ക്രി​സ്മ​സ് ബെ​ൽ​സ് ആ​ർ റിം​ഗിം​ഗ്… ബെ​ത്‌​ല​ഹെ​മി​ൽ ക്രി​സ്മ​സ് ട്രീ ​ഉ​യ​ർ​ന്നു

ബെ​ത്‌​ല​ഹെം: ഈ​ശോ​യു​ടെ ജ​ന്മ​സ്ഥ​ല​മാ​യ ബെ​ത്‌​ല​ഹെ​മി​ൽ വീ​ണ്ടും ക്രി​സ്മ​സ് ട്രീ ​ഉ​യ​ർ​ന്നു. ഗാ​സ യു​ദ്ധ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വെ​സ്റ്റ് ബാ​ങ്കി​ലെ പ​ല​സ്തീ​നി​ൽ സ്ഥി​തി ചെ​യ്യു​ന്ന ബെ​ത്‌​ല​ഹെ​മി​ൽ ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​വും ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ൾ പ​രി​മി​ത​മാ​യി​രു​ന്നു. ഗാ​സ​യി​ൽ വെ​ടി​നി​ർ​ത്ത​ലു​ണ്ടാ​യ​താ​ണ് ഈ ​വ​ർ​ഷം ആ​ഘോ​ഷ​ങ്ങ​ൾ സ​ജീ​വ​മാ​കാ​ൻ കാ​ര​ണം.

ശ​നി​യാ​ഴ്ച രാ​ത്രി ബെ​ത്‌​ല​ഹെം ന​ഗ​ര മ​ധ്യ​ത്തി​ൽ തി​രു​പ്പി​റ​വി പ​ള്ളി​ക്കു മു​ന്നി​ലെ തി​രു​പ്പി​റ​വി ച​ത്വ​ര​ത്തി​ൽ സ്ഥാ​പി​ച്ച 20 മീ​റ്റ​ർ ഉ​യ​ര​മു​ള്ള ക്രി​സ്മ​സ് ട്രീ​യി​ൽ വി​ള​ക്കു​ക​ൾ തെ​ളി​ഞ്ഞു. ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി വെ​സ്റ്റ്ബാ​ങ്കി​ൽ​നി​ന്നും ഇ​സ്ര​യേ​ലി​ൽ​നി​ന്നും ആ​യി​ര​ക്ക​ണ​ക്കി​നു പ​ല​സ്തീ​നി​ക​ളെ​ത്തി​യി​രു​ന്നു. വി​ള​ക്കു തെ​ളി​ഞ്ഞ​പ്പോ​ൾ ആ​ർ​പ്പു​വി​ളി​ക​ൾ ഉ​യ​ർ​ന്നു.

ര​ണ്ടു​വ​ർ​ഷ​ത്തെ യു​ദ്ധം സ​മ്മാ​നി​ച്ച വേ​ദ​ന​യും യാ​ത​ന​യും നീ​ക്കി സ​മാ​ധാ​നം പു​ല​രാ​ൻ ക്രി​സ്മ​സും പു​തു​വ​ത്സ​ര​വും കാ​ര​ണ​മാ​ക​ട്ടെ​യെ​ന്നു ബെ​ത്‌​ല​ഹെം നി​വാ​സി​ക​ൾ പ്ര​ത്യാ​ശി​ച്ചു.

Related posts

Leave a Comment