ഭീകരാക്രമണ മുന്നറിയിപ്പ്;  കോട്ടയം ജില്ലയിലെങ്ങും കനത്ത ജാഗ്രത തുടരുന്നു; പരിശോധന കർശനമാക്കി

കോ​ട്ട​യം: ദ​ക്ഷി​ണേ​ന്ത്യ​യി​ൽ ഭീ​ക​രാ​ക്ര​മ​ണ മു​ന്ന​റി​യി​പ്പു​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ല​യി​ൽ പോ​ലീ​സ് ക​ന​ത്ത ജാ​ഗ്ര​ത​യി​ൽ. തി​രക്കു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ പോ​ലീ​സ് തെ​ര​ച്ചി​ൽ ന​ട​ത്തി വ​രു​ന്നു. ജി​ല്ല​യി​ൽ മ​ഫ്തി​യി​ലും യൂ​ണി​ഫോ​മി​ലും പോ​ലീ​സി​നെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. ടൗണുകളിലും ബ​സ് സ്റ്റാ​ൻ​ഡു​ക​ളി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ലും ആ​ളു​ക​ൾ കൂ​ടു​ന്ന മ​റ്റു തി​ര​ക്കു​ള്ള സ്ഥ​ല​ങ്ങ​ളി​ലും പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തും.

ഇ​ന്ന​ലെ രാ​ത്രി തി​രു​ന​ക്ക​ര, നാ​ഗ​ന്പ​ടം, കെഎ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡു​ക​ളി​ൽ പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി. ഈ ​സ്ഥ​ല​ങ്ങ​ൾ എ​പ്പോ​ഴും നീ​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഗു​ജ​റാ​ത്ത് തീ​ര​ത്ത് തീ​വ്ര​വാ​ദി​ക​ൾ എ​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ആ​ളൊ​ഴി​ഞ്ഞ ബോ​ട്ട് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് ജി​ല്ല​യി​ലും സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ബോം​ബ് സ്ക്വാ​ഡിന്‍റെയും ഡോ​ഗ് സ്ക്വാ​ഡിന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. ക​ള​ക്ട​റേ​റ്റി​ലും പ്ര​ധാ​ന ഓ​ഫീസു​ക​ളി​ലും നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ഉ​ത്രാ​ട ദി​ന​മാ​യ ഇ​ന്ന് ആ​ളു​ക​ൾ കൂ​ടു​ത​ൽ എ​ത്തു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ മ​ഫ്തി​യി​ലും യൂ​ണി​ഫോ​മി​ലും പോ​ലീ​സ് നി​രീ​ക്ഷ​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. നൂ​റി​ലേ​റെ പോ​ലീ​സി​സു​കാ​രെ​യാ​ണ് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ വി​ന്യ​സി​ച്ചി​രി​ക്കു​ന്ന​ത്.

Related posts