വീണ്ടും മനുഷ്യക്കടത്ത് വ്യാപകമാവുന്നതായി വിവരം. അമേരിക്കയിലേക്ക് യാത്ര തിരിച്ച ആറുപേര്‍ അടങ്ങുന്ന രണ്ടു ഇന്ത്യന്‍ കുടുംബത്തെ തട്ടിക്കൊണ്ടുപോയതായുള്ള റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഇസ്താംബുളില്‍ വച്ച് ഇവരെ മനുഷ്യക്കടത്തുകാര്‍ ഇവരെ തട്ടിക്കൊണ്ടുപോയെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കാനഡ- അമേരിക്കന്‍ അതിര്‍ത്തിയില്‍ ഇന്ത്യക്കാരായ പിഞ്ചു കുഞ്ഞ് അടക്കം ഒരു കുടുംബത്തിലെ നാലുപേര്‍ അതിശൈത്യത്തെ തുടര്‍ന്ന് മരിച്ചതിന്റെ ഞെട്ടല്‍ വിട്ടുമാറും മുന്‍പാണ് അടുത്ത സംഭവം. മനുഷ്യക്കടത്തുകാരുടെ തന്നെ ഇരകളായിരുന്നു അവര്‍. അമേരിക്കയിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഭവം ഉണ്ടായത്. ഗുജറാത്തില്‍ നിന്നുള്ള രണ്ടു കുടുംബങ്ങളെയാണ് ഇസ്താംബുളില്‍ വച്ച് തട്ടിക്കൊണ്ടുപോയത്. മോചനദ്രവ്യം ആവശ്യപ്പെട്ടാണ് ഇവരെ തട്ടിക്കൊണ്ടുപോയതെന്നാണ് റിപ്പോര്‍ട്ടുകള്‍. തേജസ് പട്ടേലിന്റെ കുടുംബമാണ് ഒന്ന്. രണ്ടാമത്തെ കുടുംബം സുരേഷ് പട്ടേലിന്റേതാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഗാന്ധിനഗറിലെ ഒരേ ഗ്രാമത്തില്‍ നിന്നുള്ള കുടുംബാംഗങ്ങളാണ് ഈ ആറുപേര്‍. ഡിസംബര്‍ അവസാന ആഴ്ചയോ ജനുവരി ആദ്യ വാരമോ ആണ് സ്വന്തം ഗ്രാമത്തില്‍…
Read MoreDay: January 26, 2022
ഈ സ്ഥലം അറിയാമോയെന്ന് ഫോട്ടോയ്ക്ക് ക്യാപ്ഷന്‍ ! നിങ്ങള്‍ പൊത്തിപ്പിടിച്ച സ്ഥലത്തെക്കുറിച്ചാണോയെന്ന് ഞരമ്പന്‍; അവന്റെ ഫ്യൂസ് ഊരുന്ന മറുപടിയുമായി സുബി
മിമിക്രിയിലൂടെ എത്തി മലയാളത്തിന്റെ ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനും തിളങ്ങുന്ന താരമാണ് സുബി സുരേഷ്. നിരവധി കലാകാരന്മാരെ മലയാളത്തിന് സമ്മാനിച്ച കൊച്ചിന്‍ കലാഭവനിലൂടെയാണ് സുബിയും എത്തിയത്. ഇപ്പോള്‍ മലയാളികളുടെ പ്രിയപ്പെട്ട അവതാരകയും നടിയുമാണ് സുബി സുരേഷ്. ദൃശ്യ മാധ്യമങ്ങളിലും മറ്റ് സ്റ്റേജ് ഷോകളിലും പുരുഷ ഹാസ്യ താരങ്ങളെ തോല്‍പ്പിക്കുന്ന പ്രകടനം കാഴ്ചവയ്ക്കുന്ന സുബിക്ക് ആരാധകരും ഏറെയാണ്. അതേ സമയം വയസ്സ് 38 ആയിട്ടും താരം ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. മിമിക്രി കലാകാരി എന്നതിന് ഒപ്പം സുബി ഒരു ഡാന്‍സര്‍ കൂടിയാണ്. സ്‌കൂള്‍ പഠനകാലത്തു തന്നെ സുബി നൃത്തം പഠിയ്ക്കാന്‍ തുടങ്ങി. ബ്രേക്ക് ഡാന്‍സായിരുന്നു സുബി പഠിച്ചത്. അതിലൂടെയാണ് വേദികളിലേക്കുള്ള അരങ്ങേറ്റം. പിന്നെ മിനി സ്‌ക്രീനില്‍ കോമഡി പരിപാടികള്‍ ചെയ്തു. രാജസേനന്‍ സംവിധാനം ചെയ്ത കനക സിംഹാസനം എന്ന സിനിമയിലൂടെ 2006 ലാണ് സുബി സുരേഷ് ചലച്ചിത്രലോകത്തേയ്ക്ക് കടക്കുന്നത്. എല്‍സമ്മ…
Read Moreഅക്കാര്യം ദിലീപ് ആവശ്യപ്പെട്ടാല്‍ പിറ്റേ ദിവസം മുതല്‍ സിനിമ ജോലികള്‍ ആരംഭിക്കും ! ദിലീപിനോടുള്ള കമ്മിറ്റ്‌മെന്റിനെക്കുറിച്ച് ജോണി ആന്റണി…
മലയാള സിനിമയിലെ സൂപ്പര്‍ഹിറ്റ് കോമഡി ചിത്രങ്ങളിലൊന്നാണ് സിഐഡി മൂസ. ജോണി ആന്റണി സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ ദിലീപ് ആയിരുന്നു നായകന്‍. ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തുന്നതിനെക്കുറിച്ച് ഇതിനു മുമ്പ് സംവിധായകന്‍ പറഞ്ഞിട്ടുണ്ടെങ്കിലും കൃത്യമായ ഇതേക്കുറിച്ച് പറഞ്ഞിരുന്നില്ല. എന്നാല്‍, സിഐഡി മൂസയ്ക്ക് രണ്ടാം ഭാഗം ഉണ്ടാകുമോ എന്ന കാര്യത്തില്‍ കുറച്ചു കൂടെ വ്യക്തമായ ഉത്തരം നല്‍കിയിരിക്കുകയാണ് ജോണി ആന്റണി. എല്ലാവരും ചോദിക്കുന്ന ഒന്നാണ് സിഐഡി മൂസയ്ക്ക് രണ്ടാം ഭാഗം ഉണ്ടാകുമോ എന്നതെന്ന് ജോണി ആന്റണി പറഞ്ഞു. താന്‍ ഒന്നുമല്ലാതിരുന്ന കാലത്ത് തനിക്ക് കഴിവ് തെളിയിക്കാന്‍ അവസരം തന്നതും സിഐഡി മൂസ നിര്‍മിക്കാമെന്ന് ഏറ്റതും ദിലീപ് ആണെന്നും ജോണി ആന്റണി വ്യക്തമാക്കി. അന്ന് അതിന് ദിലീപ് തയ്യാറായില്ലായിരുന്നെങ്കില്‍ ഇന്ന് താനെന്ന സംവിധായകന്‍ ഉണ്ടാകുമോ എന്ന് അറിയില്ലെന്നും ജോണി ആന്റണി വ്യക്തമാക്കി. ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളായ സിബിക്കും ഉദയകൃഷ്ണയ്ക്കും തനിക്കുള്ളതു പോലുള്ള…
Read Moreമോഷ്ടിച്ച ബൈക്കില്‍ കറങ്ങി സ്ത്രീകളുടെ മാലപൊട്ടിക്കല്‍ ! യുവതി ഉള്‍പ്പെട്ട അഞ്ചംഗ സംഘം പിടിയില്‍…
മോഷ്ടിച്ചെടുത്ത ബൈക്കുകളില്‍ കറങ്ങി സ്ത്രീകളുടെ മാലപൊട്ടിക്കുന്ന യുവാക്കളുടെ വന്‍ സംഘം കടയ്ക്കാവൂരില്‍ പിടിയില്‍. ഒരു യുവതിയും നാലു യുവാക്കളുമാണ് പിടിയിലായത്. പള്ളിപ്പുറം പച്ചിറ ചായപ്പുറത്തുവീട് ഷഫീക് മന്‍സിലില്‍ ഷമീര്‍(21), കടയ്ക്കാവൂര്‍ വയയില്‍തിട്ട വീട്ടില്‍ അബിന്‍(21), വക്കം മരുതന്‍വിളാകം സ്‌കൂളിനു സമീപം അഖില്‍(20), ചിറയിന്‍കീഴ് തൊടിയില്‍വീട്ടില്‍ ഹരീഷ്(19), നിലമേല്‍ വളയിടം രാജേഷ് ഭവനില്‍ ജെര്‍നിഷ(22) എന്നിവരാണ് അറസ്റ്റിലായത്. പോലീസ് സംഘത്തെ അക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ സാഹസികമായാണ് പോലീസ് കീഴ്‌പ്പെടുത്തിയത്. പോലീസിനെ വെട്ടിച്ചുകടന്ന അബിനെ മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വക്കം റെയില്‍വേ ട്രാക്കിനു സമീപത്തെ കുറ്റിക്കാട്ടില്‍നിന്നാണ് പിടികൂടിയത്. കഴിഞ്ഞ ശനിയാഴ്ച രാവിലെ ആറിന് കടയ്ക്കാവൂര്‍ അങ്കിളിമുക്കിനു സമീപം 80 വയസ്സുള്ള സ്ത്രീയെ ബൈക്കിലെത്തി ആക്രമിച്ച് പരിക്കേല്‍പ്പിച്ച് സ്വര്‍ണമാല കവര്‍ന്ന കേസിലാണ് അറസ്റ്റ്. ഷമീറും അബിനുമാണ് ആദ്യം അറസ്റ്റിലായത്. പ്രതികള്‍ ഉപയോഗിച്ച ബൈക്ക് അന്ന് പുലര്‍ച്ചെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിനു…
Read Moreഎന്‍95 മാസ്‌ക് കിട്ടാനില്ല ! ഗവണ്‍മെന്റ് ആശുപത്രിയില്‍ രോഗലക്ഷണമുള്ളവര്‍ പോലും ജോലിയ്‌ക്കെത്തേണ്ട സാഹചര്യം; കേരളം വന്‍ പ്രതിസന്ധിയില്‍ …
സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ എന്‍95 മാസ്‌കിന് കടുത്ത ക്ഷാമം എന്ന് റിപ്പോര്‍ട്ട്. വിപണിയില്‍ ഇത് കിട്ടാനില്ലെന്നാണ് സൂചന. എറണാകുളം ജില്ലയിലാണ് എന്‍ 95 മാസ്‌കിന് കടുത്ത ക്ഷാമം നേരിടുന്നത്. ജനറല്‍ ആശുപത്രിയിലടക്കം മാസ്‌ക് കിട്ടാനില്ല. ഇതോടെ ഓപി നടത്തുന്നതടക്കം പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. മറ്റു ജില്ലകളിലേയും സ്ഥിതി വ്യത്യസ്തമല്ല. കടുത്ത ക്ഷാമം നേരിടുന്ന ചില ആശുപത്രികള്‍ ആശുപത്രി വികസന സൊസൈറ്റിയുടെ ഫണ്ടില്‍ നിന്നും പണമെടുത്ത് കാരുണ്യയില്‍ നിന്നടക്കം മാസ്‌കുകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിരിക്കുകയാണ്. എന്നാല്‍ ആവശ്യപ്പെടുന്ന മാസ്‌കിന്റെ പകുതി പോലും കിട്ടുന്നില്ല. 15 ദിവസം മുമ്പ് ഓര്‍ഡര്‍ നല്‍കിയ എറണാകുളം ജനറല്‍ ആശുപത്രിക്ക് ഇന്നലെ കിട്ടിയത് 470 മാസ്‌കുകള്‍ മാത്രം. വിപണിയില്‍ ക്ഷാമമുണ്ടെന്നാണ് ഇതിന് കിട്ടിയ വിശദീകരണം. മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്റെ കൈവശമുള്ളതാകട്ടെ വെറും 368212 എന്‍95 മാസ്‌കുകള്‍ മാത്രം. ഇത് സംസ്ഥാനത്തുടനീളമുള്ള സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനത്തിന് മതിയാകില്ലെന്നുറപ്പ്. കൂടുതല്‍…
Read Moreഇരയെ വിവാഹം കഴിച്ചാലും ബലാല്‍സംഗക്കുറ്റം മാഞ്ഞുപോവില്ലെന്ന് കോടതി ! പ്രതിയ്ക്ക് 27 വര്‍ഷം കഠിനതടവ്…
പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലെ പ്രതിയെ 27 വര്‍ഷത്തെ കഠിനതടവിന് ശിക്ഷിച്ച് കുന്നംകുളം അതിവേഗ സ്പെഷ്യല്‍ പോക്‌സോ കോടതി. ഇതോടൊപ്പം 2.10 ലക്ഷം രൂപ പിഴയും വിധിച്ചു. ചാവക്കാട് മുനക്കക്കടവ് പോക്കാക്കില്ലത്ത് വീട്ടില്‍ ജലീലി(40)നെയാണ് ജഡ്ജ് എം.പി. ഷിബു കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷിച്ചത്. ഇരയെ വിവാഹം കഴിച്ചതിനാല്‍ ബലാത്സംഗക്കുറ്റം നിലനില്‍ക്കില്ലെന്ന പ്രതിയുടെ വാദം കോടതി തള്ളി. 2014 ഏപ്രിലില്‍ ചാവക്കാട് പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 2013 ഓഗസ്റ്റിലാണ് കേസിന് ആസ്പദമായ സംഭവം. വിവാഹം കഴിക്കാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു പീഡനം. ഗര്‍ഭിണിയായതോടെ ഇയാള്‍ വാക്കുമാറി. ഗര്‍ഭച്ഛിദ്രം നടത്തിയാല്‍ വിവാഹം കഴിക്കാമെന്ന് പിന്നീട് വിശ്വസിപ്പിച്ചു. ഗര്‍ഭച്ഛിദ്രം നടത്തിയെങ്കിലും വിവാഹം കഴിക്കാന്‍ പ്രതി തയ്യാറായില്ല. ഇതോടെയാണ് പോലീസില്‍ പരാതിയെത്തിയത്. അറസ്റ്റ് ചെയ്തതോടെ പ്രതിയുടെ ബന്ധുക്കള്‍ ഇടപെട്ട് വിവാഹം നടത്തി നല്‍കുമെന്ന് കരാര്‍ വ്യവസ്ഥയുണ്ടാക്കി. ജാമ്യം ലഭിച്ചപ്പോള്‍ ഇരയെ പള്ളിയില്‍ വിവാഹം…
Read Moreബ്രാലെറ്റ് ധരിച്ച് അനന്യ പാണ്ഡെ ! നഗ്നതാ പ്രദര്‍ശനമെന്ന് സദാചാരക്കാര്‍;വീഡിയോ കാണാം…
ബോളിവുഡിലെ യുവസുന്ദരിയാണ് അനന്യപാണ്ഡെ. സിനിമാ അഭിനയത്തിനൊപ്പം മോഡലിംഗിലും താരം സജീവമാണ്. സ്‌റ്റൈലിഷ് വസ്ത്രങ്ങള്‍ ധരിച്ച് ഫാഷന്‍ലോകത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുള്ള ആള്‍കൂടിയാണ് അനന്യ. എന്നാല്‍ ഇത്തവണ താരത്തിന് അമളി പിണഞ്ഞു. പുതിയ സിനിമയുടെ പ്രൊമേഷന് ധരിച്ച വസ്ത്രം അനന്യയ്ക്ക് ചെറുതല്ലാത്ത ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചു. ഇതോടെ ട്രോളുകളും ഒപ്പം ‘സദാചാര’ കമന്റുകളും ഉയര്‍ന്നു. ബ്രൗണ്‍ നിറത്തിലുള്ള ബ്രാലറ്റും ഓഫ് വൈറ്റ് ജീന്‍സുമായിരുന്നു താരത്തിന്റെ വേഷം. എന്നാല്‍ മുംബൈയിലെ നിലവിലെ തണുത്ത കാലാവസ്ഥയ്ക്ക് തീരെ അനുയോജ്യമല്ലായിരുന്നു ഈ വസ്ത്രം. ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന അനന്യയ്ക്ക് തണുപ്പ് വില്ലനായി. ഇടയ്ക്ക് കാറ്റ് അടിച്ചതോടെ തണുപ്പ് തീരെ സഹിക്കാനാവാതെ വന്നു. ഇതോടെ സഹതാരമായ സിദ്ധാര്‍ഥ് ചതുര്‍വേദിയുടെ കോട്ട് അനന്യയ്ക്ക് വാങ്ങേണ്ടി വന്നു. കാലാവസ്ഥ പരിഗണിക്കാതെ വസ്ത്രം ധരിച്ചതിനെക്കുറിച്ചാണ് കമന്റുകള്‍ക്കൊപ്പം സദാചാര കമന്റുകളും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു. സിനിമയുടെ പ്രചാരണത്തിനായി നഗ്‌നത കാണിക്കുന്നുവെന്ന തരത്തിലുള്ള…
Read More30കാരി കാമുകി 17കാരന്‍ കാമുകന് വൃക്ക നല്‍കി ! എന്നാല്‍ സര്‍ജറി കഴിഞ്ഞതോടെ കാമുകന്‍ വഞ്ചിച്ചു…
പല പ്രേമബന്ധങ്ങളും തകരാന്‍ കാരണം പലപ്പോഴും കമിതാക്കളില്‍ ആരെങ്കിലും പങ്കാളിയെ വഞ്ചിക്കുന്നതാണ്. കാമുകിയുടെ അമ്മയ്ക്ക് വൃക്ക നല്‍കി വഞ്ചിതനായ യുവാവിന്റെ വാര്‍ത്ത അടുത്തിടെ പുറത്തെത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ മറ്റൊരു വഞ്ചനയുടെ കഥയാണ് പുറത്തു വരുന്നത്. 17കാരന്‍ കാമുകന് വൃക്ക നല്‍കിയതിന് പിന്നാലെ കാമുകന്‍ ഉപേക്ഷിച്ചുവെന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് യുവതി. യുഎസ് സ്വദേശിനി കോളിന്‍ ലെ എന്ന 30കാരിയാണ് 17കാരന്‍ കാമുകനെതിരെ രംഗത്ത് എത്തിയിരിക്കുന്നത്. കാമുകന് വിട്ടുമാറാത്ത വൃക്കരോഗമായിരുന്നു. അഞ്ച് ശതമാനത്തില്‍ താഴം മാത്രമാണ് വൃക്കകള്‍ പ്രവര്‍ത്തിച്ചിരുന്നത്. വൃക്ക രോഗവുമായി ജീവിക്കാന്‍ പാടുപെടുന്ന കാമുകനെ കണ്ട് തനിക്ക് വിഷമം കൂടി വന്നതോടെ കാമുകന്‍ വൃക്ക മാറ്റിവയ്ക്കല്‍ ആവശ്യമായി വന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ തന്റെ വൃക്ക കാമുകന് ചേരുമെന്ന് വ്യക്തമായി. ഇതോടെ കാമുകന്‍ മരിക്കുന്നത് കാണാന്‍ ആഗ്രഹിക്കാത്തതിനാല്‍ തന്റെ വൃക്കകളില്‍ ഒന്ന ദാനം ചെയ്യാന്‍ കോളിന്‍ തീരുമാനിച്ചു.…
Read More