വൈക്കം: മൂകനും ബധിരനുമായ ഗൃഹനാഥനെ വീട്ടിലെത്തി ഭാര്യയുടേയും മക്കളുടേയും മുന്നിലിട്ടു മർദിച്ച സംഭവത്തിൽ പോലീസ് പ്രതികൾക്കായി അന്വേഷണം ഉൗർജിതമാക്കി.
വൈക്കം ചാലപ്പറന്പ് പ്ലാന്തറയിൽ സന്തോഷി(50) നെയാണ് കഴിഞ്ഞ ദിവസം രാത്രി വീട്ടിൽ നിന്നും വിളിച്ചിറക്കി ഭാര്യയുടെയും അഞ്ചുവയസുള്ള ഇരട്ടക്കുട്ടികളുടെയും മുന്നിലിട്ട് മർദിച്ചത്.
സന്തോഷിന്റെ വീടിനു മുന്നിലെ റോഡിൽ രാത്രി കാലങ്ങളിൽ യുവാക്കൾ കൂട്ടം കൂടുന്നതിൽ സന്തോഷ് അനിഷ്ടം പ്രകടിപ്പിച്ചതിൽ പ്രകോപിതരായാണ് ഏതാനും യുവാക്കൾ സന്തോഷിനെ വീട്ടിലെത്തി മർദ്ദിച്ചതെന്നു പോലീസ് പറഞ്ഞു.
ചാലപ്പറന്പ് കോളനി പ്രദേശത്ത് കുറച്ചു കാലമായി സാമുഹ്യ വിരുദ്ധ ശല്യം രൂക്ഷമാണെന്നും സ്ത്രീകളടക്കമുള്ള വഴിയാത്രികർ ഭീതിയോടെയാണ് സഞ്ചരിക്കുന്നതെന്നും ആരോപിച്ചു പ്രദേശവാസികൾ പോലീസിൽ പരാതി നൽകിയിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ചാലപ്പറന്പ് കോനാരിയിൽ സന്ദു സതീഷ്, സച്ചൂ സതീഷ്, ചാലപ്പറന്പ് അനീഷ് ഭവനിൽ അനീഷ്, വൈക്കം വാഴമന കൊടിയാട്ട് വീട്ടിൽ രാഹുൽ എന്നിവർക്കെതിരെ കേസെടുത്ത് പോലീസ് അന്വേഷണം നടത്തി വരികയാണ്.