ആ​ശ​ങ്ക വേ​ണ്ട… ഇ​ടു​ക്കി ഡാ​മി​ൽ റെ​ഡ് അ​ല​ർ​ട്ട്; ഡാം ​തു​റ​ക്കാ​ൻ സാ​ധ്യ​ത; പെ​രി​യാ​റി​ന്‍റെ ഇ​രു​ക​ര​ക​ളി​ലു​മു​ള്ള​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണം

  ഇ​ടു​ക്കി: അ​ണ​ക്കെ​ട്ടി​ൽ വീ​ണ്ടും ജ​ല​നി​ര​പ്പു​യ​ർ​ന്ന​തോ​ടെ ഡാ​മി​ൽ റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. അ​ധി​ക ജ​ലം സ്പി​ൽ​വേ​യി​ലൂ​ടെ ഒ​ഴു​ക്കി വി​ടു​ന്ന​തി​നു മു​ന്നോ​ടി​യാ​യാ​ണ് എ​മ​ർ​ജ​ൻ​സി പ്ലാ​നിം​ഗ് മാ​നേ​ജ​ർ മു​ന്നാം ഘ​ട്ട മു​ന്ന​റി​യി​പ്പാ​യി ഇ​ന്നു രാ​വി​ലെ 7.30 മു​ത​ൽ റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ച​ത്. മ​ഴ ശ​ക്ത​മാ​കു​ക​യും ജ​ല​നി​ര​പ്പ് ഉ​യ​രു​ക​യും ചെ​യ്താ​ൽ ഡാം ​തു​റ​ക്കാ​നാ​ണ് ആ​ലോ​ച​ന. നി​ല​വി​ൽ 2382.50 അ​ടി​യാ​ണ് ഡാ​മി​ലെ ജ​ല​നി​ര​പ്പ്. ആ​കെ സം​ഭ​ര​ണ ശേ​ഷി​യു​ടെ 82.89 ശ​ത​മാ​ന​മാ​ണ് നി​ല​വി​ലെ ജ​ല​നി​ര​പ്പ്. പെ​രി​യാ​റി​ന്‍റെ ഇ​രു​ക​ര​ക​ളി​ലു​മു​ള്ള​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ങ്കി​ലും ആ​ശ​ങ്ക വേ​ണ്ടെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു. ആ​വ​ശ്യ​മാ​യ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. മു​ല്ല​പ്പെ​രി​യാ​ർ ഡാ​മി​ൽ ജ​ല​നി​ര​പ്പ് 138.10 അ​ടി​യാ​യി ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു. പ​ത്തു ഷ​ട്ട​റു​ക​ൾ തു​റ​ന്ന് വെ​ള്ളം പെ​രി​യാ​റ്റി​ലേ​ക്ക് ഒ​ഴു​ക്കി വി​ടു​ന്നു​ണ്ട്. സെ​ക്ക​ൻ​ഡി​ൽ 2122 ഘ​ന​യ​ടി വെ​ള്ള​മാ​ണ് പു​റ​ത്തേ​യ്ക്ക് ഒ​ഴു​ക്കു​ന്ന​ത്.

Read More

പെട്ടിമുടി ദുരന്തത്തിന്‍റെ രണ്ടാം വാർഷികത്തിൽ മൂന്നാറിൽ വീണ്ടും ഉരുൾപൊട്ടൽ; ക്ഷേ​ത്ര​വും ക​ട​ക​ളും ഓ​ട്ടോ​ക​ളും മ​ണ്ണി​ന​ടി​യി​ൽ

ഇ​ടു​ക്കി:​പെ​ട്ടി​മു​ടി ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ത്തി​ന്‍റെ ര​ണ്ടാം വാ​ർ​ഷി​ക ദി​ന​ത്തി​ൽ വീ​ണ്ടും മൂ​ന്നാ​റി​നെ ഭീ​തി​യി​ലാ​ഴ്ത്തി ഉ​രു​ൾ​പൊ​ട്ട​ൽ. മൂ​ന്നാ​ർ മാ​ട്ടു​പ്പെ​ട്ടി കു​ണ്ട​ള​യി​ലാ​ണ് ഉ​രു​ൾ​പൊ​ട്ടി​യ​ത്. ഒ​രു ക്ഷേ​ത്ര​വും ര​ണ്ട് ക​ട​ക​ളും ര​ണ്ട് ഓ​ട്ടോ​റി​ക്ഷ​ക​ളും മ​ണ്ണി​ന​ടി​യി​ലാ​യി. ഇ​ന്നു പ​ല​ർ​ച്ചെ ഒ​ന്നോ​ടെ​യാ​ണ് ഉ​രു​ൾ​പൊ​ട്ടി​യ​ത്. 175 കു​ടും​ബ​ങ്ങ​ളെ ഉ​ട​ൻ ത​ന്നെ സ്ഥ​ല​ത്തു നി​ന്നു മാ​റ്റി​പാ​ർ​പ്പി​ച്ചു. ആ​ള​പാ​യ​മു​ണ്ടാ​കാ​തി​രു​ന്ന​ത് ആ​ശ്വാ​സ​മാ​യി. സ​മീ​പ​ത്ത് തൊ​ഴി​ലാ​ളി ല​യ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഇ​വി​ടേ​യ്ക്ക് ഉ​രു​ൾ എ​ത്താ​തി​രു​ന്ന​താ​ണ് വ​ലി​യ ദു​ര​ന്തം ഒ​ഴി​വാ​ക്കി​യ​ത്. മൂ​ന്നാ​ർ കു​ണ്ട​ള പു​തു​ക്കു​ടി ഡി​വി​ഷ​നി​ലാ​ണ് ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ​ത്.​ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ മൂ​ന്നാ​ർ- വ​ട്ട​വ​ട റോ​ഡ് ത​ക​ർ​ന്നു. ഗ​താ​ഗ​തം ത​ട​സ​പ്പെ​തി​നാ​ൽ വ​ട്ട​വ​ട ഒ​റ്റ​പ്പെ​ട്ട നി​ല​യി​ലാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം പെ​യ്ത മ​ഴ​യി​ൽ വ​ട്ട​വ​ട​യി​ൽ ഒ​രേ​ക്ക​റോ​ളം കൃ​ഷി ഭൂ​മി ന​ശി​ക്കു​ക​യും ഇ​ടി​ഞ്ഞു​താ​ഴു​ക​യും ചെ​യ്തി​രു​ന്നു. ഉ​രു​ൾ പൊ​ട്ട​ലു​ണ്ടാ​യ ഉ​ട​ൻ ത​ന്നെ പു​തു​ക്കു​ടി ഡി​വി​ഷ​നി​ൽ ദു​രി​താ​ശ്വാ​സ ക്യാ​ന്പ് തു​റ​ന്ന് ആ​ളു​ക​ളെ മാ​റ്റി​പാ​ർ​പ്പി​ക്കു​ക​യാ​യി​രു​ന്നു.​ആ​ർ​ക്കും ആ​ള​പാ​യ​മി​ല്ലെ​ന്ന് വ​ട്ട​വ​ട പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ക​വി​ത വി. ​കു​മാ​ർ പ​റ​ഞ്ഞു. പ്ര​ദേ​ശ​ത്ത്…

Read More

ഒ​​രേ മ​​ന​​സാ​​യി പാ​​റോ​​ച്ചാലുകാരുടെ സാ​​ഹ​​സി​​ക ര​​ക്ഷാ​​പ്ര​​വ​​ർ​​ത്ത​​നം; ഇരുട്ടിൽനിന്ന് അവർ കോരിയെടുത്തതു നാലു ജീവനുകൾ; നന്ദി പറഞ്ഞ് ഡോക്ടറും കുടുംബവും

കോ​​​​ട്ട​​​​യം: ഒ​​രു നാ​​ട്ടി​​ലെ ജ​​ന​​ങ്ങ​​ൾ നി​​​​മി​​​​ഷ​​നേ​​​​രം​​​​കൊ​​​​ണ്ട് ദു​​​​ര​​​​ന്ത​​​​ത്തി​​​​ൽ​​​​നി​​​​ന്ന് ഒ​​​​രു കു​​​​ടും​​​​ബ​​​​ത്തെ മു​​​​ഴു​​​​വ​​​​ൻ ജീ​​​​വി​​​​ത​​​​ത്തി​​​​ലേ​​​​ക്കു തി​​​​രി​​​​കെ കോ​​​​രി​​​​യെ​​​​ടു​​​​ത്ത​​​​തി​​​​ന്‍റെ വാ​​​​ർ​​​​ത്ത​​​​യോ​​​​ടെ​​​​യാ​​​​ണ് ഇ​​​​ന്ന​​​​ലെ കോ​​​​ട്ട​​​​യം ന​​​​ഗ​​​​രം ഉ​​​​ണ​​​​ർ​​​​ന്ന​​​​ത്. തി​​​​രു​​​​വ​​​​ല്ല പു​​​​ഷ്പ​​​​ഗി​​​​രി ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലെ ഡോ.​​സോ​​​​ണി​​​​യ, മൂ​​​​ന്നു​​​​മാ​​​​സം പ്രാ​​​​യു​​​​ള്ള കു​​​​ഞ്ഞ്, സ​​​​ഹോ​​​​ദ​​​​ര​​​​ൻ അ​​​​നീ​​​​ഷ്, മാ​​​​താ​​​​വ് ശോ​​​​ശാ​​​​മ്മ എ​​​​ന്നി​​​​വ​​​​രെ​​​​യാ​​​​ണ് ജീ​​​​വി​​​​ത​​​​ത്തി​​​​ന്‍റെ ക​​​​ര​​​​യി​​​​ലേ​​​​ക്കു പാ​​​​റോ​​ച്ചാ​​​​ൽ നി​​​​വാ​​​​സി​​​​ക​​​​ൾ ജീ​​​​വ​​​​ൻ പ​​​​ണ​​​​യം​​​​വ​​​​ച്ചു ചേ​​​​ർ​​​​ത്ത​​​​ണ​​​​ച്ച​​​​ത്. പാ​​​​റോ​​​​ച്ചാ​​​​ൽ ബൈ​​​​പാസി​​​​ൽ റോ​​​​ഡും തോ​​​​ടു​​​​മൊ​​​​ന്നാ​​​​യി മാ​​​​റി​​​​യ വ​​​​ഴി​​​​യി​​​​ൽ​​​​നി​​​​ന്നു വെ​​​​ള്ള​​​​ത്തി​​​​ലേ​​​​ക്കു കാ​​ർ പ​​​​തി​​​​ക്കു​​​​ന്ന​​​​ത് ഞെ​​​​ട്ട​​​​ലോ​​​​ടെ​​​​യാ​​​​ണ് രാ​​​​ത്രി 11ന് ​​​​വീ​​​​ടി​​​​നു​​​​മു​​​​ന്നി​​​​ൽ നി​​ൽ​​ക്കു​​ക​​യാ​​യി​​രു​​ന്ന സ​​​​മീ​​​​പ​​​​വാ​​​​സി​​​​യാ​​​​യ ച​​​​ന്ദ്ര​​​​ബോ​​​​സ് ക​​​​ണ്ട​​​​ത്. വ​​ള്ളം പോ​​ലെ ഒ​​ഴു​​കി കാ​​ർതി​​​​രു​​​​വാ​​​​തു​​​​ക്ക​​​​ൽ – നാ​​​​ട്ട​​​​കം സി​​​​മ​​​​ന്‍റ് ക​​​​വ​​​​ല ബൈ​​​​പാ​​​​സി​​​​ലൂ​​​​ടെ വ​​​​ന്ന കാ​​​​ർ തി​​​​രു​​​​വാ​​​​തു​​​​ക്ക​​​​ൽ റോ​​​​ഡി​​​​ലേ​​​​ക്കു ക​​​​യ​​​​റാ​​​​തെ പാ​​​​റോ​​ച്ചാ​​​​ൽ ജെ​​​​ട്ടി​​​​യു​​​​ടെ ഭാ​​​​ഗ​​​​ത്തേ​​​​ക്കു തി​​​​രി​​​​ഞ്ഞു. റോ​​​​ഡ് ക​​​​ഴി​​​​ഞ്ഞാ​​​​ൽ ന​​​​ട​​​​വ​​​​ഴി മാ​​​​ത്ര​​​​മു​​​​ള്ളി​​​​ട​​​​ത്തു വെ​​​​ള്ളം ക​​​​യ​​​​റി​​​​ക്കി​​​​ട​​​​ക്കു​​​​ക​​​​യാ​​​​ണ്. സ​​​​മീ​​​​പ​​​​ത്തു​​​​ള്ള തോ​​​​ട് ക​​​​ര​​​​ക​​​​വി​​​​ഞ്ഞൊ​​​​ഴു​​​​കു​​​​ന്നു. ച​​​​ന്ദ്ര​​​​ബോ​​​​സി​​​​ന്‍റെ ക​​​​ണ്‍​മു​​​​ന്നി​​​​ൽ കാ​​​​ർ ഒ​​​​രു വ​​​​ള്ളം ക​​​​ണ​​​​ക്കെ ഒ​​​​ഴു​​​​കി​​ നീ​​​​ങ്ങു​​​​ന്നു. വീ​​​​ടും പ​​​​രി​​​​സ​​​​ര​​​​വു​​​​മെ​​​​ല്ലാം…

Read More

കേ​ര​ള കോ​ണ്‍​ഗ്ര​സി​നെ കൂടെക്കൂട്ടിയത് വ​ലി​യ പ്ര​യോ​ജ​നം ചെ​യ്തി​ല്ല ! ജോ​സ് കെ ​മാ​ണി​യ്‌​ക്കെ​തി​രേ വി​മ​ര്‍​ശ​ന​വു​മാ​യി സി​പി​ഐ

കേ​ര​ള കോ​ണ്‍​ഗ്ര​സി​നെ ഇ​ട​തു​മു​ന്ന​ണി​യു​ടെ ഭാ​ഗ​മാ​ക്കി​യ​ത് വ​ലി​യം ഗു​ണം ചെ​യ്തി​ല്ലെ​ന്ന് സി​പി​ഐ. കേ​ര​ള കോ​ണ്‍​ഗ്ര​സ് ബ​ന്ധം കോ​ട്ട​യ​ത്തു മാ​ത്ര​മാ​ണ് ഗു​ണം ചെ​യ്ത​തെ​ന്നാ​ണ് സി.​പി.​ഐ കോ​ട്ട​യം ജി​ല്ലാ​സ​മ്മേ​ള​ന റി​പ്പോ​ര്‍​ട്ടി​ല്‍ വി​മ​ര്‍​ശ​നം. എ​ന്നാ​ല്‍ കോ​ട്ട​യം ജി​ല്ല​യി​ല്‍ ഏ​റെ​ക്കാ​ലം പ്ര​തി​പ​ക്ഷ​ത്ത് മാ​ത്ര​മാ​യി​രു​ന്ന ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ഭ​ര​ണ​ത്തി​ലെ​ത്താ​ന്‍ കേ​ര​ള​കോ​ണ്‍​ഗ്ര​സി​ന്റെ വ​ര​വ് പ്ര​യോ​ജ​നം ചെ​യ്തു​വെ​ന്ന ന​ല്ല​വാ​ക്കു​മു​ണ്ട്. 13 സീ​റ്റ് അ​നു​വ​ദി​ച്ചെ​ങ്കി​ലും പേ​രാ​മ്പ്ര സി.​പി.​എ​മ്മി​ന് വി​ട്ടു​കൊ​ടു​ത്ത് 12 സീ​റ്റി​ലാ​ണ് കേ​ര​ള കോ​ണ്‍​ഗ്ര​സ് മ​ത്സ​രി​ച്ച​ത്. ഇ​തി​ല്‍ അ​ഞ്ചു​സീ​റ്റു​ക​ളി​ല്‍ മാ​ത്ര​മാ​ണ് ജ​യി​ക്കാ​നാ​യ​ത്. ഇ​ത് അ​വ​രു​ടെ ജ​ന​സ്വാ​ധീ​ന​മെ​ത്ര എ​ന്ന​തി​ന്റെ സൂ​ച​ന​യാ​ണ്. പാ​ലാ​യി​ല്‍ ജോ​സ് കെ.​മാ​ണി പ​രാ​ജ​യ​പ്പെ​ട്ട​തി​ന്റെ ഉ​ത്ത​ര​വാ​ദി​ത്വം മ​റ്റാ​രു​ടെ​യും ത​ല​യി​ല്‍ കെ​ട്ടി​വ​യ്ക്കേ​ണ്ടെ​ന്നും റി​പ്പോ​ര്‍​ട്ട് പ​റ​യു​ന്നു. ജോ​സ് കെ.​മാ​ണി​യു​ടെ സ്ഥാ​നാ​ര്‍​ത്ഥി​ത്വം പാ​ലാ​യി​ലെ ജ​ന​ങ്ങ​ള്‍ അം​ഗീ​ക​രി​ച്ചി​ല്ലെ​ന്നാ​ണ് ഇ​ത് വ്യ​ക്ത​മാ​ക്കു​ന്ന​ത്. പാ​ലാ, ക​ടു​ത്തു​രു​ത്തി, പൂ​ഞ്ഞാ​ര്‍ നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ല്‍ സി.​പി.​എം. പ്ര​ദേ​ശി​ക നേ​തൃ​ത്വം കേ​ര​ള​കോ​ണ്‍​ഗ്ര​സി​നോ​ട് കൂ​ടു​ത​ല്‍ അ​ടു​പ്പം കാ​ണി​ക്കു​ന്നു. സി.​പി.​ഐ.​യെ ഒ​ഴി​വാ​ക്കി​യു​ള്ള ഈ ​സ​മീ​പ​നം സി.​പി.​എം. ജി​ല്ലാ, സം​സ്ഥാ​ന നേ​തൃ​ത്വ​ങ്ങ​ള്‍…

Read More

എല്ലാം തകർന്നു നിൽക്കുമ്പോഴും പലിശക്കാരുടെ അഴിഞ്ഞാട്ടം;  ദു​രി​താ​ശ്വാ​സ ക്യാമ്പിൽ സ്വ​കാ​ര്യ ബാ​ങ്ക് ജീ​വ​ന​ക്കാ​രു​ടെ പ​ണ​പ്പി​രി​വ്

കോ​​ട്ട​​യം: ദു​​രി​​താ​​ശ്വാ​​സ കേ​​ന്ദ്ര​​ത്തി​​ലും സ്വ​​കാ​​ര്യ ബാ​​ങ്ക് ജീ​​വ​​ന​​ക്കാ​​രു​​ടെ പ​​ണ​​പ്പി​​രി​​വ്.ഇ​​ന്ന​​ലെ വി​​വി​​ധ ക്യാ​​ന്പു​​ക​​ളി​​ൽ സ്വ​​കാ​​ര്യ ബാ​​ങ്ക് ജീവനക്കാ രുടെ നേ​​തൃ​​ത്വ​​ത്തി​​ൽ പ​​ണ​​പ്പി​​രി​​വ് ന​​ട​​ത്താ​​നു​​ള്ള നീ​​ക്കം സ​​ന്ന​​ദ്ധ​​പ്ര​​വ​​ർ​​ത്ത​​ക​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ത​​ട​​ഞ്ഞ​​ത്. ജി​​ല്ലാ ഭ​​ര​​ണ​​കൂ​​ട​​ത്തി​​ന്‍റെ നി​​ർ​​ദേ​ശ​​പ്ര​​കാ​​രം വി​​ജ​​യ​​പു​​രം പ​​ഞ്ചാ​​യ​​ത്തി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ കോ​​ട്ട​​യം മൗ​​ണ്ട് കാ​​ർ​​മ​​ൽ സ്കൂ​​ളി​​ൽ ന​​ട​​ത്തു​​ന്ന ദു​​രി​​താ​​ശ്വാ​​സ ക്യാ​​ന്പി​​ലാ​​ണ് പ​​ണ​​പ്പി​രി​​വ് ന​​ട​​ത്താ​​നു​​ള്ള ശ്ര​​മം ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തം​​ഗം റെ​​ജി എം. ​​ഫി​​ലി​​പ്പോ​​സ് നേ​​തൃ​​ത്വ​​ത്തി​​ൽ ത​​ട​​ഞ്ഞ​​ത്. ദു​​രി​​താ​​ശ്വാ​​സ ക്യാ​​ന്പു​​ക​​ളി​​ലും ക​​ർ​​ശ​​ന നി​​യ​​ന്ത്ര​​ണ​​ങ്ങ​​ൾ ഏ​​ർ​​പ്പെ​​ടു​​ത്ത​​ണ​​മെ​​ന്നും ഇ​​ത്ത​​രം സ്വ​​കാ​​ര്യ ബാ​​ങ്ക് – ബ്ലേ​​ഡ് – ഗു​​ണ്ടാ – സം​​ഘ​​ങ്ങ​​ളു​​ടെ പ​​ണ​​പ്പി​​രി​​വു​​ക​​ൾ അ​​നു​​വ​​ദി​​ക്കാ​​ൻ പാ​​ടി​​ല്ലെ​​ന്നും അ​​ത്ത​​ര​​ക്കാ​​ർ​​ക്കെ​​തി​​രേ ക​​ർ​​ശ​​ന ന​​ട​​പ​​ടി​​ക​​ൾ സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്നും ആ​വ​ശ്യ​പ്പെ​ട്ട് റെ​​ജി എം. ​​ഫി​​ലി​​പ്പോ​​സ് ജി​​ല്ലാ ക​​ള​​ക്ട​​ർ​​ക്കും ജി​​ല്ലാ പോ​​ലീ​​സ് ചീ​​ഫി​​നും പ​​രാ​​തി ന​​ൽ​​കി.

Read More

അ​മി​ത​മാ​യ ‘സി​ന്തോ​ള്‍’ ഉ​പ​യോ​ഗം ! ബ്ര​സീ​ലി​യ​ന്‍ ഹ​ള്‍​ക്കി​ന് 55-ാം ജ​ന്മ​ദി​ന​ത്തി​ല്‍ ദാ​രു​ണാ​ന്ത്യം…

ബ്ര​സീ​ലി​യ​ന്‍ ഹ​ള്‍​ക്ക് എ​ന്ന​റി​യ​പ്പെ​ടു​ന്ന ബോ​ഡി ബി​ല്‍​ഡ​ല്‍ വാ​ല്‍​ഡി​ര്‍ സെ​ഗാ​റ്റോ​യ്ക്ക് ത​ന്റെ 55-ാം ജ​ന്മ​ദി​ന​ത്തി​ല്‍ ദാ​രു​ണാ​ന്ത്യം. ബ്ര​സീ​ലു​കാ​ര​നാ​യ സെ​ഗാ​റ്റോ വ​ര്‍​ഷ​ങ്ങ​ളാ​യി മ​സി​ല്‍ പെ​രു​പ്പി​ക്കാ​നാ​യി മാ​ര​ക​മാ​യേ​ക്കാ​വു​ന്ന സി​ന്തോ​ള്‍ കു​ത്തി​വ​യ്പ്പു​ക​ള്‍ എ​ടു​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. ഇ​ത് സ്ഥി​ര​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത് സ്‌​ട്രോ​ക്ക്, മാ​ര​ക​മാ​യ അ​ണു​ബാ​ധ എ​ന്നി​വ​യ്ക്ക് കാ​ര​ണ​മാ​കാ​റു​ണ്ട്. എ​ന്നാ​ല്‍ ഇ​തി​ന്റെ ദോ​ഷ​വ​ശം മ​ന​സ്സി​ലാ​ക്കി​യി​ട്ടും മ​സി​ല്‍ ഉ​ണ്ടാ​ക്കാ​നു​ള്ള ആ​ഗ്ര​ഹം കൊ​ണ്ട് ത​ന്റെ കൈ​കാ​ലു​ക​ള്‍, പെ​ക്റ്റ​റ​ലു​ക​ള്‍, പു​റം പേ​ശി​ക​ള്‍ എ​ന്നി​വ​യി​ല്‍ ദി​വ​സ​വും സി​ന്തോ​ള്‍ കു​ത്തി​വ​യ്ക്കു​ക​യാ​ണ് സെ​ഗാ​റ്റോ ചെ​യ്ത​ത്. ഹ​ള്‍​ക്ക്, ബോ​ളി​വു​ഡ് താ​രം അ​ര്‍​നോ​ള്‍​ഡ് ഷ്വാ​ര്‍​സെ​നെ​ഗ​ര്‍ എ​ന്നി​വ​രെ പോ​ലെ മ​സി​ലു​ള്ള ഒ​രു ശ​രീ​ര​മാ​യി​രു​ന്നു സെ​ഗാ​റ്റോ​യു​ടെ സ്വ​പ്‌​നം. അ​തി​നാ​യി അ​യാ​ള്‍ ദി​വ​സ​വും അ​പ​ക​ട​ക​ര​മാ​യ പ​രീ​ക്ഷ​ണ​ങ്ങ​ള്‍​ക്ക് വി​ധേ​യ​നാ​യി. രൂ​പം ക​ണ്ട് ആ​ളു​ക​ള്‍ അ​യാ​ളെ ‘രാ​ക്ഷ​സ​ന്‍’ എ​ന്നാ​ണ് വി​ളി​ച്ചി​രു​ന്ന​ത്. 49 -ാമ​ത്തെ വ​യ​സ്സി​ല്‍ ഡോ​ക്ട​ര്‍​മാ​ര്‍ ഇ​നി​യും ഈ ​രീ​തി തു​ട​ര്‍​ന്നാ​ല്‍ ഞ​ര​മ്പു​ക​ള്‍ എ​ന്നേ​ക്കു​മാ​യി ത​ക​രാ​റി​ലാ​കു​മെ​ന്നും, പി​ന്നീ​ട് ബാ​ധി​ക്ക​പ്പെ​ട്ട ഭാ​ഗം മു​റി​ച്ച് മാ​റ്റേ​ണ്ടി വ​രു​മെ​ന്നും അ​യാ​ളോ​ട്…

Read More

ആ ​​​​​ഫൗ​​​​​ൾ ഇല്ലാ​​​​​യി​​​​​രു​​​​​ന്നെ​​​​​ങ്കി​​​​​ൽ; പു​​​​​തു​​​​​ക്കി​​​​​യ നി​​​​​യ​​​​​മ​​​​​ത്തി​​​​​ന്‍റെ കു​​​​​രു​​​​​ക്കി​​​​​ൽ ശ്രീക്ക് നഷ്ടമായത് സ്വ​​​​​ർ​​​​​ണം

ശ്രീ​​​​​ശ​​​​​ങ്ക​​​​​ർ വെ​​​​​ള്ളി നേ​​​​​ടി ച​​​​​രി​​​​​ത്ര​​​​​ത്തി​​​​​ൽ ഇ​​​​​ടം​​​​​പി​​​​​ടി​​​​​ച്ചെ​​​​​ങ്കി​​​​​ലും സ്വ​​​​​ർ​​​​​ണം ന​​​​​ഷ്ട​​​​​പ്പെ​​​​​ട്ട​​​​​തി​​​​​ന്‍റെ നി​​​​​രാ​​​​​ശ അ​​​​​ത്‌​​​​ല​​​​​റ്റി​​​​​ക്സ് ആ​​​​​രാ​​​​​ധ​​​​​ക​​​​​ർ​​​​​ക്കു​​​​​ണ്ട്. ശ്രീ​​​​​ശ​​​​​ങ്ക​​​​​റി​​​​​ന്‍റെ നാ​​​​​ലാ​​​​​മ​​​​​ത്തെ ചാ​​​​​ട്ട​​​​​മാ​​​​​ണ് സ്വ​​​​​ർ​​​​​ണ​​​​​ത്തി​​​​​ൽ എ​​​​​ത്തേ​​​​​ണ്ടി​​​​​യി​​​​​രു​​​​​ന്ന​​​​​ത്. എ​​​​​ന്നാ​​​​​ൽ, പു​​​​​തി​​​​​യ നി​​​​​യ​​​​​മ​​​​​ങ്ങ​​​​​ളു​​​​​ടെ കു​​​​​രു​​​​​ക്കി​​​​​ൽ​​​​​പ്പെ​​​​​ടു​​​​​ത്തി ആ ​​​​​ചാ​​​​​ട്ടം ഫൗ​​​​​ൾ ആ​​​​​ണെ​​​​​ന്ന് ഒ​​​​​ഫീ​​​​​ഷ്യ​​​​​ൽ​​​​​സ് വി​​​​​ധി​​​​​ച്ചു. ആ ​​​​​വി​​​​​ധി അ​​​​​ർ​​​​​ഹ​​​​​പ്പെ​​​​​ട്ട സ്വ​​​​​ർ​​​​​ണം ശ്രീ​​​​​ശ​​​​​ങ്ക​​​​​റി​​​​​നും ഇ​​​​​ന്ത്യ​​​​​ക്കും നി​​​​​ഷേ​​​​​ധി​​​​​ക്കു​​​​​ന്ന​​​​​താ​​​​​യി എ​​​​​ന്ന​​​​​താ​​​​​ണ് യാ​​​​​ഥാ​​​​​ർ​​​​​ഥ്യം. ശ്രീ​​​​​ശ​​​​​ങ്ക​​​​​റി​​​​​ന്‍റെ നാ​​​​​ലാം ചാ​​​​​ട്ടം 8.10 മീ​​​​​റ്റ​​​​​റി​​​​​ൽ കൂ​​​​​ടു​​​​​ത​​​​​ൽ ഉ​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്നെ​​​​​ന്ന് ലോം​​​​​ഗ്ജം​​​​​പ് അ​​​​​റി​​​​​യാ​​​​​വു​​​​​ന്ന​​​​​വ​​​​​ർ​​​​​ക്ക് ഉ​​​​​റ​​​​​പ്പാ​​​​​ണ്. എ​​​​​ന്നാ​​​​​ൽ, പു​​​​​തു​​​​​ക്കി​​​​​യ നി​​​​​യ​​​​​മ​​​​​ത്തി​​​​​ന്‍റെ കു​​​​​രു​​​​​ക്കി​​​​​ൽ​​​​​പ്പെ​​​​​ട്ട​​​​​തോ​​​​​ടെ ആ ​​​​​ചാ​​​​​ട്ടം ഫൗ​​​​​ൾ ആ​​​​​യി. ലോം​​​​​ഗ്ജം​​​​​പ്, ട്രി​​​​​പ്പി​​​​​ൾ​​​​​ജം​​​​​പ് പോ​​​​​രാ​​​​​ട്ട​​​​​ങ്ങ​​​​​ളി​​​​​ൽ ചാ​​​​​ടു​​​​​ന്ന​​​​​തി​​​​​നു മു​​​​​ന്പ് വെ​​​​​ള്ള സ്ട്രി​​​​​പ്പി​​​​​ൽ വ​​​​​രെ അ​​​​​ത്‌​​​​ല​​​​​റ്റു​​​​​ക​​​​​ൾ​​​​​ക്ക് ച​​​​​വി​​​​​ട്ടാം. ആ ​​​​​നി​​​​​യ​​​​​മ​​​​​ത്തി​​​​​ൽ ഇ​​​​​പ്പോ​​​​​ഴും മാ​​​​​റ്റ​​​​​മി​​​​​ല്ല. എ​​​​​ന്നാ​​​​​ൽ, വെ​​​​​ള്ളലൈ​​​​​നി​​​​​നു ശേ​​​​​ഷ​​​​​മു​​​​​ള്ള ക​​​​​റു​​​​​ത്ത ലൈ​​​​​നി​​​​​ൽ യാ​​​​​തൊ​​​​​രു​​​​​വി​​​​​ധ​​​​​ത്തി​​​​​ലു​​​​​ള്ള കോ​​​​​ണ്‍​ടാ​​​​​ക്റ്റും പാ​​​​​ടി​​​​​ല്ല. 2021 ന​​​​​വം​​​​​ബ​​​​​റി​​​​​ലാ​​​​​ണ് ഈ ​​​​​നി​​​​​യ​​​​​മം പ്രാ​​​​​ബ​​​​​ല്യ​​​​​ത്തി​​​​​ൽ വ​​​​​ന്ന​​​​​ത്. മു​​​​​ൻ​​​​​കാ​​​​​ല​​​​​ങ്ങ​​​​​ളി​​​​​ൽ വൈ​​​​​റ്റ് ലൈ​​​​​നി​​​​​ന്‍റെ എ​​​​​ഡ്ജ് വ​​​​​രെ, അ​​​​​താ​​​​​യ​​​​​ത് സീ​​​​​റോ സെ​​​​​ന്‍റീ​​​​​മീ​​​​​റ്റ​​​​​ർ ഗ്യാ​​​​​പ്പി​​​​​ൽ ടെയ്ക്ക്…

Read More

അന്ത്യകർമ്മങ്ങൾ ചെയ്ത് ചിതയൊരുക്കി സംസ്കരിച്ചുകഴിഞ്ഞപ്പോൾ ഡിഎൻഎ ഫലം എത്തി; അത് ദീപക്കല്ല;  ഞങ്ങളുടെ മകനെ എവിടെയെന്ന ചോദ്യവുമായി കുടുംബം

  കോ​ഴി​ക്കോ​ട്: അ​ന്ത്യ​ക​ർ​മ​ങ്ങ​ൾ ചെ​യ്ത് ചി​ത​യൊ​രു​ക്കി സം​സ്ക​രി​ച്ച​ത് ത​ന്‍റെ മ​ക​ൻ അ​ല്ലെ​ന്ന് അ​റി​ഞ്ഞ​തി​ന്‍റെ ഞെ​ട്ട​ലി​ലാ​ണ് മേ​പ്പ​യ്യൂ​ർ കൂ​നം​വെ​ള്ളി​ക്കാ​വി​ലെ വ​ട​ക്കേ​ട​ത്തു​ക​ണ്ടി ദീ​പ​ക്കി​ന്‍റെ വീ​ട്ടു​കാ​ർ. ജൂ​ൺ ഏ​ഴി​നാ​ണ് മേ​പ്പ​യ്യൂ​ർ കൂ​നം​വെ​ള്ളി​ക്കാ​വി​ലെ വ​ട​ക്കേ​ട​ത്തു​ക​ണ്ടി ദീ​പ​ക്കി​നെ (36) കാ​ണാ​താ​യ​ത്. മ​ക​ൻ തി​രി​ച്ചു​വ​രു​ന്ന​തു കാ​ത്ത് നെ​ഞ്ചു​രു​കി കാ​ത്തി​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ജൂ​ലൈ 17-ന് ​കൊ​യി​ലാ​ണ്ടി ന​ന്തി ക​ട​പ്പു​റ​ത്ത് ഒ​രു മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ന്ന​ത്. ബ​ന്ധു​ക്ക​ൾ മൃ​ത​ദേ​ഹം ദീ​പ​ക്കി​ന്‍റെ​താ​ണെ​ന്ന അ​റി​വോ​ടെ​യാ​ണ് ജൂ​ലൈ 19-നു ​ചി​ത​യൊ​രു​ക്കി സം​സ്ക​രി​ച്ച​ത്. മ​ക​ന്‍റെ വി​യോ​ഗ​ത്തോ​ടു പൊ​രു​ത്ത​പ്പെ​ട്ട് വ​രു​മ്പോ​ഴാ​ണു ഡി​എ​ൻ​എ പ​രി​ശോ​ധ​നാഫ​ലം വ​ന്ന​തും മൃ​ത​ദേ​ഹം ആ​ളു​മാ​റി സം​സ്ക​രി​ച്ച​താ​ണെ​ന്ന് തി​രി​ച്ച​റി​യു​ന്ന​തും. ഇ​താ​ണു കു​ടും​ബ​ത്തെ വ​ല​ച്ച​ത്.അ​​​ബു​​​ദാ​​​ബി​​​യി​​​ൽ സെ​​​ക്യൂ​​​രി​​​റ്റി ഓ​​​ഫീ​​​സ​​​റാ​​​യി ജോ​​​ലി​​​ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്ന ദീ​​​പ​​​ക് കോ​​​വി​​​ഡ് വ്യാ​​​പ​​​ന​​​ത്തെ​​ത്തു​​​ട​​​ർ​​​ന്ന് ജോ​​​ലി ന​​​ഷ്ട​​​പ്പെ​​​ട്ട് 2021 മാ​​​ർ​​​ച്ചി​​​ലാ​​​ണു നാ​​​ട്ടി​​​ൽ തി​​​രി​​​ച്ചെ​​​ത്തിയ​​​ത്. പി​​​ന്നീ​​​ട് ഒ​​​രു തു​​​ണി​​​ക്ക​​​ട​​​യി​​​ൽ സു​​​ഹൃ​​​ത്തു​​​ക്ക​​​ൾ​​​ക്കൊ​​​പ്പം ജോ​​​ലി ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു. വീ​​സ​​​യു​​​ടെ ആ​​​വ​​​ശ്യ​​​ത്തി​​​നാ​​​യി എ​​​റ​​​ണാ​​​കു​​​ള​​​ത്ത് പോ​​​കു​​​ന്നു എ​​​ന്നു പ​​​റ​​​ഞ്ഞാ​​​ണ് വീ​​​ട്ടി​​​ൽ​​നി​​​ന്നിറ​​​ങ്ങി​​​യ​​​ത്. മു​​​മ്പൊ​​​രി​​​ക്ക​​​ല്‍ സു​​​ഹൃ​​​ത്തി​​​ന്‍റെ കൈ​​യി​​ൽ​​​നി​​​ന്നു പ​​​ണം വാ​​​ങ്ങാ​​​ൻ എ​​​ന്നു​​​പ​​​റ​​​ഞ്ഞ്…

Read More

 2018-ലെ ​​​അ​​​നു​​​ഭ​​​വം ഇ​​​നി ഉ​​​ണ്ടാ​​​കി​​​ല്ല ; ഡാം ​തു​റ​ന്നാൽ പ്ര​ള​യ​മു​ണ്ടാ​കി​ല്ല; വ്യാ​ജപ്ര​ചാ​ര​ണം ന​ട​ത്തി​യാ​ല്‍ കേ​സെ​ടു​ക്കുമെന്ന് മ​ന്ത്രി രാ​ജ​ന്‍

കോ​​​ഴി​​​ക്കോ​​​ട്: അ​​​ണ​​​ക്കെ​​​ട്ടു​​​ക​​​ള്‍ തു​​​റ​​​ന്നാ​​​ലു​​​ട​​​ന്‍ പ്ര​​​ള​​​യ​​​മു​​​ണ്ടാ​​​കു​​​മെ​​​ന്നു ക​​​രു​​​ത​​​രു​​​തെ​​​ന്നു റ​​​വ​​​ന്യു​​​മ​​​ന്ത്രി കെ.​​​ രാ​​​ജ​​​ന്‍. നി​​​യ​​​മ​​​പ്ര​​​കാ​​​രം മാ​​​ത്ര​​​മാ​​​കും ഡാ​​​മു​​​ക​​​ള്‍ തു​​​റ​​​ക്കു​​​ക. ​ഒ​​​റ്റ​​​യ​​​ടി​​​ക്ക​​​ല്ല ഡാ​​​മി​​​ല്‍​നി​​​ന്നു വെ​​​ള്ളം തു​​​റ​​​ന്നു​​വി​​​ടു​​​ന്ന​​​ത്. പ​​​ടി​​പ​​​ടി​​​യാ​​​യാ​​​ണ് ഇ​​​തു ന​​​ട​​​ക്കു​​​ന്ന​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. മ​​​ഴ​​​യു​​​ടെ ശ​​​ക്തി കു​​​റ​​​ഞ്ഞ​​​ത് ആ​​​ശ്വാ​​​സ​​​ത്തി​​​ന് ഇ​​​ട ന​​​ല്‍​കു​​​ന്നു​​​ണ്ട്. മു​​​ല്ല​​​പ്പെ​​​രി​​​യാ​​​റിൽ നിന്ന്  ത​​​മി​​​ഴ്‌​​​നാ​​​ട്  പ​​​ര​​​മാ​​​വ​​​ധി ജ​​​ലം കൊ​​​ണ്ടു​​പോ​​​ക​​​ണ​​​മെ​​​ന്നും രാ​​​ത്രി തു​​​റ​​​ക്ക​​​രു​​​തെ​​​ന്നും ഡാം ​​​തു​​​റ​​​ക്കു​​​ന്ന കാ​​​ര്യം കേ​​​ര​​​ള​​​ത്തെ നേ​​​ര​​​ത്തേ അ​​​റി​​​യി​​​ക്ക​​​ണ​​​മെ​​​ന്നും ത​​​മി​​​ഴ്‌​​​നാ​​​ട് സ​​​ര്‍​ക്കാ​​​രി​​​നോ​​ടാ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്. 1000 ക്യു ​​​സെ​​​ക്‌​​​സി​​​നു മു​​​ക​​​ളി​​​ല്‍ പോ​​​യാ​​​ല്‍ കേ​​​ര​​​ള​​​വു​​​മാ​​​യി ച​​​ര്‍​ച്ച ന​​​ട​​​ത്തി​​​യ ശേ​​​ഷം മാ​​​ത്ര​​​മേ തു​​​റ​​​ക്കൂ​​​വെ​​​ന്നു ത​​​മി​​​ഴ്നാ​​​ട് ഉ​​​റ​​​പ്പുന​​​ല്‍​കി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു. 2018-ലെ ​​​അ​​​നു​​​ഭ​​​വം ഇ​​​നി ഉ​​​ണ്ടാ​​​കി​​​ല്ല. കാ​​​ലാ​​​വ​​​സ്ഥാ പ്ര​​​വ​​​ച​​​നം അ​​​നു​​​സ​​​രി​​​ച്ച് കേ​​​ര​​​ളം ജാ​​​ഗ്ര​​​ത പാ​​​ലി​​​ക്ക​​​ണം. ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് സ​​​മൂ​​​ഹ മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ല്‍ വ​​​രു​​​ന്ന വ്യാ​​​ജ പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​നു കേ​​​സെ​​​ടു​​​ക്കു​​​മെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

Read More

പെ​ട്ടി​മു​ടി ദു​ര​ന്ത​ത്തി​ന് ഇ​ന്നു ര​ണ്ടു വ​യ​സ്; ഉറ്റവരുടെ ഓർമകളുമായി പെട്ടിമുടിയിൽ ഇന്നു പ്രാർഥന; ഇനിയും കണ്ടെത്താതെ നാലുപേർ

മൂ​ന്നാ​ർ: പെ​ട്ടി​മു​ടി​യി​ൽ പ​ച്ച​പ്പ് മൂ​ടി ദു​ര​ന്ത​ത്തി​ന്‍റെ പാ​ടു​ക​ൾ മ​റ​ച്ചു പി​ടി​ക്കാ​ൻ ശ്ര​മി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഒാ​ർ​മ​ക​ളി​ലെ വേ​ദ​ന​യു​ടെ മു​റി​പ്പാ​ടു​ക​ൾ ഇ​ന്നും ഹൃ​ദ​യ​ങ്ങ​ളി​ൽ​നി​ന്നു മാ​ഞ്ഞി​ട്ടി​ല്ല. 70 പേ​രു​ടെ ജീ​വ​ൻ ക​വ​ർ​ന്നെ​ടു​ത്ത ദു​ര​ന്തം ന​ട​ന്നി​ട്ടു ര​ണ്ടു വ​ർ​ഷം തി​ക​യു​ന്ന ഇ​ന്നു പെ​ട്ടി​മു​ടി ഉ​റ്റ​വ​രു​ടെ ഓ​ർ​മ​ക​ളി​ൽ പ്രാ​ർ​ഥ​നാ​മു​ഖ​രി​ത​മാ​കും. 2020 ഓ​ഗ​സ്റ്റ് ആ​റി​ന് രാ​ത്രി 10.30ന് ​പെ​ട്ടി​മു​ടി​യി​ലു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ൽ സം​സ്ഥാ​നം ക​ണ്ട ഏ​റ്റ​വും വ​ലി​യ പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ളി​ൽ ഒ​ന്നാ​യി മാ​റു​ക​യാ​യി​രു​ന്നു. ഇ​ന്നു പെ​ട്ടി​മു​ടി​യി​ൽ പ്ര​ത്യേ​ക പ്രാ​ർ​ഥ​ന​ക​ൾ ന​ട​ക്കും. മ​രി​ച്ച​വ​രെ സം​സ്ക​രി​ച്ച സ്ഥ​ല​ത്തു ത​ന്നെ​യാ​വും പ്രാ​ർ​ഥ​നാ ച​ട​ങ്ങു​ക​ൾ. കെ​ഡി​എ​ച്ച്പി ക​ന്പ​നി​യു​ടെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ രാ​വി​ലെ സ്ഥ​ല​ത്തു സ്മ​ര​ണാ​ഞ്ജ​ലി അ​ർ​പ്പി​ക്കും. രാ​വി​ലെ ഒ​ൻ​പ​തി​ന് എ​ല്ലാ എ​സ്റ്റേ​റ്റു​ക​ളി​ലും തൊ​ഴി​ലാ​ളി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ മൗ​ന​പ്രാ​ർ​ഥ​ന​യു​ണ്ടാ​കും. രാ​ജ​മ​ല സെ​ന്‍റ് തെ​രേ​സാ​സ് ദേ​വാ​ല​യ​ത്തി​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​പ​രേ​ത​ർ​ക്കു വേ​ണ്ടി ദി​വ്യ​ബ​ലി അ​ർ​പ്പി​ക്കും.പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യാ​ണെ​ങ്കി​ലും മ​രി​ച്ച​വ​രു​ടെ വി​ദൂ​ര​ത്തു​ള്ള ബ​ന്ധു​ക്ക​ളി​ൽ ചി​ല​രെ​ങ്കി​ലും പ്രാ​ർ​ഥ​ന​ക​ൾ​ക്കാ​യി എ​ത്തു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ഒ​രു കി​ലോ​മീ​റ്റ​റി​ല​ധി​കം ഉ​യ​ര​മു​ള്ള…

Read More