പന്ത്രണ്ടാംമൈലിലൂടെ പോകുമ്പോള്‍ സൂക്ഷിക്കുക!

knr-maramകൂത്തുപറമ്പ്: കൈതേരി പന്ത്രണ്ടാംമൈല്‍ ബേക്കറി സ്റ്റോപ്പിനു സമീപം ദ്രവിച്ചു തുടങ്ങിയ തണല്‍മരം വാഹനങ്ങള്‍ക്കും വഴിയാത്രക്കാര്‍ക്കും അപകടഭീതി ഉയര്‍ത്തുന്നു. ഇന്നലെ രാവിലെ മരത്തിന്റെ വലിയൊരു ശിഖിരം റോഡില്‍ പൊട്ടി വീണെങ്കിലും ഭാഗ്യം കൊണ്ടാണ് തല്‍സമയം അതിലൂടെ കട ന്നുപോ വുക യായിരുന്ന വാഹന ത്തിലുള്ളവര്‍ രക്ഷപ്പെട്ടത്.  തണല്‍ മരങ്ങള്‍ ദ്രവിച്ച് അപകട ഭീഷണി ഉയര്‍ത്താന്‍ തുടങ്ങിയതു മുതല്‍ ഇവ മുറിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ വനംവകുപ്പ്, പിഡബ്ല്യുഡി എന്നിവയ്ക്ക് പരാതി നല്കിയെങ്കിലും യാതൊരു നടപടിയുണ്ടായില്ല. കാലവര്‍ഷം വന്നെത്തിയതോടെ ഏത് സമയവും മരം നിലംപൊത്തിയേക്കാവുന്ന ഭീതിയിലാണ് നാട്ടുകാര്‍.

Related posts