വ​നി​ത​ക​ളു​ടെ സൗ​ജ​ന്യ​യാ​ത്ര​യ്ക്ക് ക​ർ​ണാ​ട​ക സ​ർ​ക്കാ​രി​ന് ചെ​ല​വ് 11,994 കോ​ടി!

വ​നി​ത​ക​ൾ​ക്കു സൗ​ജ​ന്യ ബ​സ് യാ​ത്ര അ​നു​വ​ദി​ക്കു​ന്ന ശ​ക്തി പ​ദ്ധ​തി 24 മാ​സം പി​ന്നി​ടു​ന്പോ​ൾ ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ ഇ​തു​വ​രെ ചെ​ല​വാ​ക്കി​യ​ത് 11,994 കോ​ടി രൂ​പ! 24 മാ​സ​ത്തി​നി​ടെ ഏ​റ്റ​വും കൂ​ടു​ത​ൽ സൗ​ജ​ന്യ യാ​ത്രാ​സേ​വ​നം ന​ൽ​കി​യ​ത് ത​ല​സ്ഥാ​ന ന​ഗ​രി​യാ​യ ബം​ഗ​ളൂ​രു​വി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ബി​എം​ടി​സി​യാ​ണ്.

2023 ജൂ​ൺ 11 മു​ത​ൽ ഈ ​വ​ർ​ഷം ജൂ​ൺ 11 വ​രെ 474.82 കോ​ടി രൂ​പ​യു​ടെ സൗ​ജ​ന്യ യാ​ത്ര​ക​ളാ​ണ് ക​ർ​ണാ​ട​ക സ്റ്റേ​റ്റ് റോ​ഡ് ട്രാ​ൻ​സ്പോ​ർ​ട്ട് കോ​ർ​പ​റേ​ഷ​ൻ (കെ​എ​സ്ആ​ർ​ടി​സി) ഉ​ൾ​പ്പെ​ടെ നാ​ലു ട്രാ​ൻ​സ്‌​പോ​ർ​ട്ട് കോ​ർ​പ​റേ​ഷ​നു​ക​ൾ അ​നു​വ​ദി​ച്ച​ത്. ഈ ​ബ​സു​ക​ളി​ൽ യാ​ത്ര ചെ​യ്ത​വ​രി​ൽ പ​കു​തി​യി​ലേ​റെ സൗ​ജ​ന്യ​യാ​ത്ര ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ വ​നി​ത​ക​ളാ​യി​രു​ന്നു.

പ്രീ​മി​യം ബ​സു​ക​ളി​ൽ ഒ​ഴി​കെ​യു​ള്ള സ​ർ​ക്കാ​ർ ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്കു പ​ണം കൊ​ടു​ക്കേ​ണ്ട​തി​ല്ല. കെ​എ​സ്ആ​ർ​ടി​സി, ബം​ഗ​ളൂ​രു മെ​ട്രോ​പൊ​ളി​റ്റ​ൻ ട്രാ​ൻ​സ്‌​പോ​ർ​ട്ട് കോ​ർ​പ​റേ​ഷ​ൻ (ബി​എം​ടി​സി), ക​ല്യാ​ണ ക​ർ​ണാ​ട​ക റോ​ഡ് ട്രാ​ൻ​സ്‌​പോ​ർ​ട്ട് കോ​ർ​പ​റേ​ഷ​ൻ (കെ​കെ​ആ​ർ​ടി​സി), നോ​ർ​ത്ത് വെ​സ്റ്റ് ക​ർ​ണാ​ട​ക റോ​ഡ് ട്രാ​ൻ​സ്‌​പോ​ർ​ട്ട് കോ​ർ​പ​റേ​ഷ​ൻ (എ​ൻ​ഡ​ബ്ല്യു​കെ​ആ​ർ​ടി​സി) എ​ന്നീ നാ​ലു കോ​ർ​പ​റേ​ഷ​നി​ലെ 20,500 ബ​സു​ക​ളി​ലും സ്ത്രീ​ക​ൾ​ക്കു യാ​ത്ര സൗ​ജ​ന്യ​മാ​ണ്.

Related posts

Leave a Comment