കോട്ടയം: നാട്ടുകാര്‍ തൂഫാനായി. ലഹരി സംഘത്തെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. ലഹരിയിലുള്ള യുവാക്കളുടെ പരാക്രമം സഹിക്കാനാകാതെ വന്നതോടെ നാട്ടുകാര്‍ യുവാക്കളെ പിടിച്ചുകെട്ടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.വാഴൂര്‍ മയിലാടുംപാറ പാറാംതോട്ടിലാണ് സംഭവം. കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം പാറാംതോട്ടിലുള്ള യുവാവിന്റെ വീട്ടിലെത്തിയവര്‍ യുവാവിനൊപ്പം വഴിവക്കിലിരുന്ന് മദ്യപിച്ചതായും ലഹരി ഉപയോഗിച്ചതായും നാട്ടുകാര്‍ പറയുന്നു. നാട്ടുകാര്‍ ചോദ്യം ചെയ്തതോടെ ഇവര്‍ സമീപത്തെ വീടുകള്‍ക്കും നാട്ടുകാര്‍ക്കും നേരേ തിരിഞ്ഞു. പ്രദേശത്തെ ഒരു പലചരക്ക് വ്യാപാരിയെ ആക്രമിക്കുകയും ചെയ്തു. കല്ലേറില്‍ നിരവധി വീടുകളുടെ ജനല്‍ചില്ലുകളും തകര്‍ന്നു. അസഭ്യവര്‍ഷവും സംഘര്‍ഷവും തുടര്‍ന്നതോടെ ഇവരെ പിടിച്ചുകെട്ടി പോലീസില്‍ ഏല്‍പ്പിക്കാന്‍ നാട്ടുകാര്‍ തീരുമാനിച്ചു. വാഴൂര്‍ പഞ്ചായത്തിലെ ഒരംഗവും വിവരമറിഞ്ഞു സ്ഥലത്തെത്തി. സംഘത്തെ പിടിച്ചു കെട്ടാനുള്ള ശ്രമത്തിനിടെ നാട്ടുകാര്‍ക്കും പരിക്കേറ്റു. ഒടുവില്‍ നാട്ടുകാര്‍ സംഘടിച്ചാണ് ഇവരെ പിടികൂടിയത്. തുടർന്ന് യുവാക്കളെ പള്ളിക്കത്തോട് പോലീസിന് കൈമാറി. വധശ്രമത്തിന് അടക്കം കേസെടുത്ത പോലീസ് ഇവരെ കോടതിയില്‍…
Read MoreDay: June 17, 2026
ഭാര്യയ്ക്ക് പരപുരുഷ ബന്ധം; തന്റെ സ്വകാര്യ ജീവിതം തകർത്തു; യുവതിയും കുടുംബവും 15 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് കുടുംബകോടതി
കൊച്ചി : വിവാഹത്തിനു ശേഷവും ഭാര്യ മറ്റൊരാളുമായി ബന്ധം തുടർന്നത് തന്റെ സ്വകാര്യ ജീവിതത്തെ തകർത്തുവെന്നാരോപിച്ച് സമർപ്പിച്ച ഹർജിയിൽ യുവാവിന് 15 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് കുടുംബക്കോടതി. എറണാകുളം മരട് സ്വദേശിയായ യുവാവിന്റെ പരാതിയിലാണ് പത്തനംതിട്ട കുടുംബക്കോടതിയുടെ നിർണായക ഉത്തരവ്. മുൻ ഭാര്യയുടെ ബന്ധുക്കളും സുഹൃത്തും ചേർന്ന് യുവാവിന് 15 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകണമെന്നാണ് കോടതി വിധിച്ചത്. ഹർജി നൽകിയ 2018 ജൂലൈ മുതൽ ആറ് ശതമാനം പലിശയും ഇതിനോടൊപ്പം നൽകണം. വിവാഹസമയത്ത് വരന്റെ കുടുംബം നൽകിയ 32 ഗ്രാം സ്വർണ്ണാഭരണങ്ങൾ അല്ലെങ്കിൽ അതിന്റെ നിലവിലെ വിപണിമൂല്യം ആറ് ശതമാനം പലിശ സഹിതം ഭാര്യ തിരികെ നൽകണം. യുവതിയുടെ അമ്മ, സഹോദരന്മാർ, സുഹൃത്ത് എന്നിവർക്കും നഷ്ടപരിഹാരം നൽകാനുള്ള ബാധ്യതയുണ്ടെന്നും കോടതി വ്യക്തമാക്കി. ഇവരുടെ സജീവ പങ്കാളിത്തവും ഗൂഢാലോചനയും വിവാഹജീവിതം തകരാൻ കാരണമായെന്ന് കോടതി കണ്ടെത്തി.…
Read Moreഅമേരിക്കയിൽ 60,000 ഡോളറോ അതോ ബംഗളൂരുവിൽ 28 ലക്ഷമോ? പ്രവാസി യുവാവിന്റെ ആശയക്കുഴപ്പം; ‘നാട്ടിലേക്ക് മടങ്ങൂ’ എന്ന് സോഷ്യൽ മീഡിയ
ഉപരിപഠനത്തിനും ജോലിക്കുമായി വിദേശത്തേക്ക് ചേക്കേറുന്നവർക്കിടയിൽ ‘നാട്ടിലേക്ക് മടങ്ങണോ അതോ അവിടെത്തന്നെ തുടരണോ’ എന്ന ചോദ്യം എപ്പോഴും വലിയൊരു ആശയക്കുഴപ്പമാണ്. ഇപ്പോഴിതാ, സമാനമായൊരു പ്രതിസന്ധിയിൽ സമൂഹ മാധ്യമങ്ങളുടെ സഹായം തേടിയിരിക്കുകയാണ് ഒരു ഇന്ത്യൻ പ്രൊഫഷണൽ. ബംഗളൂരുവിൽ 28 ലക്ഷം രൂപയുടെ ഓഫറുമായി ഇന്ത്യയിലേക്ക് മടങ്ങണോ അതോ പ്രതിവർഷം 60,000 ഡോളറുമായി യുഎസിൽ തുടരണോ?’ എന്ന തലക്കെട്ടിൽ റെഡ്ഡിറ്റിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. യുഎസിലെ ഫിലാഡൽഫിയയിലും ഇന്ത്യയിലെ ബംഗളൂരുവിലും ഒരേസമയം തൊഴിലവസരം ലഭിച്ചതോടെയാണ് യുവാവ് വലിയ പ്രതിസന്ധിയിലായത്. മാസ്റ്റേഴ്സ് ബിരുദ പഠനത്തിനായാണ് താൻ അമേരിക്കയിൽ എത്തിയതെന്ന് ഇദ്ദേഹം വ്യക്തമാക്കുന്നു. ഒരു വർഷത്തെ നീണ്ട അലച്ചിലിനൊടുവിൽ നാല് മാസം മുമ്പാണ് യുഎസിൽ ഒരു ജോലി ലഭിച്ചത്. ഇതിനിടയിൽ ഇത്തവണത്തെ എച്ച്-1ബി വിസ ലോട്ടറിയിൽ ഇദ്ദേഹത്തിന്റെ പേര് തെരഞ്ഞെടുക്കുകയും ചെയ്തു. ഇതിന്റെ പ്രൊസസിംഗ് നടക്കുകയാണ്. ഞാൻ ഇപ്പോൾ…
Read Moreഇഡിയുടെ ചോദ്യങ്ങൾക്ക് മുന്നിൽ വീണ ടി വീഴുമോ? ഇഡിക്കു മുന്നിൽ ഹാജരായി, കൊച്ചിയിലെ ഓഫീസിന് കനത്ത സുരക്ഷ
കൊച്ചി: മാസപ്പടി കേസിൽ എക്സാലോജിക് കമ്പനി ഉടമയും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകളുമായ ടി. വീണ ഉടൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) മുമ്പാകെ ഹാജരായി. ഭർത്താവും എംഎൽഎയുമായ മുഹമ്മദ് റിയാസിനൊപ്പമാണ് വീണ എത്തിയത്. ശക്തമായ സുരക്ഷയാണ് ഇഡി കൊച്ചി ഓഫീസിൽ ഒരുക്കിയിരിക്കുന്നത്. ഈമാസം 12ന് കൊച്ചി ഓഫിസിൽ ചോദ്യംചെയ്യലിന് ഹാജരാകാൻ ഇഡി നോട്ടിസ് അയച്ചിരുന്നു. ആരോഗ്യപ്രശ്നങ്ങൾ അറിയിച്ചതിനെ തുടർന്നാണ് ഇന്ന് ഹാജരാകാൻ നിർദേശിച്ചത്. സിഎംആർഎല്ലുമായി നടത്തിയ സാമ്പത്തിക ഇടപാട് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇഡി ചോദിച്ചറിയും. കേസിൽ ചൊവ്വാഴ്ച ശശിധരൻ കർത്തയുടെ ഭാര്യ ജയ കർത്തയും, മകൻ ശരൺ എസ്. കർത്തയും ചോദ്യം ചെയ്യലിന് ഹാജരായിരുന്നു.
Read Moreനിങ്ങളിത് കാണുക, ഇതാ മെസി! കാൽപ്പന്ത് കളിയുടെ എല്ലാ സൗന്ദര്യവും ഇടംകാലിൽ ആവാഹിച്ച മൂന്നു ഗോളുകൾ: ഫുട്ബോൾ മാന്ത്രികൻ വീണ്ടും മൈതാനത്ത് വിസ്മയം തീർത്തു
കാൻസാസ് സിറ്റി: എന്തൊരു മനോഹരമായ കാഴ്ചയാണ്. കാൽപ്പന്ത് കളിയുടെ എല്ലാ സൗന്ദര്യവും ഇടംകാലിൽ ആവാഹിച്ച മൂന്നു ഗോളുകൾ. ലോകത്തിന്റെ നെറുകയിലെത്തി ലോകകിരീടം ചുംബിച്ച ഫുട്ബോൾ മാന്ത്രികൻ വീണ്ടും മൈതാനത്ത് വിസ്മയം തീർത്തു. എന്നും എതിരാളികളെ നിഷ്പ്രഭമാക്കുന്ന ആ മെസി മാജിക്കിനായിരുന്നു കാൻസാസ് സിറ്റിയിലെ ആരോഹെഡ് സ്റ്റേഡിയം ഇന്ന് സാക്ഷ്യം വഹിച്ചത്. അള്‍ജീരിയക്കെതിരേ ഏകപക്ഷീയമായ മൂന്നു ഗോളിനാണ് അർജന്റീന ജയിച്ചത്. അതിൽ മൂന്നും പിറന്നത് ലയണൽ മെസിയുടെ കാലുകളിലായിരുന്നു. കളിയുടെ 17, 60, 76 മിനിറ്റുകളിലായിരുന്നു മെസി സ്കോര്‍ ചെയ്തത്. മെസിയുടെ കരിയറിലെ ആദ്യ ലോകകപ്പ് ഹാട്രിക് ആണിത്. അർജന്റീന ജേഴ്സിയിൽ തന്റെ 200-ാം അന്താരാഷ്ട്ര മത്സരത്തിലാണ് മെസി അവിസ്മരണീയ പ്രകടനം കാഴ്ചവച്ചത്. ഇതോടെ, ലോകകപ്പിൽ ആകെ 16 ഗോളുകളുമായി ജർമൻ താരം മിറോസ്ലാവ് ക്ലോസെക്കൊപ്പമെത്തി മെസി. കൂടാതെ, ലോകകപ്പിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവും…
Read Moreആഭിചാരക്രിയയുടെ മറവിൽ പീഡന ശ്രമം; മന്ത്രവാദിയായ ബിജെപി നേതാവിന്റെ തോന്യാസം പതിനഞ്ചുകാരിയോട്; കൊല്ലംകാരനായ നേതാവ് പിടിയിൽ
പത്തനംതിട്ട: അടൂരിൽ ആഭിചാരക്രിയയുടെ മറവിൽ 15 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ. ബിജെപി മുൻ കൊല്ലം ഈസ്റ്റ് ജില്ലാ കമ്മിറ്റി അംഗം ടി. രഞ്ജുവാണ് അറസ്റ്റിലായത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. പ്രതിക്കെതിരെ അടൂർ പോലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തി. പെൺകുട്ടിയുടെ വീട്ടിൽ വച്ചാണ് പീഡിപ്പിക്കാൻ ശ്രമം നടന്നത്. കുട്ടി രക്ഷിതാക്കളോട് വിവരം പറയുകയും പോലീസിൽ പരാതി നൽകുകയുമായിരുന്നു. കൊല്ലം ജില്ലയില്‍ ബിജെപിയിലെ അറിയപ്പെടുന്ന പ്രാദേശിക നേതാവായിരുന്ന രഞ്ജുവിനെ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിന്റെ സമയത്താണ് പാര്‍ട്ടിയില്‍ നിന്ന് മാറ്റിനിര്‍ത്തിയത്.
Read Moreകാട്ടുപച്ചക്കറികളും ഞണ്ടുകളും ശേഖരിക്കാൻ എത്തി: യുവതിയെ കൂട്ട ബലാത്സംഗം ചെയ്തു, മുഖത്ത് ആസിഡ് ഒഴിച്ച് പൊള്ളിച്ചു: രണ്ട് ബിഎസ്എഫ് ജവാന്മാർക്ക് 42 വർഷത്തെ കഠിന തടവ്
ഐസ്വാൾ: മിസോറാമിൽ യുവതിയെ പീഡിപ്പിക്കുകയും ആസിഡ് ആക്രമണം നടത്തുകയും ചെയ്ത കുറ്റത്തിന് രണ്ട് ബിഎസ്എഫ് ജവാന്മാർക്ക് 42 വർഷത്തെ കഠിന തടവ് ശിക്ഷ വിധിച്ച് കോടതി. ഐസോൾ ജില്ലാ കോടതിയാണ് ഇവർക്കെതിരെ വിധി പുറപ്പെടുവിച്ചത്. നീലഞ്ജൻ ദാസ്, ദിനേഷ് കുമാർ എന്നീ ബിഎസ്എഫ് ഉദ്യോഗസ്ഥരാണ് കേസിലെ പ്രതികൾ. തടവിന് പുറമെ 60,000 രൂപ വീതം പിഴയും കോടതി ചുമത്തിയിട്ടുണ്ട്. ഈ തുക അടക്കുന്നതിൽ വീഴ്ച വരുത്തിയാൽ ഓരോ കുറ്റത്തിനും അധികമായി രണ്ട് മാസം വീതം തടവ് അനുഭവിക്കേണ്ടി വരും. 2017ലാണ് സംഭവം. മിസോറാം-ബംഗ്ലാദേശ് അതിർത്തിയിലെ മാമിത് ജില്ലയിലുള്ള സിൽസുരി വെസ്റ്റ് ഗ്രാമത്തിനടുത്തുള്ള ഗസ്കറ്റ പുഴയോരത്ത് വച്ചാണ് പ്രതികൾ യുവതിയെ തടഞ്ഞുനിർത്തി പീഡിപ്പിച്ചത്. തങ്ങളുടെ ക്യാമ്പിന് സമീപം കാട്ടുപച്ചക്കറികളും ഞണ്ടുകളും ശേഖരിക്കാൻ സുഹൃത്തിനൊപ്പം വനത്തിലെത്തിയതായിരുന്നു യുവതി. അക്രമികൾ യുവതിയെ പീഡിപ്പിക്കുകയും മുഖത്ത് ആസിഡ് ഒഴിക്കുകയും ചെയ്തു. ഇതിനെത്തുടർന്ന് യുവതിക്ക്…
Read Moreഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും മഴയെത്തും, രണ്ടു ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: കാലവർഷം ദുർബലമായെങ്കിലും സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. അതേസമയം, ഇന്നു മുതൽ വെള്ളിയാഴ്ച വരെ സോമാലിയൻ തീരം, തെക്കു പടിഞ്ഞാറൻ അറബിക്കടൽ, അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ അറബിക്കടൽ, വടക്കൻ ഒമാൻ തീരം, വടക്ക് പടിഞ്ഞാറൻ അറബിക്കടൽ, അതിനോട് വടക്ക് കിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. ഇന്ന് ഗൾഫ് ഓഫ് മാന്നാർ, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം, തെക്കൻ മ്യാന്മാർ തീരം, അതിനോട് ചേർന്ന…
Read Moreപിൻഭാഗം കാണാൻ കാമറ ഉപയോഗിച്ചോ… സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റിൽ പരിഷ്കാരം; ഇനി മുതൽ റിവേഴ്സ് കാമറയെ ആശ്രയിക്കാം
തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റിൽ പരിഷ്കാരവുമായി മോട്ടോർ വാഹന വകുപ്പ്. ലൈറ്റ് മോട്ടോർ വെഹിക്കിൾ വിഭാഗത്തിലെ ഡ്രൈവിംഗ് ടെസ്റ്റിലാണ് പരിഷ്കാരം. ടെസ്റ്റിൽ ഇനി മുതൽ റിവേഴ്സ് ഗിയറിലിട്ട് വാഹനം പിന്നോട് എടുക്കുമ്പോൾ റിവേഴ്സ് കാമറ ഉപയോഗിക്കാൻ അനുമതി ലഭിക്കും. കേന്ദ്ര മോട്ടോർ വാഹന നിയമത്തിൽ വന്ന പുതിയ ഭേദഗതിയുടെ അടിസ്ഥാനത്തിലാണ് കേരളത്തിലും പരിഷ്കാരം നടപ്പിലാക്കുക. ഇത്രയും കാലം വാഹനത്തിന്റെ വശങ്ങളിലെയും ഉൾഭാഗത്തെയും റിയർവ്യൂ മിററുകൾ മാത്രം ഉപയോഗിച്ചായിരുന്നു വാഹനം പിന്നോട്ട് ഓടിക്കേണ്ടിയിരുന്നത്. റിവേഴ്സ് കാമറയെ ആശ്രയിക്കാൻ അനുവദിച്ചിരുന്നില്ല. റിവേഴ്സ് ക്യാമറകൾ പുതിയ വാഹനങ്ങളിൽ വ്യാപകമായതോടെയാണ് പുതിയ തീരുമാനം. എന്നാൽ റിവേഴ്സ് ക്യാമറ മാത്രം ആശ്രയിച്ച് വാഹനം പിന്നോട്ട് ഓടിക്കാൻ സാധിക്കില്ല. പരമ്പരാഗത രീതിയിൽ സൈഡ് മിററുകളും ഇൻസൈഡ് റിയർവ്യൂ മിററും കൃത്യമായി നിരീക്ഷിച്ചുകൊണ്ടായിരിക്കണം വാഹനം നിയന്ത്രിക്കേണ്ടത്. ടെസ്റ്റിനിടെ ഉദ്യോഗാർത്ഥി പൂർണമായും കാമറ ഡിസ്പ്ലേയിൽ മാത്രം…
Read Moreഎഐ വന്നതോടെ കോഡിങ്ങിലെ സന്തോഷം പോയി, ജോലി ചെയ്യാൻ മടുപ്പ്; സോഷ്യൽ മീഡിയയിൽ ചർച്ചയായി ടെക്കിയുടെ കുറിപ്പ്
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടൂളുകളുടെ വരവോടെ തനിക്ക് ഇനി ഒരു ഡെവലപ്പർ ആണെന്ന് തോന്നുന്നില്ലെന്ന ഒരു ഐടി ജീവനക്കാരന്റെ തുറന്നുപറച്ചിൽ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. ചോദ്യങ്ങൾ ചോദിച്ചാലുടൻ എഐ ടൂളുകൾ പരിഹാരം നൽകുന്നതിനാൽ, കോഡിങ് ചെയ്യുമ്പോഴുള്ള യഥാർഥ സന്തോഷം നഷ്ടപ്പെട്ടതായും അമിതമായ ഓട്ടോമേഷൻ കാരണം ജോലിയുടെ അടിസ്ഥാന കാര്യങ്ങൾ പോലും മറന്നുപോകുന്നതായും ഈ ടെക്കി വ്യക്തമാക്കുന്നു. റെഡ്ഡിറ്റിൽ പങ്കുവെച്ച ഈ കുറിപ്പ് ഇപ്പോൾ വൈറലാണ്. എഐ വന്നതിന് ശേഷം എനിക്ക് ഇപ്പോൾ ഒരു ഡെവലപ്പർ ആണെന്ന് തോന്നുന്നില്ല. എനിക്ക് ഈ ജോലി ഇപ്പോൾ ഒട്ടും ഇഷ്ടപ്പെടുന്നില്ല. പണ്ടൊക്കെ പല സൈറ്റുകളിൽ കയറിയിറങ്ങി നമ്മൾ സ്വയം പരിഹാരം കണ്ടെത്തുമായിരുന്ന ആ ഒരു രസം ഇതിലില്ലെന്ന് റെഡ്ഡിറ്റ് കുറിപ്പിൽ പറയുന്നു. കൂടുതൽ കോഡ് എഴുതാൻ കമ്പനികൾ എഐ ഉപയോഗിക്കാൻ നിർബന്ധിക്കുമ്പോഴും, അഭിമുഖ പരീക്ഷകൾ ഇപ്പോഴും പഴയ രീതിയിൽ തന്നെയാണ് തുടരുന്നതെന്നും…
Read More