പാസ്പോര്‍ട്ടിന് അപേക്ഷിച്ച് വര്‍ഷങ്ങളോളം കാത്തിരിക്കേണ്ട കാലം കഴിഞ്ഞു. ഇപ്പോള്‍ നടപടിക്രമങ്ങള്‍ ഹൈസ്പീഡിലാണ്. വിദേശത്തേക്ക് പോകാന്‍ മനസില്‍ ആഗ്രഹിച്ചതുകൊണ്ടുമാത്രം കാര്യമില്ല. അതിനുള്ള ആദ്യ പടിയായി പാസ്പോര്‍ട്ട് എടുക്കണം. ഇപ്പോള്‍ ഓഫീസില്‍ കയറി ഇറങ്ങാതെ തന്നെ അപേക്ഷ സമര്‍പ്പിക്കാം.
നമ്മുടെ അപേക്ഷയുടെ തല്‍സ്ഥിതി അറിയുകയും ചെയ്യാം. ഓൺലൈൻ വഴിയാണ് പാസ്പോർട്ടിന് അപേക്ഷ സമർപ്പിക്കേണ്ടത്. പാസ്പോർട്ടിന് അപേക്ഷിക്കുന്നതും പുതുക്കുന്നതുമെല്ലാം ഇപ്പോൾ വളരെ എളുപ്പമാണ്.
പാസ്പോർട്ട് സേവ പോർട്ടലിൽ റജിസ്റ്റർ ചെയ്യുക…
പാസ്പോർട്ടിന് അപേക്ഷിക്കുന്നതിനായി ഏറ്റവുമാദ്യം പാസ്പോർട്ട് സേവ പോർട്ടലിൽ റജിസ്റ്റർ ചെയ്യണം. പാസ്പോർട്ട് സേവ ഓൺലൈൻ പോർട്ടൽ തുറന്ന് അവിടെ “ന്യൂ യൂസർ റജിസ്ട്രേഷൻ’ ക്ലിക്ക് ചെയ്യുക. പേര്, ജനനത്തീയതി, ഇ-മെയിൽ ഐഡി എന്നിവ നൽകി വേണം റജിസ്റ്റർ ചെയ്യാൻ.
അതിനു ശേഷം നിങ്ങൾ താമസിക്കുന്ന സ്ഥലത്തിന് അടുത്തുള്ള പാസ്പോർട്ട് ഓഫീസ് തെരഞ്ഞെടുക്കുക. റജിസ്ട്രേഷൻ പൂർത്തിയായതിനു ശേഷം നിങ്ങളുടെ ഇ-മെയിലിലേക്ക് അയയ്ക്കുന്ന ലിങ്ക് ഉപയോഗിച്ച് അക്കൗണ്ട് ആക്ടിവേറ്റ് ചെയ്യുക.
ലോഗിൻ ചെയ്തതിനു ശേഷം “അപ്ലൈ ഫോർ ഫ്രഷ് പാസ്പോർട്ട് റി-ഇഷ്യൂ പാസ്പോർട്ട്’ എന്നതിൽ ക്ലിക്ക് ചെയ്യുക. വ്യക്തിപരമായ കാര്യങ്ങൾ, കുടുംബപരമായ കാര്യങ്ങൾ, മേൽവിലാസം സംബന്ധിച്ച വിശദാംശം എന്നിവ നൽകി ഓൺലൈൻ അപേക്ഷ പൂരിപ്പിക്കുക. സബ്മിറ്റ് ചെയ്യുന്നതിനു മുമ്പ് നൽകിയിരിക്കുന്ന വിവരങ്ങളെല്ലാം ശരിയാണെന്ന് ഒന്നുകൂടി പരിശോധിച്ച് ഉറപ്പു വരുത്തുക.
ഫീസടയ്ക്കാം…
ഫോം സബ്മിറ്റ് ചെയ്തതിനു ശേഷം “പേ ഷെഡ്യൂൾ പേയ്മെന്റ് എന്നതിൽ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ പാസ്പോർട്ട് സേവാകേന്ദ്രം അല്ലെങ്കിൽ പോസ്റ്റ് ഓഫീസ് പാസ്പോർട്ട് സേവാ കേന്ദ്രം തെരഞ്ഞെടുക്കുക. ഇന്റർനെറ്റ് ബാങ്കിങ്, ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, യുപിഐ എന്നിവയിൽ ഏതെങ്കിലും ഉപയോഗിച്ച് പണം അടയ്ക്കുക.
പണം അടയ്ക്കുന്നത് വിജയകരമായി പൂർത്തിയാക്കിയാൽ നിങ്ങളുടെ അപ്പോയിന്റ്മെന്റിന് അനുയോജ്യമായ തീയതി തെരഞ്ഞെടുക്കാവുന്നതാണ്. അപ്പോയിൻമെന്റ് ഉറപ്പായി കഴിഞ്ഞാൽ ആപ്ലിക്കേഷൻ രസീത് ഡൗൺലോഡ് ചെയ്ത് എടുക്കുക.
അപേക്ഷ ട്രാക്ക് ചെയ്യാം
പാസ്പോർട്ട് സേവാ പോർട്ടലിൽ ട്രാക്ക് ആപ്ലിക്കേഷൻ സ്റ്റാറ്റസ് എന്നതിൽ ക്ലിക്ക് ചെയ്ത് നിങ്ങളുടെ ഫോൺ നമ്പറും ജനനത്തീയതിയും നൽകുക. പാസ്പോർട്ട് അയയ്ക്കുന്നതു വരെ ഇത് സ്ഥിരമായി പരിശോധിക്കുക. നടപടി ക്രമങ്ങൾ പൂർത്തിയായാൽ നിങ്ങളുടെ പാസ്പോർട്ട് മേൽവിലാസത്തിൽ അയച്ചു തരും.
പോലീസ് വേരിഫിക്കേഷൻ
പാസ്പോർട്ട് സേവാ കേന്ദ്രത്തിൽ എത്തി അവിടെ നടപടി ക്രമങ്ങൾ പൂർത്തിയായാൽ അടുത്തത് പോലീസ് വേരിഫിക്കേഷൻ ആണ്. അപേക്ഷയിൽ നൽകിയിരിക്കുന്ന വിവരം അനുസരിച്ച് പോലീസ് നിങ്ങളുടെ മേൽവിലാസത്തിൽ അന്വേഷണം നടത്തും. ഈ സമയത്ത് വീട്ടിൽ ഉണ്ടായിരിക്കുമെന്ന് ഉറപ്പു വരുത്തുക. പോലീസ് എന്തെങ്കിലും രേഖകൾ കൂടുതലായി ആവശ്യപ്പെട്ടാൽ അത് നൽകുക.
പാസ്പോർട്ട് സേവാ കേന്ദ്രത്തിലേക്ക്…
അപ്പോയിന്റ്മെന്റ് ലഭിച്ചിരിക്കുന്ന ദിവസം കൃത്യമായി ഉറപ്പു വരുത്തി പാസ്പോർട്ട് സേവാ കേന്ദ്രത്തിൽ എത്തുക. ആവശ്യമായി ഒറിജിനൽ രേഖകളും സ്വയം അറ്റസ്റ്റ് ചെയ്ത ഫോട്ടോ കോപ്പികളും കൈയിൽ കരുതണം. പാസ്പോർട്ട് സേവാ കേന്ദ്രത്തിൽ നിങ്ങളുടെ രേഖകൾ പരിശോധിക്കും. ബയോമെട്രിക് രേഖ ശേഖരിക്കും.
ഒരു പാസ്പോർട്ട് ഓഫീസർ നിങ്ങളുമായി അഭിമുഖം നടത്തും. മേൽവിലാസം തെളിയിക്കുന്ന രേഖ, ജനനത്തീയതി തെളിയിക്കുന്ന രേഖ തുടങ്ങിയവയാണ് സമർപ്പിക്കേണ്ടത്. ആധാർ കാർഡ്, വോട്ടർ ഐഡി, ജനന സർട്ടിഫിക്കറ്റ്, പത്താം ക്ലാസിലെ സർട്ടിഫിക്കറ്റ് എന്നിവയൊക്കെ മേൽപറഞ്ഞതിനുള്ള രേഖകളായി സമർപ്പിക്കാവുന്നതാണ്. കൂടാതെ അപേക്ഷകൻ മൈനർ ആണെങ്കിൽ അത് തെളിയിക്കുന്ന രേഖയും സർക്കാർ ഉദ്യോഗസ്ഥൻ ആണെങ്കിൽ അത് തെളിയിക്കുന്ന രേഖയും സമർപ്പിക്കണം