ന്യൂജഴ്സി: ഫിഫ 2026 ലോകകപ്പ് സ്വന്തമാക്കിയ സ്പാനിഷ് ടീമിനു സമ്മാനത്തുകയായി ലഭിച്ചത് 50 മില്യണ്‍ ഡോളര്‍, ഏകദേശം 483 കോടി രൂപ. രണ്ടാം സ്ഥാനക്കാരായ അര്‍ജന്റീനയ്ക്ക് 33 മില്യണ്‍ ഡോളര്‍ (ഏകദേശം 319 കോടി രൂപ) മൂന്നാം സ്ഥാനക്കാരായ ഇംഗ്ലണ്ടിന് 29 മില്യണ്‍ ഡോളറും (280 കോടി രൂപ) നാലാം സ്ഥാനക്കാരായ ഫ്രാൻസിന് 27 മില്യണ്‍ ഡോളര്‍ (261 കോടി രൂപ) എന്നിങ്ങനെയാണ് സമ്മാനത്തുക. ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിക്കുന്ന ടീമുകള്‍ക്ക് 19 മില്യണ്‍ ഡോളര്‍ (184 കോടി രൂപ), പ്രീക്വാര്‍ട്ടറില്‍ 15 മില്യണ്‍ ഡോളര്‍ (145 കോടി രൂപ), റൗണ്ട് ഓഫ് 32ല്‍ 11 മില്യണ്‍ ഡോളര്‍ (107 കോടി രൂപ), ഗ്രൂപ്പ് ഘട്ടത്തില്‍ 10 മില്യണ്‍ ഡോളര്‍ (97 കോടി രൂപ) എന്നിങ്ങനെയും ലഭിക്കും.
Read MoreDay: July 21, 2026
ഇരട്ടസഹോദരനെ തനിച്ചാക്കി അവൻ യാത്രയായി; മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി 56 ദിവസം പ്രായമുള്ള പിഞ്ചുകുഞ്ഞ് മരിച്ചു
പാലക്കാട്: മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി നവജാത ശിശു മരിച്ചു. കാരാകുറുശ്ശി പള്ളിക്കുറുപ്പ് പുലാക്കൽ സ്വദേശികളായ ഷെഫീഖ് – ഹസീന ദമ്പതികളുടെ 56 ദിവസം പ്രായമുള്ള ആൺകുഞ്ഞാണ് മരിച്ചത്. പാൽ നൽകിയ ശേഷം കിടത്തിയ കുഞ്ഞിന് പെട്ടെന്ന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഇരട്ടക്കുട്ടികളിൽ ഒരാളാണ് മരിച്ച കുഞ്ഞ്.
Read Moreവേദന ആഴമേറിയതാണ്, ഈ മുറിവുണങ്ങാൻ കാലമേറെ വേണ്ടി വരും: ലോകകപ്പ് തോൽവിക്ക് പിന്നാലെ വൈകാരിക പോസ്റ്റുമായി മെസി
ന്യൂയോർക്ക്: ലോകകപ്പ് ഫൈനലില്‍ കിരീടം കൈവിട്ടതില്‍ പ്രതികരിച്ച് അർജന്റീനയുടെ ക്യാപ്റ്റൻ ലയണല്‍ മെസി. വേദന ആഴമേറിയതാണെന്നും മുറിവുണങ്ങാൻ കാലമേറെ വേണ്ടി വരുമെന്നുമാണ് മെസി കുറിച്ചത്. ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു താരത്തിന്റ പ്രതികരണം. ഈ വേദന ആഴമേറിയതാണ്. ഈ മുറിവുണങ്ങാന്‍ കാലമേറെ വേണ്ടി വരും. കളിയുടെ ഗതി തിരിച്ചുവിട്ട് ജയിച്ചു കയറിയതും എല്ലാം അര്‍പ്പിച്ച് കളിച്ച ടീമും എല്ലാം ഓര്‍മയില്‍ എക്കാലവുമുണ്ടാകും. ഈ രാജ്യം നല്കിയ പിന്തുണയും, ഈ ടീമിന്റെ കഠിനാധ്വാനവും പരിശ്രമവുമെല്ലാമാണ് ലോകത്തിലേക്കും ഏറ്റവും മികച്ചവരാക്കി ഞങ്ങളെ മാറ്റിയത്. അതെല്ലാം നല്ല ഓര്‍മകളായി ഒപ്പമുണ്ടാകും. ഞങ്ങളുടെ നേട്ടത്തെ അതിന്റെ പൂര്‍ണരീതിയില്‍ അംഗീകരിക്കാന്‍ കഴിയുന്ന അവസ്ഥയിലല്ല ഇപ്പോള്‍ ഉള്ളത്. പക്ഷേ തുടര്‍ച്ചയായി രണ്ടാം ലോകകപ്പ് ഫൈനല്‍ വരെ എത്തിയ ടീമാണിതെന്ന് ആരും വിസ്മരിക്കേണ്ട. എല്ലാ സ്നേഹത്തിനും എല്ലാ സന്ദേശങ്ങള്‍ക്കും നന്ദി. അര്‍ജന്റൈന്‍ എന്ന അഭിമാനം ഞങ്ങള്‍ പങ്കുവയ്ക്കുന്നു. ചാംപ്യന്മാരായ സ്പെയിനും അഭിനന്ദനം…
Read Moreമറക്കില്ല ഈ മുഖങ്ങൾ! ലോകകപ്പിലെ അവിസ്മരണീയ നിമിഷങ്ങൾ
ന്യൂജഴ്സി: ഫിഫ 2026 ഫുട്ബോൾ ലോകകപ്പ്; ആവേശം, അഭിമാനം, നറുങ്ങിയ ഹൃദയവേദന, ചരിത്രനിമിഷങ്ങൾ സമ്മാനിച്ച് തിരശീല വീണു. തുടർച്ചയായ രണ്ടാം കിരീടമെന്ന സ്വപ്നം സഫലമാക്കാതെ ലയണൽ മെസി മടങ്ങി. ക്രിസ്റ്റ്യാനോ റൊണാൾഡോ, കിലിയൻ എംബപ്പെ എന്നിവരുടെ നിറകണ്ണുകളോടെയുള്ള മടക്കം കണ്ടു. എർലിൻ ഹാളണ്ടിന്റെ മിന്നും മികവ്, 19കാരൻ ലാമിൻ യമാൽ വരവറിയിച്ച ലോകകപ്പ്. കോബോ വെർദെ എന്ന അരങ്ങേറ്റ ടീമിന്റെ അഭിമാന പോരാട്ടം. സ്പെയിൻ കിരീടം ചൂടി. സീസണിലെ പോരാട്ടം സമ്മാനിച്ച കാഴ്ചകൾ ഏറെയാണ്… നോവായി റോണാൾഡോ, എംബാപ്പെ ആറാം ലോകകപ്പിനിറങ്ങി മികവ് പുലർത്തി ഒടുവിൽ റൗണ്ട് ഓഫ് 16ൽ സ്പെയിനിനോട് എതിരില്ലാത്ത ഒരു ഗോളിന് തോൽവി ഏറ്റുവാങ്ങി പോർച്ചുഗൽ മടങ്ങി. കാൽപ്പന്താവേശം ആവാഹിച്ച ആരാധകർ കണ്ടത് നിറകണ്ണുകളുമായി കളം വിടുന്ന നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡേയെ മാത്രമായിരുന്നു എന്നതാണ് വാസ്തവം. കിരീടമില്ലാത്ത പോരാളിയുടെ കണ്ണീർ ഒരിക്കൽകൂടി ഗ്രൗണ്ടിൽ…
Read Moreഅയാൾ എന്റെ കുഞ്ഞിന്റെ അച്ഛൻ, ബിസിനസ് പങ്കാളി… തിരുവനന്തപുരത്തെ ഹണിട്രാപ്പ് വെറും കെട്ടുകഥയോ; വിവാഹചിത്രവും വീഡിയോ തെളിവുമായി റോഷ്നി
തിരുവനന്തപുരം: തിരുവനന്തപുരത്ത് കോളിളക്കം സൃഷ്ടിച്ച ഹണി ട്രാപ്പ് ആരോപണത്തിൽ നിർണായക വഴിത്തിരിവ്. കേസിൽ പരാതിക്കാരനായ വ്യവസായി മാർക്ക് വിജയകുമാർ തന്റെ ബിസിനസ് പങ്കാളിയാണെന്നും സ്വന്തം കുഞ്ഞിന്റെ പിതാവാണെന്നും വെളിപ്പെടുത്തി ഒന്നാം പ്രതിയായ റോഷ്നി സുരേഷ് രംഗത്തെത്തി. കേസിൽ തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നെങ്കിലും മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയപ്പോൾ പരാതിയിൽ കഴമ്പില്ലെന്ന് കണ്ട് അറസ്റ്റ് റദ്ദാക്കുകയായിരുന്നുവെന്ന് വ്യക്തമാക്കുന്ന വീഡിയോ സന്ദേശമാണ് യുവതി പുറത്തുവിട്ടത്. തന്റെ ബിസിനസ് തകർക്കാനും സാമ്പത്തിക നേട്ടങ്ങൾ സ്വന്തമാക്കാനുമാണ് ഇത്തരത്തിലൊരു വ്യാജ ആരോപണവുമായി വിജയകുമാർ രംഗത്തെത്തിയതെന്നും റോഷ്നി ആരോപിക്കുന്നു. തെളിവായി തങ്ങളുടെ വിവാഹ ചിത്രങ്ങളും കുട്ടിയുടെ ജനന സർട്ടിഫിക്കറ്റും ഇവർ പുറത്തുവിട്ടിട്ടുണ്ട്. കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ പിതാവിന്റെ സ്ഥാനത്ത് വിജയകുമാറിന്റെ പേരാണുള്ളതെന്നും ജർമൻ ഭാഷാ പഠന കേന്ദ്രത്തിൽ ഇരുവരും ഓഹരി ഉടമകളാണെന്നും ഇവർ വ്യക്തമാക്കി. കേവലം ബിസിനസ് തർക്കങ്ങളാണ് ഈ കേസിന് പിന്നിലെന്നാണ് യുവതിയുടെ വാദം.…
Read More