കോട്ടോപ്പാടത്തുകാര്‍ക്കു അഭിമാനമായി നജ്മുദീന്‍

pkd-najmudheenകോട്ടോപ്പാടം: സംസ്ഥാന സ്കൂള്‍ ഫുട്‌ബോള്‍  സീനിയര്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കെ.ടി.മുഹമ്മദ് നജ്മുദീന്‍ കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെയും പ്രദേശത്തെ ഫുട്‌ബോള്‍ പ്രേമികളുടെയും അഭിമാനതാരമായി. ജില്ലയില്‍ നിന്ന് അണ്ടര്‍ 19 വിഭാഗത്തില്‍ പ്ലസ് ടു ഹ്യുമാനിറ്റീസ് വിദ്യാര്‍ത്ഥിയായ നജ്മുദീനു മാത്രമാണ് സെലക്ഷന്‍ ലഭിച്ചിരിക്കുന്നത്.

കളിക്കളത്തില്‍  മധ്യനിരയിലും റൈറ്റ് വിംഗ് ബാക്കായും ഒരേപോലെ തിളങ്ങുന്ന നജ്മുദീന്‍ മുന്‍വര്‍ഷങ്ങളില്‍ സ്കൂള്‍ ജൂനിയര്‍- സീനിയര്‍ ടീമുകളില്‍ ജില്ലയെ പ്രതിനിധീകരിച്ചിരുന്നു. കോട്ടോപ്പാടം കാഞ്ഞിരംകുന്ന് കോലോത്തൊടി അബ്ദുള്‍ അസീസ്-നസീറ ദമ്പതികളുടെ മകനാണ്. സഹോദരന്‍:  ലുബൈബ് ജില്ലാ അത്‌ലറ്റിക്‌സ് ടീമില്‍ അംഗമായിരുന്നു.

Related posts