കോഴിക്കോട്: നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയ കേസിലെ പ്രതി സ്വപ്നസുരേഷ് നല്കിയ ഐഫോണ്‍ വീണ്ടും ചര്‍ച്ചയാക്കാന്‍ കോണ്‍ഗ്രസ്. യൂണിടാക്ക് കൊച്ചിയില്‍ നിന്ന് വാങ്ങിയ ഫോണ്‍ ആരാണ് ഉപയോഗിച്ചതെന്ന് പുറത്തറിയാന്‍ അഞ്ചു മാസങ്ങളാണ് കാത്തിരിക്കേണ്ടി വന്നത്. എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ സംസ്ഥാന പോലീസിന് കണ്ടെത്താനവുന്ന വിവരങ്ങളായിട്ടും ഇതുസംബന്ധിച്ച പ്രതിപക്ഷ നേതാവിന്റെ പരാതിയില്‍ ഡിജിപി നടപടി സ്വീകരിക്കാതിരുന്നത് ഗൂഡാലോചനയുടെ ഭാഗമായിട്ടാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. ഐഫോണ്‍ വിഷയത്തില്‍ പോലീസിന് ലഭിച്ച നിയമോപദേശവും തുടര്‍ന്നുള്ള ഡിജിപിയുടെ നടപടിയും പൊതുസമൂഹത്തിന് മുന്നില്‍ വീണ്ടും വിവാദമാക്കി ഉയര്‍ത്താനാണ് കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിക്കുന്നത്. യൂണിടാക്ക് കൊച്ചിയില്‍ നിന്ന് വാങ്ങിയ ഐഫോണ്‍ ആരൊക്കെ ഉപയോഗിച്ചതെന്നും ഇപ്പോള്‍ ഉപയോഗിക്കുന്നത് ആരെല്ലാമാണെന്നും കണ്ടെത്തണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല ഡിജിപിയ്ക്ക് കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് പരാതി നല്‍കിയത്. എന്നാല്‍ കേസ് നിലവിലില്ലാത്തതിനാല്‍ അന്വേഷണം സാധ്യമല്ലെന്നായിരുന്നു ഡിജിപിയ്ക്ക് ലഭിച്ച നിയമോപദേശം. വിവരങ്ങള്‍ പുറത്താവുന്നത് സ്വകാര്യതയെ…
Read MoreDay: March 6, 2021
ആ വീഡിയോയ്ക്ക് പിന്നിലെ സത്യം ഇതാണ്… ഒളിപ്പിച്ച മദ്യക്കുപ്പി എടുക്കുന്നതിനിടെ കൈ കുടുങ്ങിയതല്ല; വ്യാജകുറിപ്പോടെ വീഡിയോ പ്രചരിച്ചതുമൂലം തനിക്കും മക്കൾക്കും പുറത്തിറങ്ങാൻ പറ്റാത്ത ദുരവസ്ഥയെക്കുറിച്ച് തുറന്നു പറയുന്നു…
മാന്നാർ: കഴിഞ്ഞ കുറച്ചു ദിവസങ്ങ ളായി വാട്സ്ആപ്പിലും സാമൂഹ്യ മാധ്യമങ്ങളിലും പ്രചരിച്ചിരുന്ന ഒരു വീഡിയോ കണ്ടു കാണും. ഒളിപ്പിച്ച മദ്യക്കുപ്പി കുളിമുറിയിൽ നിന്ന് എടുക്കുന്നതിനിടയിൽ കൈ കുടുങ്ങിയ വീഡിയോ എന്ന നിലയിലായിരുന്നു അത് പ്രചരിച്ചിരുന്നത്. എന്നാൽ ആ വീഡിയോയുടെ സത്യാവസ്ഥ ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്. വ്യാജ കുറിപ്പോടെ വീഡിയോ പ്രചരിച്ചത് മൂലം മാവേലിക്കര മാന്നാർ ഉള്ള ഒരു കുടുംബം ആകെ വിഷമാവസ്ഥയിൽ ആയിരിക്കുകയാണ്. അഗ്നിരക്ഷാസേന പറയുന്നത്ഒളിപ്പിച്ച മദ്യം എടുക്കുന്നതിനിടെയാണ് കൈ കുടുങ്ങിയതെന്ന പ്രചാരണം ശരിയല്ലെന്നു മാവേലിക്കര അഗ്നിശമന ഓഫിസ് അറിയിച്ചു. ഡ്രെയ്നേജ് വൃത്തിയാക്കുന്ന തിനിടെ 26-ാം തീയതി രാത്രിയാണ് മധ്യവയസ്കന്റെ കൈ കുടുങ്ങിയത്. വീട്ടുകാര്‍ ശ്രമിച്ചിട്ടും കൈ പുറത്തെടുക്കാന്‍ കഴിയാത്തതിനെത്തുടര്‍ന്നാണ് അഗ്നി ശമന സേനയെ നാട്ടുകാര്‍ വിവരമറിയിച്ചത്. തുടര്‍ന്ന് ടൈല്‍സ് അടക്കം മാറ്റി ആളെ രക്ഷപ്പെടുത്തുകയായിരുന്നെന്നും അഗ്നി ശമനസേന പറഞ്ഞു. അഗ്നി ശമന സേനയെ വിളിച്ച അയല്‍ക്കാരും…
Read Moreപി ജയരാജന് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധം വ്യാപകമാവുന്നു ! ‘പണി’ കിട്ടുമോയെന്ന ആശങ്കയില്‍ സിപിഎം; കണ്ണൂരിലെ ഇടത് രാഷ്ട്രീയം പുകയുമ്പോള്‍…
മുതിര്‍ന്ന നേതാവ് പി ജയരാജന് നിയമസഭാ സീറ്റ് നിഷേധിച്ചതില്‍ സിപിഎമ്മില്‍ പ്രതിഷേധം ശക്തമാകുന്നു.ജയരാജന് സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് എന്‍ ധീരജ് രാജിവെച്ചു. സിപിഎമ്മില്‍ തുടരുമെന്ന് ധീരജ് വ്യക്തമാക്കി. ജയരാജനെ തഴഞ്ഞതില്‍ ഇനിയും വലിയ പ്രതിഷേധം ഉയരുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ജില്ലാ സെക്രട്ടറി സ്ഥാനം ജയരാജന് രാജിവച്ചിരുന്നു. നിലവില്‍ സംഘടനാ ചുമതല ഒന്നു ഇല്ലാത്തതിനാല്‍ പി ജയരാജന് നിയമസഭയിലേക്ക് മല്‍സരിക്കാന്‍ സീറ്റ് നല്‍കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ജില്ലാ സെക്രട്ടേറിയറ്റ് യോഗം പി ജയരാജന്റെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സംസ്ഥാന സമിതിയെ ചുമതലപ്പെടുത്തി. എന്നാല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മല്‍സരിച്ച ജയരാജന് ഇളവ് നല്‍കേണ്ടെന്ന് സംസ്ഥാന നേതൃത്വം തീരുമാനിക്കുകയായിരുന്നു. പി ജയരാജന് സീറ്റ് നിഷേധിച്ചതില്‍ പി ജെ ആര്‍മി എന്ന ഫെയ്സ്ബുക്ക് പേജിലും രൂക്ഷമായ പ്രതികരണങ്ങളാണുള്ളത്. ” ഒരു തിരുവോണനാളില്‍ അകത്തളത്തില്‍…
Read Moreഗാന്ധിനഗറിലെ ടാക്സി സ്റ്റാൻഡ് തർക്ക വിഷയത്തിൽ പഞ്ചായത്തും ഡ്രൈവർമാരും ഒന്നിച്ചിരുന്നപ്പോൾ പ്രശ്നത്തിന് പരിഹാരമായി
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിനു സമീപമുള്ള ടാക്സി സ്റ്റാൻഡ് മാറ്റി സ്ഥാപിക്കാനെത്തിയ ആർപ്പൂക്കര പഞ്ചായത്ത് അധികൃതരും പോലീസും തമ്മിൽ തർക്കം.പഞ്ചായത്തിനെ സഹായിക്കേണ്ട പോലീസ് ടാക്സിക്കാർക്ക് അനുകൂല നിലപാട് സ്വീകരിച്ചുവെന്നാരോപിച്ചായിരുന്നു തർക്കം. ഹൈക്കോടതി ഉത്തരവ് അനുസരിച്ചാണ് ടാക്സി സ്റ്റാന്റ് മാറ്റാൻ വന്നതെന്നും, ഇതു സംബന്ധിച്ച് പോലീസിന്റെ സഹായം ആവശ്യപ്പെട്ട് ജില്ലാ പോലീസ് അധികൃതർക്ക് കത്ത് നൽകിയിട്ടുണ്ടെന്നും പഞ്ചായത്ത് പ്രസിഡന്റ് റോസിലി ടോമിച്ചനും, മുൻ പ്രസിഡന്റ് ജസ്റ്റിൻ ജോസഫും പറഞ്ഞു. എന്നാൽ, ഒഴിപ്പിക്കുന്നതിനുള്ള തീയതി കോടതി പറഞ്ഞിട്ടില്ലെന്നും ഒഴിപ്പിക്കലിന് മുൻപ് എതിർകക്ഷിക്ക് നോട്ടീസ് നൽകാതിരുന്നതെന്താണെന്നും പോലീസ് ചോദിച്ചു. ഒൗദ്യോഗിക സ്റ്റാന്റ് അല്ലാത്തതിനാൽ നിയമപരമായി നോട്ടീസ് നൽകാൻ കഴിയില്ലെന്നും, ടാക്സി ഡ്രൈവർമാരോട് വിവരം വാക്കാൽ പറഞ്ഞിട്ടുണ്ടെന്നും പഞ്ചായത്ത് അധികൃതരും അറിയിച്ചു. തുടർന്ന് പോലീസ് പിൻവാങ്ങുകയും ടാക്സി ഡ്രൈവർമാരും പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും തമ്മിൽ സംസാരിച്ച് ധാരണ ആകുകയും ചെയ്തു.മെഡിക്കൽ കോളജ് മോർച്ചറി…
Read Moreഈരാറ്റുപേട്ടയിലെ ചീട്ടുകളിക്കു പിന്നിൽ വൻ സംഘം; കളിക്കാരെ കേന്ദ്രത്തിലേക്ക് എത്തിക്കാൻ ഏജന്റുമാർ; മറിഞ്ഞിരുന്നതു ലക്ഷങ്ങൾ
കോട്ടയം: ഈരാറ്റുപേട്ടയിലെ സ്വകാര്യ ടൂറിസ്റ്റ് ഹോമിൽ നടന്നിരുന്ന ചീട്ടുകളിയിൽ മറിഞ്ഞിരുന്നതു ലക്ഷങ്ങൾ. ജില്ലയിലുടെ വിവിധ ഭാഗങ്ങളിൽ നിന്നും മറ്റു ജില്ലകളിൽ നിന്നും ചീട്ടുകളിക്കാൻ ആളുകൾ എത്തിയിരുന്നു. ചീട്ടുകളിക്കാരെ ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് എത്തിക്കാൻ ഏജന്റുമാരും പ്രവർത്തിച്ചിരുന്നു. ചീട്ടു കളി ആരംഭിക്കുന്നതിനു മുന്‍പായി പരിസരം നിരീക്ഷിക്കുവാനും, കളിക്കാർക്ക് മദ്യവും ഭക്ഷണങ്ങളും എത്തിക്കുവാനും ശന്പളം നല്കി ആളുകളെ നിർത്തിയിരുന്നു. എല്ലാ ദിവസങ്ങളിലും രാത്രി മുതൽ പുലർച്ചെ വരെയാണു ചീട്ടുകളി. പരിസരം സുരക്ഷിതമാണെന്നു സൂചന ലഭിച്ചതിനു ശേഷമേ ചീട്ടു കളി സംഘം ടൂറിസ്റ്റ് ഹോമിൽ എത്തിയിരുന്നുള്ളൂ. മിക്ക ദിവസങ്ങളിലും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തുന്ന ചീട്ടുകളി സംഘത്തിൽ പലർക്കും പരസ്പരം അറിയുക പോലുമില്ലായിരുന്നുവെന്നും പോലീസ് പറഞ്ഞു. നാളുകൾക്കു മണർകാട് സ്വകാര്യ ക്ലബിൽ നടന്നിരുന്നു ചീട്ടുകളി കേന്ദ്രം റെയ്ഡ് ചെയ്യുകയും നിരവധി പേരെ പിടികൂടുകയും ചെയ്തിരുന്നു.സ്വകാര്യ ടൂറിസ്റ്റ് ഹോമിൽ നിന്നും 2.86 ലക്ഷം…
Read Moreആഡംബര ജീവിതം നയിക്കാൻ ഇറങ്ങിയതാ, ഇപ്പോൾ അഴിയെണ്ണി കഴിയുന്നു; പാലായിലെ ബൈക്ക് മോഷ്ടാക്കളെ പോലീസ് കുടുക്കിയത് തന്ത്രപരമായ നീക്കത്തിലൂടെ…
പാലാ: വീടിന്റെ പോർച്ചിൽ സൂക്ഷിച്ചിരുന്ന ഡ്യൂക്ക് ബൈക്ക് മോഷ്്ടിച്ചത് ആഡംബര ജീവിതത്തിനു പണം കണ്ടെത്താൻ. ഒടുവിൽ കള്ളൻമാർ അഴിക്കുള്ളിലായി. തിരുവനന്തപുരം വക്കം പാക്കിസ്ഥാൻമുക്ക് വാടപ്പുറം അജീർ (21), കൊല്ലം ചന്ദനത്തോപ്പ് അൽത്താഫ് മൻസിൽ അജ്മൽ (22), ചന്ദനത്തോപ്പ് തെറ്റിവിള പുത്തൻവീട്ടിൽ ശ്രീജിത്ത് (22), കൊല്ലം കരീക്കോട് പുത്തൻപുര തെക്കേതിൽ തജ്മൽ (23)എന്നിവരാണ് പോലീസിന്റെ പിടിയിലായത്. മോഷ്്ടിച്ച ബൈക്ക് സംഘം വില്പന നടത്തിയതു 20,000 രൂപയ്ക്കാണ്. പാലാ ഞൊണ്ടിമാക്കൽ കവല ഭാഗത്തുള്ള ചേന്നാട്ട് ജോയി ജോസഫിന്റെ വീടിന്റെ പോർച്ചിൽ സൂക്ഷിച്ചിരുന്ന ബൈക്കാണ് മോഷ്്ടിച്ചത്. അജീർ, അജ്മൽ, ശ്രീജിത്ത് എന്നിവർ പാലായ്ക്കു സമീപമുള്ള ഒരു പാൽ കന്പനിയിൽ ഏതാനും ദിവസങ്ങൾക്കു മുന്‍പാണ് ജോലിയ്ക്ക് എത്തിയത്. തുടർന്ന് മൂവരും ഒരുമിച്ചുള്ള യാത്രയിലാണ് ഡ്യൂക്ക് ബൈക്ക് കണ്ടത്. ഇതോടെ സംഘം ബൈക്ക് മോഷ്്ടിച്ചു വില്പന നടത്തി പണമുണ്ടാക്കാൻ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ ഒന്നിനു വെളുപ്പിന്…
Read Moreമുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലില്‍ നാല് പൂച്ചകള്‍ ! മിണ്ടാപ്രാണികളെ രക്ഷിക്കാന്‍ കടലിലേക്ക് എടുത്തു ചാടി നാവികന്; വീഡിയോ വൈറലാകുന്നു…
ഓരോ ജീവിയുടെയും ജീവിതങ്ങള്‍ വിലപ്പെട്ടതാണ്. എന്നാല്‍ ഒട്ടുമിക്ക മനുഷ്യരും വിചാരിക്കുന്നത് മനുഷ്യരുടെ ജീവനു മാത്രമേ പ്രാധാന്യമുള്ളൂ എന്നാണ്. എന്നാല്‍ അപൂര്‍വം മനുഷ്യരെങ്കിലും സഹജീവികളെ സ്നേഹിക്കുന്നവരാണെന്നതാണ് ആകെയുള്ള ഒരാശ്വാസം. സ്വന്തം ജീവന് പണയം വച്ച് നാല് പൂച്ചകളെ നടുക്കടലില്‍ നിന്നും രക്ഷിച്ച് മാതൃകയായിരിക്കുകയാണ് തായ്ലന്ഡിലെ ഒരു നാവിക ഉദ്യോഗസ്ഥന്. പാരഡൈസ് ദ്വീപിന് സമീപത്തായി കടലില്‍ മുങ്ങിക്കൊണ്ടിരുന്ന കപ്പലിലാണ് പൂച്ചകളെ അകപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തീപിടുത്തത്തെ തുടര്‍ന്നാണ് കപ്പല്‍ മുങ്ങിയതെന്നാണ് അധികൃതര്‍ നല്കുന്ന വിവരം. തലകീഴായി മറിഞ്ഞ് മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലില്‍നിന്ന് യാത്രക്കാരെ രക്ഷിച്ച ശേഷം എണ്ണ ചോര്‍ച്ച ഉണ്ടായിട്ടുണ്ടോയെന്ന് ദൂരത്തു നിന്നും ക്യാമറ ഉപയോഗിച്ച് പരിശോധിക്കുന്നതിനിടെ പൂച്ചകളെ കുടുങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. പകുതിയിലേറെ ഭാഗം വെള്ളത്തിനടിയിലായ കപ്പലില്‍ ഒരു പലകയ്ക്കു മുകളില്‍ ഒന്നിച്ചു നില്‍ക്കുകയായിരുന്നു നാല് പൂച്ചകളും. കടല്‍ പ്രക്ഷുബ്ധമായിരുന്നിട്ടും അത് വകവയ്ക്കാതെ എങ്ങനെയും പൂച്ചകളെ രക്ഷിക്കാന്‍ നാവികസേനാ ഉദ്യോഗസ്ഥന്…
Read Moreസ്വഭാവ ദുഷ്യത്തിന് സർവീസ് നിന്നും പറഞ്ഞ് വിട്ട പോലീസുകാരന്റെ സ്വഭാവത്തിന് ഒരുമാറ്റവുമില്ല; ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ചമഞ്ഞ് പ്രസാദ് നടത്തിയ തട്ടിപ്പ് കൈയോടെപൊക്കി പാലാ പോലീസ്
പാലാ: ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ചമഞ്ഞു തട്ടിപ്പ് നടത്തിയ സംഭവത്തിൽ പിടിയിലായ മുൻ പോലീസുകാരനെതിരേ കൂടുതൽ അന്വേഷണം നടത്തുന്നു.കണ്ണൂർ ഇരിട്ടി സ്വദേശി പ്രസാദിനെ(49)യാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒരാഴ്ചയായി പാലായിൽ സ്വകാര്യ ടൂറിസ്റ്റ് ഹോമിൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ചമഞ്ഞ് സൗജന്യമായി താമസിക്കുകയും ടൗണിലെ ഒരു യുവാവിന്റെ വില കൂടിയ മൊബൈൽ ഫോണ്‍ മോഷ്ടിക്കുകയും ചെയ്തതോടെയാണ് ഇയാൾ പിടിയിലായത്. പ്രസാദ് സമാനമായ രീതിയിൽ മറ്റു സ്ഥലങ്ങളിലും തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്നാണ് പോലീസ് അന്വേഷിക്കുന്നത്. പതിവായി ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയാണെന്ന് പറഞ്ഞു പല സ്ഥലങ്ങളിലും എത്തി സൗജന്യമായി താമസിക്കുകയാണ് ഇയാൾ ചെയ്തിരുന്നത്. പാലായിൽ ഇയാൾ പിടികൂടാനെത്തിയ പോലീസിനോടും ചൂടായി. തന്നെക്കണ്ടു സല്യൂട്ടടിക്കാത്തതിനായിരുന്നു പോലീസുകാരനെ വിരട്ടിയത്.1993ൽ കെഎപിയിൽ പോലീസുകാരനായിരുന്ന പ്രസാദിനെ സ്വഭാവദൂഷ്യത്തെ തുടർന്ന് സർവീസിൽ നിന്നു പിരിച്ചുവിടുകയായിരുന്നെന്നു പോലീസ് പറയുന്നു. പാലാ ഡിവൈഎസ്പി പ്രഫുല്ലചന്ദ്രൻ, എസ്എച്ച്ഒ സുനിൽ തോമസ്, എസ്ഐ കെ.…
Read Moreയുവാവിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ പ്രധാന പ്രതി പോലീസ് പിടിയിൽ; സംഘത്തിലുണ്ടായിരുന്ന രണ്ട് പേർ ഒളിവിൽ കഴിയുന്ന സ്ഥലത്തെക്കുറിച്ച് സൂചന കിട്ടിയെന്ന് പോലീസ്
ഗാന്ധിനഗർ: യുവാവിനെ മർദിച്ചു കാറിൽ തട്ടിക്കൊണ്ടുപോയ സംഘത്തിലെ രണ്ടു പേർക്ക് വേണ്ടിയുള്ള അന്വേഷണം ഉൗർജിതമാക്കി ഗാന്ധിനഗർ പോലീസ്. ഇവരുടെ ഒളി സങ്കേതത്തെക്കുറിച്ച് പോലീസിനു രഹസ്യവിവരം ലഭിച്ചതായാണ് സൂചന. കഴിഞ്ഞ ബുധനാഴ്ച രാത്രി 9.30ന് മെഡിക്കൽ കോളജ് കുരിശുപള്ളിക്കുസമീപമുള്ള മദ്യശാലയ്ക്ക് സമീപത്തുനിന്നുമാണു വൈക്കം വെള്ളൂർ ഇറുന്പയം സ്വദേശി ജോബിൻ ജോസി(24)നെ കാറിലെത്തിയ അഞ്ചംഗസംഘം തട്ടിക്കൊണ്ടു പോയത്. സംഭവത്തിൽ മൂന്നു പേരെ ഗാന്ധിനഗർ പോലീസ് പിടികൂടുകയും ചെയ്തിരുന്നു. കേസിലെ മുഖ്യപ്രതി തിരുവല്ല കോയിപ്രം സ്വദേശി വിനീതി(24)നെ ഇന്നലെ പുലർച്ചെ തിരുവല്ല ഇരവിപേരൂരുള്ള ഒളിസങ്കേതത്തിൽനിന്നുമാണ് പിടികൂടിയത്. മറ്റു പ്രതികളായ ലിബിൻ (28), രതീഷ് (36) എന്നിവരെ ബുധനാഴ്ച രാത്രി തന്നെ പോലീസ് പിടികൂടുകയും ജോബിനെ മോചിപ്പിക്കുകയും ചെയ്തിരുന്നു. വിനീതിനൊപ്പമാണ് മറ്റു രണ്ടു പേരും ഒളിവിൽ കഴിഞ്ഞിരുന്നതെങ്കിലും പോലീസ് അന്വേഷണം ശക്തമാക്കിയതോടെ ഇവർ ഒളിസങ്കേതം മാറുകയായിരുന്നു. ഇവർക്കായി കോട്ടയം, പത്തനംതിട്ട ജില്ലകൾ കേന്ദ്രീകരിച്ചാണ്…
Read Moreമുതിർന്നവരെ ഒഴിവാക്കുന്നതിൽ അണികൾക്കു ഞെട്ടൽ; ആലപ്പുഴയിൽ പോസ്റ്റർ പ്രതിഷേധം, അരുവിക്കരയിലും കണ്ണൂരും സോഷ്യൽ മീഡിയ യുദ്ധം
എം.ജെ ശ്രീജിത്ത് തിരുവനന്തപുരം: സിപിഎമ്മിന്റെ സ്ഥാനാർഥി പരിഗണനാ പട്ടികയ്ക്കെതിരെ പലയിടത്തും പ്രതിഷേധങ്ങൾ.ജി. സുധാകരനെ വീണ്ടും മത്സരിക്കണമെന്ന ആവശ്യവുമായി ആലപ്പുഴ ജില്ലയിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വാട്സ് ആപ്പ് ഗ്രൂപ്പുകളിലും സാമൂഹ്യ മാധ്യമങ്ങളിലും പ്രതിഷേധം ഉയർന്നു കഴിഞ്ഞു. അരുവിക്കരയിൽ സ്ഥാനാർഥിയായി നേരത്തെ പരിഗണിച്ചിരുന്ന വി.കെ മധുവിനു പകരം ജി. സ്റ്റീഫനെ സ്ഥാനാർഥിയായി പരിഗണിക്കുന്നുവെന്ന വാർത്ത പുറത്തു വന്നതോടെ അരുവിക്കര മണ്ഡലത്തിൽ വലിയ പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്. സിപിഎം സൈബർ ഗ്രൂപ്പുകളിൽ വലിയ ചർച്ചയാണ് ഈ വിഷയത്തിൽ ഉണ്ടായിരിക്കുന്നത്.അരുവിക്കരയിൽ സീറ്റ് കച്ചവടം നടന്നുവന്ന തരത്തിലാണ് ആണ് പ്രചാരണം. അരുവിക്കരയിൽ സ്ഥാനാർത്ഥിത്വം വലിയ വിവാദമായതോടെ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു തന്റെ പേരിൽ നവമാധ്യമങ്ങൾ നടത്തുന്ന പ്രതിഷേധങ്ങൾ അവസാനിപ്പിക്കണമെന്ന് ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടിരിക്കുകയാണ്. സമാന സ്ഥിതി സംസ്ഥാനത്തെ പല മണ്ഡലങ്ങളിലും ഉയർന്നിട്ടുണ്ട്. സിപിഎം സ്ഥിരമായി മത്സരിക്കുന്ന ജയിച്ചു കൊണ്ടിരിക്കുന്ന റാന്നി ഉൾപ്പെടെയുള്ള സീറ്റുകൾ…
Read More