‘ഉ​മ്മ​യെ അ​റി​യാം, വീ​ട്ടി​ൽ കൊ​ണ്ടു​വി​ടാം, കാ​റി​ൽ ക​യ​റി​ക്കോ എ​ന്ന് അ​ജ്ഞാ​ത​ർ’: ത​ട്ടി​ക്കൊ​ണ്ട്പോ​കാ​ൻ ശ്ര​മം; പെ​ൺ​കു​ട്ടി​ക​ൾ നി​ല​വി​ളി​ച്ച് ഓ​ടി ര​ക്ഷ​പ്പെ​ട്ടു; വെ​ള്ള കാ​ർ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം

പ​ത്ത​നം​തി​ട്ട: മ​ദ്ര​സ​യി​ല്‍​നി​ന്ന് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ പെ​ണ്‍​കു​ട്ടി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു പോ​കാ​ന്‍ ശ്ര​മി​ച്ചെ​ന്ന് പ​രാ​തി. പ്ര​തി​ക​ൾ സ​ഞ്ച​രി​ച്ച കാ​റി​നെ​ക്കു​റി​ച്ചു​ള്ള സൂ​ച​ന പൊ​ലീ​സി​ന് ല​ഭി​ച്ചു. വാ​ഹ​ന​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പൊ​ലീ​സ് പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്. വെ​ള്ള നി​റ​ത്തി​ലു​ള്ള കാ​റി​ല്‍ ആ​ണ് ര​ണ്ടു​പേ​ര്‍ എ​ത്തി​യ​തെ​ന്ന് കു​ട്ടി​ക​ള്‍ മൊ​ഴി ന​ല്‍​കി​യി​രു​ന്നു. കാ​ര്‍ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണ്. ക​നാ​ല്‍ റോ​ഡി​ല്‍ വി​ജ​ന​മാ​യ സ്ഥ​ല​ത്ത്‌​വ​ച്ച് കു​ട്ടി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ന്‍ ശ്ര​മം ന​ട​ത്തി എ​ന്നാ​ണ് മൊ​ഴി. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം. കു​ട്ടി​ക​ള്‍ കാ​ട് മൂ​ടി​യ പ്ര​ദേ​ശ​ത്ത് എ​ത്തി​യ​പ്പോ​ഴാ​ണ് കാ​റ് കു​ട്ടി​ക​ള്‍​ക്ക് സ​മീ​പ​മെ​ത്തി​യ​ത്. ബ​ന്ധു​ക്ക​ളാ​ണെ​ന്ന് പ​റ​ഞ്ഞു​കൊ​ണ്ട് ര​ണ്ട്പേ​ർ കു​ട്ടി​ക​ളോ​ട് കാ​റി​ല്‍ ക​യ​റാ​നാ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഉ​മ്മ​യെ അ​റി​യാ​മെ​ന്നും വീ​ട്ടി​ല്‍ കൊ​ണ്ടു​വി​ടാ​മെ​ന്നു​മാ​ണ് ഇ​വ​ര്‍ പ​റ​ഞ്ഞ​ത്. തു​ട​ര്‍​ന്ന് കു​ട്ടി​ക​ള്‍ നി​ല​വി​ളി​ച്ചു​കൊ​ണ്ട് ഓ​ടു​ന്ന​ത് ക​ണ്ട സ​മീ​പ​വാ​സി​യാ​യ സ്ത്രീ ​ബ​ഹ​ളം വ​യ്ക്കു​ക​യും കാ​ര്‍ വേ​ഗ​ത്തി​ല്‍ സ്ഥ​ല​ത്ത് നി​ന്ന് പോ​വു​ക​യു​മാ​യി​രു​ന്നു. ഒ​മ്പ​ത് വ​യ​സു​ള്ള ര​ണ്ടു പെ​ണ്‍​കു​ട്ടി​ക​ളെ​യാ​ണ് കാ​റി​ലെ​ത്തി​യ​വ​ര്‍ ത​ട്ടി​കൊ​ണ്ടു​പോ​കാ​ന്‍ ശ്ര​മി​ച്ച​ത്. കാ​റി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത് ഒ​രു പു​രു​ഷ​നും…

Read More

ലൈ​വ് ഷോ​യ്ക്കി​ടെ ഡ്രോ​ൺ തൊ​ഴി​ച്ചു തെ​റി​പ്പി​ച്ച് അ​വ​താ​ര​ക​ൻ; മോ​ഡ​ലി​ന്‍റെ മു​ഖ​ത്തി​ടി​ച്ച് പ​രി​ക്ക്, വീഡിയോ സമൂഹ മാധ്യമങ്ങളിൽ

ത​ത്സ​മ​യ ടെ​ലി​വി​ഷ​ൻ പ​രി​പാ​ടി​ക്കി​ടെ നി​യ​ന്ത്ര​ണം വി​ട്ട ഡ്രോ​ൺ അ​വ​താ​ര​ക​ൻ ച​വി​ട്ടി​ത്തെ​റി​പ്പി​ച്ച​തി​നെ തു​ട​ർ​ന്ന് സ്റ്റു​ഡി​യോ​യി​ലു​ണ്ടാ​യി​രു​ന്ന മോ​ഡ​ലി​ന്‍റെ മു​ഖ​ത്തി​ടി​ച്ച് പ​രി​ക്ക്. മെ​ക്സി​ക്ക​ൻ ടി​വി ചാ​ന​ലാ​യ ‘ക​നാ​ൽ 6 മ​ൾ​ട്ടി​മീ​ഡി​യോ​സി’​ലെ ‘എ​സ് ഷോ’ ​എ​ന്ന വി​നോ​ദ പ​രി​പാ​ടി​ക്കി​ടെ​യാ​ണ് സം​ഭ​വം. പ്ര​ശ​സ്ത അ​വ​താ​ര​ക​നാ​യ എ​ർ​നെ​സ്റ്റോ ച​വാ​ന​യാ​ണ് സ്റ്റു​ഡി​യോ​യി​ലൂ​ടെ പ​റ​ക്കു​ക​യാ​യി​രു​ന്ന ഡ്രോ​ണി​നെ തൊ​ഴി​ച്ച​ത്. എ​ന്നാ​ൽ ദി​ശ​മാ​റി​പ്പ​റ​ന്ന ഡ്രോ​ൺ സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന കൊ​ളം​ബി​യ​ൻ മോ​ഡ​ലും ന​ർ​ത്ത​കി​യു​മാ​യ ഇ​സ​ബെ​ല്ല റോ​ജ​സി​ന്‍റെ (“ലാ ​കൊ​ളം​ബി​യാ​ന”) മു​ഖ​ത്തു​വ​ന്ന് ശ​ക്ത​മാ​യി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് സ്റ്റു​ഡി​യോ​യി​ൽ നി​മി​ഷ​നേ​ര​ത്തേ​ക്ക് പ​രി​ഭ്രാ​ന്തി പ​ര​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ഇ​സ​ബെ​ല്ല​യു​ടെ ചു​ണ്ടി​ന് നി​സ്സാ​ര പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ന്‍റെ പൂ​ർ​ണ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ക്കു​ന്ന​താ​യി അ​വ​താ​ര​ക​ൻ എ​ർ​നെ​സ്റ്റോ ച​വാ​ന പി​ന്നീ​ട് അ​റി​യി​ച്ചു. ത​ത്സ​മ​യ സം​പ്രേ​ക്ഷ​ണ​ത്തി​നി​ടെ സം​ഭ​വി​ച്ച ഈ ​ദൃ​ശ്യ​ങ്ങ​ൾ ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട്.    

Read More

കൊ​ഴി​ഞ്ഞാ​മ്പാ​റ​യി​ൽ ര​ണ്ട് കു​ഞ്ഞു​ങ്ങ​ളെ വെ​ള്ള​ത്തി​ൽ​മു​ക്കി കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വം: അ​മ്മ​യെ​ക്കൂ​ടാ​തെ ഒ​രാ​ൾ​ക്കു​കൂ​ടി പ​ങ്കു​ണ്ടെ​ന്ന് സൂ​ച​ന

പാ​ല​ക്കാ​ട്:കൊ​ഴി​ഞ്ഞ​മ്പാ​റ​യി​ൽ ര​ണ്ട് കു​ട്ടി​ക​ളെ അ​മ്മ വെള്ളത്തിൽ മു​ക്കി​ക്കൊ​ന്ന കേ​സി​ൽ ഒ​രാ​ൾ​ക്കു​കൂ​ടി പ​ങ്കു​ണ്ടെ​ന്ന് സൂ​ച​ന. പ്ര​തി നി​വേ​ദ്യ​യു​മാ​യി തെ​ളി​വെ​ടു​പ്പ് ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് പൊ​ലി​സി​ന് ഇ​തു​സം​ബ​ന്ധി​ച്ച സൂ​ച​ന ല​ഭി​ച്ച​തെ​ന്നാ​ണ് വി​വ​രം. എ​ന്നാ​ൽ കൂ​ടു​ത​ൽ തെ​ളി​വു​ക​ൾ ല​ഭി​ച്ചാ​ൽ മാ​ത്ര​മേ ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ക്കാ​നാ​കൂ എ​ന്നാ​ണ് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കു​ന്ന​ത്. അ​ഞ്ചും മൂ​ന്നും വ​യ​സു​ള്ള കു​ഞ്ഞു​ങ്ങ​ളെ വീ​ട്ടി​ലെ കു​ളി​മു​റി​ക്കു​ള്ളി​ലെ ടാ​ങ്കി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. അ​ഞ്ചു​വ​യ​സു​കാ​രി ജെ​നി​ഫ​ർ ജൂ​ലി​യ​റ്റും മൂ​ന്ന് വ​യ​സു​കാ​ര​ൻ റോ​ബി​ൻ ക്രി​സ്റ്റ​ഫ​ർ എന്നിവരാണ് കൊ​ല്ല​പ്പെ​ട്ട​ത്. കൃ​ത്യം ന​ട​ക്കു​മ്പോ​ൾ പ്ര​തി​യും മ​ക്ക​ളും മാ​ത്ര​മാ​ണ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. ഭ​ർ​ത്താ​വ് ജോ​ൺ​കു​മാ​ർ ജോ​ലി​ക്ക് പോ​യി​രി​ക്കു​ക​യാ​യി​രു​ന്നു. വെ​ള്ള​ത്തൊ​ട്ടി​യി​ൽ ക​ളി​ക്കു​ക​യാ​യി​രു​ന്ന ജെ​നി​ഫ​ർ ജൂ​ലി​യ​റ്റി​നെ ത​ല​യി​ൽ പി​ടി​ച്ച് ബ​ല​മാ​യി വെ​ള്ള​ത്തി​ൽ മു​ക്കി മ​ര​ണ​മു​റ​പ്പാ​ക്കി. തു​ട​ർ​ന്ന് പു​റ​ത്ത് ക​ളി​ക്കു​ക​യാ​യി​രു​ന്ന മ​ക​ൻ റോ​ബി​ൻ ക്രി​സ്റ്റ​ഫ​റി​നെ കു​ളി​മു​റി​യി​ലെ​ത്തി​ച്ച് തൊ​ട്ടി​യി​ൽ ത​ള്ളി​യി​ട്ട​ശേ​ഷം മു​തു​കി​ൽ പി​ടി​ച്ച് അ​മ​ർ​ത്തി കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പ്ര​തി പൊ​ലി​സി​ന് ന​ൽ​കി​യ മൊ​ഴി.

Read More

കാ​യി​ക​മേ​ള​യി​ലെ ഭ​ക്ഷ​ണ​ത്തി​ൽ പു​ഴു​വെ​ന്ന വ്യാ​ജ​പ്ര​ച​ര​ണം; അ​ധ്യാ​പ​ക​ൻ ജി​ജോ ജെ​യിം​സി​ന് സ​സ്പെ​ൻ​ഷ​ൻ

തി​രു​വ​ന​ന്ത​പു​രം: കാ​യി​ക മേ​ള​യി​ലെ ഭ​ക്ഷ​ണ​ത്തി​ൽ പു​ഴു​വി​നെ ല​ഭി​ച്ചെ​ന്ന ആ​രോ​പ​ണ​ത്തി​ന് പി​ന്നാ​ലെ അ​റ​സ്റ്റി​ലാ​യ കാ​യി​കാ​ധ്യാ​പ​ക​ൻ ജി​ജോ ജെ​യിം​സി​നെ സ​സ്പെ​ൻ​ഡ് ചെ​യ്തു. അ​ടി​സ്ഥാ​ന ര​ഹി​ത ആ​രോ​പ​ണം ഉ​ന്ന​യി​ച്ച ജി​ജോ ജെ​യിം​സി​നെ സ​സ്പെ​ൻ​ഡ് ചെ​യ്ത​താ​യി വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് അ​റി​യി​ച്ചു. കോ​ഴി​ക്കോ​ട് ന​ട​ക്കു​ന്ന കാ​യി​ക​മേ​ള​യി​ലെ ഭ​ക്ഷ​ണ​വി​ത​ര​ണ കേ​ന്ദ്ര​ത്തി​ൽ​നി​ന്നു​ള്ള​താ​ണെ​ന്ന വ്യാ​ജേ​ന സാ​മ്പാ​റി​ൽ പു​ഴു​വു​ണ്ടെ​ന്ന് കാ​ണി​ച്ച് ജി​ജോ ജെ​യിം​സ് ഫെ​യ്‌​സ്ബു​ക്ക് ലൈ​വ് വീ​ഡി​യോ പ്ര​ച​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു.‌കാ​യി​ക​മേ​ള​യു​ടെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പ് ത​ട​സ​പ്പെ​ടു​ത്താ​നും പൊ​തു​ജ​ന​ങ്ങ​ളി​ൽ പ​രി​ഭ്രാ​ന്തി പ​ര​ത്താ​നും ബോ​ധ​പൂ​ർ​വം വ്യാ​ജ വാ​ർ​ത്ത നി​ർ​മി​ച്ച് പ്ര​ച​രി​പ്പി​ച്ച​തോ​ടെ അ​ധ്യാ​പ​ക​നെ പൊ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. അ​തേ​സ​മ​യം, താ​ൻ നേ​രി​ട്ട് പു​ഴു​വി​നെ ക​ണ്ടി​ട്ടി​ല്ലെ​ന്നും, വി​ദ്യാ​ർ​ഥി​ക​ൾ ആ​രോ പ​റ​ഞ്ഞ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഫേ​സ്ബു​ക്കി​ലൂ​ടെ വി​വ​രം പ​ങ്കു​വ​ച്ച​തെ​ന്നു​മാ​ണ് ജി​ജോ ജെ​യിം​സ് പൊ​ലീ​സി​ന് ന​ൽ​കി​യ മൊ​ഴി. തി​ള​ച്ച സാ​മ്പാ​റി​ൽ എ​ങ്ങ​നെ​യാ​ണ് ജീ​വ​നു​ള്ള പു​ഴു വ​രി​ക​യെ​ന്നും ഇ​തി​ന് പി​ന്നി​ൽ ത​രം​താ​ണ രാ​ഷ്ട്രീ​യ അ​ജ​ണ്ട​യാ​ണെ​ന്നും കാ​യി​ക​മേ​ള​യി​ലെ പാ​ച​ക​ച്ചു​മ​ത​ല​യു​ള്ള പ​ഴ​യി​ടം മോ​ഹ​ന​ൻ ന​മ്പൂ​തി​രി പ്ര​തി​ക​രി​ച്ചു.

Read More

‘ഇ​റ​ങ്ങു​ന്ന വ​ഴി​ക്കാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്, സീ​ന സാ​റ സു​ര​ക്ഷി​ത നെ​റ്റ്‌​വ​ർ​ക്ക് ല​ഭി​ച്ചാ​ൽ വീ​ണ്ടും വി​ളി​ക്കാ​മെ​ന്ന് വി​വ​രം’: ഭ​ർ​ത്താ​വ് മ​ജ്നു

പ​ത്ത​നം​തി​ട്ട: നേ​പ്പാ​ളി​ല്‍ കു​ടു​ങ്ങി​യ മ​ല​യാ​ളി പ​ര്‍​വ​താ​രോ​ഹ​ക സീ​ന സാ​റ മ​ജ്‌​നു സു​ര​ക്ഷി​ത​യെ​ന്ന് ഭ​ർ​ത്താ​വ് മ​ജ്‌​നു എം. ​രാ​ജ​ന്‍. നേ​പ്പാ​ളി​ല്‍ നി​ന്നും ഫോ​ണി​ല്‍ അ​റി​യി​ച്ച​താ​ണെ​ന്നും എ​ന്നാ​ല്‍, തി​രി​കെ ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ടാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്നും മ​ജ്‌​നു വ്യ​ക്ത​മാ​ക്കി. എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് വി​ളി​ക്കു​ന്ന​തെ​ന്നാ​ണ് പ​റ​ഞ്ഞ​ത്. സീ​ന സു​ര​ക്ഷി​ത​യാ​ണെ​ന്ന് പ​റ​ഞ്ഞു. നെ​റ്റ്‌​വ​ര്‍​ക്ക് ഇ​ല്ല. കി​ട്ടി​യാ​ല്‍ തി​രി​കെ വി​ളി​ക്കാ​മെ​ന്നാ​ണ് പ​റ​ഞ്ഞ​ത്. ബേ​സ് ക്യാ​മ്പി​ല്‍ എ​ത്തി​ക്കാ​ണു​മെ​ന്നാ​ണ് വി​വ​രം. ഇ​റ​ങ്ങു​ന്ന വ​ഴി​ക്കാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​തെ​ന്നും മ​ജ്‌​നു പ​റ​ഞ്ഞു. നേ​പ്പാ​ളി​ലെ ലൊ​ബൂ​ച്ചെ പ​ർ​വ​ത​ത്തി​ൽ നിി​ന്നും താ​ഴേ​ക്ക് ഇ​റ​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് ഇ​വ​ർ വീ​ണ​ത്. വീ​ഴ്ച​യി​ൽ കൈ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും കൈ ​അ​ന​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​വു​ക​യും ചെ​യ്തു. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​യാ​ൾ താ​ഴേ​ക്ക് പോ​യെ​ന്നും കാ​ണാ​നി​ല്ലെ​ന്നും സീ​ന സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഒ​രു വീ​ഡി​യോ പ​ങ്കു​വ​ച്ചി​രു​ന്നു.

Read More

പ​ര​സ്പ​രം ര​ക്ഷ​പ്പെ​ടു​ത്തു​ന്ന വി​ധം മൊ​ഴി ന​ൽ​കി ജ​ഡ്ജി​യും മ​ക​നും; ചേ​രാ​ന​ല്ലൂ​ർ വാ​ഹ​നാ​പ​ക​ട കേസിൽ ചോദ്യം ചെയ്യൽ തുടരും

കൊ​ച്ചി: ചേ​രാ​ന​ല്ലൂ​രി​ൽ ത​ട്ടു​ക​ട ജീ​വ​ന​ക്കാ​ര​ൻ ജ​യ​ബാ​ല​കൃ​ഷ്ണ​ന്‍റെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ വാ​ഹ​നാ​പ​ക​ട കേ​സി​ൽ പ​ര​സ്പ​രം ര​ക്ഷ​പ്പെ​ടു​ത്തു​ന്ന വി​ധം മൊ​ഴി ന​ൽ​കി ജ​ഡ്ജി​യും മ​ക​നും. മ​ക​ന് ഡ്രൈ​വിം​ഗ് വ​ശ​മു​ണ്ടെ​ന്ന കാ​ര്യം അ​റി​ഞ്ഞി​രു​ന്നി​ല്ലെ​ന്നാ​ണ് ജ​ഡ്ജി മൊ​ഴി ന​ൽ​കി​യ​ത്. ‌യൂ​ട്യൂ​ബ് നോ​ക്കി​യാ​ണ് ഡ്രൈ​വിം​ഗ് പ​ഠി​ച്ച​തെ​ന്നും കാ​ർ കൊ​ണ്ടു​പോ​യ​ത് അ​ച്ഛ​നും അ​മ്മ​യും അ​റി​ഞ്ഞി​രു​ന്നി​ല്ലെ​ന്നാ​ണ് 17കാ​ര​ൻ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ന​ൽ​കി​യ മൊ​ഴി. എ​ന്നാ​ൽ ഇ​രു​വ​രും ന​ൽ​കി​യ മൊ​ഴി​ക​ൾ അ​ന്വേ​ഷ​ണ​സം​ഘം വി​ശ്വാ​സ​ത്തി​ലെ​ടു​ത്തി​ട്ടി​ല്ല. അ​തേ​സ​മ​യം കേ​സി​ൽ ജ‍​ഡ്ജി​യെ ഇ​ന്ന് വീ​ണ്ടും വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യും. ജ​ഡ്ജി​യു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ഹൈ​ക്കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ച്ചേ​ക്കും. ര​ണ്ട് ത​വ​ണ മാ​ത്ര​മേ കാ​റു​മാ​യി പോ​യി​ട്ടു​ള്ളൂ എ​ന്ന് 17കാ​ര​ൻ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്. കേ​സി​ൽ ജ​ഡ്ജി​ക്ക് ര​ക്ഷ​പ്പെ​ടാ​നു​ള്ള മൊ​ഴി ത​ന്നെ​യാ​ണ് സെ​ക്യു​രി​റ്റി ജീ​വ​ന​ക്കാ​ര​നും ന​ൽ​കി​യ​ത്. കാ​ർ ഓ​ടി​ക്കു​ന്ന​ത് ആ​രെ​ന്ന് നോ​ക്കാ​റി​ല്ലെ​ന്നാ​ണ് സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ന്‍റെ മൊ​ഴി. മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയിൽ കൊച്ചി: ചേരാനല്ലൂർ കാറപകടക്കേസിൽ കാറോടിച്ചിരുന്ന…

Read More

പി​എ​സ്‌‌‌‌‌​സി പ​രീ​ക്ഷ ക്ര​മ​ക്കേ​ടി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ന്ന പ്ര​തി​യാ​യ അ​ഡീ​ഷ​ന​ൽ സെ​ക്ര​ട്ട​റി ആ​ർ. ഹ​രി​ക്കാ​യി ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം ഊ‌​ർ​ജി​ത​മാ​ക്കി

തി​രു​വ​ന​ന്ത​പു​രം: പി​എ​സ്‌‌‌‌‌​സി പ​രീ​ക്ഷ ക്ര​മ​ക്കേ​ടി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ന്ന പ്ര​തി​യാ​യ അ​ഡീ​ഷ​ന​ൽ സെ​ക്ര​ട്ട​റി ആ​ർ. ഹ​രി​ക്കാ​യി അ​ന്വേ​ഷ​ണം ഊ‌​ർ​ജി​ത​മാ​ക്കി ക്രൈം​ബ്രാ​ഞ്ച് സം​ഘം. ഇ​യാ​ൾ സം​സ്ഥാ​നം വി​ടാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ് ക്രൈം ​ബ്രാ​ഞ്ച്. ഇ​ന്ന​ലെ ചോ​ദ്യം ചെ​യ്യാ​ൻ വി​ളി​പ്പി​ച്ച പി​എ​സ്‌‌‌​സി ചെ​യ​ർ​മാ​നെ വീ​ണ്ടും ചോ​ദ്യം ചെ​യ്യു​ന്ന​തി​ൽ മൊ​ഴി​ക​ൾ പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​കും തീ​രു​മാ​നം. ക്രൈം ​ബ്രാ​ഞ്ച് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള മ​റ്റ് പ​രീ​ക്ഷ ക്ര​മ​ക്കേ​ടു​ക​ൾ സം​ബ​ന്ധി​ച്ചും അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രു​ക​യാ​ണ്. പി​എ​സ്‌‌‌‌​സി പ​രീ​ക്ഷ​യി​ൽ ക്ര​മ​ക്കേ​ട് ന​ട​ന്ന ആ​സൂ​ത്ര​ണ​ബോ​ർ​ഡ് പ​രീ​ക്ഷ​യു​ടെ മൂ​ല്യ​നി​ർ​ണ​യ ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന മു​ൻ ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി പി. ​സ​തീ​ഷി​നെ​യാ​ണ് ക്രൈം ​ബ്രാ​ഞ്ച് ആ​ദ്യം അ​റ​സ്റ്റ് ചെ​യ്ത​ത്. ഹൈ​ക്കോ​ട​തി ക​ടു​പ്പി​ച്ച​തോ​ടെ​യാ​ണ് എ​സ്ഐ​ടി​യും ന​ട​പ​ടി ശ​ക്ത​മാ​ക്കി​യ​ത്. കോ​ഴി​ക്കോ​ട്ടെ വീ​ട്ടി​ൽ നി​ന്നാ​ണ് സ​തീ​ഷി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. ആ​സൂ​ത്ര​ണ ബോ​ർ​ഡ് നി​യ​മ​ന പ​രീ​ക്ഷ​യു​ടെ മൂ​ല്യ​നി​ർ​ണ​യ ചു​മ​ത​ല​യാ​യി​രു​ന്നു സ​തീ​ഷി​നും ഹ​രി​ക്കും. സ​തീ​ഷ് ക​ഴി​ഞ്ഞ വ​ർ​ഷം വി​ര​മി​ച്ചു. ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ൾ ഓ​ൺ…

Read More