‘പ്രി​യ​ദ​ർ​ശ​നിയിൽ അപ്രീയം’ – പെ​ൺ​കു​ട്ടി​യുടെ പരാതിയിൽ ക​ണ്ട​ക്ട​ർ​ക്കെ​തി​രെ കേസ്

കൊ​ച്ചി: പ​റ​വൂ​രി​ൽ പ്രി​യ​ദ​ർ​ശ​നി ബ​സി​ൽ പെ​ൺ​കു​ട്ടി​യെ അ​പ​മാ​നി​ച്ചെ​ന്ന പ​രാ​തി​യി​ൽ ക​ണ്ട​ക്ട​ർ​ക്കെ​തി​രെ പൊ​ലി​സ് കേ​സെ​ടു​ത്തു. മോ​ശ​മാ​യി പെ​രു​മാ​റി​യ​തി​നും അ​സ​ഭ്യം പ​റ​ഞ്ഞ​തി​നു​മാ​ണ് കേ​സ്.

ഗു​രു​വാ​യൂ​ർ – എ​റ​ണാ​കു​ളം റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന എ​റ​ണാ​കു​ളം ഡി​പ്പോ​യി​ലെ ആ​ർ​എ​സ്എ 173 “പ്രി​യ​ദ​ർ​ശി​നി’ ബ​സി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. ശ​നി​യാ​ഴ്ച യാ​ത്ര​യ്ക്കി​ടെ വി​ദ്യാ​ർ​ഥി സീ​റോ ടി​ക്ക​റ്റ് ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ ന​ൽ​കാ​ൻ ക​ഴി​യി​ല്ലെ​ന്ന് ക​ണ്ട​ക്ട​ർ പ​റ​യു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് “പെ​ൺ​കു​ട്ടി​യാ​ണെ​ന്ന് ക​ണ്ടാ​ൽ തോ​ന്നി​ല്ല” എ​ന്ന് പ​റ​ഞ്ഞ് അ​ധി​ക്ഷേ​പി​ക്കു​ക​യും സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്കു​ന്ന രീ​തി​യി​ൽ അ​പ​മ​ര്യാ​ദ​യാ​യി സം​സാ​രി​ക്കു​ക​യും ചെ​യ്തെ​ന്നാ​ണ് പ​രാ​തി. യാ​ത്ര​ക്കാ​രി​ൽ ചി​ല​രും മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്ന് പ​രാ​തി​യി​ൽ ആ​രോ​പി​ക്കു​ന്നു​ണ്ട്. സം​ഭ​വ​ത്തി​ൽ പ​രാ​തി​ക്കാ​രി​യെ​യും ക​ണ്ട​ക്ട​റെ​യും പ​റ​വൂ​ർ പൊ​ലി​സ് സ്റ്റേ​ഷ​നി​ലേ​ക്ക് വി​ളി​പ്പി​ച്ചി​രു​ന്നു.

പ​റ​വൂ​ർ പൊ​ലിസി​ൽ ല​ഭി​ച്ച പ​രാ​തി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​ന് പി​ന്നാ​ലെ കെ​എ​സ്ആ​ർ​ടി​സി അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ക്കു​ക​യാ​യി​രു​ന്നു. കെ​എ​സ്ആ​ർ​ടി​സി വി​ജി​ല​ൻ​സ് വി​ഭാ​ഗം ന​ട​ത്തി​യ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ട​ക്ട​റു​ടെ ഭാ​ഗ​ത്ത് ഗു​രു​ത​ര വീ​ഴ്ച​യു​ണ്ടാ​യ​താ​യി ക​ണ്ടെ​ത്തു​ക​യും തു​ട​ർ​ന്ന് സി​എം​ഡി​യു​ടെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം സ​സ്പെ​ൻ​ഷ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും ചെ​യ്തു.

Related posts

Leave a Comment