ഡോ. ബി. ഇക്ബാൽ, ന്യൂറോ വിദഗ്ധൻ, കേരള സർവകലാശാല മുൻ വി.സി വയോജനങ്ങളുടെ എണ്ണം അതിവേഗം വർധിച്ചുകൊണ്ടിരിക്കുന്ന കേരളത്തിൽ വയോജനക്ഷേമം ഒരു ക്ഷേമപദ്ധതിയുടെ പരിധിയിൽ ഒതുങ്ങേണ്ട വിഷയമല്ല; അത് ആരോഗ്യ-സാമൂഹിക നയങ്ങളുടെ കേന്ദ്രഭാഗമായി മാറേണ്ട കാലമാണിത്. വയോജന ദിനത്തിന്റെ ഭാഗമായി സർക്കാർ അടിയന്തര പരിഗണന നൽകേണ്ട മൂന്ന് പ്രധാന പദ്ധതികൾ സമർപ്പിക്കുന്നു. ഒന്ന്: മുതിർന്ന പൗരന്മാർക്ക് ‘സമഗ്രശ്വാസകോശ സുരക്ഷാകവചം’ – വയോജന വാക്സിനേഷൻ കേരളത്തിലെ വയോജനങ്ങളുടെ ആരോഗ്യസംരക്ഷണത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഇടപെടലുകളിലൊന്നാകണം വയോജന വാക്സിനേഷൻ. നിലവിലെ സാർവത്രിക വാക്സിനേഷൻ പരിപാടി പ്രധാനമായും കുട്ടികളെ കേന്ദ്രീകരിച്ചുള്ളതാണ്. എന്നാൽ വയോജന ജനസംഖ്യ കൂടുതലുള്ള പല രാജ്യങ്ങളിലും മുതിർന്നവർക്കും രോഗപ്രതിരോധ വാക്സിനുകൾ ലഭ്യമാക്കുന്നുണ്ട്. കേരള സർക്കാർ നിയോഗിച്ച വാക്സിൻ നയരൂപീകരണ സമിതി മുതിർന്നവർക്കുള്ള വാക്സിനേഷനെക്കുറിച്ച് നിർദേശങ്ങൾ സമർപ്പിച്ചിട്ടുണ്ട്. അതനുസരിച്ച് 65 വയസിനു മുകളിലുള്ളവർക്ക് വർഷംതോറും ഫ്ലൂ വാക്സിനും ശ്വാസകോശ രോഗാണുബാധകൾ തടയുന്നതിനായി…
Read MoreDay: October 1, 2026
വെള്ളക്കെട്ടിൽ നിറഞ്ഞ് ഫ്ലൈഓവർ; ഡ്രെയിനേജ് സ്വയം വൃത്തിയാക്കി ട്രാഫിക് പോലീസ്: നിറഞ്ഞ കൈയടികളോടെ ഏറ്റെടുത്ത് സോഷ്യൽ മീഡിയ
കനത്ത മഴയിൽ മേൽപ്പാലത്തിൽ രൂപപ്പെട്ട വെള്ളക്കെട്ട് ഒഴിവാക്കാൻ സ്വയം ഡ്രെയിനേജ് വൃത്തിയാക്കിയ ട്രാഫിക് പോലീസുകാരന് സോഷ്യൽ മീഡിയയിൽ വൻ കൈയടി. ബംഗളൂരുവിലെ ഫ്ലൈഓവറിന്റെ ഇടുങ്ങിയ അതിരിലൂടെ നടന്ന്, വടിയ ഉപയോഗിച്ച് ഡ്രെയിനേജിലെ തടസങ്ങൾ മാറ്റുന്ന പോലീസുകാരന്റെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ തരംഗമാകുന്നത്. റെഡ്ഡിറ്റിലെ r/Bangalore എന്ന കമ്മ്യൂണിറ്റിയിലാണ് ഈ വീഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടത്. വെള്ളക്കെട്ടിലൂടെ വാഹനങ്ങൾ കടന്നുപോകാൻ ബുദ്ധിമുട്ടുന്നതും ട്രാഫിക് തടസം രൂക്ഷമായതും കണ്ടാണ് പോലീസുകാരൻ സ്വന്തം സുരക്ഷ പോലും നോക്കാതെ ഡ്രെയിനേജ് വൃത്തിയാക്കാൻ ഇറങ്ങിത്തിരിച്ചത്. പോലീസുകാരന്റെ കർമനിരതയെയും സഹാനുഭൂതിയെയും പ്രശംസിച്ചുകൊണ്ട് നിരവധി ആളുകളാണ് രംഗത്തെത്തിയത്. വെള്ളക്കെട്ട് നീങ്ങിയതോടെ വാഹനങ്ങൾ സുഗമമായി കടന്നുപോകാൻ തുടങ്ങിയെന്നും, തടസ്സമില്ലാത്ത ഗതാഗതം ഉറപ്പാക്കാൻ അദ്ദേഹം കാണിച്ച ഈ സമർപ്പണത്തിന് ഉന്നത ഉദ്യോഗസ്ഥരിൽ നിന്ന് പുരസ്കാരം നൽകണമെന്നും റെഡ്ഡിറ്റ് ഉപയോക്താക്കൾ ആവശ്യപ്പെടുന്നു.
Read Moreഒരു മിനിറ്റ് മുൻപ് വിളിച്ചു, കോൾ കട്ടാക്കി അപ്പോൾത്തന്നെ ജോലി നിഷേധിച്ചു! ഇന്റർവ്യൂവിനിടെ നടന്നത് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് പങ്കുവച്ച് ഉദ്യോഗാർഥി, പ്രതിഷേധം ശക്തം
നിശ്ചയിച്ച സമയത്തിന് ഒരു മിനിറ്റ് മുൻപ് വിളിച്ച ഇന്റർവ്യൂ കോൾ എടുക്കാൻ ഏതാനും സെക്കൻഡുകൾ വൈകിയെന്ന കാരണത്താൽ ഉദ്യോഗാർഥിയുടെ അപേക്ഷ നിരസിച്ച് കമ്പനി. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ റെഡ്ഡിറ്റിൽ ഉദ്യോഗാർഥി തന്നെയാണ് തനിക്കുണ്ടായ ഈ ദുരനുഭവം പങ്കുവെച്ചത്. തൊഴിൽ സംസ്കാരത്തെയും കമ്പനിയുടെ സമീപനത്തെയും രൂക്ഷമായി വിമർശിച്ചുകൊണ്ട് വലിയ ചർച്ചകൾക്കാണ് ഇത് വഴിവെച്ചിരിക്കുന്നത്.രാവിലെ 11 മണിക്കായിരുന്നു ടെലിഫോണിക് ഇന്റർവ്യൂ തീരുമാനിച്ചിരുന്നത്. എന്നാൽ ഇന്റർവ്യൂവർ 10:59ന് ഫോണിലേക്ക് വിളിച്ചു.ഉദ്യോഗാർഥിയുടെ ഫോണിൽ സ്പാം കോളുകൾ തടയുന്ന സാങ്കേതികവിദ്യ ഉണ്ടായിരുന്നതിനാൽ കോൾ പ്രോസസ്സ് ചെയ്യാൻ ഏതാനും സെക്കൻഡുകൾ എടുത്തു. സ്ക്രീനിംഗ് ഓപ്ഷൻ മാറ്റി കോൾ അറ്റൻഡ് ചെയ്തപ്പോഴേക്കും ഇന്റർവ്യൂവർ കോൾ കട്ട് ചെയ്തിരുന്നു. ഉദ്യോഗാർത്ഥി തിരികെ വിളിച്ചെങ്കിലും ഫോൺ വോയ്സ്മെയിലിലേക്ക് പോയി. തുടർന്ന് 15 മിനിറ്റ് കാത്തുനിന്ന ശേഷം, റിക്രൂട്ടറെ ബന്ധപ്പെട്ട് സംഭവിച്ച കാര്യങ്ങൾ വിശദീകരിക്കുകയും മറ്റൊരു സമയത്തേക്ക് ഇന്റർവ്യൂ മാറ്റിവെക്കാമോ എന്ന്…
Read Moreമുഖ്യമന്ത്രി വി.ഡി. സതീശനെ ദൃശ്യമാധ്യമത്തിലൂടെ അപമാനിച്ചെന്ന പരാതിയിൽ കോട്ടയം പായിപ്പാട് സ്വദേശിയായ എൽഡിഎഫ് പ്രവർത്തകയ്ക്കെതിരേ പൊലിസ് കേസെടുത്തു
കോട്ടയം: മുഖ്യമന്ത്രി വി.ഡി. സതീശനെ ദൃശ്യമാധ്യമത്തിലൂടെ അപമാനിച്ച സംഭവത്തില്‍ എൽഡിഎഫ് പ്രവർത്തകയ്ക്കെതിരെ പൊലിസ് കേസെടുത്തു. കോട്ടയം പായിപ്പാട് സ്വദേശി ലത രഘുവിനെതിരെയാണ് കേസെടുത്തത്. കോൺഗ്രസ് പായിപ്പാട് മണ്ഡലം കമ്മിറ്റി നല്കിയ പരാതിയിലാണ് നടപടി. പ്രതി മുഖ്യമന്ത്രിയേയും അമ്മയെയും കേട്ടാൽ അറയ്ക്കുന്ന വാക്കുകൾ കൊണ്ട് അപമാനിച്ചെന്നും സ്പർധ വളർത്തി കലാപം ഉണ്ടാക്കാൻ ശ്രമിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് എഫ്ഐആര്‍ എടുത്തിരിക്കുന്നത്. ബുധനാഴ്ച ജില്ലാ പഞ്ചായത്ത് തൃക്കൊടിത്താനം ഡിവിഷനിലെ ഉപതെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ലത മാധ്യമങ്ങളിലൂടെ മുഖ്യമന്ത്രിയെ അപമാനിച്ചെന്നാണ് പരാതിയിൽ പറയുന്നത്. മുഖ്യമന്ത്രിയെ ലൈംഗികമായി അധിക്ഷേപിക്കുകയും അദ്ദേഹത്തിന്റെ അമ്മയെ അധിക്ഷേപിക്കുകയും ചെയ്തെന്നും പരാതിയിൽ പറയുന്നു. ചങ്ങനാശ്ശേരിയിൽ സ്കൂൾബസ്സിലെ സഹായിയായി ജോലിചെയ്തിരുന്ന കാലത്തും ഇവരുടെ മോശം സംസാരശൈലിയെക്കുറിച്ച് പരാതികളുയർന്നിരുന്നതായി പറയപ്പെടുന്നുണ്ട്.
Read Moreഅടിക്ക് തിരിച്ചടി തങ്ങളുടെ ശൈലിയല്ലെന്ന് പി.സി. വിഷ്ണുനാഥ്
തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ കഴിഞ്ഞ ദിവസം രാത്രിയുണ്ടായ യൂത്ത് കോണ്‍ഗ്രസ് – എസ്എഫ്ഐ സംഘര്‍ഷത്തില്‍ പ്രതികരിച്ച് മന്ത്രി പി.സി. വിഷ്ണുനാഥ്. അടിക്ക് തിരിച്ചടി എന്നത് ഞങ്ങളുടെ ശൈലിയല്ലെന്ന് അദ്ദേഹം പറഞ്ഞു. ഗ്യാനേഷ്കുമാറിനെതിരെ നടത്തിയ യൂത്ത് കോൺഗ്രസിന്റെ പ്രകടനത്തിന് നേരെ കല്ലേറുണ്ടായെന്നും അതിന്റെ ഭാഗമായാണ് സംഘർഷം ഉടലെടുത്തതെന്നും പി.സി. വിഷ്ണുനാഥ് വ്യക്തമാക്കി. യൂത്ത് കോൺഗ്രസ് പ്രകടനത്തിന് നേരെ എസ്എഫ്ഐ കല്ലെറിയുന്നത് എന്തിനാണെന്നും മന്ത്രി ചോദിച്ചു. സംഘർഷത്തിനെതിരെ ഉണ്ടായ പൊലിസ് നടപടിയിൽ പൊലിസ് വിശദീകരണം നൽകട്ടെയെന്നും ഹോസ്റ്റലിൽ ഗുണ്ടകളെ താമസിപ്പിക്കുമ്പോൾ പഠിക്കാനായെത്തിയ വിദ്യാർഥികളെയാണ് ബുദ്ധിമുട്ടിക്കുന്നതെന്നും പി.സി. വിഷ്ണുനാഥ് അഭിപ്രായപ്പെട്ടു.
Read Moreലാത്തിചാർജുകൊണ്ടോ ടിയർ ഗ്യാസ് ഉപയോഗിച്ചോ വിദ്യാർഥി പ്രസ്ഥാനത്തെ ഭയപ്പെടുത്തി പിന്തിരിപ്പിക്കാമെന്ന് കരുതേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ
തിരുവനന്തപുരം: കീഴടങ്ങാൻ ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് മനസില്ലെന്നും ഭയപ്പെടുത്തി പിന്തിരിപ്പിക്കാമെന്ന് കരുതേണ്ടെന്നും എം.വി. ഗോവിന്ദൻ. അക്രമത്തിനും അടിച്ചമർത്തലുകൾക്കും മുന്നിൽ കീഴടങ്ങാൻ എസ്എഫ്ഐയ്ക്കോ ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കോ മനസില്ലെന്നും അദ്ദേഹം പറഞ്ഞു. കെഎസ്യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ ബോധപൂർവം ആസൂത്രണം ചെയ്താണ് യൂണിവേഴ്സിറ്റി കോമ്പൗണ്ടിലേക്കും ഹോസ്റ്റലിലേക്കും കടന്നാക്രമണം നടത്തിയതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി ആരോപിച്ചു. കോളജ് തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ നേടിയ ചരിത്രവിജയത്തിൽ അസ്വസ്ഥരായവരാണ് ഇത്തരമൊരു അക്രമത്തിന് മുതിർന്നതെന്നും ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും പറഞ്ഞ എം.വി. ഗോവിന്ദൻ യുഡിഎഫ് നേതൃത്വത്തിനെതിരെ ജനങ്ങളെ അണിനിരത്തി വരും ദിവസങ്ങളിൽ പ്രക്ഷോഭങ്ങൾ കൂടുതൽ ശക്തമാക്കുമെന്നും അറിയിച്ചു.
Read Moreമനം കവർന്ന് കുഞ്ഞ് ഗായികമാർ: ‘ഏക് തൂ ഹി യാർ മേരാ’ പാട്ടുമായി അരുണാചലിലെ മൂന്ന് സഹോദരിമാർ വൈറൽ!
ബോളിവുഡ് ഗാനങ്ങൾ പാടി സോഷ്യൽ മീഡിയയുടെ മനസ് കവർന്ന് അരുണാചൽ പ്രദേശിൽ നിന്നുള്ള മൂന്ന് കൊച്ചു സഹോദരിമാർ. മനോഹരമായ മലനിരകളുടെ പശ്ചാത്തലത്തിൽ ഇവർ പാടിയ ‘ഏക് തൂ ഹി യാർ മേരാ’ എന്ന ജനപ്രിയ ബോളിവുഡ് ഗാനത്തിന്റെ വീഡിയോയാണ് ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ തരംഗമാകുന്നത്. സിങ്ക, ങ്ഗംജാൻ, ലിലി എന്നീ സഹോദരിമാരാണ് തങ്ങളുടെ കുട്ടിത്തവും നിഷ്കളങ്കവുമായ അവതരണത്തിലൂടെ ലക്ഷക്കണക്കിന് ആളുകളുടെ പ്രിയങ്കരികളായി മാറിയിരിക്കുന്നത്. Pati Patni Aur Woh എന്ന ചിത്രത്തിലെ ഏറെ പ്രശസ്തമായ “ഏക് തൂ ഹി യാർ മേരാ”Ek Tu Hi Yaar Mera,എന്ന ഗാനമാണ് ഇവർ മനോഹരമായി ആലപിച്ചത്. പച്ചപ്പു നിറഞ്ഞ കുന്നിൻചെരുവുകളെ പശ്ചാത്തലമാക്കി വളരെ ആത്മവിശ്വാസത്തോടെയാണ് മൂവരും പാട്ടുപാടുന്നത്. പാട്ടിനൊപ്പം താളത്തിൽ ആടിയും പരസ്പരം നോക്കി പുഞ്ചിരിച്ചുമുള്ള ഇവരുടെ പ്രകടനം ചുരുങ്ങിയ സമയത്തിനുള്ളിൽ 15.6 മില്യണിലധികം (1.5 കോടിയിലധികം) ആളുകളാണ് കണ്ടത്. ഇൻസ്റ്റാഗ്രാമിലെ…
Read More‘സെപ്റ്റംബർ 11’ മോഡൽ ഫ്ലൈദുബായ് ഭീകരാക്രമണശ്രമത്തെ ചെറുത്തു തോൽപ്പിച്ച ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനും, വിമാനം തകരാതെ രക്ഷിച്ച പ്ലംബറായ യാനിവ് ഹായൂണിനും ലോകമെമ്പാടും അഭിനന്ദനപ്രവാഹം
ടെൽ അവീവ്: ദുബായിൽനിന്ന് ടെൽ അവീവിലേക്കു പറന്ന ഫ്ലൈ ദുബായ് വിമാനത്തിൽ സഹപൈലറ്റ് നടത്തിയ ക്രൂരമായ ആക്രമണത്തിന്റെയും കോക്ക്പിറ്റിൽ നടന്ന അതിസാഹസികമായ പോരാട്ടത്തിന്റെയും കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. ഫ്ലൈ ദുബായ് വിമാനത്തിൽ സഹപൈലറ്റ് നടത്തിയ ക്രൂരമായ ആക്രമണത്തെത്തുടർന്ന് വിമാനം തകർച്ചയുടെ വക്കിലെത്തിയപ്പോൾ, ഒരു ത്രില്ലർ സിനിമയെ വെല്ലുന്ന നാടകീയമായ നീക്കത്തിലൂടെ 174 ജീവനുകൾ കാത്തത് പ്ലംബർകൂടിയായ ഇസ്രേലി യാത്രക്കാരൻ യാനിവ് ഹായൂൺ ആണ്. വിമാനത്തിലെ ലൈറ്റുകൾ അണയുകയും ക്യാബിൻ പ്രഷറിൽ പെട്ടെന്ന് വ്യതിയാനം സംഭവിക്കുകയും ചെയ്തതോടെയാണ് എന്തോ അപകടം നടക്കാൻ പോകുന്നുവെന്ന് യാനിവ് മനസിലാക്കിയത്. അക്രമിയായ സഹപൈലറ്റിന്റെ കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ ക്യാപ്റ്റൻ സ്മിത് മച്ചാർ, തന്റെ അവസാന ഊർജവും സംഭരിച്ച് കോക്ക്പിറ്റിന്റെ സ്റ്റീൽ വാതിൽ തുറന്നുകൊടുത്തതാണ് നിർണായക വഴിത്തിരിവായത്. സഹപൈലറ്റിന്റെ ആക്രമണത്തിൽ ക്യാപ്റ്റൻ സ്മിതിന് ഗുരുതരമായി പരിക്കേറ്റതോടെ വിമാനം രണ്ടു മിനിറ്റിൽ 17,000 അടിയോളം താഴേക്ക്…
Read Moreസ്ത്രീധനവും സൗന്ദര്യവും കുറഞ്ഞുപോയതിന്റെ പേരിൽ തന്നെയും മകളെയും ആക്രമിച്ചെന്നു യുവതി; അയൽവാസി മൊബൈലിൽ ചിത്രീകരിച്ച ദൃശ്യങ്ങൾ ഉൾപ്പെടുത്തി നൽകിയ പരാതിയിൽ ഭർത്താവും മാതാപിതാക്കളും പിടിയിൽ
ഹരിപ്പാട്: സ്ത്രീധനത്തിന്റെ പേരിൽ യുവതിയെ ആക്രമിച്ചെന്ന കേസിൽ ഭർത്താവും മാതാപിതാക്കളും പിടിയിൽ. തൃക്കുന്നപ്പുഴ പാനൂർ താനുവേലിൽ നിഥിൻ (32), അച്ഛൻ മോഹനൻ (66), അമ്മ റീന (66) എന്നിവരാണ് കേസിൽ പിടിയിലായത്. നിഥിന്റെ ഭാര്യ നൽകിയ പരാതിയിലാണ് നടപടി. ആറ് വർഷം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. അന്നുമുതൽ സ്ത്രീധനത്തിന്റെയും സൗന്ദര്യത്തിന്റെയും പേരിൽ തന്നെ ആക്രമിക്കുന്നതായി യുവതിയുടെ പരാതിയിൽ പറയുന്നു. സെപ്റ്റംബർ 23ന് പ്രതികൾ യുവതിയെയും അഞ്ചുവയസുള്ള പെൺകുഞ്ഞിനെയും ആക്രമിക്കുന്നതിന്റെ ദൃശ്യം അയൽവാസി മൊബൈലിൽ ചിത്രീകരിച്ചിരുന്നു. ദൃശ്യങ്ങൾ ഉൾപ്പെടെ തൃക്കുന്നപ്പുഴ പൊലിസിൽ നൽകിയ പരാതിയിലാണ് നടപടി. ആക്രമണത്തെ തുടർന്ന് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയ യുവതി സെപ്റ്റംബർ 26ന് ആണ് ആശുപത്രി വിട്ടത്. ഹരിപ്പാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജാമ്യത്തിൽവിട്ടു.
Read Moreഎആര്‍ടി നിയമം അനുശാസിക്കുന്ന പ്രായപരിധി പിന്നിട്ട ദമ്പതികള്‍ക്ക് കൃത്രിമ ഗര്‍ഭധാരണത്തിനുള്ള ചികിത്സ തുടരാന്‍ ഹൈക്കോടതിയുടെ അനുമതി
കൊച്ചി: കൃത്രിമ ഗര്‍ഭധാരണത്തിനുള്ള ചികിത്സ തുടരുന്നതിനിടെ അസിസ്റ്റഡ് റീപ്രൊഡക്ടീവ് ടെക്നോളജി (എആര്‍ടി) നിയമം അനുശാസിക്കുന്ന പ്രായപരിധി പിന്നിട്ട ദമ്പതികള്‍ക്ക് സ്വന്തം ഉത്തരവാദിത്വത്തില്‍ ചികിത്സ തുടരാന്‍ ഹൈക്കോടതിയുടെ അനുമതി. എആര്‍ടി നിയമ പ്രകാരം സ്ത്രീകള്‍ക്ക് 50 ഉം പുരുഷന് 55 ഉം വയസാണ് അനുവദനീയ പ്രായം. 2023ല്‍ അനുവദനീയമായ പ്രായപരിധിക്കുള്ളില്‍ ആരംഭിച്ച ചികിത്സ പാതിവഴിയില്നില്ക്കെ ഈ പ്രായപരിധി പിന്നിട്ട സാഹചര്യത്തില്‍ ആശുപത്രി അധികൃതര്‍ ചികിത്സ നിര്‍ത്തിവച്ചതോടെ ഇരുവരും കോടതിയെ സമീപിക്കുകയായിരുന്നു. ചികിത്സ തുടര്‍ന്നാല്‍ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങള്‍ നേരിടാന്‍ തയാറാണെന്ന് ഹർജിക്കാര്‍ കോടതിയെ അറിയിച്ചു. സമാന ഹര്‍ജി അനുവദിച്ച് പഞ്ചാബ് ഹരിയാന ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് സാധുവായ സമ്മതപത്രം സമര്‍പ്പിക്കുന്ന പ്രകാരം ഹര്‍ജിക്കാര്‍ക്ക് എആര്‍ടി ചികിത്സ ലഭ്യമാക്കാന്‍ ജസ്റ്റീസ് ഹരിശങ്കര്‍ വി. മേനോന് ഉത്തരവിട്ടത്.
Read More