ജോലി വാഗ്ദാനംചെയ്ത് പണംതട്ടിയ ആള്‍ അറസ്റ്റില്‍

ktm-arrestതൃശൂര്‍: വ്യാജരേഖയുണ്ടാക്കി ജോലി വാഗ്ദാനം നല്കി യുവാവില്‍നിന്നു മൂന്നുലക്ഷം രൂപ തട്ടിയെടുത്ത ആളെ തൃശൂര്‍ ഈസ്റ്റ് പോലീസ് അറസ്റ്റുചെയ്തു. തൃശൂര്‍ ചീരാച്ചി സ്വദേശി തട്ടില്‍വീട്ടില്‍ വാള്‍ട്ടര്‍ (46) ആണ് അറസ്റ്റിലായത്. തൃശൂര്‍ കോട്ടപ്പുറം സ്വദേശി അഖിലിന്റെ പരാതിയില്‍ ഇയാള്‍ക്കെതിരേ കേസെടുത്തിരുന്നു.

2015 മാര്‍ച്ച് ഒമ്പതിനാണു കേസിനാസ്പദമായ സംഭവം. ജില്ലയിലെ സ്വകാര്യ കമ്പനിയി ല്‍ അക്കൗണ്ടന്റ് തസ്തികയില്‍ ജോലി വാങ്ങിനല്കാമെന്നു പറഞ്ഞാണ് ഇയാള്‍ പണംതട്ടിയത്. പണം കൈപറ്റിയശേഷം വ്യാജ ഓഫീസി ല്‍വച്ചു അഭിമുഖവും, പിന്നീട് ജോലിക്കു തെരഞ്ഞെടുക്കപ്പെട്ടതായി കാണിച്ചു കമ്പനിയുടെ വ്യാജ നിയമന ഉത്തരവും അയച്ചുകൊടുത്തു.

ജോലിക്കു പ്രവേശിക്കേണ്ടതിന്റെ തലേന്ന് അഖിലിനെ വിളിച്ചു ജോയിന്‍ ചെയ്യേണ്ടെന്ന് അറി യിച്ചു. തുടര്‍ന്നു വീണ്ടും അഖിലിനു നിയമന ഉത്തരവ് അയച്ചു. കമ്പനിയില്‍ ജോലിയില്‍ പ്രവേശിക്കാന്‍ എത്തിയപ്പോഴാണു വഞ്ചിക്കപ്പെട്ട വിവരമറിഞ്ഞത്. ഇത്തരത്തില്‍ വ്യാജരേഖകള്‍ ചമച്ചു പ്രതി പലരെയും വഞ്ചിച്ചിട്ടുണ്ടെന്ന് ഈസ്റ്റ് എസ്‌ഐ ലാല്‍കുമാര്‍ പറഞ്ഞു. കോടതിയി ല്‍ ഹാജരാക്കിയ പ്രതിയെ വിയ്യൂര്‍ ജയിലിലേക്കു റിമാന്‍ഡ് ചെയ്തു.

Related posts