വഴിയരികില്‍ മാലിന്യം തള്ളി; നാട്ടുകാര്‍ തിരിച്ചെടുപ്പിച്ചു

TCR-WASTEആമ്പല്ലൂര്‍: വഴിയരികില്‍ തള്ളിയ മാലിന്യം നാട്ടുകാരെത്തി തള്ളിയയാളെ വിളിച്ചു വരുത്തി തിരിച്ചെടുപ്പിച്ചു. ഞായറാഴ്ച വൈകീട്ട് തൃക്കൂര്‍ കല്ലൂര്‍ റോഡില്‍ മതിക്കുന്ന് പടം വഴിയിലാണ് മാലിന്യം കണ്ടത്. വലിയ പ്ലാസ്റ്റിക് ചാക്കിലും അഞ്ച് കവറുകളിലുമായി നിറച്ച മാലിന്യം ചീഞ്ഞ് നാറുന്ന നിലയിലായിരുന്നു. നാട്ടുകാരും നവകേരള ജനകീയ സമിതി പ്രവര്‍ത്തകരും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ കല്ലൂര്‍ സ്വദേശിയുടെ വിലാസം മാലിന്യത്തില്‍ നിന്നു ലഭിച്ചു. വീട് വൃത്തിയാക്കിയ ശേഷം ഉപേക്ഷിച്ച പഴയ കുടുംബ ആല്‍ബം മാലിന്യത്തിനിടയിലുണ്ടായത് നാട്ടുകാരുടെ പണി എളുപ്പമാക്കി.  ദിവസങ്ങള്‍ക്ക് മുന്‍പ് വിദേശത്തു നിന്നെത്തിയ ആളായിരുന്നു വീട്ടുടമ. തുടര്‍ന്ന് ഇയാളുടെ ബന്ധുക്കള്‍ എത്തി റോഡരികിലെ മാലിന്യം നീക്കം ചെയ്യുകയായിരുന്നു. വീട്ടുടമക്കെതിരെ പുതുക്കാട് പോലീസ് കേസ്സെടുത്തു.

Related posts