നെന്മാറ: വിത്തനശ്ശേരി കണ്ണോട് മാനിനെ ചത്തനിലയില്‍ കണ്ടെത്തി. ഇന്നലെ രാവിലെ 6.30ന് വിത്തനശേരി കണ്ണോടുള്ള സ്വകാര്യവ്യക്തിയുടെ വീടിനുപുറകിലുള്ള പറമ്പിലാണ് മാനിനെ ചത്തനിലയില്‍ കാണപ്പെട്ടത്. മാനിന്റെ ദേഹത്ത് പരിക്കുകളൊന്നും കാണാനുമുണ്ടായിരുന്നില്ല. വനംവകുപ്പ് അധികൃതര്‍ പിന്നീട് മാനിന്റെ കൊമ്പുകള്മാത്രമെടുത്ത് ശരീരം മറവുചെയ്തു. വേനലില്‍ വെള്ളം കിട്ടാത്തതിനാലാണോ വിഷദ്രാവകം അകത്തുചെന്നാണോ മാന്‍ ചത്തതെന്ന് അറിയാനുള്ള ശ്രമം വനംവകുപ്പ് അധികൃതര്‍ നടത്തിയില്ലെന്ന ആരോപണവും പ്രദേശവാസികളില്‍നിന്ന് ഉയര്‍ന്നു.
വിത്തനശേരിയില്‍ മാനിനെ ചത്തനിലയില്‍ കണ്ടെത്തി
