ത​ട​സ്സ​ങ്ങ​ളെ​ല്ലാം വ​ഴി​മാ​റി; അ​ന്താ​രാ​ഷ്‌​ട്ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ലേ​ക്കു​ള്ള ഇ​ന്ത്യ​ക്കാ​ര​ന്‍ ശു​ഭാം​ശു ശു​ക്ല​യു​ടെ ബ​ഹി​രാ​കാ​ശ യാ​ത്ര നാ​ളെ

 അ​ന്താ​രാ​ഷ്‌​ട്ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ലേ​ക്ക് (ഐ​എ​സ്എ​സ്) ഇ​ന്ത്യ​ക്കാ​ര​ന്‍ ശു​ഭാം​ശു ശു​ക്ല​യു​ടെ ബ​ഹി​രാ​കാ​ശ യാ​ത്ര നാ​ളെ ന​ട​ക്കും.

ശു​ഭാം​ശു അ​ട​ക്കം നാ​ല് പേ​രെ വ​ഹി​ച്ചു​കൊ​ണ്ട് ആ​ക്സി​യം സ്പേ​സി​ന്‍റെ വി​ക്ഷേ​പ​ണം നാ​ളെ ഇ​ന്ത്യ​ൻ സ​മ​യം ഉ​ച്ച​യ്ക്ക് പ​ന്ത്ര​ണ്ടി​ന് ന​ട​ക്കു​മെ​ന്നാ​ണു നാ​സ​യു​ടെ അ​റി​യി​പ്പ്. സാ​ങ്കേ​തി​ക പ്ര​ശ്നം കാ​ര​ണം ഏ​ഴ് വ​ട്ടം മാ​റ്റി വ​ച്ച ദൗ​ത്യ​മാ​ണ് ഒ​ടു​വി​ൽ ന​ട​ക്കാ​ൻ പോ​കു​ന്ന​ത്. ശു​ഭാം​ശു ശു​ക്ല​യും സം​ഘ​വും ക്വാ​റ​ന്‍റൈ​നി​ൽ തു​ട​രു​ക​യാ​ണ്.

രാ​കേ​ഷ് ശ​ർ​മ​യ്ക്കു​ശേ​ഷം ഇ​ന്ത്യാ​ക്കാ​ര​നാ​യ ശു​ഭാം​ഷു ശു​ക്ല ആ​ദ്യ​മാ​യി ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ലേ​ക്ക് പോ​കു​ന്നു​വെ​ന്ന പ്ര​ത്യേ​ക​ത​യാ​ണ് ഈ ​ദൗ​ത്യ​ത്തി​നു​ള്ള​ത്. നാ​സ​യു​ടെ മു​തി​ർ​ന്ന ബ​ഹി​രാ​കാ​ശ പ​ര്യ​വേ​ഷ​ക പെ​ഗ്ഗി വി​റ്റ്സ​ൺ, പോ​ള​ണ്ട് സ്വ​ദേ​ശി സ്ലാ​വോ​സ് ഉ​സ്നാ​ൻ​സ്കി, ഹം​ഗ​റി​യി​ൽ നി​ന്നു​ള്ള ടി​ബോ​ർ കാ​പു എ​ന്നി​വ​രാ​ണ് ആ​ക്ലി​യം 4-ലെ ​മ​റ്റ് അം​ഗ​ങ്ങ​ൾ.

സ്പേ​സ് എ​ക്സി​ന്‍റെ ഫാ​ൽ​ക്ക​ൺ 9 റോ​ക്ക​റ്റാ​യി​രി​ക്കും വി​ക്ഷേ​പ​ണ വാ​ഹ​നം. സ്പേ​സ് എ​ക്സി​ന്‍റെ​ത​ന്നെ ഡ്രാ​ഗ​ൺ പേ​ട​ക​മാ​ണ് യാ​ത്രാ വാ​ഹ​നം. ഇ​ന്ത്യ​യു​ടെ ഗ​ഗ​ൻ​യാ​ൻ ദൗ​ത്യ​ത്തി​ന് മു​ന്നോ​ടി​യാ​യാ​ണ് ശു​ഭാം​ശു ശു​ക്ല ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ലേ​ക്കു പോ​കു​ന്ന​ത്.

Related posts

Leave a Comment