കണ്ണൂർ: ഇരിക്കൂറിൽ മാത്യു കുഴൽനാടനെതിരെ മുസ്ലീം യൂത്ത് ലീഗിന്റെ ഫ്ലക്സ് ബോർഡ്.‘കുഴൽനാടാ നിന്റെ കുഴലൂത്ത് ലീഗിനെതിരെ വേണ്ടയെന്നും പട നയിച്ചവർ ഭരിക്കട്ടെ’ എന്നുമാണ് ഫ്ലക്സ് ബോർഡിൽ പറയുന്നത്. കോൺഗ്രസ് മുഖ്യമന്ത്രി ചർച്ചയിൽ വി.ഡി. സതീശനെ പിന്തുണച്ചതിൽ മുസ്ലീം ലീഗിനെതിരെ മാത്യു കുഴൽനാടൻ പരസ്യമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇരിക്കൂറിൽ യൂത്ത് ലീഗ് ഫ്ലക്സ് പ്രത്യക്ഷപ്പെട്ടത്. മുസ്ലിം ലീഗിന്റെ ആഭ്യന്തര കാര്യങ്ങളിൽ കോൺഗ്രസ് ഇടപെടാറില്ല. തിരിച്ചും അങ്ങനെയാകണമെന്ന് മാത്യു കുഴൽനാടൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. രാഷ്ട്രീയമായി മുസ്ലീം ലീഗ് ആക്രമിക്കപ്പെട്ടപ്പോഴൊക്കെ കോൺഗ്രസ് ഒപ്പം ഉണ്ടായിരുന്നു. പരസ്പര ധാരണയോടുകൂടി മുന്നോട്ട് പോകണമെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.
Read MoreDay: May 7, 2026
ഇന്റിമേറ്റ് രംഗങ്ങളിൽ കിയാരയ്ക്ക് അതൃപ്തി: ടോക്സിക്കിൽ മാറ്റങ്ങൾ ആവശ്യപ്പെട്ട് നടി
അമ്മയായ ശേഷം ബിഗ് സ്ക്രീനിലേക്ക് തിരിച്ചുവരാൻ ഒരുങ്ങുകയാണ് കിയാര അദ്വാനി. താരസുന്ദരിയുടെ വരാനിരിക്കുന്ന ചിത്രമാണ് ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്സ്. ചിത്രത്തിനായി കിയാരയുടെ ആരാധകർ ആവേശത്തോടെ കാത്തിരിക്കുകയാണ്. ചിത്രം റിലീസിനു മുമ്പുതന്നെ വിവാദങ്ങളിലും ചർച്ചകളിലും കുടുങ്ങിയിട്ടുണ്ട്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, ചിത്രത്തിലെ ചില പ്രത്യേക രംഗങ്ങളെക്കുറിച്ച് കിയാര നിർമാതാക്കളോട് തന്റെ അഭിപ്രായങ്ങൾ പ്രകടിപ്പിച്ചുവെന്നും ഇതോടെ ചിത്രത്തിന്റെ പോസ്റ്റ്-പ്രൊഡക്ഷൻ സംബന്ധിച്ച് പുതിയ ചർച്ചകൾ ആരംഭിച്ചുവെന്നുമാണ് റിപ്പോർട്ടുകൾ. ഗുൾട്ടെയുടെ പുതിയ റിപ്പോർട്ട് അനുസരിച്ച്, ചിത്രത്തിന്റെ അന്തിമ ഔട്ട്പുട്ട് കണ്ട ശേഷം, കിയാര അദ്വാനി സംവിധായിക ഗീതു മോഹൻദാസിനോടും നടൻ യാഷിനോടും ഒരു പ്രത്യേക അഭ്യർഥന നടത്തിയെന്നാണ്. ചിത്രത്തിലെ ചില ഇന്റിമേറ്റ് രംഗങ്ങൾ നീക്കം ചെയ്യാനോ ദൈർഘ്യം കുറയ്ക്കാനോ കിയാര ആവശ്യപ്പെട്ടതായി പറയപ്പെടുന്നു. കിയാരയും യാഷും ഒന്നിച്ചു ചില ബോൾഡ് രംഗങ്ങൾ ചിത്രീകരിച്ചിട്ടുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.…
Read Moreഇടതു വിരുദ്ധ വികാരത്തിന് പല കാരണങ്ങൾ; ഒരെണ്ണമായി ചൂണ്ടിക്കാട്ടാനാവില്ല; ഒന്നിച്ച് നിന്നാൽ തിരിച്ചുവരാമെന്ന് പിണറായി വിജയൻ
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പല കാരണങ്ങളുണ്ടെന്ന് ഇടതുമുന്നണി യോഗത്തില്‍ പിണറായി വിജയന്. ഒരു കാരണം മാത്രമായി പറയാനാകില്ലെന്നും പിണറായി പറഞ്ഞു. വ്യക്തിപരമായ അധിക്ഷേപം കാര്യമാക്കുന്നില്ല. ഒന്നിച്ചു നിന്നാല്‍ ലോക്സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് തിരിച്ചു വരുമെന്നും തിരിച്ചുവരാന്‍ കഴിയുമെന്നും പിണറായി കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താൻ ചേർന്ന എൽഡിഎഫ് യോഗത്തിലാണ് പിണറായി ഇക്കാര്യം വ്യക്തമാക്കിയത്. ഇതാദ്യമായാണ് തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം പിണറായിയുടേതായി ഒരു പ്രതികരണം പുറത്തുവരുന്നത്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കാൻ അദ്ദേഹം തയാറായിരുന്നില്ല. അതേസമയം സംസ്ഥാനത്തെ തെരഞ്ഞെടുപ്പിൽ സംഭവിച്ചത് ന്യൂനപക്ഷ വോട്ടുകളുടെ ഇടത് വിരുദ്ധ ഏകീകരണമെന്ന് എൽഡിഎഫ് യോഗം വിലയിരുത്തി. ജനങ്ങളിലേക്ക് മുന്നണി സംവിധാനം ഇറങ്ങിച്ചെന്നില്ലെന്നും യോഗത്തിൽ അഭിപ്രായം ഉയർന്നു.
Read Moreത്രില്ലടിപ്പിക്കാൻ ദൃഢം എത്തുന്നു
ജോമോൻ ജോൺ, ലിന്റോ ദേവസ്യ എന്നിവർ ചേർന്ന് തിരക്കഥ ഒരുക്കി നവാഗതനായ മാർട്ടിൻ ജോസഫ് സംവിധാനം ചെയ്ത ഷെയ്ൻ നിഗം ചിത്രം ദൃഢം നാളെ തിയറ്ററുകളിലെത്തുന്നു. ഒരു കൊലപാതകം അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥന്റെ കഥ പറയുന്ന ചിത്രത്തിൽ പോലീസ് വേഷത്തിലാണ് ഷെയ്ൻ നിഗം എത്തുന്നത്. എസ്ഐ വിജയ് രാധാകൃഷ്ണൻ എന്ന കഥാപാത്രത്തെയാണ് ഷെയ്ൻ അവതരിപ്പിക്കുന്നത്. ചിത്രം ഇ ഫോർ എക്സ്പെരിമെന്റ്സ്, ജീത്തു ജോസഫ് (ബെഡ് ടൈം സ്റ്റോറീസ്) എന്നിവർ ചേർന്നാണ് അവതരിപ്പിക്കുന്നത്. മുകേഷ് ആർ. മേത്ത, സി.വി. സാരഥി എന്നിവർ ചേർന്ന് നിർമിക്കുന്ന ദൃഢംസിനിമയുടെ ട്രെയിലർ പുറത്തിറങ്ങുന്നതിന് മുന്നോടിയായി ‘ദൃശ്യം’ മോഡലിലുള്ള അനൗൺസ്മെന്റ് വീഡിയോയുമായി സംവിധായകൻ ജീത്തു ജോസഫ് വന്നതും പ്രേക്ഷകർക്കിടയിൽ ഏറെ ശ്രദ്ധയുണർത്തിയിരുന്നു. കൊറോണ പേപ്പേഴ്സിനും വേലയ്ക്കും ശേഷം വീണ്ടും വേറിട്ട ഒരു പോലീസ് കഥാപാത്രമായി ഷെയ്ൻ നിഗം എത്തുന്ന ചിത്രം കൂടിയാണ് ദൃഢം. എക്സിക്യൂട്ടീവ്…
Read Moreഇരുപത്തിമൂന്നുവയസുകാരിയുടെ സ്വന്തം എയർ ബിഎൻബി ! യോഷി ജിറാഫിന്റെ കൂടെ നിങ്ങൾക്കും ഉറങ്ങാം; ഒക്ലഹോമയിലെ ജിറാഫ് എയർ ബിഎൻബി
വ്യത്യസ്ത തരം ആശയങ്ങളാകും ആളുകൾക്ക്, പലർക്കും പല വേറിട്ട ചിന്തകളായിരിക്കും മനസിൽ നിറയുന്നത് അങ്ങനെ വ്യത്യസ്തമായ പുതിയൊരു ആശയത്തിനു രൂപം നല്കിയ 23 കാരിയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ താരം. ഉറക്കമുണരുന്പോൾ പക്ഷികളുടെ കളകളഗാനം കേട്ടുണരുന്നതിനെകുറിച്ച് ആലോച്ചിട്ടുണ്ടോ, എന്നാൽ അതുപോലെയൊരു സൗകര്യമാണ് ഈ 23കാരി നല്‍കുന്നത്. പക്ഷേ ചെറിയ ഒരു ട്വിസ്റ്റ് മാത്രം, ഉണരുമ്പോൾ നിങ്ങളുടെ അടുത്ത് ഒരു ജിറാഫ് ഉണ്ടാകുമെന്ന് മാത്രം. അമേരിക്കയിലെ ഒക്ലഹോമയിലുള്ള 23 വയസ്സുകാരിയായ കംറിൻ ഗ്രാന്റാണ് ലോകത്തെ തന്നെ അപൂർവ്വമായ ജിറാഫ് എയർ ബിഎൻബി ഒരുക്കി വാർത്തകളിൽ ഇടം നേടിയത്. കംറിൻ തന്റെ ഫാമിലെ പഴയൊരു കളപ്പുര മനോഹരമായ ഒരു താമസസ്ഥലമാക്കി മാറ്റുകയായിരുന്നു. അവിടെ അതിഥികൾക്ക് യോഷി എന്ന ജിറാഫിന്റെ തൊട്ടടുത്ത് കിടന്നുറങ്ങാനും അതിന് ഭക്ഷണം നൽകാനും സാധിക്കും.ജിറാഫിനെ കൂടാതെ സീബ്രകൾ, ഒട്ടകങ്ങൾ, കംഗാരുക്കൾ, ഓട്ടറുകൾ തുടങ്ങി നൂറിലധികം മൃഗങ്ങൾ കംറിന്റെ…
Read Moreയുവതിയേയും രണ്ടുമക്കളേയും കാണാനില്ലെന്ന പരാതിയുമായി പിതാവ്
പയ്യന്നൂര്‍: ഭര്‍തൃമതിയായ യുവതിയേയും യുവതിയുടെ രണ്ടുമക്കളേയും കാണാനില്ലെന്ന യുവതിയുടെ പിതാവിന്റെ പരാതിയില്‍ കേസെടുത്ത പയ്യന്നൂര്‍ പോലീസ് അന്വേഷണമാരംഭിച്ചു. രാമന്തളി കക്കമ്പാറയില് താമസിച്ചിരുന്ന മുപ്പതുകാരിയേയും അവളുടെ മക്കളേയും കാണാതായെന്നാണ് പരാതി. ഇന്നലെ രാവിലെ ഒന്‍പതരയോടെയാണ് പത്തും ആറും വയസുള്ള മക്കളുമായി യുവതി വീട്ടില്‍നിന്നുമിറങ്ങിയത്. വൈകുന്നേരമായിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്നാണ് യുവതിയുടെ പിതാവ് പരാതിയുമായി പോലീസിനെ സമീപിച്ചത്. മൊട്ടക്കുന്നിലെ യുവാവിന്റെ കൂടെ പോയതായി സംശയിക്കുന്നതായും പരാതിയിലുണ്ട്.
Read More‘ഒരു ബിസിനസ് നഷ്ടത്തിലാണ് പോകുന്നതെങ്കില്‍ നല്ല ഭാവി കാണുന്നില്ലെങ്കില്‍ വീണ്ടും ആ ബിസിനസിലേക്ക് ഇന്‍വെസ്റ്റ് ചെയ്യാതെ ക്ലോസ് ചെയ്യുന്നതാണ് നല്ലത്’: നമിത പ്രമോദ്
ഒരു ബിസിനസ് നഷ്ടത്തിലാണ് പോകുന്നതെങ്കില്‍ നല്ല ഭാവി കാണുന്നില്ലെങ്കില്‍ വീണ്ടും ആ ബിസിനസിലേക്ക് ഇന്‍വെസ്റ്റ് ചെയ്യാതെ ക്ലോസ് ചെയ്യുന്നതാണ് നല്ലതെന്ന് നമിത പ്രമോദ്. വെറുതെ കാശ് ചെലവിട്ട് കൂടുതല്‍ മോശമാക്കാതെ എവിടെ കൈയില്‍ നിന്ന് പാളി എന്ന് തോന്നുന്നോ അവിടെ വെച്ച് ക്ലോസ് ചെയ്യുക. എന്നിട്ട് അടുത്തത് ചിന്തിക്കാം. ഞാന്‍ ക്ലോത്തിംഗ് ബിസിനസ് തുടങ്ങിയിരുന്നു. ടീ ഷര്‍ട്ടുകളായിരുന്നു. പക്ഷേ, അത് വര്‍ക്കൗട്ടായില്ല. അപ്പോള്‍ ഞാനത് ക്ലോസ് ചെയ്തു. പെപ്രിക്ക എന്നായിരുന്നു ടീ ഷര്‍ട്ട് ബ്രാന്‍ഡിന്റെ പേര്. പ്രൊഡക്ഷന്‍ കൂട്ടിയതാണ് തിരിച്ചടിയായത്. തുടക്കത്തില്‍ തന്നെ ഒരുപാട് സ്റ്റോക്കുകള്‍ ഉണ്ടായിരുന്നു. മെന്‍സ് വെയറിന് കുറച്ച് ചലഞ്ചിംഗ് ആയ ഘട്ടമാണിത്. ഞാനതില്‍നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിച്ചു. പ്ലാനിംഗ് ഇല്ലാത്തതുകൊണ്ട് ബ്രാന്‍ഡിനെയും ബാധിച്ചു. സമ്മര്‍ ടൗണ്‍ എന്ന കഫേ തുടങ്ങിയതിനുപിന്നില്‍ ഭക്ഷണം കഴിക്കാനും ആസ്വദിക്കാനും എനിക്കിഷ്ടമാണ്. ഞങ്ങള്‍ക്ക് ഇങ്ങനെയൊരു ബിസിനസിനുള്ള റിസോഴ്സസ് ഉണ്ടായിരുന്നു.…
Read Moreവ്യാജ വക്കാലത്തുണ്ടാക്കി അഭിഭാഷകനെ ചതിച്ചെന്ന പരാതി; പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
പയ്യന്നൂര്‍: വിധിപറയാനായി മാറ്റിവച്ച കേസില്‍ അതുവരെ കേസുവാദിച്ച അഭിഭാഷകനെ ഒഴിവാക്കാന്‍ വ്യാജ വക്കാലത്തുണ്ടാക്കുകയും ആള്‍മാറാട്ടം നടത്തുകയും ചെയ്ത് ചതിച്ചതായുള്ള അഭിഭാഷകന്റെ പരാതിയില്‍ കോടതി നിര്‍ദേശ പ്രകാരം പോലീസ് കേസെടുത്തു.പയ്യന്നൂര്‍ ബാറിലെ അഭിഭാഷകനായ പ്രമോദ് ഉദിനൂക്കാരന് നല്കിയ പരാതിയിലാണ് എടാട്ട് പറമ്പത്ത് എസ്എന്‍ സ്കൂളിന് സമീപത്തെ അഭിഭാഷകന് രതീഷ്കുമാര്‍, ഇദ്ദേഹത്തിന്റെ പിതാവ് രവീന്ദ്രന്, മാതാവ് ദീപ എന്നിവര്‍ക്കെതിരെ പയ്യന്നൂര്‍ പോലീസ് കേസെടുത്തത്. അച്ഛനും അമ്മയും അഭിഭാഷകനായ മകനും പ്രതികളായുള്ള 2015 മുതല്‍ പയ്യന്നൂര്‍ മുനിസിഫ് കോടതിയില്‍ നടന്നുവരുന്ന കേസ് വാദങ്ങള്‍ പൂര്‍ത്തിയായി വിധി പറയാനായി മാറ്റിവച്ചിരിക്കുകയായിരുന്നു. ഈ കേസില്‍ പ്രതികള്‍ക്ക് വേണ്ടി കോടതിയില്‍ ഹാജരായിരുന്ന അഡ്വ. പ്രമോദിന് കേസിന്റെ വിധി വന്നശേഷം ഫീസ് നല്‍കാമെന്ന് പറഞ്ഞിരുന്നതിനാല്‍ ഫീസിനത്തില്‍ ഒന്നും നല്‍കിയിരുന്നില്ല. ഇതിനിടയിലാണ് വിധിപറയാനായിവച്ച കേസില്‍ പ്രതികള്‍ അഡ്വ. പ്രമോദിന്റെ വക്കാലത്ത് ഒഴിവാക്കി പുതിയ വക്കാലത്ത് കോടതിയില്‍ സമര്‍പ്പിച്ചത്.മഹാരാഷ്ട്രയിലേയും കാഞ്ഞങ്ങാട്ടേയും…
Read Moreഫിൻടെക് സ്ഥാപകനെ ഞെട്ടിച്ച് ആറു വയസുകാരനായ മകന്റെ പാഠപുസ്തകം ! ഇതെങ്ങനെ സംഭവിച്ചു എന്ന സന്തോഷവും അമ്പരപ്പും സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചു
ബംഗളൂരു ആസ്ഥാനമായുള്ള ഫിൻടെക് സ്ഥാപനത്തിന്റെ സ്ഥാപകനും സിഇഓയുമായ കുനാൽ കബ്ര തന്റെ ആറു വയസുകാരനായ മകന്റെ സ്കൂൾ പാഠപുസ്തകത്തിൽ സാമ്പത്തിക സാക്ഷരതയെകുറിച്ചുള്ള പാഠം ഉൾപ്പെടുത്തിയിരിക്കുന്നത് കണ്ട് അത്ഭുതപ്പെട്ടിരിക്കുന്ന കാഴ്ചയാണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. മകൻ പഠിക്കുന്ന ഒന്നാം ക്ലാസ്സിലെ പുസ്തകത്തിൽ ഡിജിറ്റൽ ഇടപാടുകളെക്കുറിച്ചും സമ്പാദ്യത്തെക്കുറിച്ചും വിശദീകരിക്കുന്നത് കണ്ടാണ് അദ്ദേഹം തന്റെ സന്തോഷവും അമ്പരപ്പും പങ്കുവെച്ചത്. തന്റെ മകന്റെ സ്കൂൾ ബാഗിൽ കണ്ട എന്റെ പൈസ: സാമ്പത്തിക അവബോധം ( My Paiso: Money Mindfulness) എന്ന പുസ്തകത്തെക്കുറിച്ചാണ് കുനാൽ കബ്ര സോഷ്യൽ മീഡിയയിൽ കുറിച്ചത്. യുപിഐ , ഭീം പോലുള്ള ഡിജിറ്റൽ പേയ്മെന്റ് സംവിധാനങ്ങൾ, പണം ലാഭിക്കൽ , ഉത്തരവാദിത്തത്തോടെയുള്ള പണം ചെലവഴിക്കൽ എന്നിവയെക്കുറിച്ചുള്ള ഭാഗങ്ങൾ ഈ ഒന്നാം ക്ലാസ് പുസ്തകത്തിലുണ്ട്. പല മുതിർന്നവർക്കും ഇപ്പോഴും പൂർണ്ണമായി മനസ്സിലാക്കാൻ കഴിയാത്ത കാര്യങ്ങൾ തന്റെ ആറു വയസ്സുകാരനായ മകൻ…
Read Moreകേരളത്തിന്റെ പാചക പാരമ്പര്യം ലോകപ്രശസ്തം; അറ്റാഷെ കേരന്‍ റിച്ചാര്‍ഡ്സ്
കൊച്ചി: കേരളത്തിനും ദക്ഷിണേന്ത്യയ്ക്കും തനതായ ഒരു പാചക പാരമ്പര്യമുണ്ടെന്നും അത് ഇന്ത്യയൊട്ടാകെയും ഇപ്പോള്‍ ലോകമെമ്പാടും പ്രശസ്തമാണെന്നും ന്യൂഡല്‍ഹിയിലെ യുഎസ് എംബസി സീനിയര്‍ അഗ്രികള്‍ച്ചറല്‍ അറ്റാഷെ കേരന്‍ റിച്ചാര്‍ഡ്സ് പറഞ്ഞു. ദക്ഷിണേന്ത്യയിലെ ഭക്ഷണ സംരംഭകര്‍ നിരന്തരം പരീക്ഷണങ്ങള്‍ നടത്തുന്നവരാണ്. ഇന്ത്യയുടെ ഭക്ഷ്യഹോസ്പിറ്റാലിറ്റി വ്യവസായത്തില്‍ ശക്തമായ പങ്കാളിയാകാന്‍ അമേരിക്ക ആഗ്രഹിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ബേക്കറി അസോസിയേഷന് ഒഫ് കേരള (ബേക്ക്), സൗത്ത് ഇന്ത്യ ഷെഫ്സ് അസോസിയേഷന് (എസ്ഐസിഎ), ഇന്ത്യന്‍ ബേക്കേഴ്സ് ഫെഡറേഷന് (ഐബിഎഫ്) എന്നിവയുമായി സഹകരിച്ച് യു.എസ് ഹൈബുഷ് ബ്ലൂബെറി കൗണ്‍സില്‍ (യുഎസ്എച്ച്ബിസി) കൊച്ചി മാരിയറ്റില്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അവര്‍. യുഎസ്എച്ച്ബിസി ഗ്ലോബല്‍ ബിസിനസ് ഡെവലപ്മെന്റ് മേധാവി ഹെയിങ് ഴാങ് വെര്‍ച്വലായി പങ്കെടുത്തു. യുഎസ്എച്ച്ബിസിയുടെ ഇന്ത്യന്‍ പ്രതിനിധി രാജ് കപൂര്‍, ബേക്ക്, ഐബിഎഫ് എന്നിവയുടെ സ്ഥാപക പ്രസിഡന്റ് പി.എം. ശങ്കരന്, ബേക്ക് പ്രസിഡന്റ് കിരണ്‍ എസ്.പാലക്കല്‍, ജനറല്‍ സെക്രട്ടറി…
Read More