സു​ഖം പ്രാ​പി​ക്കു​ന്നു; സ​ന്തോ​ഷ​മ​റി​യി​ച്ച് സൂ​ര്യ​കു​മാ​ർ യാ​ദ​വ്

ഇ​​​​ന്ത്യ​​​​യു​​​​ടെ ട്വ​​​​ന്‍റി20 ക്രി​​​​ക്ക​​​​റ്റ് ടീം ​​​​ക്യാ​​​​പ്റ്റ​​​​ൻ സൂ​​​​ര്യ​​​​കു​​​​മാ​​​​ർ യാ​​​​ദ​​​​വി​​​​ന്‍റെ സ്പോ​​​​ർ​​​​ട്സ് ഹെ​​​​ർ​​​​ണി​​​​യ ശ​​​​സ്ത്ര​​​​ക്രി​​​​യ പൂ​​​​ർ​​​​ത്തി​​​​യാ​​​​യി. ജ​​​​ർ​​​​മ​​​​നി​​​​യി​​​​ലെ മ്യൂ​​​​ണി​​​​ക്കി​​​​ൽ വ​​​​ച്ചാ​​​​ണ് താ​​​​രം ശ​​​​സ്ത്ര​​​​ക്രി​​​​യ​​​​യ്ക്ക് വി​​​​ധേ​​​​യ​​​​നാ​​​​യ​​​​ത്. ശ​​​​സ്ത്ര​​​​ക്രി​​​​യ വി​​​​ജ​​​​യ​​​​ക​​​​ര​​​​മാ​​​​യി പൂ​​​​ർ​​​​ത്തി​​​​യാ​​​​യെ​​​​ന്നും സു​​​​ഖംപ്രാ​​​​പി​​​​ച്ചു​​​​വ​​​​രി​​​​ക​​​​യാ​​​​ണെ​​​​ന്നും താ​​​​രം സോ​​​​ഷ്യ​​​​ൽ മീ​​​​ഡി​​​​യ​​​​യി​​​​ലൂ​​​​ടെ ആ​​​​രാ​​​​ധ​​​​ക​​​​രെ അ​​​​റി​​​​യി​​​​ച്ചു.

“സ്പോ​​​​ർ​​​​ട്സ് ഹെ​​​​ർ​​​​ണി​​​​യ കാ​​​​ര​​​​ണം അ​​​​ടി​​​​വ​​​​യ​​​​റ്റി​​​​ൽ വ​​​​ല​​​​തു​​​​വ​​​​ശ​​​​ത്താ​​​​യി ശ​​​​സ്ത്ര​​​​ക്രി​​​​യ ന​​ട​​ത്തി. ഞാ​​​​ൻ സു​​​​ഖം പ്രാ​​​​പി​​​​ച്ചു വ​​​​രി​​​​ക​​​​യാ​​​​ണ്. ഇ​​​​ക്കാ​​​​ര്യം നി​​​​ങ്ങ​​​​ളെ സ​​​​ന്തോ​​​​ഷ​​​​പൂ​​​​ർ​​​​വം അ​​​​റി​​​​യി​​​​ക്കു​​​​ന്നു. തി​​​​രി​​​​ച്ചു​​​​വ​​​​ര​​​​വി​​​​നാ​​​​യി കാ​​​​ത്തി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്’’, സൂ​​​​ര്യ​​​​കു​​​​മാ​​​​ർ യാ​​​​ദ​​​​വ് സോ​​​​ഷ്യ​​​​ൽ മീ​​​​ഡി​​​​യ​​​​യി​​​​ൽ കു​​​​റി​​​​ച്ചു. ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ നി​​​​ന്നു​​​​ള്ള ചി​​​​ത്രം പ​​​​ങ്കു​​​​വ​​​​ച്ചു​​​​കൊ​​​​ണ്ടാ​​​​യി​​​​രു​​​​ന്നു താ​​​​ര​​​​ത്തി​​​​ന്‍റെ കു​​​​റി​​​​പ്പ്.

Related posts

Leave a Comment