കൊച്ചി: രണ്ടു ലക്ഷം രൂപയില്‍ കൂടുതലുള്ള കൊടുക്കല്‍ വാങ്ങലുകള്‍ക്ക് പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയതും ഒരു ശതമാനം അധിക എക്‌സൈസ് ഡ്യൂട്ടി ഏര്‍പ്പെടുത്തിയതും ഈ വര്‍ഷത്തെ അക്ഷയതൃതീയ സ്വര്‍ണ വിപണിയുടെ മാറ്റു കുറച്ചെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ മുഖ്യരക്ഷാധികാരി ബി. ഗിരിരാജന്‍ പത്രക്കുറിപ്പില്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പ്രമുഖ ജ്വല്ലറികളിലെ ആഭരണവില്പനയില്‍ ഈ വര്‍ഷം 40 ശതമാനം കുറവുണ്ടായി. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച പരിശോധനകളും വില്പന കുറയാന്‍ കാരണമായിട്ടുണ്ട്. സര്‍ക്കാര്‍ നയങ്ങള്‍ അനുകൂലമാകുന്നതുവരെ ആഭരണമേഖലയില്‍ ഈ പ്രതിസന്ധി തുടര്‍ന്നേക്കാം. ജ്വല്ലറികള്‍ക്ക് വ്യാപാരനഷ്ടവും സര്‍ക്കാരിന് നികുതിനഷ്ടവും ഉണ്ടാകുന്ന നയങ്ങള്‍ തിരുത്തുമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.