സുരേഷ്ഗോപിയും ലാലും വീണ്ടുമൊന്നിക്കുന്നു. കസബയ്ക്ക് ശേഷം നിഥിൻ രൺജി പണിക്കർ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. സിനിമയുടെ പേര് തീരുമാനിച്ചിട്ടില്ല.
സൂപ്പർ ഹിറ്റ് ചിത്രമായ ലേലത്തിന്റെ രണ്ടാം ഭാഗം സംവിധാനം ചെയ്യാൻ നിഥിൻ രൺജി പണിക്കർ തീരുമാനിച്ചിരുന്നെങ്കിലും ചില കാരണങ്ങളാൽ ആ പ്രൊജക്ട് നീണ്ടുപോയതിനെത്തുടർന്നാണ് പുതിയ ചിത്രമൊരുക്കുന്നത്. ഗുഡ്ലൈൻ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ എം.കെ. നാസർ ആണ് ചിത്രം നിർമിക്കുന്നത്.
ചിത്രത്തിലെ താരനിർണയം പൂർത്തിയായിട്ടില്ല. ഒാഗസ്റ്റ് അവസാനം ചിത്രീകരണം ആരംഭിക്കും. ഇടുക്കിയാണ് പ്രധാന ലൊക്കേഷൻ.