സെയ്ഫ് അലിഖാനും ഭാര്യ കരീന കപൂറും ബോളിവുഡിലെ പ്രിയപ്പെട്ട താരദന്പതികളാണ്. കരീന തന്റെ ഭർത്താവിന്റെ സ്വഭാവത്തെ കുറിച്ച് പറഞ്ഞ ഒരു കാര്യം സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു.
സെയ്ഫിൽ തനിക്കിഷ്ടമല്ലാത്ത സ്വഭാവത്തെ കുറിച്ചാണ് കരീന പറഞ്ഞത്. എന്തു കാര്യം പറഞ്ഞാലും വേണ്ട എന്നാകും സെയ്ഫിന്റെ ആദ്യ മറുപടി. ഒന്ന് പുറത്തേക്കിറങ്ങിയാലോ? വേണ്ട. സോഫ മാറ്റിയാലോ? വേണ്ട.
എന്തിനും ഏതിനും ഈ മറുപടി മാത്രം. ചിലപ്പോൾ മൂന്ന് മണിക്കൂറിനുള്ളിൽ തീരുമാനം മാറ്റി സെയ്ഫ് എത്തുകയും ചെയ്യും എന്നാണ് ഒരു ചാനൽ അഭിമുഖത്തിൽ കരീന പറഞ്ഞത്.ഈ ശീലം തന്നെ വല്ലാതെ അസ്വസ്ഥയാക്കുന്നുണ്ടെന്നും കരീന പറയുന്നു.