കോഴിക്കോട്: താമരശേരിയിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ചതിൽ നടപടി ആവശ്യപ്പെട്ട് ബന്ധുക്കൾ ആശുപത്രിയിൽ പ്രതിഷേധിച്ചു. ചികിത്സിച്ച ഡോക്ടറുടെ പിഴവുമൂലമാണ് യുവതി മരിച്ചതെന്നാണു ബന്ധുക്കളുടെ ആരോപണം. സംഭവത്തിൽ ഡോക്ടർക്കെതിരെ പോലീസ് കേസെടുത്തു. ബന്ധുക്കളുടെ ആക്ഷേപത്തിൽ കഴമ്പുണ്ടെന്നു ബോധ്യപ്പെട്ടതിനെ തുടർന്ന് ആരോപണ വിധേയയായ ഡോക്ടറെ പിരിച്ചുവിടാൻ ആശുപത്രി അധികൃതർ തീരുമാനിച്ചു. ഈ മാസം ഒന്നിനാണ് പുനൂർ സ്വദേശിയായ ജഫ്ല (20) മരിച്ചത്. പ്രസവത്തെ തുടർന്നുണ്ടായ അമിത രക്തസ്രാവമായിരുന്നു മരണകാരണം. എന്നാൽ ഡോക്ടറുടെ അനാസ്ഥ കൊണ്ടാണ് പെൺകുട്ടി മരിച്ചതെന്നാണു ബന്ധുക്കളുടെ ആരോപണം. പ്രസവത്തിനു ശേഷം അമിത രക്തസ്രാവം ഉളള വിവരം കൂട്ടിരിപ്പുകാരോടു പോലും പറഞ്ഞിരുന്നില്ലെന്നും നാലര മണിക്കൂറിന് ശേഷം കുടുംബം ആവശ്യപ്പെട്ട ആശുപത്രിയിലേക്ക് റഫർ ചെയ്യാതെ ഡോക്ടറുടെ ഇഷ്ടപ്രകാരം ഓമശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു. പെൺകുട്ടിയുടെ കുടുംബം നൽകിയ പരാതിയിൽ ബാലുശേരി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Read MoreDay: July 20, 2022
അടുത്ത ലക്ഷ്യം വിനു വി ജോണ്‍ ! ഇളമരം കരീമിന്റെ പരാതിയില്‍ എടുത്ത കേസുകള്‍ ജാമ്യം ലഭിക്കാത്തത്…
ഇളമരം കരീമിനെ ഭീഷണിപ്പെടുത്തിയെന്ന പേരില്‍ ഏഷ്യനെറ്റ് അവതാരകന് വിനു വി ജോണിനെതിരേ തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് കേസെടുത്തു. ആവലാതിക്കാരനെ ടിവി ചാനല്‍ പ്രോഗ്രാം വഴി ഭീഷണിപ്പെടുത്തണമെന്നും മറ്റുള്ളവരെക്കൊണ്ട് ആക്രമിപ്പിക്കണമെന്നും മനപ്പൂര്‍വ്വം അപമാനിച്ച് സമാധാന ലംഘനം നടത്തണമെന്ന ഉദ്ദേശത്തോടെ വിനു വി ജോണ്‍ പ്രവര്‍ത്തിച്ചുവെന്നാണ് എഫ്ഐആറില്‍ പറയുന്നത്. പാസ്പോര്‍ട്ട് പുതുക്കാനുള്ള അപേക്ഷ പോലീസ് നിരസിച്ചപ്പോഴാണ് വിനു വി ജോണ്‍ ഇക്കാര്യം അറിയുന്നത്. അഖിലേന്ത്യാ പണിമുടക്കിനോടുനുബന്ധിച്ച് കേരളത്തില്‍ നടന്ന അക്രമസംഭവങ്ങളെക്കുറിച്ച് അന്ന് വൈകീട്ടത്തെ ന്യൂസ് അവര്‍ അവതരിപ്പിച്ചപ്പോള്‍ സിഐടിയു അഖിലേന്ത്യാ സെക്രട്ടറിയായ ഇളമരം കരീമിനെ ആക്രമിക്കാന്‍ ആഹ്വാനം ചെയ്തു എന്നാണ് കേസ്. മാര്‍ച്ച് 28 ന് രാത്രി എട്ടിനും ഒമ്പതിനും ഇടക്കാണ് ഈ ‘ കുറ്റകൃത്യം’ നടന്നതെന്നും പരാതി ലഭിച്ചത് ഏപ്രില്‍ മാസം 28ന് രാവിലെ പത്തരക്കാണെന്നും വിനു വി ജോണിനെതിരെ ഇട്ട എഫ് ഐ ആറില്‍ കന്റോണ്‍മെന്റ് പോലീസ്…
Read Moreഇന്‍ഡിഗോയെ പൂട്ടല്‍ തുടരും ! നികുതി അടയ്ക്കാതെ ഇന്‍ഡിഗോയുടെ എത്ര വാഹനങ്ങള്‍ ഓടുന്നുണ്ട് എന്ന് പരിശോധിക്കും
സ്വന്തം ലേഖകന്‍ കോഴിക്കോട്: ഇ.പി.ജയരാജനോട് കളിച്ച ഇന്‍ഡിഗോ വിമാന കമ്പനിയെ പൂട്ടാനുറച്ച് സര്‍ക്കാര്‍. വാഹനനികുതി അടക്കാത്തതില്‍ കോഴിക്കോട്ട് ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ബസ് കസ്റ്റഡിയില്‍ എടുത്ത സാഹചര്യത്തില്‍ പരിശോധന വ്യാപകമാക്കാന്‍ മോട്ടോര്‍വാഹനവകുപ്പ് തീരുമാനിച്ചു. നികുതി അടയയ്ക്കാതെ ഇന്‍ഡിഗോയുടെ എത്ര വാഹനങ്ങള്‍ ഓടുന്നുണ്ട് എന്ന് പരിശോധിക്കും. വിമാനത്താവളത്തിനകത്ത് ഓടുന്ന വാഹനങ്ങള്‍ക്ക് റജിസ്ട്രേഷന് വേണ്ട. എന്നാല്‍ ഇപ്പോള്‍ പിടികൂടിയ ബസ് നേരത്തെ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പക്ഷേ നികുതി അടച്ചിട്ടില്ല. ഇത്തരത്തില്‍ മറ്റ് എയര്‍ലൈന്‍സിന്റെ വാഹനങ്ങളും ഓടുന്നുണ്ടോ എന്നും പരിശോധിക്കും. ആറു മാസത്തെ നികുതി കുടിശികയുള്ളതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇന്‍ഡിഗോ ബസ് വകുപ്പ് പിടിച്ചെടുത്തത്. കോഴിക്കോട് ഫറോക്ക് ചുങ്കത്ത് അശോക് ലെയ്ലന്ഡ് ഷോറൂമില്‍ നിന്നാണ് വാഹനം കസ്റ്റഡിയിലെടുത്തത്. നികുതിയും പിഴയും അടച്ച ശേഷമേ ബസ് വിട്ടു നല്‍കൂ എന്ന് ആര്‍ടിഒ അധികൃതര്‍ അറിയിച്ചു. എയര്‍പോര്‍ട്ടിനുള്ളില്‍ യാത്രക്കാര്‍ക്ക് ആയി സര്‍വീസ് നടത്തുന്ന ബസാണ് കസ്റ്റഡിയിലെടുത്തത്.…
Read Moreഗര്‍ഭിണികള്‍ മിണ്ടാന്‍ പാടില്ലെന്നുണ്ടോ ? ഗര്‍ഭിണിയായതിനു ശേഷം മഷൂറ ഒന്നും മിണ്ടുന്നില്ലെന്ന് ബഷീര്‍ ബഷി…
ബിഗ്ബോസ് മലയാളത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ താരമാണ് ബഷീര്‍ ബഷി. രണ്ട് ഭാര്യമാര്‍ അടങ്ങുന്ന കുടുംബത്തെ ഒത്തൊരുമയോടെ കൊണ്ടുപോകുന്ന വ്യക്തി എന്ന നിലയിലാണ് ബഷീര്‍ ബഷി തുടക്കം മുതല്‍ ശ്രദ്ധിക്കപ്പെട്ടത്. അടുത്തിടെയാണ് രണ്ടാം ഭാര്യ മഷൂറ ഗര്‍ഭിണിയാണെന്ന വാര്‍ത്ത ഇരുവരും പങ്കിട്ടത്. ഇപ്പോളിതാ ഇതുമായി ബന്ധപ്പെട്ടുള്ള ബഷീറിന്റെ പുതിയ വീഡിയോ ആണ് വൈറലായി മാറുന്നത്. മഷൂറ എന്താണ് വ്ളോഗ് ചെയ്യാത്തതെന്ന് ചോദിച്ച് നിരവധി പേരായിരുന്നു മെസ്സേജുകള്‍ അയച്ചത്. സോനുവിനും എനിക്കുമെല്ലാം ആളുകള്‍ മെസ്സേജ് ചെയ്യുന്നുണ്ടായിരുന്നു. ഫോണൊന്നും അങ്ങനെ നോക്കാത്തതിനാല്‍ ഞാന്‍ അറിഞ്ഞിരുന്നില്ല. മഷൂത്ത വീഡിയോ ചെയ്യുന്നില്ലെങ്കില്‍ ബഷിക്ക് ഡെയ്ലി വ്ളോഗ് ചെയ്തൂടേയെന്ന് ചിലര്‍ ചോദിച്ചിരുന്നു. ആ ചോദ്യം എനിക്ക് വല്ലാതെ കൊണ്ടു. രാവിലെ മുതല്‍ മഷൂറയെ ഫോളോ ചെയ്ത് ഞാന്‍ ഡെയ്ലി വ്ളോഗ് ചെയ്യും. ഗര്‍ഭിണിയായാല്‍ സംസാരിക്കാന്‍ പാടില്ലെന്നുണ്ടോ, ഈ പെണ്ണ് പ്രഗ്നന്റായതിന് ശേഷം മിണ്ടുന്നു പോലുമുണ്ടായിരുന്നില്ല. വര്‍ക്കുമായി…
Read Moreപേവിഷം അതിമാരകം ; പേപ്പട്ടിയേക്കാള്‍ ഉപദ്രവകാരിയാണ് പേവിഷബാധയേറ്റ പൂച്ച!
പേവിഷബാധയുള്ളവര്‍ വെള്ളം, വെളിച്ചം, കാറ്റ് എന്നിവയെ ഭയപ്പെടും. വിഭ്രാന്തിയും അസ്വസ്ഥതയും മറ്റ് ലക്ഷണങ്ങളാണ്. മനുഷ്യനു വെള്ളത്തോടുള്ള ഈ പേടിയില്‍ നിന്നാണ് മനുഷ്യരിലെ പേവിഷബാധയ്ക്ക് ഹൈഡ്രോഫോബിയ എന്ന പേരു വന്നത്. നായകളിൽ ലക്ഷണങ്ങൾ…നായകളില്‍ രണ്ടുതരത്തില്‍ രോഗം പ്രകടമാകാം. ക്രുദ്ധരൂപവും ശാന്തരൂപവും. ഉടമസ്ഥനെയും കണ്ണില്‍ കാണുന്ന മൃഗങ്ങളെയും മനുഷ്യരെയും എന്തിന് കല്ലും തടിക്കഷ്ണങ്ങളെയും കടിച്ചെന്നിരിക്കും. തൊണ്ടയും നാവും മരവിക്കുന്നതിനാല്‍ കുരയ്ക്കുമ്പോഴുള്ള ശബ്ദത്തിന് വ്യത്യാസമുണ്ടാകും. ഉമിനീര് ഇറക്കാന്‍ കഴിയാതെ പുറത്തേക്ക് ഒഴുകും. ശാന്തരൂപത്തില്‍ അനുസരണക്കേട് കാട്ടാറില്ല. ഉടമസ്ഥനോട് കൂടുതല്‍ സ്നേഹം കാണിക്കുകയും നക്കുകയും ചെയ്തെന്നിരിക്കും. ഇരുണ്ട മൂലകളിലും കട്ടിലിനടിയിലും ഒതുങ്ങിക്കഴിയാന്‍ ഇഷ്ടപ്പെടും. രണ്ടുരൂപത്തിലായാലും രോഗലക്ഷണങ്ങള്‍ കണ്ടുകഴിഞ്ഞാല്‍ 3-4 ദിവസങ്ങള്‍ക്കുള്ളില്‍ ചത്തുപോകും. പൂച്ചകളിൽപേപ്പട്ടിയേക്കാള് ഉപദ്രവകാരിയാണ് പേവിഷബാധയേറ്റ പൂച്ച. പൂച്ചകള്‍ അപ്രതീക്ഷിതമായി ആക്രമിക്കുകയും മാരകമായ മുറിവുകള്‍ ഉണ്ടാക്കുകയും ചെയ്യും. കന്നുകാലികളിൽകന്നുകാലികളില്‍ അകാരണമായ അസ്വസ്ഥത, വെപ്രാളം, വിഭ്രാന്തി, വിശപ്പില്ലായ്മ, അക്രമവാസന, ഇടവിട്ട് മുക്രയിടുക, തുള്ളി…
Read Moreപുരുഷന്മാര്ക്ക് എന്നോടുള്ള സ്നേഹം എന്റെ ശരീരംവച്ച് ഞാന്‍ ശരിക്കും ആഘോഷിച്ചു ! അതില്‍ തനിക്ക് ഒരു ഖേദവുമില്ലെന്ന് മല്ലിക ഷെരാവത്ത്…
ഒരു കാലത്ത് ഗ്ലാമര്‍ പ്രകടനത്തിലൂടെ ഇന്ത്യയിലെമ്പാടും ആരോധകരെ സൃഷ്ടിച്ച നടിയായിരുന്നു മല്ലിക ഷെരാവത്ത്. പിന്നീട് സിനിമയില്‍ നിന്ന് ഇടവേളയെടുത്ത താരം ഇപ്പോള്‍ തിരിച്ചുവരവിന്റെ പാതയിലാണ്. ആര്‍കെ എന്ന ചിത്രത്തിലൂടെയാണ് മല്ലിക വീണ്ടും ബിഗ് സ്ക്രീനിലേക്ക് എത്തുന്നത്. 2003 ല്‍ പുറത്തിറങ്ങിയ ഖ്വായിഷ് എന്ന സിനിമയിലൂടെ ആണ് മല്ലിക ഷെരാവത്ത് ബോളിവുഡിലെത്തുന്നത്. 2004ല്‍ പുറത്തിറങ്ങിയ മര്‍ഡര്‍ താരത്തിന്റെ പ്രശസ്തി ഉയര്‍ത്തി. സിനിമയില്‍ ഇമ്രാന് ഹാഷ്മിയും മല്ലികയും ഒരുമിച്ചുള്ള ഇന്റിമേറ്റ് സീനുകളും മല്ലികയുടെ ബിക്കിനി സീനുകളും ബി ടൗണില്‍ വലിയ കോളിളക്കം സൃഷ്ടിച്ചു. 2004 ലെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഓന്നായിരുന്നു അനുരാഗ് ബാസു ഒരുക്കിയ മര്‍ഡര്‍. ശേഷം ഒട്ടനവധി ഐറ്റം ഡാന്‍സുകളിലും ഗ്ലാമറസ് വേഷങ്ങളിലും മല്ലിക ഷെരാവത്ത് എത്തി. തെന്നിന്ത്യന്‍ സിനിമകളിലും മല്ലികയുടെ ഡാന്‍സ് നമ്പറുകള്‍ എത്തി. വിദേശത്തേക്ക് താമസം മാറിയതോടെയാണ് മല്ലിക ഷെരാവത്തിനെ ലൈം ലൈറ്റില്‍ കാണാതായത്.…
Read Moreസംവിധായകൻ പീഡനക്കേസിൽ പെട്ടെന്ന് കരുതി സിനിമയുടെ പ്രദർശനാനുമതി തടയാനാവില്ല; പീഡനക്കാരിയുടെ ഹര്‍ജി തള്ളി
കൊച്ചി: പീഡനക്കേസില്‍ പ്രതിയായ സംവിധായകന് ലിജു കൃഷ്ണയുടെ പടവെട്ട് എന്ന പുതിയ സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കരുതെന്നാവശ്യപ്പെട്ട് പീഡനത്തിനിരയായ യുവതി നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ലിജു കൃഷ്ണയ്ക്കെതിരേ ക്രിമിനല്‍ കേസ് നിലവിലുണ്ടെന്നും വിചാരണ പൂര്‍ത്തിയാകുന്നതുവരെ ചിത്രത്തിന്റെ പ്രദര്‍ശനം തടയണമെന്നും യുവതി ആവശ്യപ്പെട്ടെങ്കിലും ജസ്റ്റീസ് വി.ജി അരുണ്‍ ഈയാവശ്യങ്ങള്‍ നിരസിക്കുകയായിരുന്നു. നിവിന്‍ പോളി നായകനായ പടവെട്ട് എന്ന സിനിമയുടെ തിരക്കഥയിലുള്‍പ്പെടെ വിലയേറിയ നിര്‍ദേശങ്ങളും സഹായങ്ങളും താന്‍ നല്‍കിയിട്ടുണ്ടെന്നും ഇവയുടെ ക്രെഡിറ്റ് തട്ടിയെടുത്ത് ലിജുകൃഷ്ണ ചിത്രം പുറത്തിറക്കുന്നത് തന്നോടു കാട്ടുന്ന നീതികേടാണെന്നും യുവതി ആരോപിച്ചിരുന്നു. പടവെട്ട് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്ന ഘട്ടത്തിലാണ് യുവതി ലിജുവിനെതിരേ പരാതി നല്‍കിയത്. 2020 മുതല്‍ സംവിധായകന് തന്നെ പീഡിപ്പിച്ചെന്നാരോപിച്ചാണ് യുവതി പോലീസിനെ സമീപിച്ചത്. തുടര്‍ന്ന് കണ്ണൂരിലെ ചിത്രത്തിന്റെ ലൊക്കേഷനില്‍നിന്ന് ലിജുവിനെ അറസ്റ്റും ചെയ്തിരുന്നു. ഈ സിനിമയുടെ ലൊക്കേഷനില്‍ ആഭ്യന്തര പരാതി സമിതി…
Read Moreകുഞ്ഞിനെ ആശുപത്രിയിലാക്കി യുവതി കാമുകനൊപ്പം മുങ്ങി ! ഇരുവരും കോളജില്‍ ഒരുമിച്ച് പഠിച്ചിരുന്നവര്‍…
കുഞ്ഞിനെ ഡോക്ടറെ കാണിക്കാന്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിയ 35കാരി കുഞ്ഞിനെ അവിടെ ഏല്‍പ്പിച്ച് കാമുകനോടൊപ്പം മുങ്ങിയതായി പരാതി. ഇന്നലെ രാവിലെ മുങ്ങിയ യുവതിയെ വൈകുന്നേരത്തോടെ പോലീസ് കസ്റ്റഡിയിലെടുത്തു. വാരത്തിന്നടുത്ത് താമസിക്കുന്ന സഹോദരി കുട്ടിയെ ഡോക്ടറെ കാണിക്കാന്‍ പോയി തിരിച്ചു വന്നില്ലെന്ന് സഹോദരന് ടൗണ്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു. തുടര്‍ന്ന് വൈകുന്നേരത്തോടെ പയ്യാമ്പലത്തിന്നടുത്ത് വെച്ച് ബര്‍ണ്ണശ്ശേരി സ്വദേശിക്കൊപ്പം കണ്ടെത്തിയത്. കോളേജില്‍ ഒരുമിച്ച് പഠിച്ചിരുന്നവരാണിവരെന്ന് പറഞ്ഞതായി പോലീസ് പറഞ്ഞു. പിടിയിലായ യുവതിക്കും കാമുകനുമെതിരെ ജുവൈനല്‍ ആക്ടു പ്രകാരം കേസെടുത്തിട്ടുണ്ട്.
Read Moreതടവുകാരുടെ എണ്ണമെടുക്കാൻ നോക്കിയപ്പോൾ ബിജുവിനെ കണ്ടില്ല! സെൻട്രൽ ജയിലിൽ പോക്സോ കേസ് പ്രതി തൂങ്ങിമരിച്ച നിലയിൽ
കണ്ണൂർ: സെൻട്രൽ ജയിലിൽ പോക്സോ കേസ് പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മാനന്തവാടി ഗോദാപുരി കോളനിയിലെ വേലുവിന്റെ മകൻ ബിജു(37) നെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ ഏഴോടെയാണ് സംഭവം. രാവിലെ ജയിൽ ഉദ്യോഗസ്ഥർ തടവുകാരുടെ എണ്ണമെടുക്കാൻ നോക്കിയപ്പോൾ ബിജുവിനെ കണ്ടില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബിജുവിനെ വാർഡിൽ തുങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ടിബി രോഗിയായത് കൊണ്ട് ബിജുവിനെ ഒറ്റയ്ക്ക് ഒരു സെല്ലിലായിരുന്നു താമസിപ്പിച്ചിരുന്നത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് പോക്സോ കേസ് പ്രതിയായ ബിജു കണ്ണൂർ സെൻട്രൽ ജയിലിലെത്തിയത്. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ.
Read Moreഅരൂരിലെ ലഹരിവേട്ട ! പിടിയിലായ മൂന്നംഗസംഘത്തിനൊപ്പം പിറ്റ്ബുള്‍ നായയും
അരൂര്‍: അരൂരില്‍ 11 ലക്ഷം രൂപയിലധികം വിലവരുന്ന എംഡിഎംഎ, ഹാഷിഷ് ഓയില്‍ എന്നിവയുമായി പിടിയിലായ മൂന്നംഗ സംഘത്തിനൊപ്പം പിറ്റ്ബുള്‍ നായയും. വാഹനപരിശോധനയ്ക്കു വരുന്നവരെ ഭയപ്പെടുത്താനാണ് കാണുമ്പോള്‍ തന്നെ ഭീകരത തോന്നുന്ന നായയെ ഇവര്‍ കൂടെ കൂട്ടിയത്. പിടികൂടിയ വാഹനത്തിന്റെ പിന്‍സീറ്റില്‍ ഇരുത്തിയ നിലയിലായിരുന്നു നായ. ഉടമസ്ഥരോടു മാത്രം ഇണങ്ങി നില്ക്കുന്ന നായ ഭക്ഷണം ഒന്നും കഴിക്കാതിരിക്കുന്ന സാഹചര്യം വരുമെന്നതിനാല്‍ പ്രതികളുടെ ബന്ധുക്കളെ വിളിച്ചുവരുത്തി അവര്‍ക്കൊപ്പം വിടുകയായിരുന്നു. അവശ്യം വേണ്ട സാഹചര്യത്തില്‍ ഹാജരാക്കാമെന്ന് എഴുതി വാങ്ങിയശേഷമാണ് നായയെ കൈമാറിയതും. നീലഗിരി എരുമാട് സ്റ്റെഫിന് (25), കാസര്‍ഗോഡ് കുറോക്കാട് റെയ്സാ മന്‍സിലില്‍ മുഹമ്മദ് റസ്താന്‍ (27), കണ്ണൂര്‍ കൊഴുമല്‍ കരപ്പാത്ത് അഖില്‍ (25) എന്നിവരെയാണ് ഇന്നലെ 180ഗ്രാം എംഡിഎംഎയും 100 ഗ്രാം ഹാഷിഷ് ഓയിലും സഹിതം എരമല്ലൂരിലെ പഴയ നിക്കോളസ് ആശുപത്രിക്കു സമീപത്തുനിന്നും പിടികൂടിയത്. ഇവര്‍ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തിരുന്നു.…
Read More