കേ​സി​ല്‍ കു​രു​ങ്ങി ജ​ന​പ്രി​യ ന​ട​ന്‍റെ സി​നി​മാ ജീ​വി​തം

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സും തു​ട​ര്‍​ന്നു​ണ്ടാ​യ വി​വാ​ദ​ങ്ങ​ളും മ​ല​യാ​ള സി​നി​മ​യി​ലെ ജ​ന​പ്രി​യ നാ​യ​ക​ന്‍റെ ക​രി​യ​റി​നെ താ​ഴ്ത്തി​ക്കെ​ട്ടു​ന്ന​താ​യി​രു​ന്നു. റി​മാ​ന്‍​ഡ് കാ​ലാ​വ​ധി പൂ​ര്‍​ത്തി​യാ​ക്കി പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ള്‍ റി​ലീ​സാ​യ രാ​മ​ലീ​ല ഒ​ഴി​കെ പി​ന്നീ​ട് വ​ന്ന ചി​ത്ര​ങ്ങ​ളെ​ല്ലാം പ​രാ​ജ​യ​മാ​യി​രു​ന്നു. ന​ടി കേ​സി​നെ തു​ട​ര്‍​ന്ന് സ്ത്രീ ​പ്രേ​ക്ഷ​ക​രി​ല്‍ പ​ല​രും ദി​ലീ​പി​ന്‍റെ സി​നി​മ​ക​ള്‍ കാ​ണാ​താ​യി.

ദി​ലീ​പി​ന്‍റെ സി​നി​മാ​ജീ​വി​ത​ത്തി​ലെ ഉ​യ​ര്‍​ച്ച പെ​ട്ടെ​ന്നാ​യി​രു​ന്നു. ക​മ​ലി​ന്‍റെ സ​ഹ​സം​വി​ധാ​യ​ക​നാ​യി​ട്ടാ​യി​രു​ന്നു ഇ​യാ​ളു​ടെ തു​ട​ക്കം. സ​ഹ​സം​വി​ധാ​യ​ക​നാ​യി കാ​മ​റ​യ്ക്ക് പി​ന്നി​ല്‍ നി​ന്ന ദി​ലീ​പ് എ​ന്നോ​ടി​ഷ്ടം കൂ​ടാ​മോ എ​ന്ന ക​മ​ല്‍ ചി​ത്ര​ത്തി​ലൂ​ടെ ത​ന്നെ​യാ​ണ് കാ​മ​റ​യ്ക്ക് മു​ന്നി​ലെ​ത്തി​യ​ത്.

നാ​യ​ക ന​ട​ന് വേ​ണ്ട മു​ഖ​സൗ​ന്ദ​ര്യ​മോ ആ​കാ​ര​വ​ടി​വോ ഇ​ല്ലാ​തി​രു​ന്നി​ട്ടും ‘മാ​ന​ത്തെ കൊ​ട്ടാ​രം’ എ​ന്ന സി​നി​മ​യി​ലൂ​ടെ മ​ല​യാ​ള​ത്തി​ല്‍ നാ​യ​ക​നാ​യി. ആ ​ചി​ത്രം ഹി​റ്റാ​യ​തോ​ടെ ദി​ലീ​പി​ന്‍റെ ക​രി​യ​ര്‍ ഗ്രാ​ഫ് ഉ​യ​ര്‍​ന്നു. ത്രീ ​മെ​ന്‍ ആ​ര്‍​മി, കൊ​ക്ക​ര​ക്കോ, ക​ല്യാ​ണ സൗ​ഗ​ന്ധി​കം എ​ന്നി​ങ്ങ​നെ ലോ ​ബ​ജ​റ്റ് ചി​ത്ര​ങ്ങ​ളി​ലൂ​ടെ ഇ​യാ​ള്‍ വി​ജ​യ​ക്കു​തി​പ്പ് തു​ട​ര്‍​ന്നു.

ലോ​ഹി​ത​ദാ​സ് തി​ര​ക്ക​ഥ​യെ​ഴു​തി​യ സ​ല്ലാ​പ​മാ​യി​രു​ന്നു ദി​ലീ​പി​ന്‍റെ ക​രി​യ​റി​ലെ ടേ​ണിം​ഗ് പോ​യി​ന്‍റ്. ഈ ​പു​ഴ​യും ക​ട​ന്ന്, മീ​ന​ത്തി​ല്‍ താ​ലി​കെ​ട്ട്, പ​ഞ്ചാ​ബി ഹൗ​സ്, ഈ ​പ​റ​ക്കും ത​ളി​ക, ജോ​ക്ക​ര്‍ തു​ട​ങ്ങി​യ ദി​ലീ​പ് ചി​ത്ര​ങ്ങ​ളെ​ല്ലാം പ്രേ​ക്ഷ​ക​ര്‍ ഇ​രു​കൈ​ക​ളും നീ​ട്ടി സ്വീ​ക​രി​ച്ചു. ഇ​തി​നി​ടെ മ​ല​യാ​ള സി​നി​മ​യി​ല്‍ തി​ള​ങ്ങി നി​ന്ന ന​ടി മ​ഞ്ജു​വാ​ര്യ​രു​മാ​യി വി​വാ​ഹം. പി​ന്നീ​ട് മ​ഞ്ജു സി​നി​മ​യി​ല്‍ നി​ന്ന​ക​ലു​ക​യും ദി​ലീ​പ് സി​നി​മ​യി​ല്‍ ശ​ക്ത​മാ​കു​ക​യു​മാ​യി​രു​ന്നു. ന​ട​ന്‍ എ​ന്ന ലേ​ബ​ലി​ന​പ്പു​റം നി​ര്‍​മാ​താ​വാ​യും തീ​യേ​റ്റ​ര്‍ ഉ​ട​മ​യാ​യും ദി​ലീ​പ് മാ​റി.

ചാ​ന്തു​പൊ​ട്ട്, കു​ഞ്ഞി​ക്കൂ​ന​ന്‍, പ​ച്ച​ക്കു​തി​ര, സൗ​ണ്ട് തോ​മ, ച​ക്ക​ര​മു​ത്ത്, മാ​യാ​മോ​ഹി​നി എ​ന്നി​ങ്ങ​നെ പ​രീ​ക്ഷ​ണ ചി​ത്ര​ങ്ങ​ള്‍​ക്കും ഡേ​റ്റ് കൊ​ടു​ത്തു. ബോ​ക്‌​സോ​ഫീ​സി​ല്‍ പ​ണം വാ​രി​യ മീ​ശ​മാ​ധ​വ​ന്‍ ദി​ലീ​പി​ന്‍റെ താ​ര​പ​ദ​വി ഉ​യ​ര്‍​ത്തി.

ഹാ​സ്യ​ത്തി​ന്‍റെ മേ​മ്പൊ​ടി​യു​മാ​യി എ​ത്തി​യ സി​ഐ​ഡി മൂ​സ​യും, വെ​ട്ട​വും, പാ​ണ്ടി​പ്പ​ട​യു​മെ​ല്ലാം കൈ​യ​ടി നേ​ടി. ക​ഥാ​വ​ശേ​ഷ​നും, ക​ല്‍​ക്ക​ട്ടാ ന്യൂ​സും, പെ​രു​മ​ഴ​ക്കാ​ല​വും ഉ​ള്‍​പ്പെ​ടെ​യു​ള്ള ചി​ത്ര​ങ്ങ​ളി​ല്‍ ഗൗ​ര​വ​മു​ള്ള വേ​ഷ​ങ്ങ​ളി​ലെ​ത്തി.

ല​യ​ണ്‍, ഡോ​ണ്‍ പോ​ലെ​യു​ള്ള ചി​ത്ര​ങ്ങ​ളി​ല്‍ ആ​ക്ഷ​ന്‍ റോ​ളു​ക​ളും ചെ​യ്തു. അ​മ്മ സം​ഘ​ട​ന​യു​ടെ ധ​ന​ശേ​ഖ​ര​ണാ​ര്‍​ഥം മ​ല​യാ​ള സി​നി​മാ താ​ര​ങ്ങ​ളെ​യെ​ല്ലാം അ​ണി​നി​ര​ത്തി നി​ര്‍​മി​ച്ച 20 -ട്വ​ന്‍റി എ​ന്ന ചി​ത്രം സി​നി​മാ ലോ​ക​ത്തെ ദി​ലീ​പി​ന്‍റെ ആ​ധി​പ​ത്യം കൂ​ടു​ത​ല്‍ ശ​ക്ത​മാ​ക്കു​ന്ന​താ​യി​രു​ന്നു.

മ​ല​യാ​ള സി​നി​മ​യി​ല്‍ തി​ള​ങ്ങി നി​ല്‍​ക്കു​ന്ന സ​മ​യ​ത്താ​ണ് 2017ല്‍ ​ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട സം​ഭ​വ​വും അ​തി​ന് പി​ന്നി​ല്‍ ദി​ലീ​പി​ന്‍റെ പ​ങ്കു​ണ്ടെ​ന്ന സൂ​ച​ന​ക​ളും പു​റ​ത്തു വ​ന്ന​ത്. അ​തോ​ടെ കേ​സും വി​വാ​ദ​ങ്ങ​ളും ജ​യി​ല്‍​വാ​സ​വു​മാ​യി ജ​ന​പ്രി​യ നാ​യ​ക​ന്‍ വാ​ര്‍​ത്ത​ക​ളി​ല്‍ നി​റ​ഞ്ഞു നി​ന്നു.

റി​മാ​ന്‍​ഡ് കാ​ലാ​വ​ധി പൂ​ര്‍​ത്തി​യാ​ക്കി പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ള്‍ റി​ലീ​സാ​യ രാ​മ​ലീ​ല​യെ കേ​സി​ന്‍റെ പേ​രി​ല്‍ പ്രേ​ക്ഷ​ക​ര്‍ കൈ​വെ​ടി​യ​രു​തെ​ന്ന് സം​വി​ധാ​യ​ക​ന്‍ അ​രു​ണ്‍ ഗോ​പി അ​ഭ്യ​ര്‍​ഥി​ക്കേ​ണ്ടി​വ​ന്നു. എ​ന്നാ​ല്‍ ചി​ത്രം ഹി​റ്റാ​യി. ദി​ലീ​പി​ന്‍റെ ഇ​തു​വ​രെ​യു​ള്ള സി​നി​മ​ക​ളു​ടെ ക​ണ​ക്കെ​ടു​ത്താ​ല്‍ അ​വ​സാ​ന​ത്തെ ഹി​റ്റ്.

പൊ​തു വേ​ദി​ക​ളി​ല്‍ നി​ന്ന് ഇ​യാ​ള്‍ കു​റേ​ക്കാ​ലം അ​ക​ന്നു നി​ന്നെ​ങ്കി​ലും വീ​ണ്ടും സി​നി​മ​യി​ല്‍ അ​ഭി​ന​യി​ച്ചു തു​ട​ങ്ങി. സി​നി​മ​ക​ള്‍ ഇ​റ​ങ്ങി​യെ​ങ്കി​ലും സ്ഥി​രം പ്രേ​ക്ഷ​ക​രെ അ​യാ​ളെ കൈ​വി​ട്ടു. ക​മ്മാ​ര​സം​ഭ​വം, ജാ​ക്ക് ആ​ന്‍​ഡ് ഡാ​നി​യേ​ല്‍, മൈ ​സാ​ന്‍റ, കേ​ശു ഈ ​വീ​ടി​ന്‍റെ നാ​ഥ​ന്‍, വോ​യ്‌​സ് ഓ​ഫ് സ​ത്യ​നാ​ഥ​ന്‍, ബാ​ന്ദ്ര, ത​ങ്ക​മ​ണി, പ​വി കെ​യ​ര്‍ ടേ​ക്ക​ര്‍ അ​ങ്ങ​നെ പ​ല രൂ​പ​ത്തി​ലും ഭാ​വ​ത്തി​ലും ദി​ലീ​പ് വ​ന്നു​പോ​യി. ഏ​റ്റ​വു​മൊ​ടു​വി​ല്‍ പ്രി​ന്‍​സ് ആ​ന്‍​ഡ് ഫാ​മി​ലി​യും എ​ത്തി​യെ​ങ്കി​ലും സ​മ്മി​ശ്ര പ്ര​തി​ക​ര​ണ​മാ​യി​രു​ന്നു.

Related posts

Leave a Comment