അവുണ്ടറച്ചാലിനു കുറുകെ പാലം സ്വപ്നം കണ്ട് നാട്ടുകാര്‍

tcr-palamഇരിങ്ങാലക്കുട: പടിയൂര്‍-പൂമംഗലം പഞ്ചായത്തുകളെ ബന്ധിപ്പിച്ച് അവുണ്ടറച്ചാലിന് കുറുകെ പാലം നിര്‍മിക്കണമെന്ന പ്രദേശവാസിക ളുടെ കാലങ്ങളായുള്ള ആവശ്യം ഇനിയും പ്രാവര്‍ത്തികമായില്ല. ഇവിടെ കടത്തുവഞ്ചി മാത്രമാണ് ഏക ആശ്രയം. 1.16 കോടി രൂപ ചിലവില്‍ അടുത്തിടെ നിര്‍മാണം പൂര്‍ത്തിയായ റോഡ് നൂറുമീറ്റര്‍ പാലമില്ലാത്തതിനാല്‍ ഒരു കിലോമീറ്റര്‍ പടിയൂരിലും ബാക്കി ലുള്ള എഴുന്നൂറ് മീറ്റര്‍ പൂമംഗല ത്തുമായി നോക്കുകുത്തിയായി നില്‍ക്കുകയാണ്.

പടിയൂര്‍ പഞ്ചായത്ത് ഭൂമി ശാസ്ത്രപരമായി പൂമംഗലത്തിനോട് ചേര്‍ന്നാണ് സ്ഥിതി ചെയ്യുന്നത്. എന്നാല്‍ എട്ട് കിലോമീറ്ററോളം ദൂരം ചുറ്റി സഞ്ചരിച്ചാണ് പടിയൂര്‍ നിവാസികള്‍ പൂമംഗലത്ത് എത്തുന്നത്. പാലം യാഥാര്‍ത്ഥ്യമായാല്‍ ഈ യാത്രാദൂരവും ലാഭിക്കാം. കൂടാതെ, പൂമംഗലം, എടക്കുളം പ്രദേശങ്ങളിലുള്ള നിരവധി വിദ്യാര്‍ഥികള്‍ എടതിരിഞ്ഞി എച്ച്ഡിപിസ്കൂളില്‍ പഠിക്കുന്നുണ്ട്. കിലോമീറ്ററുകള്‍ ചുറ്റി സഞ്ചരിച്ചാണ് ഇവര്‍ സ്കൂളിലെത്തുന്നത്.

പാലം യാഥാര്‍ഥ്യമായാല്‍ എളുപ്പത്തില്‍ സ്കൂളിലെത്തിച്ചേരാന്‍ സാധിക്കും. കൂടാതെ പടിയൂര്‍ നിവാസികള്‍ക്ക് ഇരിങ്ങാലക്കുടയിലെത്താന്‍ പോട്ടമൂന്നുപീടിക സംസ്ഥാനപാതയ്ക്ക് പുറമേ ഒരു സമാന്തര പാത എന്ന നിലയില്‍ റോഡിന് പ്രസക്തിയുണ്ടാ കുന്നതിനോടൊപ്പം പ്രദേശത്തിന്റെ വികസന സാധ്യതകള്‍ വര്‍ധിക്കുക യും ചെയ്യും. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ അവുണ്ടറച്ചാലിന് കുറുകെ പാലം നിര്‍മിക്കുമെന്ന് പലരും ഉറപ്പ് നല്‍കുമെങ്കിലും ഒന്നും നടക്കാറില്ല.

സര്‍ക്കാരിന്റെ പുതിയ പദ്ധതികളില്‍ ഉള്‍പ്പെടുത്താനായി പാലത്തിന്റെ തൂണുകള്‍ സ്ഥാപിക്കേ ണ്ട ഇടങ്ങളിലെ മണ്ണ് പരിശോധന നടത്തിയതായി ജനപ്രതിനിധികള്‍ പറയുന്നുണ്ടെങ്കിലും ഇതുവരെ യാതൊന്നും നടന്നിട്ടില്ല. പാലം നിര്‍മിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുവാന്‍ തയ്യാറാ കാത്ത അധികൃതരുടെ നിലപാടു കളില്‍ പ്രതിഷേധിച്ച് പ്രക്ഷോഭം സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണ് പ്രദേശവാസികള്‍.

Related posts