വിശാഖപട്ടണം: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായുള്ള ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു. ഫോം കണ്ടെത്താൻ വിഷമിക്കുന്ന ഋഷഭ് പന്തിനു പകരം വൃഥിമാൻ സാഹ പ്ലേയിംഗ് ഇലവനിൽ ഇടം പിടിച്ചു. രോഹിത് ശര്‍മ്മ ഓപ്പണ്‍ ചെയ്യുമെന്ന് വിരാട് കോഹ്ലി വ്യക്തമാക്കി.
അതേസമയം, മഴ പെയ്യാനുള്ള സാധ്യത മത്സരത്തില്‍ ആശങ്കയുടെ കരിനിഴല്‍ പടര്‍ത്തുന്നുണ്ട്. ഒന്നാം ദിനമായ ഇന്ന് 80 ശതമാനമാണു മഴയ്ക്കുള്ള സാധ്യത. അടുത്ത രണ്ടു ദിവസങ്ങളിൽ മഴ പെയ്യാനുള്ള സാധ്യത അമ്പതും നാല്പതും ശതമാനമായി കുറയുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകുന്ന വിവരം.
ഇന്ത്യയുടെ പ്ലേയിംഗ് ഇലവൻ: രോഹിത് ശർമ, മായങ്ക് അഗർവാൾ, ചേതേശ്വർ പുജാര, വിരാട് കോഹ്ലി, അജിങ്ക്യ രഹാനെ, ഹനുമ വിഹാരി, വൃഥിമാൻ സാഹ, രവീന്ദ്ര ജഡേജ, ആർ. അശ്വിൻ, ഇഷാന്ത് ശർമ, മുഹമ്മദ് ഷാമി.
ദക്ഷിണാഫ്രിക്കയുടെ പ്ലേയിംഗ് ഇലവൻ: എയ്ഡൻ മക്രം, ഡീൻ എൽഗർ, തെയുണിസ് ഡെ ബ്രുയൂൺ, തെംബ ബാവുമ, ഫാഫ് ഡുപ്ലെസി, ക്വിന്റണ്‍ ഡികോക്ക്, വെർണോൻ ഫിലാൻഡർ, സെനുറാൻ മുത്തുസ്വാമി, കേശവ് മഹാരാജ്, ഡാൻ പീഡിറ്റ്, കസിഗോ റബാഡ.