ഞങ്ങള്‍ ആവശ്യത്തിന് സൗന്ദര്യമുള്ള ഫാമിലിയാ ! ശരീര സൗന്ദര്യം കാത്തു സൂക്ഷിക്കാന്‍ ജിമ്മില്‍ പോകേണ്ട ആവശ്യം തനിക്കില്ലെന്ന് സായ് പല്ലവി…

നിവിന്‍ പോളിയെ നായകനാക്കി അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരമാണ് സായി പല്ലവി.

2015ല്‍ പുറത്തിറങ്ങിയ പ്രേമം എല്ലാ കളക്ഷന്‍ റിക്കാര്‍ഡുകളും തകര്‍ത്തിരുന്നു. ചിത്രത്തിലെ മൂന്നു നായികമാരില്‍ ഒരാളായ സായി അവതരിപ്പിച്ച മലര്‍ എന്ന കഥാപാത്രം മലയാളി യുവാക്കളുടെ ഹൃദയം കീഴടക്കിയിരുന്നു.

പിന്നീട് തെലുങ്കിലും തമിഴിലും മലയാളത്തിലുമായി കൈ നിറയെ ചിത്രങ്ങളുമായി തിളങ്ങുകയാണ് താരം. ഇന്ന് തെന്നിന്ത്യയിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് സായ്.

മികച്ച് ഒരു നര്‍ത്തകി കൂടിയാണ് സായി പല്ലവി. ഓരോ ചിത്രത്തിലും തന്റെ വ്യക്തിമുദ്ര പതിപ്പിക്കുന്ന വിധത്തില്‍ ഡാന്‍സ് രംഗങ്ങളും സായ് പല്ലവി ചെയ്യാറുണ്ട്.

അതേ സമയം നിങ്കളില്‍ യാര് അടുത്ത പ്രഭുദേവ എന്ന മിനിസ്‌ക്രീന്‍ ഡാന്‍സ് റിയാലിറ്റി ഷോയിലൂടെയാണ് സായി പല്ലവിയുടെ കരിയര്‍ ആരംഭിക്കുന്നത്.

പിന്നീട് ചില തമിഴ് ചിത്രങ്ങളില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി അഭിനയിച്ചു. തുടര്‍ന്നാണ് പ്രേമത്തില്‍ അഭിനയിക്കുന്നത്. ഇത് താരത്തിന്റെ കരിയറില്‍ വഴിത്തിരിവ് ആവുകയും ചെയ്തു.

പ്രേമത്തിന് പിന്നാലെ കലി, അതിരന്‍, തുടങ്ങിയ മലയാള സിനിമകളിലും സായി പല്ലവി അഭിനയിച്ചു. തമിഴിലും ഹിറ്റ് സിനിമകളില്‍ വേഷമിട്ട സായി പല്ലവി ഇപ്പോള്‍ തെലുങ്ക് സിനിമാ ലോകത്തെ നമ്പര്‍ വണ്‍ നായിക കൂടിയാണ്.

അതേ സമയം പൊതുവെ നടിമാര്‍ എല്ലാവരും തന്നെ ശരീര സൗന്ദര്യം നിലനിര്‍ത്താനായി ജിമ്മില്‍ മണിക്കൂറുകളോളം വര്‍ക്കൗട്ട് ചെയ്യുന്നവരാണ്. ഇഷ്ട ഭക്ഷണങ്ങള്‍ പോലും ഒഴിവാക്കി വര്‍ക്കൗട്ട് ചെയ്യുന്നവരും കുറവല്ല.

എന്നാല്‍ താന്‍ ശരീരസൗന്ദര്യം കാത്തു സൂക്ഷിക്കാന്‍ ജിമ്മില്‍ പോകാറില്ലെന്ന് തുറന്നു പറയുകയാണ് തെന്നിന്ത്യന്‍ സായി പല്ലവി ഇപ്പോള്‍.

ഒരിക്കല്‍ പോലും ജിമ്മില്‍ പോയിട്ടില്ല എന്നും, തനിയ്ക്ക് അതിന്റെ ആവശ്യം ഇല്ല എന്നും സായി പല്ലവി പറയുന്നു.

സിനിമയില്‍ എത്തുന്നതിന് മുന്‍പ് തന്നെ തനിക്ക് നൃത്തത്തിനോട് പാഷനാണെന്നും അതിനാല്‍ തന്നെ ഒരിക്കലും പ്രാക്ടീസ് മുടക്കാറില്ലെന്നും സായ് പറയുന്നു.

”എന്റെ വര്‍ക്കൗട്ട് ഡാന്‍സ് തന്നെയാണ്. അത് ഞാന്‍ തടി കുറയ്ക്കാന്‍ വേണ്ടിയോ, ശരീര സൗന്ദര്യം നിലനിര്‍ത്താന്‍ വേണ്ടിയോ ചെയ്യുന്നതല്ല. എന്റെ പാഷനാണ് ഡാന്‍സ് അത് ചെയ്യുന്നു എന്ന് മാത്രം” സായി പല്ലവി വ്യക്തമാക്കുന്നു.

Related posts

Leave a Comment