തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് പലം എല്‍ഡിഎഫിനുള്ള ഷോക്ക് ട്രീറ്റ്മെന്റായിരിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഏ.കെ. ആന്റണി. സര്‍ക്കാരിനെതിരെ ശക്തമായ ജനവികാരമാണ് എവിടെയും പ്രതിഫലിക്കുന്നത്. ഈ തദ്ദേശ തെരഞ്ഞെടുപ്പോടെ ഭരണമാറ്റത്തിന്റെ വേഗം വര്‍ധിക്കും. എല്‍ഡിഎഫ് സര്‍ക്കാരിനെ കൊണ്ട് ജനം പൊറുതി മുട്ടി .
ജനങ്ങള്‍ കക്ഷി രാഷ്ട്രീയത്തിനും ജാതിമത വ്യത്യാസത്തിനും അതീതമായി യുഡിഎഫിന് അനുകുലമായി വോട്ട് ചെയ്യുമെന്നും ഭരണമാറ്റം ഉണ്ടാക്കാന്‍ കഴിയുന്ന പ്രസ്ഥാനം യുഡിഎഫാണെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിക്ക് ഈ തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് ശതമാനം കുറയും. രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കില്ല. രാഹുലിനെതിരെ പാര്‍ട്ടി മാതൃകാപരമായ നടപടിയാണ് കൈക്കൊണ്ടത്.
മറ്റൊരു പാര്‍ട്ടിയും സ്വീകരിക്കാത്ത കര്‍ശന നടപടി സ്വീകരിച്ചുകൊണ്ടാണ് അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയതെന്നും എ.കെ. ആന്റണി പറഞ്ഞു.
