കൊച്ചി: തൊണ്ടിമുതലായ എംഡിഎംഎ മോഷ്ടിച്ച പൊലിസ് ഉദ്യോഗസ്ഥന് സസ്പെന്ഷന്. എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലെ എസ്ഐ അനസിനെയാണ് സസ്പെന്‍ഡ് ചെയ്തത്. തൊണ്ടിമുതലായ എംഡിഎംഎ കോടതിയില്‍ ഹാജരാക്കുന്നതിന് മുമ്പ് സീല്‍ ചെയ്ത് പൊലിസ് ഗോഡൗണിലേക്ക് മാറ്റാനായി എസ്ഐ അനസിനെ ഏല്‍പ്പിച്ചിരുന്നു. തൊണ്ടിമുതല്‍ കാണാതായതോടെ നടത്തിയ അന്വേഷണത്തിലാണ് എസ്ഐ മോഷ്ടിച്ച വിവരം അറിയുന്നത്. മോഷണദൃശ്യങ്ങള്‍ സ്റ്റേഷനിലെ സിസിടിവിയില്‍ പതിഞ്ഞിരുന്നു. പിന്നാലെയാണ് എസ്ഐയെ സസ്പന്‍ഡ് ചെയ്തത്. പ്രതിയെ രക്ഷിക്കാന്‍ വേണ്ടിയാണോ, ഉപയോഗത്തിനായാണോ എംഡിഎംഎ മോഷ്ടിച്ചത് എന്നതില്‍ അന്വേഷണം നടക്കും.
Read MoreDay: October 29, 2026
പൊതുബോധത്തിന് കീഴ്പ്പെടാനാകില്ലെന്നു കോടതി, തങ്ങൾക്ക് നീതി ലഭിച്ചില്ലെന്നു ജയബാലകൃഷ്ണന്റെ കുടുംബം; ചേരാനല്ലൂര്‍ അപകട കേസിൽ ജഡ്ജിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു
കൊച്ചി: ചേരാനല്ലൂർ വാഹനാപകട കേസിൽ കാറോടിച്ച 17കാരന്റെ പിതാവായ അഡിഷണൽ ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞ ഹൈക്കോടതി നടപടിയിൽ അതൃപ്തി വ്യക്തമാക്കി കൊല്ലപ്പെട്ട ജയബാലകൃഷ്ണന്റെ കുടുംബം രംഗത്ത്. തങ്ങൾക്ക് നീതി ലഭിച്ചില്ലെന്ന് കുടുംബം അറിയിച്ചു. തങ്ങളെ കേട്ടില്ലെന്നും കുടുംബം ആരോപിച്ചു. രക്ഷപ്പെടാനുള്ള എല്ലാ അടവും ജഡ്ജി പയറ്റുന്നുണ്ടെന്നും കുടുംബം പ്രതികരിച്ചു. അതേസമയം ജഡ്ജി അന്വേഷണത്തോട് സഹകരിക്കണമെന്നും അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകാനും കോടതി നിർദേശിച്ചു. താൻ അന്വേഷണത്തോട് സഹകരിക്കുന്നുണ്ടെന്നും നാല് മണിക്കൂർ ചോദ്യം ചെയ്തെന്നുമായിരുന്നു ജഡ്ജിയുടെ വാദം. ഹർജിക്കാരൻ ജുഡിഷ്യൽ ഓഫീസറല്ലേ എന്ന് ചോദിച്ച കോടതി അന്വേഷണത്തോട് സഹകരിക്കുന്നുണ്ടല്ലോ എന്നും പിന്നെന്തിനാണ് അറസ്റ്റ് ചെയ്യുന്നതെന്നും അന്വേഷണ സംഘത്തോട് ചോദിച്ചു. പൊതുബോധത്തിന് കീഴ്പ്പെടാനാകില്ലെന്നും അഡീഷണൽ ജഡ്ജിയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ കോടതി വ്യക്തമാക്കി. ജഡ്ജിക്ക് ആശ്വാസം, അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി കൊച്ചി: ചേരാനല്ലൂര്‍ വാഹനാപകട കേസില്‍ പതിനേഴുകാരന്റെ പിതാവായ അഡീഷണല്‍…
Read Moreവിനോദയാത്രയ്ക്കിടെ മദ്യപിച്ചെന്ന് ആരോപണം: സ്കൂളിലെത്തിയ പ്രിൻസിപ്പലിനെ തടഞ്ഞ് വിദ്യാർഥികളും രക്ഷിതാക്കളും
വയനാട്: വിദ്യാർഥികളുമായി ഹൈദരാബാദിലേക്ക് വിനോദയാത്ര പോകവെ പ്രധാനാധ്യാപകൻ മദ്യപിച്ചെന്ന് പരാതി. മീനങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ പ്രിൻസിപ്പലിനെതിരെ മദ്യപിച്ചെന്ന ആരോപണത്തെത്തുടർന്ന് സ്കൂളിൽ പ്രതിഷേധം നടത്തി. പിടിഎ പ്രസിഡന്റ് എസ്. ഹാജിസും മദ്യപിച്ചിരുന്നതായി വിദ്യാർഥികൾ ആരോപിച്ചതോടെ സംഭവം വിവാദമായി. പരാതിയുടെ പശ്ചാത്തലത്തിൽ അടിയന്തര വകുപ്പുതല അന്വേഷണത്തിന് പൊതുവിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകി. വിനോദയാത്രയ്ക്കിടെ പ്രിൻസിപ്പൽ ഷിവി കൃഷ്ണൻ മദ്യലഹരിയിലായിരുന്നുവെന്നും വിദ്യാർഥികളോടും മറ്റ് ജീവനക്കാരോടും മോശമായി പെരുമാറിയെന്നുമാണ് ആരോപണം. പിടിഎ പ്രസിഡന്റിനെതിരെയും സമാനമായ ആരോപണം ഉയർന്നിട്ടുണ്ട്. യാത്ര കഴിഞ്ഞ് സംഘം സ്കൂളിൽ തിരിച്ചെത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. അടുത്ത ദിവസം രാവിലെ സ്കൂളിലെത്തിയ പ്രിൻസിപ്പലിനെ രക്ഷിതാക്കൾ തടഞ്ഞു. തുടർന്ന് പൊലീസ് ഇടപെട്ട് അദ്ദേഹത്തെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഹയർ സെക്കൻഡറി ഡയറക്ടറേറ്റ് നിർദേശം നൽകി. വയനാട് ജില്ലാ ഹയർ സെക്കൻഡറി കോ-ഓർഡിനേറ്റർക്കാണ്…
Read Moreസ്ട്രോക്ക് വന്നാൽ എന്തു ചെയ്യരുത്?
തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടസപ്പെടുകയോ രക്തക്കുഴൽ പൊട്ടി രക്തസ്രാവമുണ്ടാകുകയോ ചെയ്യുന്നതാണ് സ്ട്രോക്ക്. സ്ട്രോക്ക് വന്നാൽ എന്തു ചെയ്യരുത്? ഓർക്കുക, വീട്ടുവൈദ്യവും കാത്തിരിപ്പും നഷ്ടപ്പെടുത്തുന്നത് തലച്ചോറിനെ രക്ഷിക്കാനുള്ള വിലപ്പെട്ട സമയമാണ്! ചികിത്സയിൽ പ്രതീക്ഷയുണ്ടോ? തീർച്ചയായും! ചില രോഗികളിൽ ആദ്യത്തെ നാലര മണിക്കൂറിനുള്ളിൽ രക്തക്കട്ട അലിയിക്കുന്ന മരുന്നുകൾ ( Thrombolysis) നൽകാം. തിരഞ്ഞെടുക്കപ്പെട്ട രോഗികളിൽ രക്തക്കട്ട നീക്കംചെയ്യുന്ന ചികിത്സ( Thrombectomy) ഇരുപത്തിനാല് മണിക്കൂർ വരെയും പ്രയോജനപ്പെട്ടേക്കാം. എന്നാൽ എല്ലാവർക്കും ഈ ചികിത്സകൾ അനുയോജ്യമല്ല. പരിശോധനയും തലച്ചോറിന്റെ സ്കാനിംഗും അനിവാര്യമാണ്. അതുകൊണ്ട് ചികിത്സയ്ക്കുള്ള സമയപരിധി അവസാനിക്കുന്നതുവരെ കാത്തിരിക്കരുത്! ഓർക്കുക… സ്ട്രോക്കിൽ സമയം വെറും സമയമല്ല. അത് തലച്ചോറാണ്. അത് ജീവിതമാണ്! സ്ട്രോക്ക് വന്ന ഒരാൾക്ക് വീണ്ടും നടക്കാനാകുമോ? സംസാരിക്കാനാകുമോ? സ്വന്തം കാര്യങ്ങൾ സ്വയം ചെയ്യാനാകുമോ? അതിന്റെ ഉത്തരം ചിലപ്പോൾ നമ്മൾ എത്ര വേഗത്തിൽ പ്രവർത്തിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും! നിങ്ങളുടെ മുന്നിൽ ഒരാൾ പെട്ടെന്ന്…
Read Moreസ്ട്രോക്ക് ചികിത്സയിൽ ഓരോ മിനിറ്റും വിലപ്പെട്ടതാകുന്നത് എന്തുകൊണ്ട്?
“ഡോക്ടർ, രാവിലെ മുതൽ സംസാരത്തിന് ചെറിയൊരു വ്യത്യാസമുണ്ടായിരുന്നു. ക്ഷീണമാണെന്ന് കരുതി കിടന്നുറങ്ങാൻ പറഞ്ഞു. വൈകുന്നേരമായപ്പോൾ ഒരു വശം മുഴുവൻ തളർന്നുപോയി!” ഒരു ന്യൂറോസർജനെന്ന നിലയിൽ ഇത്തരം സാഹചര്യങ്ങൾ പലപ്പോഴും കാണേണ്ടിവരാറുണ്ട്. ഇവിടെ ഏറ്റവും വേദനാജനകമായ കാര്യം എന്താണെന്നറിയാമോ? ചിലപ്പോൾ രോഗത്തെക്കാൾ അപകടകാരിയാകുന്നത് ചികിത്സ തേടാനുള്ള നമ്മുടെ കാലതാമസമാണ്! സ്ട്രോക്ക് പലപ്പോഴും മുന്നറിയിപ്പ് നൽകും. പക്ഷേ ആ മുന്നറിയിപ്പ് തിരിച്ചറിയാതെ പോകുമ്പോൾ നഷ്ടപ്പെടുന്നത് ചിലപ്പോൾ ഒരു ജീവിതത്തിന്റെ സ്വാതന്ത്ര്യമാണ്! എന്തുകൊണ്ടാണ് ഓരോ മിനിറ്റും നിർണായകമാകുന്നത്? തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടസപ്പെടുകയോ രക്തക്കുഴൽ പൊട്ടി രക്തസ്രാവമുണ്ടാകുകയോ ചെയ്യുന്നതാണ് സ്ട്രോക്ക്. രക്തക്കുഴൽ അടഞ്ഞുണ്ടാകുന്ന സ്ട്രോക്കിൽ ഓക്സിജൻ ലഭിക്കാതെ നാഡീകോശങ്ങൾ അതിവേഗം നശിച്ചുതുടങ്ങുന്നു. ചികിത്സ വൈകുന്ന ഓരോ മിനിറ്റിലും ദശലക്ഷക്കണക്കിന് നാഡീകോശങ്ങൾ നഷ്ടപ്പെടാം. ഓർക്കുക… നഷ്ടപ്പെടുന്നത് സമയം മാത്രമല്ല. സംസാരിക്കാനുള്ള കഴിവും നടക്കാനുള്ള സ്വാതന്ത്ര്യവും സ്വയം ജീവിക്കാനുള്ള ശേഷിയുമാകാം! സ്ട്രോക്ക് തിരിച്ചറിയാൻ ആറ് മുന്നറിയിപ്പുകൾ!…
Read More20 രൂപയുടെ കച്ചോരി കഴിക്കാൻ നിന്നു; പോയത് 20 ലക്ഷം! പ്ലേറ്റുമായി മോഷ്ടാക്കൾക്ക് പിന്നാലെ ഓടി വ്യാപാരി, സിസിടിവി ദൃശ്യം വൈറൽ
കച്ചോരി തിന്നുന്നതിനിടെ സ്കൂട്ടറിലിരുന്ന 20 ലക്ഷം രൂപ അടങ്ങിയ ബാഗ് മോഷ്ടാക്കൾ തട്ടിയെടുത്തു! ഭയം കൊണ്ടും പരിഭ്രമം കൊണ്ടും കയ്യിലിരുന്ന കച്ചോരി പ്ലേറ്റ് പോലും താഴെ വെക്കാൻ മറന്ന് മോഷ്ടാക്കളുടെ പിന്നാലെ ഓടുന്ന വ്യാപാരിയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ജയ്പൂരിലെ നഹർഗഢ് പോലീസ് സ്റ്റേഷൻ പരിധിയിൽ ഒക്ടോബർ 26നാണ് ഈ അപൂർവ്വ സംഭവം നടന്നത്. കളക്ഷൻ ഏജന്റായി ജോലി ചെയ്യുന്ന ചമ്പാലാൽ എന്ന വ്യാപാരിക്കാണ് ഈ ദുരനുഭവമുണ്ടായത്. തുക അടങ്ങിയ ബാഗ് തന്റെ സ്കൂട്ടറിന്റെ ഫുട്ബോർഡിൽ വെച്ച ശേഷം തൊട്ടടുത്തുള്ള കടയിൽ നിന്ന് കച്ചോരി കഴിക്കുകയായിരുന്നു ഇദ്ദേഹം. ഹെൽമറ്റ് ധരിച്ച് മറ്റൊരു സ്കൂട്ടറിലെത്തിയ രണ്ട് പേർ ചമ്പാലാലിന്റെ വണ്ടിക്ക് സമീപം നിർത്തുകയും, ഇയാൾ ഭക്ഷണം കഴിക്കുന്നതിനിടെ ഫുട്ബോർഡിലിരുന്ന 20 ലക്ഷം രൂപയുടെ ബാഗ് തട്ടിയെടുത്ത് കടന്നുകളയുകയുമായിരുന്നു. പണം നഷ്ടപ്പെട്ടത് തിരിച്ചറിഞ്ഞ നിമിഷം തന്നെ ചമ്പാലാൽ…
Read Moreഓഫീസിലിരുന്ന് കളി കണ്ടു; സ്റ്റേഡിയത്തിലെ ബിഗ് സ്ക്രീനിൽ മുഖം കണ്ടതോടെ പെട്ടെന്ന് ‘സീരിയസ് വർക്ക്’! ചിരിയടക്കാനാകാതെ കാണികൾ
ഓഫീസിലിരുന്ന് ക്രിക്കറ്റ് കളി കാണാൻ ഇതിലും മികച്ച സ്ഥലം വേറെയില്ലെന്ന് കരുതിയ രണ്ട് ജീവനക്കാർക്ക് കിട്ടിയത് വലിയ പണി! സ്റ്റേഡിയത്തിന് അഭിമുഖമായുള്ള ഓഫീസിൽ ജോലിക്കിടെ കളി ആസ്വദിച്ച ഇവർ സ്റ്റേഡിയത്തിലെ ബിഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടതോടെ പെട്ടെന്ന് ജോലി ചെയ്യുന്നതുപോലെ കാണിക്കുന്ന രസകരമായ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. കേപ്ടൗണിലെ ന്യൂലാൻഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിൽ ദക്ഷിണാഫ്രിക്കയും ഓസ്ട്രേലിയയും തമ്മിലുള്ള ടെസ്റ്റ് മത്സരത്തിനിടയിലാണ് സംഭവം. സ്റ്റേഡിയത്തിന് തൊട്ടടുത്തുള്ള കെട്ടിടത്തിലെ ഓഫീസിലിരുന്ന് ജോലി ചെയ്യുന്നതിനിടയിൽ ഇവർ കളി ശ്രദ്ധിക്കുകയായിരുന്നു. ഇതിനിടയിലാണ് ബ്രോഡ്കാസ്റ്റ് ക്യാമറകളുടെ ശ്രദ്ധയിൽ ഇവർ പെട്ടത്. സ്റ്റേഡിയത്തിലെ കൂറ്റൻ സ്ക്രീനിൽ തങ്ങളെ തന്നെയല്ലേ ലൈവായി കാണുന്നത് എന്ന് മനസ്സിലായതോടെ ജീവനക്കാരുടെ ഭാവം പെട്ടെന്ന് മാറി. തൊട്ടുമുമ്പ് വരെ കളി ആസ്വദിച്ചുകൊണ്ടിരുന്ന ഇവർ, ഞൊടിയിടയിൽ തങ്ങളുടെ കമ്പ്യൂട്ടർ സ്ക്രീനിലേക്ക് തിരിഞ്ഞ് ജോലിയെടുക്കുകയാണെന്ന് നടിക്കാൻ തുടങ്ങി! ഇവരുടെ ഈ പെട്ടെന്നുള്ള നാടകം കണ്ട്…
Read Moreതലനാരിഴയ്ക്ക് ജീവൻ തിരിച്ചുകിട്ടി; ബൈക്കിന് തൊട്ടുമുകളിലേക്ക് കൂറ്റൻ ട്രക്ക് മറിഞ്ഞു വീണു, ദമ്പതികൾക്ക് അത്ഭുതകരമായ രക്ഷപ്പെടൽ!
ഗുജറാത്തിലെ സൂറത്തിൽ റോഡിലൂടെ പോവുകയായിരുന്ന ബൈക്ക് യാത്രികരായ ദമ്പതികൾക്ക് മേലേക്ക് നിയന്ത്രണം വിട്ട കൂറ്റൻ കണ്ടെയ്നർ ട്രക്ക് മറിഞ്ഞുവീണു. തലനാരിഴ വ്യത്യാസത്തിലാണ് വൻ ദുരന്തത്തിൽ നിന്നും ഇരുവരും അത്ഭുതകരമായി രക്ഷപ്പെട്ടത്. ഈ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ചൊവ്വാഴ്ച രാത്രി 11 മണിയോടെ സൂറത്തിലെ ചികുവാഡി പാലത്തിന് സമീപമാണ് സംഭവം നടന്നത്. കനത്ത എംബ്രോയ്ഡറി യന്ത്രങ്ങൾ കയറ്റി പോവുകയായിരുന്ന കണ്ടെയ്നർ ട്രക്ക് യാതൊരു നിയന്ത്രണവുമില്ലാതെ റോഡിലേക്ക് മറിയുകയായിരുന്നു. ട്രക്ക് മറിഞ്ഞുവീഴുന്ന അതേ നിമിഷം തന്നെ ഇതിനോട് ചേർന്ന് ഒരു ബൈക്കും കടന്നുപോകുന്നുണ്ടായിരുന്നു. ട്രക്കിന്റെ അടിയിൽ പെടാതെ തലനാരിഴയ്ക്കാണ് ദമ്പതികൾ രക്ഷപ്പെട്ടത്. ട്രക്കിനുള്ളിൽ കയറ്റിയിരുന്ന ഭാരമേറിയ എംബ്രോയ്ഡറി യന്ത്രങ്ങൾ കൃത്യമായി കെട്ടിവെച്ചിരുന്നില്ലെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. വാഹനം നീങ്ങുന്നതിനിടയിൽ ഭാരമുള്ള യന്ത്രങ്ങൾ ഒരു വശത്തേക്ക് ചരിഞ്ഞതിനെത്തുടർന്ന് ഡ്രൈവർക്ക് വണ്ടിയുടെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. അപകടത്തെ തുടർന്ന് പ്രദേശത്ത് വലിയ പരിഭ്രാന്തി…
Read Moreകൊഴിഞ്ഞമ്പാറയിൽ രണ്ട് കുട്ടികളെ അമ്മ വെള്ളത്തിൽ മുക്കിക്കൊന്ന സംഭവം: നിവേദ്യയുടെ സുഹൃത്തും പിടിയിൽ
പാലക്കാട്: കൊഴിഞ്ഞമ്പാറയിൽ രണ്ട് കുട്ടികളെ അമ്മ വെള്ളത്തിൽ മുക്കിക്കൊന്ന കേസിൽ പ്രതിയായ അമ്മ നിവേദ്യയുടെ സുഹൃത്ത്കൂടി പിടിയിൽ. കൊലപാതകത്തിൽ ഒരാൾക്കുകൂടി പങ്കുണ്ടെന്ന് സൂചന ലഭിച്ചതിനെത്തുടർന്നുള്ള അന്വേഷണത്തിലാണ് നിവേദ്യയുടെ സുഹൃത്ത് അറസ്റ്റിലായത്. അഞ്ചും മൂന്നും വയസുള്ള കുഞ്ഞുങ്ങളെ വീട്ടിലെ കുളിമുറിക്കുള്ളിലെ ടാങ്കിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. അഞ്ചുവയസുകാരി ജെനിഫർ ജൂലിയറ്റും മൂന്ന് വയസുകാരൻ റോബിൻ ക്രിസ്റ്റഫർ എന്നിവരാണ് കൊല്ലപ്പെട്ടത്. കൃത്യം നടക്കുമ്പോൾ പ്രതിയും മക്കളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഭർത്താവ് ജോൺകുമാർ ജോലിക്ക് പോയിരിക്കുകയായിരുന്നു. വെള്ളത്തൊട്ടിയിൽ കളിക്കുകയായിരുന്ന ജെനിഫർ ജൂലിയറ്റിനെ തലയിൽ പിടിച്ച് ബലമായി വെള്ളത്തിൽ മുക്കി മരണമുറപ്പാക്കി. തുടർന്ന് പുറത്ത് കളിക്കുകയായിരുന്ന മകൻ റോബിൻ ക്രിസ്റ്റഫറിനെ കുളിമുറിയിലെത്തിച്ച് തൊട്ടിയിൽ തള്ളിയിട്ടശേഷം മുതുകിൽ പിടിച്ച് അമർത്തി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രതി പൊലിസിന് നൽകിയ മൊഴി.
Read Moreപത്ത്മാസം നീണ്ട ജോലി അന്വേഷണം, ഭാര്യക്കായി നിർമിച്ച എഐ ആപ്പ്; ഒടുവിൽ ലക്ഷ്യം കണ്ടു, ലോകത്തിന് സൗജന്യമായി സമ്മാനിച്ചു !
നീണ്ട പത്തുമാസത്തെ നിരന്തര ശ്രമങ്ങൾക്കൊടുവിലും ജോലി കണ്ടെത്താനാകാതെ വിഷമിച്ച ഭാര്യക്ക് താങ്ങായി ഒരു ഭർത്താവ് നിർമിച്ച എഐ ആപ്പ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ഭാര്യക്കായി താൻ വികസിപ്പിച്ചെടുത്ത ‘ഡൊസിയർ’ എന്ന എഐ ടൂൾ ഉപയോഗിച്ച് അവർക്ക് ജോലി ലഭിച്ചതോടെ, സമാന സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന മറ്റുള്ളവർക്കായി ഇത് സൗജന്യമായി ലഭ്യമാക്കിയിരിക്കുകയാണ് ഈ സോഫ്റ്റ്വെയർ എഞ്ചിനീയർ. റെഡ്ഡിറ്റിലെ ഒരു കമ്മ്യൂണിറ്റിയിലാണ് അദ്ദേഹം തന്റെ സന്തോഷം പങ്കുവെച്ചത്. ജൂനിയർ സോഫ്റ്റ്വെയർ എഞ്ചിനീയറായ ഭാര്യ ഓരോ കമ്പനിയിലെയും ഒഴിവുകൾക്കനുസരിച്ച് റസ്യൂമെയിൽ മണിക്കൂറുകളോളം മാറ്റങ്ങൾ വരുത്തി തയാറാക്കുന്നത് കണ്ടാണ് ഇത്തരമൊരു ആശയം മനസിൽ ഉദിച്ചതെന്ന് അദ്ദേഹം കുറിച്ചു. ലിങ്ക്ഡ്ഇൻ, ഇൻഡീഡ്, അഡ്സുന തുടങ്ങിയ ജോബ് പോർട്ടലുകളിൽ നിന്നുള്ള ഒഴിവുകൾ കണ്ടെത്തി നൽകാൻ ഈ ആപ്പിന് സാധിക്കും. ഉദ്യോഗാർഥി നൽകുന്ന വിവരങ്ങൾ മാത്രം അടിസ്ഥാനമാക്കി കമ്പനികളുടെ ആവശ്യാനുസരണം റസ്യൂമെ, കവർ ലെറ്റർ, ആപ്ലിക്കേഷൻ ഇമെയിലുകൾ…
Read More