കുഞ്ഞിനെ മാറോട് ചേര്‍ത്ത് അനുപമ! മാ​സ​ങ്ങ​ൾ നീ​ണ്ട പോ​രാ​ട്ടത്തി ​നൊ​ടു​വി​ൽ അ​നു​പ​മ​യ്ക്ക് നീ​തി; കു​ഞ്ഞ് അ​നു​പ​മ​യു​ടെ കൈ​ക​ളി​ൽ; നന്ദിയറിയിച്ച് അനുപമ

തി​രു​വ​ന​ന്ത​പു​രം: മാ​സ​ങ്ങ​ൾ നീ​ണ്ട പോ​രാ​ട്ട​തി​നൊ​ടു​വി​ൽ അ​നു​പ​മ​യ്ക്ക് നീ​തി. കു​ഞ്ഞി​നെ കോ​ട​തി അ​നു​പ​മ​യ്ക്ക് കൈ​മാ​റി.

തി​രു​വ​ന​ന്ത​പു​രം കു​ടും​ബ കോ​ട​തി​യു​ടേ​താ​ണ് ന​ട​പ​ടി. ജ​ഡ്ജി​യു​ടെ ചേം​ബ​റി​ൽ​വ​ച്ചാ​ണ് കു​ഞ്ഞി​നെ അ​നു​പ​മ​യ്ക്ക് കൈ​മാ​റി​യ​ത്.

ദ​ത്ത് വി​വാ​ദ​ത്തി​ൽ കു​ഞ്ഞി​ന്‍റെ​യും അ​നു​പ​മ​യു​ടെ​യും അ​ജി​ത്തി​ന്‍റെ​യും ഡി​എ​ൻ​എ പ​രി​ശോ​ധ​നാ ഫ​ലം പോ​സി​റ്റീ​വാ​യി​രു​ന്നു.

ഇ​തോ​ടെ ആ​ന്ധ്ര​യി​ൽ നി​ന്ന് എ​ത്തി​ച്ച കു​ഞ്ഞി​ന്‍റെ മാ​താ​പി​താ​ക്ക​ൾ അ​നു​പ​മ​യും അ​ജി​ത്തു​മാ​ണെ​ന്നു വ്യ​ക്ത​മാ​യി.

ഈ ​റി​പ്പോ​ർ​ട്ട് സി​ഡ​ബ്ല്യു​സി കോ​ട​തി​യി​ൽ ഇ​ന്ന് സ​മ​ർ​പ്പി​ച്ചു. വി​ഷ​യം അ​ടി​യ​ന്ത​ര​മാ​യി പ​രി​ഗ​ണി​ച്ച കോ​ട​തി കു​ഞ്ഞി​നെ അ​നു​പ​മ​യ്ക്ക് കൈ​മാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

രാ​ജീ​വ് ഗാ​ന്ധി സെ​ന്‍റ​ർ ഫോ​ർ ബ​യോ​ടെ​ക്നോ​ള​ജി​യി​ലാ​ണ് ഡി​എ​ൻ​എ പ​രി​ശോ​ധ​ന ന​ട​ത്തി ഫ​ലം കൈ​മാ​റി​യ​ത്.

ഡി​എ​ൻ​എ ഫ​ലം വ​ന്ന​തോ​ടെ കു​ഞ്ഞി​നെ അ​നു​പ​മ​യ്ക്കു തി​രി​കെ ന​ൽ​കാ​നു​ള്ള ന​ട​പ​ടി​ക​ൾ ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി​യും വേ​ഗ​ത്തി​ലാ​ക്കി​യി​രു​ന്നു. നി​യ​മോ​പ​ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു തു​ട​ർ ന​ട​പ​ടി​ക​ൾ.

Related posts

Leave a Comment