മൂവാറ്റുപുഴ: കോളജ് വിദ്യാർഥികൾ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു ഒരാൾ മരിച്ചു. അഞ്ചു പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. പുത്തൻകുരിശ് മലയിൽ ആയുഷ് ബോബി (20)ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്നു സുഹൃത്തുക്കളായ എൻ.ആർ വിഷ്ണു, അശ്വക് അഹമ്മദ് എന്നിവരെ ഗുരുതര പരിക്കുകളോടെ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലും, അരുൺ ദിനേശ്, ഫസലു റഹ്മാൻ, സ്റ്റെഫിൻ വിൽസൺ എന്നിവരെ മൂവാറ്റുപുഴ നിർമ്മല ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. തൊടുപുഴ-മൂവാറ്റുപുഴ സംസ്ഥാനപാതയിൽ നിർമല ഹോസ്റ്റൽ ജംഗ്ഷന് സമീപം ഇന്ന് രാവിലെ ഒമ്പതോടെയാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ച കാർഹോസ്റ്റൽ ജംഗ്ഷനിൽ മറ്റൊരു കാറിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചുമാറ്റുന്നതിനിടെ നിയന്ത്രണം വിട്ട് സ്വകാര്യ വ്യക്തിയുടെ പറമ്പിലേക്ക് വീഴുകയായിരുന്നു. അപകടത്തിൽപ്പെട്ടവർ എല്ലാവരും തൊടുപുഴ അൽഅസർ കോളജിലെ വിദ്യാർഥികളാണ്.
Read MoreDay: November 22, 2022
ഏവിയേഷന്‍ ഇന്‍സ്ട്രക്ടറില്‍ നിന്നും നടിയിലേക്ക് ! ആ യാത്ര വിശദീകരിച്ച് മലയാളികളുടെ പ്രിയ താരം…
മലയാളി സീരിയല്‍ പ്രേമികളുടെ ഇഷ്ടതാരമാണ് നടി നാസില നസറുദ്ദീന്‍. അനിയത്തി പ്രാവ് എന്ന പരമ്പരയിലൂടെയാണ് നാസില പ്രേക്ഷകരുടെ കണ്ണിലുണ്ണിയായി മാറിയത്. ഈ സീരിയലില്‍ അര്‍ച്ചിത എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. ഏറെ ശ്രദ്ധിക്കപ്പെട്ട സീരിയലിലെ അര്‍ച്ചിത എന്ന കഥാപാത്രവും ഏറെ ശ്രദ്ധ നേടിയിരുന്നു. നാസിലയുടെ ആദ്യ പരമ്പരയാണിത്. തന്റെ ആദ്യ കഥാപാത്രം തന്നെ പ്രേക്ഷക ശ്രദ്ധ നേടിയെന്നത് നാസിലയെ സംബന്ധിച്ചിടത്തോളം അഭിമാനമാണ്. സോഷ്യല്‍മീഡിയയിലും സജീവമാണ് നാസില. ഇന്‍സ്റ്റഗ്രാമില്‍ നാസില ചെയ്ത വീഡിയോകള്‍ എപ്പോഴും വൈറലാവാറുമുണ്ട്. അങ്ങനെയാണ് മിനിസ്ക്രീനില്‍ അവസരം ലഭിച്ചതും. ഇപ്പോഴിതാ താന്‍ സീരിയലില്‍ എത്തിയതിനെക്കുറിച്ചും അര്‍ച്ചിത എന്ന കഥാപാത്രത്തെക്കുറിച്ചും സംസാരിക്കുകയാണ് നാസില. താന്‍ ഒരു ഏവിയേഷന്‍ ഇന്സ്ട്രക്ടറായിരുന്നുവെന്ന് നാസില പറയുന്നു. സോഷ്യല്‍മീഡിയയില്‍ ഷോര്‍ട് വീഡിയോകള്‍ ചെയ്തിരുന്നുവെന്നും അങ്ങനെയാണ് അനിയത്തി പ്രാവിലേക്ക് അവസരം ലഭിച്ചതെന്നും ഈ സീരിയല്‍ കൂടാതെ സമ്മതം എന്ന സീരിയലില്‍ താന്‍ ഒരു കഥാപാത്രത്തെ…
Read Moreകെ.സി-വി.ഡി കൂട്ടുകെട്ടിനെതിരേ എംപിമാര്‍; മുഖ്യമന്ത്രിക്കുപ്പായം തയ്പ്പിച്ചവരാണ് തരൂരിന്റെ വിലക്കിന് പിന്നിലെന്ന് തുറന്നടിച്ച് കെ മുരളീധരൻ
കോഴിക്കോട്: മലബാര്‍ പര്യടനത്തില്‍നിന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വിലക്കിയതിനെത്തുടര്‍ന്നു കോണ്‍ഗ്രസ് നേതൃത്വം പ്രതിരോധത്തിൽ. കോണ്‍ഗ്രസിലെ ഗ്രൂപ്പിസത്തിനു പുതിയ മാനം നല്കാന് ഈ വിവാദം വഴിവച്ചു. ശശി തരൂരിന് അനുകൂലമായി കെ. മുരളീധരന് എംപിയും പരസ്യമായി രംഗത്തെത്തിയതോടെ തരൂര്‍ ഒറ്റയ്ക്കല്ലെന്ന പ്രതീതി അണികളില്‍ സുഷ്ടിക്കാനായി. കോഴിക്കോട്ടെ പരിപാടിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വന്‍ പങ്കാളിത്തവും നേതൃത്വത്തെ മാറിച്ചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ചു.പാര്‍ട്ടി പരിപാടികളില്‍നിന്ന് തരൂരിനെ വിലക്കിയതിന്റെ പേരുദോഷം കെ.സി. വേണുഗോപാലിനെയും അലട്ടുന്നുണ്ട്. തരൂരിന്റെ സ്വീകാര്യത തങ്ങളുടെ രാഷ്ട്രീയ ഭാവിക്ക് വിലങ്ങുതടിയാവുമെന്ന ഭയം മുതിര്‍ന്ന നേതാക്കള്‍ക്കുണ്ട്. കെ.സി. വേണുഗോപാലിനെയും വി.ഡി. സതീശനെയും ഉന്നംവച്ചാണ് മുഖ്യമന്ത്രിക്കുപ്പായം തയ്പ്പിച്ചവരാണ് വിലക്കിന് പിന്നിലെന്ന മുരളീധരന്റെ പരാമര്‍ശം വന്നത്. എം.കെ. രാഘവന് എംപി തുടക്കം മുതല്‍ തന്നെ തരൂരിനൊപ്പമാണ്.
Read Moreപയ്യന്നൂരിലെ നവജാത ശിശുവില്‍പന; എട്ടുവര്‍ഷത്തിനുശേഷം വിവാദ കേസ് അവസാനിപ്പിക്കുന്നു; ക്രൈംബ്രാഞ്ച് സിഐ ചന്ദ്രരാജ് രാഷ്ട്രദീപികയോട്…
പയ്യന്നൂര്‍: വിവാദമായ പയ്യന്നൂരിലെ നവജാതശിശു വില്പന സംബന്ധിച്ച കേസുകളില്‍ എട്ടുവര്‍ഷത്തിനുശേഷം കേസ് അവസാനിപ്പിക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്. ഹൈക്കോടതിയിലെ ന്യായാധിപരുടെയും സര്‍ക്കാര്‍ അഭിഭാഷകരുടെയും അടിക്കടിയുള്ള മാറ്റത്തിനിടയില്‍ അനിശ്ചിതത്വത്തിലായ കേസുകളിലൊന്നാണ് എട്ടുവര്‍ഷത്തിനുശേഷം അന്വേഷണം അവസാനിപ്പിക്കാനൊരുങ്ങുന്നത്. ഇതുവരെ ലഭിച്ച തെളിവുകളുമായുള്ള അന്വേഷണം വഴിമുട്ടി നില്‍ക്കുകയാണെന്നും കൂടുതല്‍ വിശദമായ അന്വേഷണത്തിന് കോടതിയുടെ ഇടപെടല്‍ വേണ്ടിവരുമെന്നാണ് ക്രൈംബ്രാഞ്ച് സിഐ ചന്ദ്രരാജ് രാഷ്ട്രദീപികയോട് പറഞ്ഞത്. കരിവെള്ളൂരിലെ രാജന് സി. നായരുടെ പരാതിയില്‍ 2014 നവംബര്‍ 17ന് പയ്യന്നൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ തുടരന്വേഷണം കണ്ണൂര്‍ ക്രൈംബ്രാഞ്ചാണ് നടത്തിവന്നത്. ആദ്യകാലങ്ങളില്‍ സജീവമായിരുന്ന അന്വേഷണം പിന്നീട് വര്‍ഷങ്ങളോളം നിര്‍ജീവമായിരുന്നു. ഇതിനൊടുവിലാണ് പരാതിയില്‍ പറയുന്ന വസ്തുതകള്‍ പരിശോധിച്ചതായും സാക്ഷികളും സംഭവങ്ങളും കെട്ടിച്ചമച്ചതാണെന്ന് ബോധ്യപ്പെട്ടതായുമുള്ള റിപ്പോര്‍ട്ട് പയ്യന്നൂര്‍ ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലെ ഗൈനോക്കോളജിസ്റ്റ് ഡോ. കെ.പി. ശ്യാമള, ഭര്‍ത്താവ് ഡോ. മുകുന്ദന് നമ്പ്യാര്‍,…
Read Moreആ നടന് എന്നെ വേശ്യയെന്നു വിളിച്ചു ! ഒടുവില്‍ അയാളെക്കൊണ്ട് പരസ്യമായി കാല് പിടിപ്പിച്ച് മാപ്പു പറയിപ്പിച്ചുവെന്ന് അര്‍ച്ചന മനോജ്…
മലയാള സിനിമ-സീരിയല്‍ രംഗത്ത് നിറഞ്ഞു നില്ക്കുന്ന താരമാണ് അര്‍ച്ചന മനോജ്. താരത്തിന്റെ കരിയറിലെ വലിയൊരു ബ്രേക്കായിരുന്നു ഓമനത്തിങ്കള്‍ പക്ഷി എന്ന സീരിയല്‍. ഇതില്‍ ജിമ്മി എന്ന കഥാപാത്രമായി എത്തിയ രാജീവ് പരമേശ്വരന്റെ നായികയായി എത്തിയ അര്‍ച്ചന അന്ന് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിന് ശേഷവും നടി സീരിയലില്‍ സജീവമായി. അര്‍ച്ച ഒരു അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നത്. ഒരു മുതിര്‍ന്ന നടന് ഒരു സീരിയല്‍ ഷൂട്ടിനിടെ തന്നോട് അപരമര്യാദയായി പെരുമാറിയെന്നാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്. അന്ന് ആ നടനെതിരെ തനിച്ച് പ്രതികരിച്ചുവെന്നും അര്‍ച്ചന കൂട്ടിച്ചേര്‍ത്തു. സീരിയല്‍ ഷൂട്ടിംഗ് തുടങ്ങുന്നതിന് മുമ്പ് താന്‍ മേക്കപ്പ് ചെയ്യുകയായിരുന്നുവെന്നും അപ്പോള്‍ തന്റെയടുത്ത് ആ നടനുണ്ടായിരുന്നുവെന്നും അടുത്തിരുന്ന പയ്യനോട് തന്റെ ഇരട്ടപ്പേര് വേശ്യയെന്ന് അര്‍ത്ഥം വരുന്ന ഒരു വാക്കാണെന്ന് നടന് പറഞ്ഞുവെന്നും അര്‍ച്ചന പറയുന്നു. ഇതുകേട്ട് ദേഷ്യം സഹിക്കവയ്യാതെ താന്‍ അവരോട് പ്രതികരിച്ചു.…
Read Moreഒന്നിപ്പിന്റെ ‘യു’ ഗ്രൂപ്പ് മാത്രം മതി; വിലക്കിനിടയിലും പര്യട നവും ചര്‍ച്ചകളും ഉഷാറാക്കി ശശി തരൂര്‍; പാണക്കാട്ട് ലീഗ് നേതാക്കളെ കണ്ടു
സ്വന്തം ലേഖകൻകോഴിക്കോട്: കോണ്‍ഗ്രസ് നേതാക്കളുടെ അപ്രഖ്യാപിത വിലക്കിനിടയിലും പര്യട നവും ചര്‍ച്ചകളും ഉഷാറാക്കി ശശി തരൂര്‍. ഇന്ന് രാവിലെ എട്ടിന് പാണക്കാട്ടെത്തിയ അദ്ദേഹം സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, പി.കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. എം.കെ. രാഘവന്എംപിയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ഗ്രൂപ്പുണ്ടാക്കാന്‍ താത്പര്യമില്ലെന്ന് വിവാദങ്ങളോട് അദ്ദേഹം പ്രതികരിച്ചു. ഇനി ഗ്രൂപ്പുണ്ടാക്കുകയാണെങ്കില് ഒന്നിപ്പിന്റെ ‘യു’ ഗ്രൂപ്പ് (യുണൈറ്റഡ്) മാത്രമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.മലപ്പുറം ഡിസിസി ഓഫീസും തരൂർ സന്ദര്‍ശിച്ചു. പെരിന്തല്‍മണ്ണയില്‍ ഹൈദരലി തങ്ങള്‍ സ്മാരക സിവില്‍ സര്‍വീസ് അക്കാഡമിയില്‍ നടക്കുന്ന ചടങ്ങിലും അദ്ദേഹം സംബന്ധിക്കും.ഉച്ചകഴിഞ്ഞ് രണ്ടിന് കോഴിക്കോട്ടെത്തുന്ന അദ്ദേഹം പ്രൊവിഡന്‍സ് കോളജിലെ വിദ്യാര്‍ഥിനികളുമായി സംവദിക്കും. വൈകുന്നേരം അഞ്ചിന് ബീച്ചില്‍ നടക്കുന്ന സാംസ്കാരിക പരിപാടിയിൽ പങ്കെടുക്കും. നാളെ രാവിലെ കണ്ണൂരിലെത്തുന്ന അദ്ദേഹം അന്തരിച്ച കോണ്‍ഗ്രസ് നേതാവ് സതീശന് പാച്ചേനിയുടെ വീട് സന്ദര്‍ശിക്കും.
Read Moreപമ്പ – നിലയ്ക്കൽ സർവീസിലൂടെ കെഎസ്ആർടിസിക്ക് ചാകരക്കോൾ; ചെയിൻ സർവീസിന്169 ബസുകൾ
പത്തനംതിട്ട: ശബരിമല തീർഥാടകരുമായി പന്പയിലേക്കുള്ള സ്പെഷൽ സർവീസുകൾ കെഎസ്ആർടിസിക്കു ലാഭകരം.മണ്ഡല, മകരവിളക്ക് തീർഥാടനകാലത്ത് പരമാവധി മെച്ചമുണ്ടാക്കാനാണ് ഇത്തവണയും കെഎസ്ആർടിസി ശ്രമിക്കുന്നത്. നിലവിലെ പ്രതിസന്ധി ഒരുപരിധിവരെ മറികടക്കുന്നത് തീർഥാടന കാലത്താണ്. പന്പ ബസുകളിലെ അധികനിരക്കാണ് കെഎസ്ആർടിസിക്കു ലാഭകരമാകുന്നത്. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലയളവിൽ അധികനിരക്ക് പിൻവലിച്ചിരുന്നുവെങ്കിലും 2018നുശേഷം ഇത് കടന്നുവന്നു. കോവിഡ് കാലത്തും പിന്നീട് നിരക്ക് വർധന വരുത്തിയപ്പോഴേക്കും നിരക്ക് അധികരിച്ചത് അധികമാരും ശ്രദ്ധിക്കാതെ പോയി. ഇതോടെ ഇത്തവണ അധികനിരക്ക് ഈടാക്കാൻ തടസവുമില്ലാതെയായി. നിലയ്ക്കൽ – പന്പ റൂട്ടിൽ 50 രൂപനിലയ്ക്കല്- പമ്പ ചെയിന്‍ സർവീസാണ് അധികനിരക്കിൽ മുന്പിൽ. 22 കിലോമീറ്ററിന് 50 രൂപയാണ് നിരക്ക്. എസി ബസുകളിൽ ഇത് 80 രൂപയാകും. നിലയ്ക്കലിൽ പ്രധാന ഇടത്താവളം സ്ഥാപിക്കുകയും പാർക്കിംഗ് അവിടേക്ക് മാറ്റുകയും ചെയ്തതോടെ തീർഥാടകരെ എത്തിക്കുന്നതിലേക്ക് പത്തുവർഷം മുന്‍പ് ചെയിൻ സർവീസ് ആരംഭിക്കുന്പോൾ 10 രൂപയായിരുന്നു നിരക്ക്.…
Read Moreഡല്‍ഹിയില്‍ എഎപി എംഎല്‍എയെ മര്‍ദ്ദിച്ച് പ്രവര്‍ത്തകര്‍ ! ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ പിടിച്ചു നിര്‍ത്തിയും ഇടിച്ചു; വീഡിയോ വൈറല്‍…
ഡല്‍ഹിയിലെ എഎപി എംല്‍എയെ മര്‍ദ്ദിച്ച് ജനക്കൂട്ടം. മര്‍ദനത്തില്‍നിന്ന് എംഎല്‍എ ഗുലാബ് സിങ് യാദവ് ഓടി രക്ഷപ്പെടുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മത്യാലയില്‍നിന്നുള്ള നിയമസഭാംഗമാണ് യാദവ്. രാത്രി എട്ടു മണിക്ക് യാദവിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ യോഗം ശ്യാം വിഹാറില്‍ കൂടുകയായിരുന്നു. എന്നാല്‍ യോഗത്തില്‍ ഉടലെടുത്ത വാക്കേറ്റം കൈയ്യേറ്റത്തിലവസാനിക്കുകയായിരുന്നു. യാദവിന്റെ കോളറില്‍ പിടിച്ചു വലിക്കുകയും മര്‍ദിക്കുകയും ചെയ്തു. മര്‍ദ്ദനത്തില്‍ നിന്ന് രക്ഷപ്പെട്ടോടിയ യാദവിനു പിന്നാലെ കുറേ പ്രവര്‍ത്തകര്‍ ഓടുന്നതും വീഡിയോയില്‍ ഉണ്ട്. രക്ഷപ്പെടാന്‍ ശ്രമിക്കുന്ന എംഎല്‍എയെ പിടിച്ചുനിര്‍ത്തിയും മര്‍ദ്ദിച്ചു. അതേസമയം, ബിജെപിയുടെ ആരോപണങ്ങള്‍ തള്ളി എംഎല്‍എ രംഗത്തെത്തി. താനിപ്പോള്‍ ഛവ്ല സ്റ്റേഷനിലാണെന്നും ഇവിടെ ബിജെപിയുടെ കോര്പ്പറേഷന് അംഗവും ബിജെപി സ്ഥാനാര്‍ഥിയും തന്നെ ആക്രമിച്ചവരെ സ്റ്റേഷനില്‍നിന്ന് ഇറക്കാന്‍ നില്‍ക്കുകയാണെന്നും ഹിന്ദിയിലെ ട്വീറ്റില്‍ യാദവ് കൂട്ടിച്ചേര്‍ത്തു. ബിജെപിക്കാരാണ് ആക്രമണത്തിനു പിന്നിലെന്ന് ഇതില്‍പ്പരം തെളിവുവേണോയെന്നും അദ്ദേഹം ചോദിച്ചു. ഡല്‍ഹിയില്‍ തദ്ദേശതിരഞ്ഞെടുപ്പ് വരാനിരിക്കുകയാണ്.…
Read More17 വർഷത്തിടെ 17 കേസ്; സ്വന്തം പേരിലുള്ള സിംകാർഡ് കൂട്ടുകാരുടെ മൊബൈലിൽ ഓണാക്കിവച്ച് പോലീസിനെ വട്ടംകറക്കി തട്ടിപ്പ് ; മുപ്പത്തിയഞ്ചുകാരൻ അഭിജിത്തിന് എട്ടിന്റെ പണികൊടുത്ത് പോലീസ്…
ഹരിപ്പാട്: പതിനേഴു വർഷത്തിനുള്ളിൽ പതിനേഴോളം കേസിൽ പ്രതി, ഒടുവിൽ കാപ്പ ചുമത്തി ജയിലിൽ അടച്ചു. ചെറുതന വില്ലേജിൽ ചെറുതന വടക്കും മുറിയിൽ സൗപർണിക വീട്ടിൽ അഭിജിത്തി(35)നെയാണ് ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പിടികൂടിയത്. 2005 മുതൽ ഹരിപ്പാട്, മാന്നാർ, കായംകുളം, അടൂർ, ചാലക്കുടി പോലീസ് സ്റ്റേഷൻ പരിധികളിൽ വധശ്രമം, പോക്സോ, കഠിന ദേഹോപദ്രവം, കഞ്ചാവ് കൈവശം വയ്ക്കൽ തുടങ്ങിയ 15ൽ പരം കേസുകളിൽ പ്രതിയാണ്. ക്വട്ടേഷൻ മയക്കുമരുന്നു മാഫിയ തുടങ്ങിയവരുമായും ബന്ധമുണ്ട്. അഞ്ചുമാസം മുൻപ് മാന്നാർ സ്റ്റേഷനിൽ ഒന്നര കിലോ കഞ്ചാവുമായി പിടിച്ചിരുന്നു. ഒരു സ്ഥലത്തോ സ്വന്തം വീട്ടിലോ സ്ഥിരമായി താമസിക്കാറില്ല. വാടക വീടുകളിലും ലോഡ്ജുകളിലും റിസോർട്ടുകളിലും പല ജില്ലകളിലായി റൂമെടുത്ത് ആർഭാട ജീവിതം നയിക്കുകയാണ് പ്രതിയുടെ പതിവ്. സ്വന്തം പേരിലുള്ള സിം കൂട്ടുകാരുടെ കൈയിൽ കൊടുത്തു ആ സിം ഓണാക്കി വയ്ക്കുകയും പകരം പല…
Read Moreഅങ്കത്തട്ടില്‍ പിഴയ്ക്കാതെ ചുവടുകൾ; ആയോധന കലയിലെ മികവിനുള്ള ഉജ്വലബാല്യ പുരസ്കാരം നേടി ആന്‍ മരിയ
കോട്ടയം: അങ്കത്തട്ടില്‍ പിഴയ്ക്കാതെ ചുവടുകള്‍വച്ച ആന്‍ മരിയ നേടിയത് ഉജ്വലബാല്യം പുരസ്കാരം. ആയോധന കലയിലെ മികവു പരിഗണിച്ചാണ് സംസ്ഥാന സര്‍ക്കാരിന്റെ ഈവര്‍ഷത്തെ ഉജ്വല ബാല്യം പുരസ്കാരം ആന്മരിയയെ തേടിയെത്തിയത്. കുഴിമറ്റം വടക്കേടത്ത് ഏബ്രഹാം ജേക്കബിന്റെയും അന്നമ്മ ഏബ്രഹാമിന്റെയും മകളാണ് കോട്ടയം സിഎംഎസ് കോളജ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയായ ആന്മരിയ. കഴിഞ്ഞ ഏഴു വര്‍ഷമായി കുങ്ഫു പരിശീലിച്ചു വരുന്നു. ഇന്തോനേഷ്യന്‍ ആയോധന കലയായ പെഞ്ച, തായ്ലന്ഡിലെ ആയോധന കലയായ മോയ്തായ് എന്നിവയ്ക്കു പുറമേ കിക്ക് ബോക്സിംഗ്, വുഷു എന്നിവയിലും ആന്‍ മരിയ പരിശീലനം നേടിയിട്ടുണ്ട്. കഴിഞ്ഞ നാഷണല്‍ കുങ്ഫു മീറ്റില്‍ ഫൈറ്റ് വിഭാഗത്തില്‍ സ്വര്‍ണവും ടവ് ലു വിഭാഗത്തില്‍ വെങ്കലവും ആന്മരിയ കരസ്ഥമാക്കിയിരുന്നു. കുങ്ഫു ആന്‍ഡ് യോഗ ഫെഡറേഷന് കേരളയുടെ കീഴില്‍ ചിങ്ങവനത്ത് പ്രവര്‍ത്തിക്കുന്ന സെന്ററിലാണ് ആന്‍മരിയായുടെ പരിശീലനം. സുധീഷ്കുമാര്‍, നിമില്‍ ചെറിയാന് എന്നിവരാണ് പരിശീലകര്‍.സഹോദരിമാരായ…
Read More