പതിനേഴുകാരിയെ കടത്തിക്കൊണ്ടു വന്ന് ലൈംഗികവ്യാപാരം നടത്തി ! ഭാര്യയും ഭര്‍ത്താവും പിടിയില്‍;ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ…

ബംഗ്ലാദേശില്‍ നിന്നും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കടത്തികൊണ്ടു വന്ന് മാംസക്കച്ചവടം നടത്തിയ സംഘം അറസ്റ്റില്‍.

ഗുജറാത്തിലെ സൂറത്തില്‍ നിന്നാണ് ദമ്പതികള്‍ അടക്കമുള്ള മൂന്നംഗ സംഘത്തെ അറസ്റ്റ് ചെയ്തത്. ഷരീഫുള്‍ ഷക്കീര്‍, ഇയാളുടെ ഭാര്യ അജ്മിറ ഖതും, മുസ്തഫ ഷക്കീര്‍ എന്നിവരാണ് അറസ്റ്റിലായത്.

ബംഗ്ലാദേശികളായ ഇവര്‍ അനധികൃതമായി ഇന്ത്യയില്‍ കഴിഞ്ഞു വരികയായിരുന്നു. ജോലി തേടി ഇന്ത്യയിലെത്തിയ ഷരീഫുളിനും ഭാര്യയ്ക്കും ജീവിക്കാന്‍ വഴിയില്ലാതായപ്പോഴാണ് പുതിയ മേഖലയിലേക്ക് തിരിഞ്ഞത്.

തുടര്‍ന്ന് സ്വന്തം നാട്ടില്‍ നിന്ന് പെണ്‍കുട്ടിയെ കടത്തികൊണ്ടുവന്നത് ലൈംഗിക തൊഴില്‍ ചെയ്യിച്ച് പണമുണ്ടാക്കാന്‍ ഇവര്‍ പദ്ധതിയിടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

ഇവര്‍ മുസ്തഫയെ സമീപിച്ചു. ബംഗ്ലാദേശിലെ ഗ്രാമത്തില്‍ നിന്ന് 15,000രൂപ കൊടുത്താണ് മുസ്തഫ പെണ്‍കുട്ടിയെ കടത്തികൊണ്ടുവന്നത്.

പെണ്‍കുട്ടിയേയും തന്നെയും അതിര്‍ത്തി കടത്തിവിടാന്‍ ഒരു ഏജന്റിന് മുസ്തഫ 4,000രൂപ നല്‍കിയിരുന്നു.

ബംഗ്ലാദേശില്‍ നിന്ന് പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുവന്നെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവരെ കുടുക്കിയത്.

Related posts

Leave a Comment