കു​റ​ഞ്ഞ ഓ​വ​ര്‍ നി​ര​ക്ക്; ഇ​ന്ത്യ​യ്ക്ക് വീ​ണ്ടും പി​ഴ

 

അ​ഹ​മ്മ​ദാ​ബാ​ദ്: ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ട്വ​ന്‍റി-20 പ​ര​മ്പ​ര​യി​ലെ അ​ഞ്ചാം മ​ത്സ​ര​ത്തി​ലും ഇ​ന്ത്യ​യ്ക്ക് പി​ഴ. കു​റ​ഞ്ഞ ഓ​വ​ർ നി​ര​ക്കി​ന്‍റെ പേ​രി​ലാ​ണ് ഇ​ന്ത്യ​യ്ക്ക് പി​ഴ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. മാ​ച്ച് ഫീ​യു​ടെ 40 ശ​ത​മാ​ന​മാ​ണ് പി​ഴ​യി​ട്ടി​രി​ക്കു​ന്ന​ത്.

മാ​ച്ച് റ​ഫ​റി ജ​വ​ഗ​ൽ ശ്രീ​നാ​ഥാ​ണ് പി​ഴ​യി​ട്ട​ത്. ഇ​ന്ത്യ​ന്‍ ടീം ​അം​ഗ​ങ്ങ​ള്‍, സ​പ്പോ​ര്‍​ട്ട് സ്റ്റാ​ഫ് എ​ന്നി​വ​രി​ല്‍ നി​ന്നാ​ണ് പി​ഴ​ത്തു​ക ഈ​ടാ​ക്കു​ക. അ​ഞ്ചാം ട്വ​ന്‍റി-20​യി​ൽ നി​ശ്ചി​ത സ​മ​യ​ത്ത് പൂ​ർ​ത്തി​യാ​ക്കേ​ണ്ട​തി​ലും ര​ണ്ട് ഓ​വ​ർ കു​റ​ച്ചാ​ണ് ഇ​ന്ത്യ എ​റി​ഞ്ഞ​ത്.

നി​ശ്ചി​ത സ​മ​യ​ത്ത് പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ബാ​ക്കി​യു​ള്ള ഓ​രോ ഓ​വ​റി​നും 20 ശ​ത​മാ​നം വീ​ത​മാ​ണ് പി​ഴ​യാ​യി ഈ​ടാ​ക്കു​ക. ഇ​ന്ത്യ​ന്‍ നാ​യ​ക​ന്‍ വി​രാ​ട് കോ​ഹ്‌ലി പി​ഴ ശി​ക്ഷ അം​ഗീ​ക​രി​ച്ച​തി​നാ​ല്‍ ഔ​ദ്യോ​ഗി​ക വാ​ദം കേ​ള്‍​ക്ക​ല്‍ ഉ​ണ്ടാ​യി​ല്ല.

പ​ര​ന്പ​ര​യി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ലും കു​റ​ഞ്ഞ ഓ​വ​ർ​നി​ര​ക്കി​ന്‍റെ പേ​രി​ൽ ഇ​ന്ത്യ​യ്ക്ക് പി​ഴ ചു​മ​ത്തി​യി​രു​ന്നു. മാ​ച്ച് ഫീ​യു​ടെ 20 ശ​ത​മാ​ന​മാ​ണ് അ​ന്ന് പി​ഴ​യി​ട്ടി​രി​ക്കു​ന്ന​ത്. നാ​ലാം മ​ത്സ​ര​ത്തി​ൽ ഇം​ഗ്ല​ണ്ടി​നും കു​റ​ഞ്ഞ ഓ​വ​ർ നി​ര​ക്കി​ന്‍റെ പേ​രി​ൽ പി​ഴ ന​ൽ​കേ​ണ്ടി​വ​ന്നി​രു​ന്നു.

Related posts

Leave a Comment