ഓ​ണ്‍​ലൈ​ൻ ടാ​ക്സി പ​ണി​മു​ട​ക്ക് ; സം​സ്ഥാ​ന ലേ​ബ​ർ ക​മ്മീ​ഷ​ണ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ളെ ച​ർ​ച്ച

കൊ​ച്ചി: വി​വി​ധ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് അ​ന​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്ക് ന​ട​ത്തു​ന്ന ഓ​ണ്‍​ലൈ​ൻ ടാ​ക്സി ഡ്രൈ​വ​ർ​മാ​രു​ടെ സം​യു​ക്ത സ​മ​ര​സ​മി​തി ഭാ​ര​വാ​ഹി​ക​ളു​മാ​യി സം​സ്ഥാ​ന ലേ​ബ​ർ ക​മ്മീ​ഷ​ണ​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള നാ​ളെ ച​ർ​ച്ച. രാ​വി​ലെ പ​ത്തി​ന് എ​റ​ണാ​കു​ളം ഗ​സ്റ്റ് ഹൗ​സി​ലാ​കും ച​ർ​ച്ച ന​ട​ക്കു​ക. ഇ​തി​നി​ടെ, ഇ​ന്ന​ലെ സം​യു​ക്ത സ​മ​ര​സ​മി​തി ഭാ​ര​വാ​ഹി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗ​താ​ഗ​ത മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

നാ​ളെ ന​ട​ക്കു​ന്ന ച​ർ​ച്ച​യി​ൽ മ​ന്ത്രി​യു​ടെ ക്രി​യാ​ത്മ​ക ഇ​ട​പെ​ട​ലു​ക​ൾ പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും തി​രു​വ​ന​ന്ത​പു​ര​ത്ത് ഇ​ന്ന​ലെ ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യ്ക്കു​ശേ​ഷം ഓ​ണ്‍​ലൈ​ൻ ക​ന്പ​നി​ക​ൾ​ക്കെ​തി​രേ സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന് പ​രാ​തി ന​ൽ​കി​യ​താ​യും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

ഏ​ക​ദേ​ശം 5000 ഓ​ണ്‍​ലൈ​ൻ ടാ​ക്സി​ക​ൾ പ​ണി​മു​ട​ക്കി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തോ​ടെ ദി​ന​വും ഓ​ണ്‍​ലൈ​ൻ ടാ​ക്സി​ക​ളെ ആ​ശ്ര​യി​ച്ചി​രു​ന്ന​വ​ർ വ​ല​യു​ന്ന സ്ഥി​തി​യാ​ണു​ള്ള​ത്. ഓ​ണ്‍​ലൈ​ൻ ടാ​ക്സി മേ​ഖ​ല​യി​ലെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സ​മ​ര​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ള​ക്ട​റേ​റ്റി​നു സ​മീ​പം ന​ട​ത്തി​വ​രു​ന്ന നി​രാ​ഹാ​ര സ​മ​ര​വും തു​ട​രു​ക​യാ​ണ്.

Related posts