സ്റ്റൗവിനെ ചൊല്ലി തർക്കം;  സു​ഹൃ​ത്തി​നെ കു​ത്തിക്കൊ​ന്ന യുവാവ് പിടിയിൽ

കോ​യ​ന്പ​ത്തൂ​ർ : മ​ദ്യ​പി​ച്ചു​ണ്ടാ​യ ത​ർ​ക്ക​ത്തി​ൽ സു​ഹൃ​ത്തി​നെ കു​ത്തി കൊ​ല​പ്പെ​ടു​ത്തി​യ അ​യ​ൽ​വാ​സി പോ​ലീ​സ് പി​ടി​യി​ൽ.സൂ​ളൂ​ർ കാ​ങ്കേ​യം പാ​ള​യം ആ​ന​ന്ദ​ൻ (33) ആ​ണ് അ​യ​ൽ​വാ​സി തി​രു​ച്ചെ​ങ്കോ​ട് ആ​റു​മു​ഖം മ​ക​ൻ വ​ര​ദ രാ​ജി (50) നെ ​കൊ​ല​പ്പെ​ടു​ത്തി​യ​തി​നെ തു​ട​ർ​ന്ന് അ​റ​സ്റ്റി​ലാ​യ​ത്. സു​ഹൃ​ത്തു​ക്ക​ളാ​യ ഇ​രു​വ​രും മ​ദ്യ​പി​ച്ചു കൊ​ണ്ടി​രി​ക്കെ വ​ര​ദ രാ​ജി​ന്‍റെ പ​ക്ക​ൽ നി​ന്നും ആ​ന​ന്ദ​ൻ വാ​ങ്ങി​യി​രു​ന്ന സ്റ്റ​വ് വ​ര​ദ​രാ​ജ​ൻ തി​രി​ച്ചു ത​രാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ഇ​രു​വ​ർ​ക്കു​മി​ട​യി​ൽ വ​ഴ​ക്കു​ണ്ടാ​വു​ക​യു​മാ​യി​രു​ന്നു. കു​പി​ത​നാ​യ ആ​ന​ന്ദ​ൻ ഉ​ളി കൊ​ണ്ട് വ​ര​ദ​രാ​ജ​നെ കു​ത്തു​ക​യും, വ​ര​ദ​രാ​ജ​ൻ സം​ഭ​വ​സ്ഥ​ല​ത്തു വെ​ച്ചു ത​ന്നെ മ​രി​ക്കു​ക​യു​മാ​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞ് സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​യ സൂ​ളൂ​ർ​പോ​ലീ​സ് മൃ​ത​ദേ​ഹം മെ​ഡി.​കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. ഒ​ളി​വി​ൽ പോ​യ പ്ര​തി ആ​ന​ന്ദി​നെ അ​റ​സ്റ്റു ചെ​യ്യു​ക​യാ​യി​രു​ന്നു.

Read More

ഞങ്ങള്‍ ആവശ്യത്തിന് സൗന്ദര്യമുള്ള ഫാമിലിയാ ! ശരീര സൗന്ദര്യം കാത്തു സൂക്ഷിക്കാന്‍ ജിമ്മില്‍ പോകേണ്ട ആവശ്യം തനിക്കില്ലെന്ന് സായ് പല്ലവി…

നിവിന്‍ പോളിയെ നായകനാക്കി അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരമാണ് സായി പല്ലവി. 2015ല്‍ പുറത്തിറങ്ങിയ പ്രേമം എല്ലാ കളക്ഷന്‍ റിക്കാര്‍ഡുകളും തകര്‍ത്തിരുന്നു. ചിത്രത്തിലെ മൂന്നു നായികമാരില്‍ ഒരാളായ സായി അവതരിപ്പിച്ച മലര്‍ എന്ന കഥാപാത്രം മലയാളി യുവാക്കളുടെ ഹൃദയം കീഴടക്കിയിരുന്നു. പിന്നീട് തെലുങ്കിലും തമിഴിലും മലയാളത്തിലുമായി കൈ നിറയെ ചിത്രങ്ങളുമായി തിളങ്ങുകയാണ് താരം. ഇന്ന് തെന്നിന്ത്യയിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് സായ്. മികച്ച് ഒരു നര്‍ത്തകി കൂടിയാണ് സായി പല്ലവി. ഓരോ ചിത്രത്തിലും തന്റെ വ്യക്തിമുദ്ര പതിപ്പിക്കുന്ന വിധത്തില്‍ ഡാന്‍സ് രംഗങ്ങളും സായ് പല്ലവി ചെയ്യാറുണ്ട്. അതേ സമയം നിങ്കളില്‍ യാര് അടുത്ത പ്രഭുദേവ എന്ന മിനിസ്‌ക്രീന്‍ ഡാന്‍സ് റിയാലിറ്റി ഷോയിലൂടെയാണ് സായി പല്ലവിയുടെ കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് ചില തമിഴ് ചിത്രങ്ങളില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി അഭിനയിച്ചു.…

Read More

ജോജു കുടുങ്ങുമോ ? ഒരു വാഹനം ഹരിയാന രജിസ്‌ട്രേഷന്‍;മറ്റൊന്നിലുള്ളത് ഫാന്‍സി നമ്പര്‍ പ്ലേറ്റ്; നടനെതിരേ പരാതി നല്‍കി കളമശ്ശേരി സ്വദേശി…

യൂത്ത് കോണ്‍ഗ്രസ് നടത്തിയ വഴി തടയല്‍ സമരത്തില്‍ പ്രതികരിച്ച നടന്‍ ജോജു ജോര്‍ജിന്റെ കാര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്തതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഇനിയും തീര്‍ന്നിട്ടില്ല. ഇതിനിടയില്‍ ജോജു നിയമം പാലിക്കാതെയാണ് രണ്ടു കാറുകള്‍ ഉപയോഗിക്കുന്നതെന്ന് ആരോപിച്ച് കളമശേരി സ്വദേശി മനാഫ് പുതുവായില്‍ എറണാകുളം ആര്‍ടിഒയ്ക്കു പരാതി നല്‍കി. അതിസുരക്ഷാ നമ്പര്‍ പ്ലേറ്റ് അഴിച്ചു മാറ്റി ഫാന്‍സി നമ്പര്‍ പ്ലേറ്റാണു ജോജുവിന്റെ ഒരു കാറില്‍ ഘടിപ്പിച്ചിട്ടുള്ളതെന്നു പരാതിയില്‍ പറയുന്നു. മറ്റൊരു കാര്‍ ഹരിയാന റജിസ്‌ട്രേഷനിലുള്ളതാണ്. കേരളത്തില്‍ തുടര്‍ച്ചയായി ഉപയോഗിക്കണമെങ്കില്‍ ഇവിടുത്തെ റജിസ്‌ട്രേഷന്‍ വേണമെന്ന നിയമം ലംഘിച്ചെന്നും പരാതിയില്‍ പറയുന്നു. ആദ്യത്തെ പരാതി അന്വേഷിക്കാന്‍ അസി.മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറെ ചുമതലപ്പെടുത്തിയതായി ആര്‍ടിഒ പി.എം.ഷെബീര്‍ പറഞ്ഞു. രണ്ടാമത്തെ പരാതി ചാലക്കുടി ആര്‍ടിഒയ്ക്കു കൈമാറി. ഇതു കൂടാതെ കോണ്‍ഗ്രസിന്റെ ഉപരോധത്തിനെതിരേ പ്രതിഷേധിച്ച ജോജു മാസ്‌ക് ധരിക്കാതെ പൊതുയിടത്തില്‍ ഇറങ്ങിയെന്നാണ് മറ്റൊരു ആരോപണം. കോവിഡ്…

Read More

പൊ​തു​കി​ണ​റ്റി​ൽ മാ​ലി​ന്യം നി​ക്ഷേ​പി​ച്ചയാളെ കണ്ടെത്തി കിണർ വൃത്തിയാക്കിച്ചു; കി​ണ​റി​നു മേ​ൽ ഇ​രു​മ്പ് വ​ല ഇ​ടീച്ച് താക്കീതും നൽകി 

വ​ട​ക്കാ​ഞ്ചേ​രി: പൊ​തു​കി​ണ​റ്റി​ൽ മാ​ലി​ന്യം നി​ക്ഷേ​പി​ച്ച​യാ​ളെ​ക്കൊ​ണ്ട് കി​ണ​ർ വൃ​ത്തി​യാ​ക്കി​ച്ച് വ​ട​ക്കാ​ഞ്ചേ​രി ന​ഗ​ര​സ​ഭ.ഗ​വ. ​ഗേ​ൾ​സ് ഹൈ​സ്കൂ​ളി​നു സ​മീ​പ​മു​ള്ള പൊ​തു കി​ണ​റ്റി​ൽ വേ​സ്റ്റ് വ​ലി​ച്ചെ​റി​ഞ്ഞ വ്യ​ക്തി​യെ ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി​യും, ഹെ​ൽ​ത്ത് വി​ഭാ​ഗം ജീ​വ​ന​ക്കാ​രും ചേ​ർ​ന്ന് ഒ​ക്ടോ​ബ​ർ 30ന് ​പി​ടി​കൂ​ടി​യി​രു​ന്നു. ഡി​വി​ഷ​ൻ കൗ​ണ്‍​സി​ല​റാ​യ സ​ന്ധ്യ കൊ​ട​യ്ക്കാ​ട​ത്താ​ണ് കി​ണ​റ്റി​ൽ വേ​സ്റ്റ് ത​ള്ളി​യ കാ​ര്യം അ​ന്ന് ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യ​ത്. തു​ട​ർ​ന്ന് ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ൽ സൗ​ഹൃ​ദ ന​ഗ​റി​ൽ താ​മ​സി​ക്കു​ന്ന സ​ന്ദീ​പ് എ​ന്ന വ്യ​ക്തി​യാ​ണ് വേ​സ്റ്റ് നി​റ​ച്ച ചാ​ക്കു​ക​ൾ കി​ണ​റ്റി​ൽ ത​ള്ളി​യ തെ​ന്ന് ക​ണ്ടെ​ത്തു​ക​യും, അ​യാ​ളെ പി​ടി​കൂ​ടു​ക​യും ചെ​യ്തു. അ​യാ​ൾ​ക്കെ​തി​രെ ക​ന​ത്ത​പി​ഴ ഈ​ടാ​ക്കു​ന്ന​തി​ന് ന​ഗ​ര​സ​ഭ തീ​രു​മാ​നി​ക്കു​ക​യും, നോ​ട്ടീ​സ് ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു. അ​തി​നു പു​റ​മെ അ​യാ​ൾ മാ​ലി​ന്യം വ​ലി​ച്ചെ​റി​ഞ്ഞ കി​ണ​റ്റി​ലെ വെ​ള്ളം വ​റ്റി​ക്കു​ന്ന​തി​നും, മേ​ലി​ൽ ആ​രും ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കു​ന്ന​തി​ന് അ​യാ​ളെ​ക്കൊ​ണ്ട് ത​ന്നെ കി​ണ​റി​നു മേ​ൽ ഇ​രു​ന്പ് വ​ല ഇ​ടീ​ക്കു​ക​യും ചെ​യ്തു.

Read More

ബംഗാള്‍ ഉള്‍ക്കടലില്‍ വന്‍ ന്യൂനമര്‍ദ്ദം ! ഇന്നും നാളെയും സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ കനത്ത മഴ…

കേരളത്തില്‍ ഇന്നും നാളെയും ശക്തമായ മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തേത്തുടര്‍ന്നാണ് സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നത്. ഞായറാഴ്ചവരെ ഇടിമിന്നലോടു കൂടിയ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യുനമര്‍ദ്ദം നിലവില്‍ കോമറിന്‍ ഭാഗത്തും സമീപ പ്രദേശങ്ങളിലുമായാണ് സ്ഥിതി ചെയ്യുന്നത്. അടുത്ത 12 മണിക്കൂറിനുള്ളില്‍ തെക്ക് കിഴക്കന്‍ അറബിക്കടലില്‍ പ്രവേശിക്കുന്ന ന്യൂനമര്‍ദം തുടര്‍ന്നുള്ള 24 മണിക്കൂറില്‍ വടക്ക് – വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ച് ശക്തി പ്രാപിക്കാനാണ് സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ന്യുനമര്‍ദ്ദത്തിന്റെ ഫലമായി തെക്കേ ഇന്ത്യക്ക് മുകളില്‍ കിഴക്കന്‍ കാറ്റ് ശക്തിപ്രാപിക്കാന്‍ സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്. അതേസമയം വൃഷ്ടിപ്രദേശത്ത് കനത്ത മഴ പെയ്ത് നീരൊഴുക്ക് ശക്തമായപിന്നാലെ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ എട്ട് ഷട്ടറുകള്‍ തുറന്നു. ചൊവ്വാഴ്ച്ച അര്‍ധ രാത്രിയോടെ തേക്കടി വനപ്രദേശത്ത്…

Read More

ശ​രീ​ര​ത്തി​ൽ തീ​വ്ര​വാ​ദി​യെ​ന്ന് മു​ദ്ര​കു​ത്തി; ജ​യി​ൽ സു​പ്ര​ണ്ടി​നെ​തി​രെ ത​ട​വു​കാ​ര​ന്‍റെ പ​രാ​തി; നിഷേധിച്ച് ജയിൽ സൂപ്രണ്ട്

ച​ണ്ഡീ​ഗ​ഡ്: ശ​രീ​ര​ത്തി​ൽ തീ​വ്ര​വാ​ദി​യെ​ന്ന് മു​ദ്ര​കു​ത്തി​യെ​ന്ന ത​ട​വു​കാ​ര​ന്‍റെ ആ​രോ​പ​ണ​ത്തി​ല്‍ ജ​യി​ല്‍ സു​പ്ര​ണ്ടി​നെ​തി​രെ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു. പ​ഞ്ചാ​ബി​ലെ ബ​ര്‍​ണാ​ല ജി​ല്ല​യി​ലെ വി​ചാ​ര​ണ ത​ട​വു​കാ​ര​ൻ ക​രം​ജി​ത്ത് സിം​ഗ്(28) ആ​ണ് പ​രാ​തി​ക്കാ​ര​ന്‍. സം​ഭ​വ​ത്തി​ൽ ഉ​പ​മു​ഖ്യ​മ​ന്ത്രി സു​ഖ്ജീ​ന്ദ​ർ സിം​ഗ് ര​ൺ​ധാ​വ​യാ​ണ് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട​ത്. മ​ൻ​സ ജി​ല്ല​യി​ലെ ഒ​രു കോ​ട​തി​യി​ലാ​ണ് ത​ട​വു​കാ​ര​ൻ ക​രം​ജി​ത് സിം​ഗ് ജ‍‍​യി​ൽ സു​പ്ര​ണ്ടി​നെ​തി​രെ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്. ജ​യി​ലി​ൽ ത​ട​വു​കാ​രു​ടെ അ​വ​സ്ഥ ദ​യ​നീ​യ​മാ​ണ്. എ​യ്ഡ്‌​സും ഹെ​പ്പ​റ്റൈ​റ്റി​സും ഉ​ള്ള​വ​രെ പ്ര​ത്യേ​ക വാ​ർ​ഡു​ക​ളി​ൽ പാ​ർ​പ്പി​ക്കാ​റി​ല്ല. ഇ​ക്കാ​ര്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് താ​ൻ പ​രാ​തി​പ്പെ​ടു​മ്പോ​ൾ ജ​യി​ൽ സൂ​പ്ര​ണ്ട് ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​മെ​ന്നും ക​രം​ജി​ത്ത് ആ​രോ​പി​ച്ചു. എ​ന്നാ​ൽ ആ​രോ​പ​ണ​ങ്ങ​ളെ​ല്ലാം ജ​യി​ൽ സൂ​പ്ര​ണ്ട് ബ​ൽ​ബീ​ർ സിം​ഗ് നി​ഷേ​ധി​ച്ചു. ഇ​ത്ത​രം വ്യാ​ജ ക​ഥ​ക​ൾ മെ​ന​യാ​ൻ ക​രം​ജി​ത്ത് സിം​ഗ് മി​ടു​ക്ക​നാ​ണ്. ല​ഹ​രി​മ​രു​ന്ന് കേ​സ് മു​ത​ൽ കൊ​ല​പാ​ത​ക ശ്ര​മം വ​രെ​യു​ള്ള 11 കേ​സു​ക​ളി​ല്‍ വി​ചാ​ര​ണ നേ​രി​ടു​ന്ന​യാ​ളാ​ണ് ക​രം​ജി​ത്ത് സിം​ഗ്. ഇ​യാ​ളു​ടെ ജ​യി​ല്‍ മു​റി​യി​ല്‍ നി​ന്നും മൊ​ബൈ​ല്‍ ഫോ​ണ്‍ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.…

Read More

വിവാഹം കഴിഞ്ഞ് രണ്ടാഴ്ചയായപ്പോഴേക്കും യുവതി രണ്ടുമാസം ഗര്‍ഭിണി ! വിവാഹ നിശ്ചയത്തിനു ശേഷം പെണ്‍കുട്ടിയെ പീഡിപ്പിച്ച മധ്യവയസ്‌കന്‍ പിടിയില്‍…

വിവാഹ നിശ്ചയം കഴിഞ്ഞ യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ മധ്യവയസ്‌കനെ പോലീസ് അറസ്റ്റു ചെയ്തു.മലപ്പുറം ജില്ലയില്‍ കരുവാരക്കുണ്ട് കുട്ടത്തി പട്ടിക്കാടന്‍ ഹൗസില്‍ അന്‍സാരിയെ(49) ആണ് കൊല്ലം കൊട്ടിയം പോലീസ് കസ്റ്റഡിയിലെടുത്തത്. വിവാഹ നിശ്ചയം കഴിഞ്ഞ യുവതി വിവാഹത്തിന്റെ ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് ബന്ധുവിന്റെ വീട്ടില്‍ നിന്ന സമയത്താണ് പ്രതി ലൈംഗികമായി പീഡിപ്പിച്ചത്. പ്രതി കുറ്റം സമ്മതിച്ചതോടെ പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയും ചെയ്തു. വിവാഹത്തിത്തിനു മുമ്പാണ് അന്‍സാരി യുവതിയെ ആദ്യമായി ലൈംഗികമായി ഉപയോഗിച്ചത്.വിവാഹത്തിന് മുന്നോടിയായി ബന്ധു വീട്ടില്‍ നിന്ന യുവതിയുമായി അന്‍സാരി അടുപ്പം സ്ഥാപിക്കുകയായിരുന്നു. ഇതിനിടെ വീട്ടില്‍ സര്‍ട്ടിഫിക്കറ്റും മറ്റും എടുക്കുവാന്‍ യുവതി പോയപ്പോള്‍ പ്രതി ഒപ്പം പോകുകയും, വീട്ടില്‍ ആളില്ലാതിരുന്ന സാഹചര്യം മുതലെടുത്ത് ഇയാള്‍ യുവതിയെ ആദ്യമായി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് ബന്ധു വീട്ടില്‍ മടങ്ങിയെത്തിയ ശേഷവും പ്രതി യുവതിയെ നിരന്തരം പീഡിപ്പിച്ചു. അതിനിടെ…

Read More

സാ​ഹി​ത്യ​ത്തി​ൽ വി​സ്മ​യം തീ​ർ​ത്ത് ഇ​രി​ങ്ങാ​ല​ക്കു​ട​ക്കാ​രി ഹേ​മ സാ​വി​ത്രി

ഇ​രി​ങ്ങാ​ല​ക്കു​ട: സാ​ഹി​ത്യ​ത്തി​ൽ വി​സ്മ​യം തീ​ർ​ത്ത മ​ല​യാ​ളി എ​ഴു​ത്തു​കാ​രു​ടെ പ​ട്ടി​ക​യി​ലേ​ക്ക് ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ നി​ന്ന് ഒ​രു എ​ഴു​ത്തു​കാ​രി കൂ​ടി. ഇ​രി​ങ്ങാ​ല​ക്കു​ട​യ്ക്ക​ടു​ത്ത് ഐ​ക്ക​ര​ക്കു​ന്നി​ൽ അ​രി​യ്ക്ക​ത്ത് മ​ന​യി​ൽ സ​ജു​വി​ന്‍റെ ഭാ​ര്യ ഹേ​മ സാ​വി​ത്രി​യാ​ണ് യാ​ണ് ഈ ​എ​ഴു​ത്തു​ക്കാ​രി. വ​ട​ക്ക​ൻ കേ​ര​ള​ത്തി​ലെ ഒ​രു സാ​ങ്ക​ല്പി​ക ഗ്രാ​മ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ തെ​യ്യം ക​ലാ​കാ​ര​ന്‍റെ സ്വ​ത്വ​പ​ര​മാ​യ പ്ര​തി​സ​ന്ധി​ക​ളി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന “ദി മി​സ്റ്റീ​രി​യ​സ് ഡാ​ൻ​സ് ഓ​ഫ് വി​ന്‍റേജ് ഫോ​ളീ​സ്’ (The Mysterious Dance of Vintage Follise) ലോ​ക​മെ​ന്പാ​ടു​മു​ള്ള വാ​യ​ന​ക്കാ​രു​ടെ കൈ​ക​ളി​ലേ​ക്ക് എ​ത്തി​ക്ക​ഴി​ഞ്ഞു. ” ​ഇ​ന്ത്യ​ൻ റൈ​റ്റിം​ഗ് ഇ​ൻ ഇം​ഗ്ലീ​ഷ് ’ എ​ന്ന വി​ഷ​യ​ത്തി​ൽ കോ​യ​ന്പ​ത്തൂ​ർ കാ​രു​ണ്യ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ഗ​വേ​ഷ​ണം ന​ട​ത്തു​ന്ന ഹേ​മ സാ​വി​ത്രി​യു​ടെ ആ​ദ്യ നോ​വ​ൽ കൂ​ടി​യാ​ണി​ത്. അ​ന്പ​തു​ക​ൾ പി​ന്നി​ട്ട ദ​ളി​ത് ക​ലാ​കാ​ര​നാ​യ കേ​ശു​വും കേ​ശു​വി​ന്‍റെ ജീ​വി​ത​ത്തി​ലേ​ക്ക് അ​റി​ഞ്ഞും അ​റി​യാ​തെ​യും ക​ട​ന്നു വ​രു​ന്ന പ​ത്തോ​ളം ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൂ​ടെ​യാ​ണ് മു​ന്നൂ​റോ​ളം പേ​ജു​ക​ൾ ഉ​ള്ള നോ​വ​ൽ മു​ന്നോ​ട്ട് പോ​കു​ന്ന​ത്. ദൈ​വ​ത്തി​ന്‍റെ പ​രി​വേ​ഷം ചി​ല…

Read More

ഡൽഹിയിൽ നിന്ന് കൊറിയർ വഴി കൊടുങ്ങല്ലൂരിലെത്തിയത് മാരക മയക്കുമരുന്ന്; കറുത്ത കാറിലെത്തി സാധാനം വാങ്ങുന്നതിനിടെ മൂന്ന് യുവാക്കളെ കൈയോടെ പൊക്കി പോലീസ്

കൊ​ടു​ങ്ങ​ല്ലൂ​ർ: മാ​ര​ക മ​യ​ക്കു​മ​രു​ന്നു​മാ​യി പോ​ക്സോ കേ​സി​ലെ പ്ര​തി​ക​ള​ട​ക്കം മൂ​ന്നം​ഗ സം​ഘം പി​ടി​യി​ൽ.​ ച​ന്ത​പ്പു​ര ഉ​ഴു​വ​ത്ത് ക​ട​വ് സ്വ​ദേ​ശി​ക​ളാ​യ വെ​പ്പി​ൻ​കാ​ട്ടി​ൽ നി​സ്താ​ഫി​ർ (26),​ ചൂ​ള​ക്ക​ട​വി​ൽ അ​ൽ​ത്താഫ്(26) ​ച​ന്ത​പ്പു​ര സ്വ​ദേ​ശി പാ​റ​യി​ൽ മു​ഹ​മ്മ​ദ് അ​ഷി​ക് (19) എ​ന്നി​വ​രെ​യാ​ണ് ടെ​ൻ​സാ​ഫും കൊ​ടു​ങ്ങ​ല്ലൂ​ർ പോ​ലീ​സും ചേ​ർ​ന്ന് അ​റ​സ്റ്റു ചെ​യ്ത​ത്.​ ഇ​വ​രു​ടെ ക​യ്യി​ൽ നി​ന്ന് ഇ​രു​പ​ത് ഗ്രാ​ം എംഡി​എംഎ​പി​ടി​ച്ചെ​ടു​ത്തു.​ ഇന്നലെ ഉ​ച്ച​യ്ക്ക് പ​തി​നൊ​ന്ന​ര​യോ​ടെ ച​ന്ത​പ്പു​ര​യി​ലാ​യി​രു​ന്നു സം​ഭ​വം. ച​ന്ത​പ്പു​ര​യി​ലെ കൊ​റി​യ​ർ ഓ​ഫീ​സി​ൽ വ​ന്ന മ​യ​ക്കു​മ​രു​ന്ന​ട​ങ്ങി​യ ബോ​ക്സ് വാ​ങ്ങി പു​റ​ത്തി​റ​ങ്ങി​യ സം​ഘ​ത്തെ പോ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഡ​ൽ​ഹി​യി​ൽ നി​ന്ന് കൊ​റി​യ​ർ വ​ഴി​യാ​ണ് എംഡിഎംഎ കൊ​ടു​ങ്ങ​ല്ലു​രി​ൽ എ​ത്തി​യ​ത്. ബോ​ക്സി​നു​ള്ളി​ലെ ടീ ​ഷ​ർ​ട്ടി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു മ​യ​ക്കു മ​രു​ന്ന്. ഡ​ൽ​ഹി​യി​ൽ നി​ന്ന​യ​ച്ച പാ​ർ​സ​ലി​ന്‍റെ വി​ലാ​സം അ​ജ്മ​ൽ നീ​യ​ർ സെ​ൻ​ട്രോ​മാ​ളെ​ന്നും കൂ​ടെ മൊ​ബൈ​ൽ ന​ന്പ​റു​മാ​ണ് ക​വ​റി​ന് മു​ക​ളി​ൽ കൊ​ടു​ത്തി​രു​ന്ന​ത്. വി​ലാ​സ​ത്തി​ലു​ള്ള​യാ​ൾ വി​ദേ​ശ​ത്താ​ണെ​ന്നും പ​റ​യു​ന്നു. ​ ക​റു​ത്ത കാ​റി​ൽ നി​ന്ന് ഒ​രാ​ളി​റ​ങ്ങി കൊ​റി​യ​ർ ഓ​ഫീ​സി​ലെ​ത്തി…

Read More

മാലിന്യസംസ്തകരണത്തെക്കുറിച്ച് പഠിക്കാൻ ഹൈദരാബാദിൽ പോയത് വെറും ടൂറായിരുന്നോ? ശക്തനിൽ മാ​ലി​ന്യ​ക്കൂമ്പാ​രം നി​റ​ഞ്ഞു; മി​ണ്ടാ​ട്ട​മി​ല്ലാ​തെ മേ​യ​റും കൂ​ട്ട​രും

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: ഒ​രു കാ​ലി​ലെ മ​ന്ത് മ​റ്റൊ​രു കാ​ലി​ലേ​ക്കു മാ​റ്റി പ്ര​ശ്നം പ​രി​ഹ​രി​ക്കു​ന്ന​തു​പോ​ലെ​യാ​ണു മാ​ലി​ന്യ പ്ര​ശ്ന​ത്തി​ൽ കോ​ർ​പ​റേ​ഷ​ൻ ചെ​യ്ത​തെ​ന്നു ന​ഗ​ര​ത്തി​ലെ​ത്തു​ന്ന​വ​ർ പ​റ​യു​ന്നു. ശ​ക്ത​നി​ലെ മാ​ലി​ന്യ​ക്കൂ​ന്പാ​രം കു​ന്നു​കൂ​ടി ചീ​ഞ്ഞ​ളി​ഞ്ഞു കി​ട​ക്കു​ന്ന​തു ക​ണ്ടാ​ൽ ആ​രും ഇ​ങ്ങ​നെ പ​റ​ഞ്ഞു പോ​കും. ലാ​ലൂ​ർ നി​വാ​സി​ക​ൾ നീ​ണ്ട വ​ർ​ഷ​ങ്ങ​ൾ സ​മ​രം ചെ​യ്ത​തി​നു​ശേ​ഷ​മാ​ണ് അ​വ​രു​ടെ ദു​രി​തം അ​വ​സാ​നി​ച്ച​ത്. ഇ​തു​പോ​ലെ ത​ന്നെ മാ​ലി​ന്യം കു​ന്നു​കൂ​ടി ചീ​ഞ്ഞ​ളി​ഞ്ഞ് അ​വി​ടെ​യു​ള്ള​വ​ർ​ക്കു ജീ​വി​ക്കാ​ൻ​പോ​ലും ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മെ​ത്തി​യ​തോ​ടെ​യാ​ണ് ഗ​ത്യ​ന്ത​ര​മി​ല്ലാ​തെ സ​മ​ര​മാ​ർ​ഗ​ത്തി​ലെ​ത്തി​യ​ത്. ഒ​ടു​വി​ൽ മാ​ലി​ന്യം ഒ​രു സ്ഥ​ല​ത്തു കൂ​ട്ടി​യി​ടാ​തെ വി​കേ​ന്ദ്രീ​കൃ​ത രീ​തി​യി​ൽ സം​സ്ക​രി​ക്കാ​നു​ള്ള തീ​രു​മാ​ന​വും കൂ​ടാ​തെ മാ​ലി​ന്യം വ​ള​മാ​ക്കി മാ​റ്റാ​നു​ള്ള സം​വി​ധാ​ന​വും ഉ​ണ്ടെ​ന്നു പ​റ​ഞ്ഞാ​ണു ന​ഗ​ര​മ​ധ്യ​ത്തി​ലേ​ക്കു​ത​ന്നെ മാ​ലി​ന്യം കൊ​ണ്ടു​വ​ന്ന​ത്. തു​ട​ക്ക​ത്തി​ൽ ഇ​തു ന​ല്ല രീ​തി​യി​ൽ ന​ട​ന്നെ​ങ്കി​ലും പി​ന്നീ​ട് കോ​ർ​പ​റേ​ഷ​ൻ ഭ​ര​ണാ​ധി​കാ​രി​ക​ൾ ശ്ര​ദ്ധി​ക്കാ​തെ​യാ​യി. അ​തോ​ടെ ക​രാ​റു​കാ​ര​നും ത​നി​ക്കു മു​ത​ലാ​കി​ല്ലെ​ന്നു പ​റ​ഞ്ഞു മാ​ലി​ന്യം സം​സ്ക​രി​ക്കു​ന്ന​തു നി​ർ​ത്തി. ഇ​തോ​ടെ ന​ഗ​ര​മ​ധ്യ​ത്തി​ൽ കു​ന്നു​കൂ​ടി മാ​ലി​ന്യ​മ​ല​യാ​യി. നി​ര​ന്ത​രം നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ…

Read More