ടെലിവിഷൻ പരിപാടികളിലൂടെ അവതാരകയായി തിളങ്ങി ഇപ്പോൾ മലയാളസിനിമയിൽ നിരവധി കഥാപാത്രങ്ങൾ തേടിയെത്തിയ നടിയാണ് മീനാക്ഷി രവീന്ദ്രൻ. ചെറുതും വലുതുമായ വേഷങ്ങൾ ചെയ്ത് മീനാക്ഷി ഇപ്പോൾ സിനിമയിൽ സജീവമാകാനുള്ള തിരക്കിലാണ്.
നസ്ലിനും മമിതയും പ്രധാനവേഷത്തിലെത്തുന്ന പ്രേമലു എന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിനെത്തിയ താരത്തിന്റെ വസ്ത്രധാരണമാണ് ഇപ്പോൾ വിമർശനങ്ങളിൽ നിറയുന്നത്. പിസ്ത ഗ്രീൻ നിറത്തിലുള്ള ബോഡി കോൺ വസ്ത്രമണിഞ്ഞാണ് താരം ചടങ്ങിൽ എത്തിയത്.
ഡീപ്പ് വി നെക്ക് ഗൗണിനൊപ്പം ഹൈസ്ലിറ്റാണ് നൽകിയത്. വസ്ത്രത്തിന്റെ പുറകിലും സ്ട്രാപ്പുകൾ നൽകിയിട്ടുണ്ട്. ഇതാണ് വിമർശനങ്ങൾ അധികമാകാൻ കാരണമായത്.
വീട്ടുകാർ ഇതൊന്നും കാണുന്നില്ലേയെന്നും കുറച്ചുകൂടി മാന്യമായ വസ്ത്രങ്ങൾ ധരിച്ചുകൂടെയെന്നുമാണ് ചോദ്യങ്ങളിൽ ഭൂരിഭാഗവും വരുന്നത്.
മോഡേൺ വസ്ത്രങ്ങൾ ധരിക്കാൻ ഒരുപാട് ഇഷ്ടമാണെന്നും വിമർശനങ്ങളെ നേരിടാൻ അമ്മയാണ് പഠിപ്പിച്ചതെന്നും മീനാക്ഷി നേരത്തെ പല അഭിമുഖങ്ങളിലും വ്യക്തമാക്കിയിരുന്നു.