ഐശ്വര്യ റായിയും സല്മാന് ഖാനും നായികാ നായകന്മാരായി 1999ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് റൊമാന്റിക് ചിത്രമാണ് ‘ഹം ദില്‍ ദേ ചുകേ സനം’. സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത ചിത്രം 1999 ജൂണ്‍ 18നാണ് പുറത്തിറങ്ങിയത്. ചിത്രത്തിന്റെ 22-മത് വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ സിനിമയുടെ ഓര്‍മ്മകള്‍ പങ്കുവച്ച് എത്തിയിരിക്കുകയാണ് ഐശ്വര്യ റായി. സിനിമയുടെ സെറ്റില്‍ നിന്നുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തുകൊണ്ടാണ് ഐശ്വര്യ ഇന്‍സ്റ്റഗ്രാമിലൂടെ ഓര്‍മ്മകള്‍ പങ്കുവച്ചിരിക്കുന്നത്. ഒപ്പം സംവിധായകനോടും ആരാധകരോടും നന്ദിയും ഐശ്വര്യ പറയുന്നുണ്ട്. ”ഹം ദില്‍ ദേ ചുകേ സനത്തിന്റെ 22 വര്‍ഷങ്ങള്‍, അത്തരമൊരു സ്നേഹ പ്രവാഹം കാരണം ഞാന്‍ ഓര്‍ക്കുന്നു, പക്ഷേ എന്റെ പ്രിയപ്പെട്ട സഞ്ജയ്, ഇത് നിത്യഹരിതമായ ചിത്രമാണ്.. എപ്പോഴും.. നന്ദി.. ലോകമെമ്പാടുമുള്ള എന്റെ ആരാധകര്‍ക്കും നന്ദി.. എന്നെ ഏറ്റവും സ്നേഹിക്കുന്ന കുടുംബത്തിനും എന്റെ സുഹൃത്തുകള്‍ക്കും നന്ദി.. എല്ലാവരുടെയും സ്നേഹത്തിനും എപ്പോഴും…
Read MoreDay: June 19, 2021
സുധാകരനെ സിപിഎം ഭയക്കുന്നു; വിവാദങ്ങളിലൂടെ മരംമുറി വിഷയം മറയ്ക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമം വിജയിക്കില്ലെന്ന് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: മരംമുറി വിഷയം മറച്ചുവയ്ക്കാൻ വേണ്ടിയുള്ള ശ്രമത്തിന്റെ ഭാഗമാണ് പുതിയ വിവാദമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽനിന്നും ജനംപ്രതീക്ഷിക്കുന്നത് കോവിഡ് മഹാമാരിയുടെ വിവരങ്ങളാണ്. വാർത്താ സമ്മേളനത്തിന്റെ സമയം മുഖ്യമന്ത്രി ദുരപയോഗം ചെയ്യാൻ പാടില്ലായിരുന്നു. അദ്ദേഹം ഇരിക്കുന്ന കസേരയുടെ വിലയറിയാതെ പ്രവർത്തിക്കുകയാണെന്നും സതീശൻ പറഞ്ഞു. സുധാകരൻ കെപിസിസി പ്രസിഡന്റ് ആയതിനെ സിപിഎം ഭയക്കുന്നുണ്ട്. അതുകൊണ്ടാണ് അധികാരം ഏറ്റെടുത്ത ഉടനെ സിപിഎം നേതാക്കൾ അദ്ദേത്തിനെതിരെ തിരിഞ്ഞത്. ഇപ്പോൾ ഉണ്ടായിരിക്കുന്ന വിവാദം ദൗർഭാഗ്യകരമാണ്. ഇത് ഇവിടെ അവസാനിക്കട്ടെ. വനംകൊള്ള വിഷയത്തിൽനിന്നും ശ്രദ്ധതിരിച്ചുവിടാനുള്ള മുഖ്യമന്ത്രിയുടെ ശ്രമം വിജയിക്കില്ലെന്നും സതീശൻ കൂട്ടിച്ചേർത്തു.
Read Moreഒരു നല്ല സമൂഹത്തെ വാർത്തെടുക്കുവാൻ..! പൊതു ജനങ്ങൾക്ക് പുസ്തക കൂടൊരുക്കി ചേന്ദമംഗല്ലൂർ ഗവ. യുപി സ്കൂൾ
മുക്കം: ഒരു നല്ല സമൂഹത്തെ വാർത്തെടുക്കുവാൻ നല്ല വായനയിലൂടെ മാത്രമേ സാധിക്കൂ എന്ന തിരിച്ചറിവിൽ വായന പ്രോത്സാഹിപ്പിക്കാൻ വിവിധ പദ്ധതികളുമായി ചേന്ദമംഗല്ലൂർ ഗവ.യു.പി സ്കൂൾ. വിദ്യാർഥികള്‍ക്കൊപ്പം നാട്ടുകാർക്കും നല്ല പുസ്തകങ്ങൾ വായിക്കാൻ അവസരമൊരുക്കുകയാണ് സ്കൂൾ. ഇതിനായി സ്കൂൾ മുറ്റത്ത് പുസ്തക കൂടും അധ്യാപകരുടെ നേതൃത്വത്തിൽ ഒരുക്കി. ഏത് സമയവും തുറന്നിട്ടിരിക്കുന്ന ഈ പുസ്തകക്കൂടിൽ നിന്ന് പൊതുജനങ്ങൾക്ക് ആവശ്യമായ പുസ്തകങ്ങൾ എടുത്ത് കൊണ്ട് പോവാനും വായിച്ച് കഴിഞ്ഞ് തിരിച്ചു കൊണ്ട് വെക്കാനും സാധിക്കും. ആദ്യഘട്ടത്തിൽ 200 ഓളം പുസ്തകങ്ങളാണ് തയാറാക്കിയിരിക്കുന്നത്. പുസ്തകക്കൂടിന്റെ ഉദ്ഘാടനം മുക്കം പ്രസ് ക്ലബ് പ്രസിഡന്റ് സി. ഫസൽ ബാബു നിർവഹിച്ചു. പി.സി. മുഫീദ പുസ്തകങ്ങളുടെ വിതരണോദ്ഘാടനം നിർവഹിച്ചു. പ്രധാനാധ്യാപിക ത്രിവേണി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സ്കൂൾ പരിസര വാർഡുകളിലൂടെ പ്രത്യേകം സജ്ജീകരിച്ച പുസ്തക വണ്ടിയൊരുക്കി വിവിധ കേന്ദ്രങ്ങളിൽ നിന്ന് പുസ്തകങ്ങൾ സ്വീകരിച്ചാണ് പദ്ധതിക്ക് തുടക്കം…
Read More14കാരിയ്ക്ക് വിവാഹാലോചനയുമായി എത്തിയപ്പോള്‍ സഹോദരന് പറപ്പിച്ചു ! പെണ്‍കുട്ടിയുടെ സഹോദരനെതിരേ വ്യാജ പീഡനപരാതി; വിവാഹ ദല്ലാളായ യുവതിയുടെ കുതന്ത്രങ്ങള്‍ ഇങ്ങനെ…
സ്വന്തം സഹോദരനും നാലു സുഹൃത്തുക്കളും ചേര്‍ന്ന് 14കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് വ്യാജ പരാതി നല്കിയ വിവാഹ ദല്ലാളിനെതിരേ പോലീസ് കേസെടുത്തു. വിവാഹ ദല്ലാളായ ശ്രീകല എന്ന യുവതി വൈരാഗ്യം തീര്‍ക്കാന്‍ വേണ്ടി കെട്ടിച്ചമച്ചതാണ് പരാതി എന്ന് അന്വേഷണത്തില്‍ പോലീസ് കണ്ടെത്തി. വെണ്മണി സ്വദേശിയായ സ്കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്നായിരുന്നു കഞ്ഞിക്കുഴി സ്റ്റേഷനില്‍ ലഭിച്ച പരാതി. സ്വന്തം സഹോദരനു വിവാഹമാലോചിച്ച് കുട്ടിയുടെ വീട്ടില്‍ ശ്രീകല സ്ഥിരമായി എത്തിയിരുന്നു. പെണ്‍കുട്ടിയുടെ സുഹൃത്തായിരുന്നു ശ്രീകലയുടെ മകള്‍. പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ സഹോദരന് വീട്ടില്‍ വരുന്നതില്‍ നിന്ന് ശ്രീകലയെ വിലക്കുകയായിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് വ്യാജമൊഴി നല്കാന് പെണ്‍കുട്ടിയെ ശ്രീകല പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇടുക്കി ഡിവൈഎസ്പി ഫ്രാന്‍സിസ് ഷെല്‍ബിയുടെ നേതൃത്വത്തിലുള്ള 16 അംഗ പൊലീസ് സംഘമാണ് കേസ് അന്വേഷിച്ച് പരാതി വ്യാജമെന്ന് കണ്ടെത്തിയത്. ഏപ്രില്‍ 20 ന് തൃശൂരിലെ മനുഷ്യാവകാശ പ്രവര്‍ത്തക…
Read Moreമോഹന്‍ ദേല്‍ക്കറുടെ ആത്മഹത്യ; അന്വേഷണം ആവശ്യപ്പെട്ട് എല്‍വൈജെഡി
കോഴിക്കോട്: ദാദ്ര നഗര്‍ ഹവേലിയില്‍നിന്നുള്ള പാര്‍ലമെന്റ് അംഗവും പട്ടികവര്‍ഗ്ഗക്കുരനുമായ മോഹന്‍ ദേല്‍ക്കറുടെ ആത്മഹത്യയില്‍ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ കോഡ പട്ടേല്‍ അടക്കമുള്ളവരുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ലോക് താന്ത്രിക് യുവജനതാദള്‍ (എല്‍വൈജെഡി) ദേശീയ പ്രസിഡന്റ് സലീം മടവൂര്‍ ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പരാതി നല്കി. 2021 ഫെബ്രുവരി 22 നാണ് മോഹന്‍ ദേല്‍ക്കര്‍ ബോംബെ മറൈന്‍ഡ്രൈവിനടുത്തുള്ള ഹോട്ടല്‍ സൗത്ത് ഗ്രീന്‍ ഹൗ തൊട്ടടുത്ത ദിവസം തന്നെ മഹാരാഷ്ട്ര സര്‍ക്കാര്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുകയും മറൈന്‍ഡ്രൈവ് പോലീസ് സ്റ്റേഷനില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു . പ്രതികള്‍ക്കെതിരെ ആത്മഹത്യാ കുറിപ്പ് അടക്കമുള്ള ശക്തമായ തെളിവുകളുണ്ടായിട്ടും മഹാരാഷ്ട്ര പോലീസ് പ്രത്യേക അന്വേഷണസംഘത്തിന്റെ മെല്ലെപ്പോക്ക് തുടരുകയാണെന്ന് പരാതിയില്‍ സലീം മടവൂര്‍ ആരോപിച്ചു. മുംബൈ ഹൈക്കോടതിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണസംഘമോ സിബിഐയോ കേസ് അന്വേഷിക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്നാണ് സലീം മടവൂര്‍ ചീഫ് ജസ്റ്റിസിനു…
Read Moreലിഫ്റ്റ് ചോദിച്ച് ബൈക്കില്‍ കയറിയ വീട്ടമ്മയെ കാട്ടിലേക്ക് കൊണ്ടുപോകാന്‍ ശ്രമം ! ബൈക്കില്‍ നിന്ന് എടുത്തു ചാടി രക്ഷപ്പെട്ട യുവതിയ്ക്ക് പരിക്ക്…
കൊല്ലം ചിതറയില്‍ വീട്ടമ്മയെ തട്ടികൊണ്ടു പോകാന്‍ ശ്രമം. ലിഫ്റ്റ് ചോദിച്ചു ബൈക്കില്‍ കയറിയ ചോഴിയക്കോട് സ്വദേശിനിയായ യുവതിയെയാണ് ബൈക്കുകാരന് തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചത്. രക്ഷപ്പെടാനായി ബൈക്കില്‍ നിന്ന് ചാടിയിറങ്ങുന്നതിന്റെ ഇടയില്‍ തലയിടിച്ച് വീണ് ഇവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. യുവതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ അരിപ്പല്‍ യുപി സ്കൂളിന് സമീപമാണ് സംഭവം. സ്കൂളില്‍ നിന്ന് മകള്‍ക്കുളള പുസ്തകവും വാങ്ങി വീട്ടിലേക്ക് പോകാനായി റോഡില്‍ ഇറങ്ങിയ യുവതിക്ക് ഏറെ നേരം കാത്തു നിന്നിട്ടും വാഹനമൊന്നും ലഭിച്ചില്ല. തുടര്‍ന്ന് ബൈക്ക് യാത്രക്കാരന് കൈ കാണിച്ചു. ബൈക്കില്‍ കയറിയ ഉടനെ ബൈക്ക് ഓടിച്ചിരുന്നയാള്‍ യുവതിയെ സമീപമുളള വനത്തിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചെന്നാണ് പരാതി. ബൈക്കില്‍നിന്ന് എടുത്തുചാടിയപ്പോഴാണ് റോഡില്‍ തലയിടിച്ചു വീണ് പരുക്കേറ്റത്. കടയ്ക്കല്‍ താലൂക്കാശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം യുവതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. ചിതറ പോലീസ്…
Read More‘ഇത് കോൺഗ്രസിന് ഗുണം ചെയ്യില്ല’; സുധാകരനെ വിമർശിച്ച് മമ്പറം ദിവാകരൻ
തിരുവനന്തപുരം: ബ്രണ്ണൻ കോളജിൽ പഠിക്കുന്ന കാലത്ത് പിണറായി വിജയനെ താൻ ചവിട്ടി വീഴ്ത്തിയെന്ന കെ.സുധാകരന്റെ പരാമർശവും അതിന് പിണറായി വിജയൻ അതേ നാണയത്തിൽ മറുപടി നൽകിയതും ചർച്ചാ വിഷയമായിരിക്കെ സുധാകരന്റെ പരാമർശം അനുചിതമായെന്ന അഭിപ്രായവുമായി കോൺഗ്രസ് നേതാവ് മന്പറം ദിവാകരൻ രംഗത്ത്. സമൂഹ മാധ്യമങ്ങളിൽ ഇരുനേതാക്കളുടേയും അനുയായികൾ ചേരിതിരിഞ്ഞ് കയ്യടിക്കുന്പോഴാണ് കെ.സുധാകരൻ പക്വത കാണിക്കണമെന്ന് തുറന്നടിച്ച് കോൺഗ്രസ് നേതാവ് മമ്പറം ദിവാകരൻ രംഗത്തെത്തിയത്. മുഖ്യമന്ത്രിക്കെതിരെ കാമ്പസ് കഥകളല്ല പറയേണ്ടതെന്നും ഈ രാഷ്ട്രീയം കോൺഗ്രസിന് ഗുണം ചെയ്യില്ലെന്നും മന്പറം ദിവാകരൻ അഭിപ്രായപ്പെട്ടു. ഇന്നത്തെ രാഷ്ട്രീയവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് കെപിസിസി അധ്യക്ഷൻ പറയേണ്ടത്. സുധാകരനെ കെപിസിസി അധ്യക്ഷനാക്കും മുൻപേ തന്നെ താൻ ആശങ്ക നേതൃത്വത്തെ അറിയിച്ചിരുന്നുവെന്നും മന്പറം ദിവാകരൻ പറഞ്ഞു. ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിലാണ് മന്പറം ദിവാകരൻ കെ.സുധാകരന്റെ പരാമർശത്തോട് അനിഷ്ടം പ്രകടിപ്പിച്ചത്. പിണറായി വിജയനെ സുധാകരൻ…
Read Moreഇന്നു വായനദിനം..! ഒരു ചെറിയ നോട്ടീസ് കൈയിൽ കിട്ടിയാൽ പോലും അതു മുഴുവൻ വായിച്ചു നോക്കാൻ താൽപര്യം കാണിക്കുന്നവർ ഇന്നുമുണ്ട്. കാഴ്ചക്കുറവ് ഉണ്ടെങ്കിലും കൈയിൽ കിട്ടുന്നത് എങ്ങനെയും കൊതിയോടെ വായിച്ചു തീർക്കുന്നവരും. ആധുനിക യുഗത്തിൽ വായനശീലം കൈമാറ്റം ചെയ്യപ്പെടുകയാണ് ടച്ച് സ്ക്രീനുകളിലേക്ക്. ലോക്ഡൗണ്‍ ദിനത്തിൽ കോട്ടയം തിരുനക്കര മൈതാനത്തിരുന്ന് പത്രം വായിക്കുന്നയാൾ. – രാഷ്ട്രദീപിക
ഇന്നു വായനദിനം..! ഒരു ചെറിയ നോട്ടീസ് കൈയിൽ കിട്ടിയാൽ പോലും അതു മുഴുവൻ വായിച്ചു നോക്കാൻ താൽപര്യം കാണിക്കുന്നവർ ഇന്നുമുണ്ട്. കാഴ്ചക്കുറവ് ഉണ്ടെങ്കിലും കൈയിൽ കിട്ടുന്നത് എങ്ങനെയും കൊതിയോടെ വായിച്ചു തീർക്കുന്നവരും. ആധുനിക യുഗത്തിൽ വായനശീലം കൈമാറ്റം ചെയ്യപ്പെടുകയാണ് ടച്ച് സ്ക്രീനുകളിലേക്ക്. ലോക്ഡൗണ്‍ ദിനത്തിൽ കോട്ടയം തിരുനക്കര മൈതാനത്തിരുന്ന് പത്രം വായിക്കുന്നയാൾ. – രാഷ്ട്രദീപിക
Read Moreരാജ്യത്ത് 6-8 ആഴ്ചക്കുള്ളില്‍ മൂന്നാം തരംഗം ഉണ്ടാകും! എയിംസ് മേധാവി പറയുന്നതിങ്ങനെ…
രാജ്യം കോവിഡിന്റെ മൂന്നാം തരംഗ ഭീതിയിലെന്ന് എയിംസ് മേധാവി ഡോ. രണ്‍ദീപ് ഗുലേറിയ. അടുത്ത് ആറ് എട്ട് ആഴ്ചയ്ക്കകം തന്നെ രാജ്യത്ത് മൂന്നാം തരംഗം ഉണ്ടാകുമെന്നും എയിംസ് മേധാവി അറിയിച്ചു. ആഴ്ചകള്‍ നീണ്ട അടച്ചിടലിനു ശേഷം വിവിധ സംസ്ഥാനങ്ങള്‍ ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് എയിംസ് മേധാവിയുടെ വെളിപ്പെടുത്തല്‍. അണ്‍ലോക്കിംഗ് ആരംഭിച്ചപ്പോള്‍ മുതല്‍ ജനങ്ങളുടെ പെരുമാത്രം അത്ര നല്ലതല്ല. കോവിഡിന്റെ ഒന്ന്, രണ്ട് തരംഗങ്ങളില്‍ നിന്ന് ആളുകള്‍ ഒന്നും പഠിച്ചതായി തോന്നുന്നില്ല. ആള്‍ക്കൂട്ടങ്ങളുണ്ടാകുന്നു, ജനം ഒത്തു ചേരുന്നു. ദേശീയ തലത്തില്‍ കേസുകളുടെ എണ്ണം ഉയരാന്‍ സമയമെടുക്കും. പക്ഷേ ആറ് മുതല്‍ എട്ട് വരെ ആഴ്ചകള്‍ക്കുള്ളില്‍ മൂന്നാം തരംഗം ആരംഭിക്കും, അല്ലെങ്കില്‍ കുറച്ച് നീളാം ഗുലേറിയ ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു. എങ്ങനെ പെരുമാറുന്നുവെന്നും ആള്‍ക്കൂട്ടത്തെ എങ്ങനെ നിയന്ത്രിക്കുന്നു എന്നതും അനുസരിച്ചിരിക്കും കാര്യങ്ങളുടെ പോക്കെന്നും ഗുലേറിയ വ്യക്തമാക്കി. രണ്ടാം…
Read Moreആഭ്യന്തര വകുപ്പിനെ ഉപയോഗിച്ച് മുഖ്യമന്ത്രി നടത്തുന്ന ഭരണകൂട ഭീകരതയെ പ്രതിരോധിക്കുമെന്ന് ബിജെപി
മാവേലിക്കര: സംസ്ഥാന ആഭ്യന്തര വകുപ്പിനെ ദുരുപയോഗം ചെയ്ത്, രാഷ്ട്രീയ ലക്ഷ്യത്തോടെ എല്ലാവിധമായ വ്യവസ്ഥാപിത നിയമ സമ്പ്രദായങ്ങളെയും, സാമാന്യമായ രാഷ്ട്രീയ മര്യാദകളെയും കാറ്റിൽ പറത്തി എൽഡിഎഫ് സർക്കാർ നടത്തി കൊണ്ടിരിക്കുന്ന ബിജെപി വേട്ട അവസാനിപ്പിക്കുക എന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിജെപി മാവേലിക്കര നിയോജകമണ്ഡലം കോർ കമ്മറ്റി അംഗങ്ങൾ മാവേലിക്കര താലൂക്ക് ഓഫീസിന് മുന്പിൽ സത്യാഗ്രഹ സമരം നടത്തി. സത്യാഗ്രഹ സമരം ബിജെപി ദക്ഷിണ മേഖലാ പ്രസിഡന്റ് കെ. സോമൻ ഉദ്ഘാടനം നിർവഹിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ. കെ. കെ. അനൂപ് അധ്യക്ഷത വഹിച്ചു. അഡ്വ. കെ.കെ. അനൂപ്, ജനറൽ സെക്രട്ടറിമാരായ അഡ്വ. കെ.വി. അരുൺ, ഹരീഷ് കാട്ടൂർ, സംസ്ഥാന കൗൺസിൽ അംഗം വെട്ടിയാർ മണിക്കുട്ടൻ എന്നിവരാണ് സത്യാഗ്രഹം നടത്തിയത് .
Read More