മോ​ഹ​ന്‍ ദേ​ല്‍​ക്ക​റു​ടെ ആ​ത്മ​ഹ​ത്യ; അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് എ​ല്‍​വൈ​ജെ​ഡി


കോ​ഴി​ക്കോ​ട്: ദാ​ദ്ര ന​ഗ​ര്‍ ഹ​വേ​ലി​യി​ല്‍​നി​ന്നു​ള്ള പാ​ര്‍​ല​മെ​ന്‍റ് അം​ഗ​വും പ​ട്ടി​ക​വ​ര്‍​ഗ്ഗ​ക്കു​ര​നു​മാ​യ മോ​ഹ​ന്‍ ദേ​ല്‍​ക്ക​റു​ടെ ആ​ത്മ​ഹ​ത്യ​യി​ല്‍ അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍ പ്ര​ഫു​ല്‍ കോ​ഡ പ​ട്ടേ​ല്‍ അ​ട​ക്ക​മു​ള്ള​വ​രു​ടെ പ​ങ്ക് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ലോ​ക് താ​ന്ത്രി​ക് യു​വ​ജ​ന​താ​ദ​ള്‍ (എ​ല്‍​വൈ​ജെ​ഡി) ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് സ​ലീം മ​ട​വൂ​ര്‍ ബോം​ബെ ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റി​സി​ന് പ​രാ​തി ന​ല്‍​കി.

2021 ഫെ​ബ്രു​വ​രി 22 നാ​ണ് മോ​ഹ​ന്‍ ദേ​ല്‍​ക്ക​ര്‍ ബോം​ബെ മ​റൈ​ന്‍​ഡ്രൈ​വി​ന​ടു​ത്തു​ള്ള ഹോ​ട്ട​ല്‍ സൗ​ത്ത് ഗ്രീ​ന്‍ ഹൗ​ തൊ​ട്ട​ടു​ത്ത ദി​വ​സം ത​ന്നെ മ​ഹാ​രാ​ഷ്ട്ര സ​ര്‍​ക്കാ​ര്‍ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം രൂ​പീ​ക​രി​ക്കു​ക​യും മ​റൈ​ന്‍​ഡ്രൈ​വ് പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ എ​ഫ്‌​ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു .

പ്ര​തി​ക​ള്‍​ക്കെ​തി​രെ ആ​ത്മ​ഹ​ത്യാ കു​റി​പ്പ് അ​ട​ക്ക​മു​ള്ള ശ​ക്ത​മാ​യ തെ​ളി​വു​ക​ളു​ണ്ടാ​യി​ട്ടും മ​ഹാ​രാ​ഷ്ട്ര പോ​ലീ​സ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്‍റെ മെ​ല്ലെ​പ്പോ​ക്ക് തു​ട​രു​ക​യാ​ണെ​ന്ന് പ​രാ​തി​യി​ല്‍ സ​ലീം മ​ട​വൂ​ര്‍ ആ​രോ​പി​ച്ചു.​

മും​ബൈ ഹൈ​ക്കോ​ട​തി​യു​ടെ നേ​രി​ട്ടു​ള്ള മേ​ല്‍​നോ​ട്ട​ത്തി​ല്‍ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​മോ സി​ബി​ഐ​യോ കേ​സ് അ​ന്വേ​ഷി​ക്കാ​ന്‍ നി​ര്‍​ദ്ദേ​ശം ന​ല്‍​ക​ണ​മെ​ന്നാ​ണ് സ​ലീം മ​ട​വൂ​ര്‍ ചീ​ഫ് ജ​സ്റ്റി​സി​നു ന​ല്‍​കി​യ പ​രാ​തി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ട​ത്.

ഇ​തേ ആ​വ​ശ്യം ഉ​ന്ന​യി​ച്ച് രാ​ഷ്ട്ര​പ​തി, പ്ര​ധാ​ന​മ​ന്ത്രി മ​ഹാ​രാ​ഷ്ട്ര മു​ഖ്യ​മ​ന്ത്രി എ​ന്നി​വ​ര്‍​ക്കും സ​ലീം മ​ട​വൂ​ര്‍ പ​രാ​തി ന​ല്‍​കി.

Related posts

Leave a Comment