കഴിച്ചിട്ട് എഴുന്നേറ്റ് പോടേ…പട്ടാപ്പകല്‍ റസ്റ്ററന്റില്‍ കയറി പുള്ളിപ്പുലി; ആകെ വിരണ്ട് ഭക്ഷണം കഴിക്കാനെത്തിയവര്‍; വീഡിയോ കാണാം…

ഒരു റസ്റ്ററന്റില്‍ എത്തിയ പുള്ളിപ്പുലിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. ദക്ഷിണാഫ്രിക്ക എംപുമലംഗയിലെ സിംഗിത എബോണി ലോഡ്ജിലാണ് സംഭവം. ഇവര്‍ പുലിയുടെ വീഡിയോ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെയാണ് പുറത്തുവിട്ടത്.

ഒരു ഭാവ വ്യത്യാസവുമില്ലാതെ സാധാരണരീതിയില്‍ പുളളിപ്പുലി റെസ്റ്റോറന്റിലൂടെ കടന്നുപോകുന്നതാണ് വീഡിയോയിലുളളത്. റസ്റ്ററന്റില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയ ഒരാളാണ് ഇതിന്റെ വീഡിയോ പകര്‍ത്തിയത്.

മാന്‍ വര്‍ഗത്തില്‍പ്പെട്ട ബുഷ്ബുക്കിനെ പിന്തുടര്‍ന്നും ലോഡ്ജിന് മുന്‍പില്‍ പുളളിപ്പുലി ഇതിന് മുന്‍പ് വന്നിട്ടുണ്ട്. ലോഡ്ജിന് മുന്‍പിലുളള നദീതീരത്താണ് അന്ന് പുളളിപ്പുലിയെ കണ്ടത്. എന്തായാലും പുലി ഇതിനോടകം വൈറലായിക്കഴിഞ്ഞു.

https://www.facebook.com/singita.gamereserves/videos/260998624872522/

Related posts

Leave a Comment