ന്യൂഡല്‍ഹി: രാജ്യത്തെ മള്‍ട്ടി ബ്രാന്‍ഡ് റീട്ടെയില്‍ മേഖലയില്‍ വിദേശ നിക്ഷേപം അനുവദിക്കില്ലെന്നു കേന്ദ്ര വാണിജ്യമന്ത്രി നിര്‍മല സീതാരാമന്. നിലവില്‍ രാജ്യത്തിനു സ്വന്തമായി വാള് മാര്‍ട്ടുകള്‍ ഉണ്ടാക്കാന്‍ സാധിക്കും. നാം എല്ലാവരെയും സ്വാഗതം ചെയ്യും. എന്നാല്‍, ഇപ്പോ ള്‍ ബഹുരാഷ്ട്ര കമ്പനികളുടെ ആവശ്യമില്ലെന്നും മന്ത്രി അറിയിച്ചു.
വിദേശ നിക്ഷേപ നയമനുസരിച്ച് കമ്പനികളില്‍ 51 ശതമാനം വിദേശ നിക്ഷേപം അനുവദിക്കുന്നുണ്ട്. എന്നാല്‍, റീട്ടെയില്‍ മേഖലയില്‍ വിദേ ശ നിക്ഷേപം അനുവദിക്കില്ലെന്നു ബിജെപിയുടെ പ്രകടന പത്രികയില്‍ പറഞ്ഞിട്ടുണ്ട്. റീട്ടെയില്‍ മേഖലയി ല്‍ നിക്ഷേപിക്കാനുള്ള ബ്രിട്ടീഷ് കമ്പനിയായ ടെസ്കോയുടെ നിര്‍ദേ ശം കഴിഞ്ഞ സര്‍ക്കാര്‍ തള്ളിയിരു ന്നു. രാജ്യത്ത് ബിസിനസ് നടത്തുന്നതിനുള്ള നടപടികള്‍ അനായാസമാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. പുരാതനമായ നിരവധി നിയമമാണ് ഈ മേഖലയിലുള്ളത്.