ​യ്ത​ത്.

Read More

സോഷ്യൽ മീഡിയയിൽ വൈറലായ ചിത്രം വരച്ചത് മലയാളിയോ? ചി​ത്ര​വും ചിത്രകാരിയെയും പരിചയപ്പെടാം

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​പ്പോ​ൾ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത് ഒ​രു ചി​ത്ര​വും ചി​ത്ര​കാ​രി​യു​മാ​ണ്. മ​ര​ത്തി​ൽ ചെ​യ്തി​രി​ക്കു​ന്ന ഒ​രു ചി​ത്ര​മാ​ണ് സം​ഭ​വം.   അ​ന്ത​രീ​ക്ഷ​ത്തി​ൽ നി​ൽ​ക്കു​ന്ന മ​ര​ത്തി​ന്‍റെ മു​ക​ൾ ഭാ​ഗം, ഇ‌​ട​യ്ക്ക് ഒ​രു അ​ണ്ണാ​ൻ ഇ​രി​ക്കു​ന്ന​തെ​ന്നേ ചി​ത്രം ക​ണ്ടാ​ൽ ഒ​റ്റ നോ​ട്ട​ത്തി​ൽ തോ​ന്നൂ. പ​ക്ഷെ ഒ​ന്നു സൂ​ക്ഷി​ച്ചു​നോ​ക്കി​യാ​ൽ മ​ന​സി​ലാ​കും മ​നോ​ഹ​ര​മാ​യ പെ​യി​ന്‍റിം​ഗാ​ണ് സം​ഭ​വ​മെ​ന്ന്. മ​ല​യാ​ളി യു​വ​തി​യാ​ണ് പെ​യി​ന്‍റിം​ഗ് ചെ​യ്ത​തെ​ന്ന രീ​തി​ലാ​ണ് പ​ല സോ​ഷ്യ​ൽ മീ​ഡി​യ ഗ്രൂ​പ്പു​ക​ളി​ലും ചി​ത്രം ച​ർ​ച്ച ചെ​യ്യ​പ്പെ​ടു​ന്ന​ത്.   എ​ന്നാ​ൽ യ​ഥാ​ർ​ത​ത്തി​ൽ ശ്രീ​ല​ങ്ക​യി​ൽ താ​മ​സി​ക്കു​ന്ന ശ​ശി​ന്ത ദി​ൽ​ഹാ​നി എ​ന്ന ക​ലാ​കാ​രി​യാ​ണ് ചി​ത്രം വ​ര​ച്ചി​രി​ക്കു​ന്ന​ത്. ജ​നു​വ​രി 16നാ​ണ് ചി​ത്ര​വും ചി​ത്ര​ത്തി​ന്‍റെ വി​ശേ​ഷ​ങ്ങ​ളും ശ​ശി​ന്ത ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റ് ചെ​യ്ത്.‌‌ ഇ​താ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. നി​ര​വ​ധി പേ​രാ​ണ് ചി​ത്ര​കാ​രി​യെ അ​ഭി​ന​ന്ദി​ച്ചു​കൊ​ണ്ട് ക​മ​ന്‍റു​ക​ൾ ചെ​യ്തി​രി​ക്കു​ന്ന​ത്.   ചി​ത്രം വ​ര​യ്ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ​യും ശ​ശി​ന്ത യു​ട്യൂ​ബി​ൽ പോ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. മുന്പും നിരവധി ട്രീ ഇലൂഷൻ പെയിന്‍റിംഗുകൾ…

Read More

പ്രാദേ​ശി​ക​ വിഷയം അ​ടി​യ​ന്ത​ര​മാ​യി ച​ർ​ച്ച ചെ​യ്യേ​ണ്ട അ​വ​ശ്യ​മി​ല്ല; കൊ​ല​വി​ളി മു​ദ്രാ​വ​ക്യ​ത്തി​ൽ അ​ടി​യ​ന്ത​ര​പ്ര​മേ​യം നി​ഷേ​ധി​ച്ചു; പ്ര​തി​പ​ക്ഷം ഇ​റ​ങ്ങി​പ്പോ​യി

തി​രു​വ​ന​ന്ത​പു​രം: ക​ണ്ണൂ​ർ മ​യ്യി​ൽ സി​പി​എം ന​ട​ത്തി​യ കൊ​ല​വി​ളി മു​ദ്രാ​വാ​ക്യം ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷം ന​ൽ​കി​യ അ​ടി​യ​ന്ത​ര പ്ര​മേ​യ​ത്തി​ന് അ​നു​മ​തി നി​ഷേ​ധി​ച്ചു. സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ​യാ​ണ് സ​ഭ നി​ർ​ത്തി​വ​ച്ച് വി​ഷ​യം അ​ടി​യ​ന്ത​ര​മാ​യി ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​ത്. എ​ന്നാ​ൽ വി​ഷ​യം പ്രാ​ദേ​ശി​ക​മാ​ണെ​ന്നും അ​ടി​യ​ന്ത​ര​മാ​യി ച​ർ​ച്ച ചെ​യ്യേ​ണ്ട അ​വ​ശ്യ​മി​ല്ലെ​ന്നും സ്പീ​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ നി​ല​പാ​ട് സ്വീ​ക​രി​ച്ചു. അ​ടി​യ​ന്ത​ര​പ്ര​മേ​യ​ത്തി​ന് അ​നു​മ​തി​യും അ​ദ്ദേ​ഹം നി​ഷേ​ധി​ച്ചു. ഇ​തോ​ടെ സ​ഭ​യു​ടെ ന​ടു​ത്ത​ള​ത്തി​ൽ ഇ​റ​ങ്ങി​യ പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ ബ​ഹ​ളം വ​യ്ക്കു​ക​യും തു​ട​ർ​ന്നു സ​ഭ ബ​ഹി​ഷ്ക​രി​ക്കു​ക​യും ചെ​യ്തു. 14-ാം നി​യ​മ​സ​ഭ​യു​ടെ അ​വ​സാ​ന സ​മ്മേ​ള​ന​ത്തി​ൽ​നി​ന്നു​മാ​ണ് പ്ര​തി​പ​ക്ഷം ഇ​റ​ങ്ങി​പ്പോ​യ​ത്. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​നി​ടെ ചെ​റു​പ​ഴ​ശ്ശി സ്കൂ​ൾ ബൂ​ത്ത് ഏ​ജ​ന്‍റ് പി.​പി. സു​ബൈ​റി​നെ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ൽ അ​റ​സ്റ്റി​ലാ​യ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ​ക്ക് ജ​യി​ലി​ൽ നി​ന്ന് പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ൾ സി​പി​എം മ​യ്യി​ൽ ചെ​റു​പ​ഴ​ശ്ശി​യി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തി​ലാ​ണ് കൊ​ല​വി​ളി മു​ദ്രാ​വാ​ക്യം മു​ഴ​ക്കി​യ​ത്. പാ​ണ​ക്കാ​ട്ടി​ൽ പോ​കേ​ണ്ട ട്രെ​യി​നിം​ഗൊ​ന്നും കി​ട്ടേ​ണ്ട, ഓ​ർ​ത്തു…

Read More

വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്കു മു​മ്പി​ൽ ന​ഗ്ന​താ പ്ര​ദ​ർ​ശ​നം: വിദ്യാർഥികൾ സംഘടിച്ചു യുവാവിനെ കീഴ്പ്പെടുത്തി പോലീസിൽ ഏൽപിച്ചു

മു​ള​ങ്കു​ന്ന​ത്തു​കാ​വ്: തൃശൂരിൽ ഗവ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ മു​ന്നി​ൽ ന​ഗ്ന​താ പ്ര​ദ​ർ​ശ​നം ന​ട​ത്തി​യ യു​വാ​വ് അ​റ​സ്റ്റി​ൽ. പ​ട്ടാ​ന്പി കൊ​ടു​മ​ണ്ണ ചി​റ​യി​ൽ ക​ള​രി​ക്ക​ൽ ഉ​ണ്ണി​കൃ​ഷ്ണ​ൻ(35) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്കാ​ണു സം​ഭ​വം. മ​ദ്യ​പി​ച്ചി​രു​ന്ന ഇ​യാ​ൾ വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ മു​ന്നി​ൽ ന​ഗ്ന​താ പ്ര​ദ​ർ​ശ​നം ന​ട​ത്തു​ക​യാ​യി​രു​ന്നു. സം​ഭ​വ​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ മ​റ്റു വി​ദ്യാ​ർ​ഥി​ക​ൾ ഇ​യാ​ളെ കീ​ഴ്പ്പെ​ടു​ത്തി പോ​ലീ​സി​ൽ ഏ​ല്പി​ച്ചു.

Read More

ഒളിഞ്ഞുനിന്നുള്ള പിടുത്തം ഇനി വേണ്ട..! വാ​ഹ​ന​ങ്ങ​ളി​ലെ കൂ​ളിം​ഗ് ഫി​ലിം പ​രി​ശോ​ധ​ന പോ​ലീ​സ് നി​ർ​ത്തി; അ​ഞ്ച് ദി​വ​സ​ത്തി​നി​ടെ പി​ഴ​യി​ട്ട​ത് അ​യ്യാ​യി​ര​ത്തോ​ളം വാ​ഹ​ന​ങ്ങ​ൾ​ക്ക്

തി​രു​വ​ന​ന്ത​പു​രം: ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് ഓ​പ്പ​റേ​ഷ​ൻ സ്ക്രീ​ൻ എ​ന്ന പേ​രി​ൽ ന​ട​ത്തി​വ​ന്ന വാ​ഹ​ന​പ​രി​ശോ​ധ​ന പോ​ലീ​സ് നി​ർ​ത്തി. വാ​ഹ​ന​ങ്ങ​ളി​ലെ കൂ​ളിം​ഗ് ഫി​ലിം, ക​ർ​ട്ട​ൻ പ​രി​ശോ​ധ​ന​യാ​ണ് പോ​ലീ​സ് നി​ർ​ത്തി​വ​ച്ച​ത്. വാ​ഹ​ന ഉ​ട​മ​ക​ൾ നി​യ​മം പാ​ലി​ക്ക​ണ​മെ​ന്ന് ഗ​താ​ഗ​ത ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു. ര​ണ്ട് ദി​വ​സ​ത്ത​ക്കാ​ണ് പ​രി​ശോ​ധ​ന നി​ശ്ച​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ‌ അ​ഞ്ച് ദി​വ​സം വ​രെ പ​രി​ശോ​ധ​ന നീ​ണ്ടു. അ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ​രി​ശോ​ധ​ന പി​ൻ​വ​ലി​ക്കു​ക​യാ​ണ്. നി​യ​മം പി​ൻ​വ​ലി​ച്ചെ​ന്ന് ഇ​തി​ന് അ​ർ​ഥ​മി​ല്ലെ​ന്നും ഗ​താ​ഗ​ത നി​യ​മ​ങ്ങ​ൾ വാ​ഹ​ന ഉ​ട​മ​ക​ൾ പാ​ലി​ക്ക​ണ​മെ​ന്നും ഗ​താ​ഗ​ത ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു. വി​വി​ധ ഇ​ട​ങ്ങ​ളി​ൽ​നി​ന്ന് ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം ഉ‍​യ​ർ​ന്ന​തോ​ടെ​യാ​ണ് പോ​ലീ​സ് വാ​ഹ​ന​പ​രി​ശോ​ധ​ന അ​വ​സാ​നി​പ്പി​ച്ച​തെ​ന്നാ​ണ് വി​വ​രം. അ​ഞ്ച് ദി​വ​സ​ത്തി​നി​ടെ അ​യ്യാ​യി​ര​ത്തോ​ളം വാ​ഹ​ന​ങ്ങ​ൾ​ക്കാ​ണ് പോ​ലീ​സ് പി​ഴ​യി​ട്ട​ത്.

Read More