തച്ചമ്പാറ: പത്താംക്ലാസ് വിദ്യാർഥിനിയെ വീടിനോടു ചേർന്നുള്ള കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പൊന്നങ്കോട് പാലക്കണി വീട്ടിൽ റഷീദ്-സാബിറ ദമ്പതികളുടെ മകൾ റിദ ഫാത്തിമയാണ് (16) ജീവനൊടുക്കിയത്. ബുധനാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയാണ് സംഭവം. കുളിക്കാനായി കയറിയ റിദയെ ഏറെ നേരം കഴിഞ്ഞും കാണാത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് കുളിമുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻതന്നെ തച്ചമ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തച്ചമ്പാറ ദേശബന്ധു സ്കൂളിലെ വിദ്യാർഥിനിയാണ് റിദ. മരണകാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
Read MoreDay: August 13, 2026
മകൻ പാമ്പുകടിയേറ്റ് മരിക്കും; സർപ്പകോപം മാറാൻ പാമ്പിന്റെ മുട്ടയും ശില്പവും തയാറാക്കി നൽകണം; വീട്ടമ്മയുടെ ആറര പവൻ തട്ടിയ യുവതികൾ പിടിയിൽ
അന്തിക്കാട്: സർപ്പദോഷമുണ്ടെന്ന് ആരോപിച്ച് വീട്ടമ്മയുടെ പണവും സ്വർണാഭരങ്ങളും തട്ടിയെടുത്ത കേസിൽ രണ്ട് പേർ പിടിയിൽ. പടിഞ്ഞാറേ വെമ്പല്ലൂർ സ്വദേശിനി കൊള്ളിപ്പറമ്പിൽ വീട്ടിൽ സുജാത(28), പാപ്പിനിവട്ടം സ്വദേശിനി നടവരമ്പത്തു വീട്ടിൽ റോജ (43) എന്നിവരാണ് പിടിയിലായത്. പുത്തൻകുളം വല്ലത്തുപറമ്പിൽ സ്വർണലതയിൽ നിന്നാണ് പ്രതികൾ ആറരപ്പവൻ സ്വർണവും പണവും തട്ടിയത്. വീടിരിക്കുന്ന സ്ഥലത്തിന് സർപ്പദോഷമുണ്ടെന്നും മകൻ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തിയാണ് സ്വർണലതയിൽ നിന്ന് പ്രതികൾ ആഭരണങ്ങളും 6500 രൂപയും തട്ടിയെടുത്തത്. സർപ്പകോപം ഇല്ലാതാക്കാൻ സ്വർണത്തിൽ പാമ്പിന്റെ മുട്ടയും ശില്പവും തയാറാക്കി സമർപ്പിക്കണമെന്നായിരുന്നു പ്രതികൾ പരാതിക്കാരിയെ വിശ്വസിപ്പിച്ചത്. പിന്നാലെ കബളിപ്പിക്കപ്പെട്ടെന്ന് മനസിലാക്കിയതോടെ സ്വർണലത പോലീസിനെ സമീപിക്കുകയായിരുന്നു. പരാതിക്കാരിയിൽ നിന്ന് കൈവശപ്പെടുത്തിയ സ്വർണം പ്രതികൾ ചെന്ത്രാപ്പിന്നിയിലെ ജൂവലറിയിൽ വിറ്റിരുന്നു. പോലീസ് സ്വർണം വീണ്ടെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Read More‘പ്രിയദർശിനി’ പദ്ധതി അട്ടിമറിക്കാൻ ശ്രമം; കെഎസ്ആർടിസി ജീവനക്കാർക്കെതിരെ നടപടി
തിരുവനന്തപുരം: പ്രിയദർശിനി സൗജന്യ യാത്ര പദ്ധതി അട്ടിമറിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ വെള്ളറട കെഎസ്ആർടിസി ഡിപ്പോയിലെ ആറ് ജീവനക്കാർക്കെതിരെ നടപടി. അഞ്ച് കണ്ടക്ടർമാർക്കും ഒരു സ്റ്റേഷൻ മാസ്റ്റർക്കുമെതിരെയാണ് വകുപ്പുതല നടപടി. യാത്രക്കാർക്കിടയിൽ ഭീതി പരത്തുന്ന രീതിയിൽ വെള്ളറട ഡിപ്പോ ഉടൻ പൂട്ടുമെന്ന തരത്തിൽ ഫ്ലക്സ് ബോർഡ് സ്ഥാപിച്ച് കുപ്രചരണം നടത്തിയെന്നും ഡിപ്പോയിൽ രാഷ്ട്രീയ ഭീകരാന്തരീക്ഷം സൃഷ്ടിക്കാൻ ശ്രമിച്ചെന്നുമാണ് കണ്ടെത്തൽ. കോൺഗ്രസ് അനുകൂല സംഘടന പ്രവർത്തകർ നൽകിയ പരാതിയിൽ വിജിലൻസ് അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഒരു താത്കാലിക ജീവനക്കാരനെ പിരിച്ചുവിട്ടിരുന്നു. സുധീർ എസ്. (സ്റ്റേഷൻ മാസ്റ്റർ), ഷാജികുമാർ (കണ്ടക്ടർ), മോഹൻരാജ് (കണ്ടക്ടർ), അനീത് ജെ.എൽ (കണ്ടക്ടർ), ദീപക് (കണ്ടക്ടർ), രതീഷ് ആർ.ജെ. (കണ്ടക്ടർ) എന്നിവരെയാണ് നടപടിയുടെ ഭാഗമായി മറ്റ് ഡിപ്പോയിലേക്ക് സ്ഥലം മാറ്റിയത്.
Read More