രാ​ഷ്ട്രീ​യ കാ​ലാ​വ​സ്ഥ അ​നുകൂലം; തദ്ദേ​ശ തി​ര​ഞ്ഞെ​ടു​പ്പി​ൽ  ഇ​ത്ത​വ​ണ​യും മി​ക​ച്ച വി​ജ​യം നേ​ടു​മെ​ന്നു മന്ത്രി സജി ചെറിയാൻ


ചെ​ങ്ങ​ന്നൂ​ർ: ത​ദ്ദേ​ശ തി​ര​ഞ്ഞെ​ടു​പ്പി​ൽ മ​ന്ത്രി സ​ജി ചെ​റി​യാ​ൻ മു​ള​ക്കു​ഴ പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് പ​തി​നൊ​ന്നി​ലെ കൊ​ഴു​വ​ല്ലൂ​ർ സി​എം​എ​സ് എ​ൽ​പി​എ​സി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. രാ​വി​ലെ 8.30-ന് ​ഭാ​ര്യ​യ്ക്കൊ​പ്പ​മെ​ത്തി​യാ​ണ് അ​ദ്ദേ​ഹം വോ​ട്ട് ചെ​യ്ത​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മു​ള​ക്കു​ഴ ഡി​വി​ഷ​ൻ സ്ഥാ​നാ​ർ​ഥി​യും സ​ഹോ​ദ​ര​ന്‍റെ മ​ക​നു​മാ​യ നി​തി​ൻ ചെ​റി​യാ​നും അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.

വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യശേ​ഷം മാ​ധ്യ​മ​ങ്ങ​ളെ ക​ണ്ട മ​ന്ത്രി, ഇ​ത്ത​വ​ണ​യും മി​ക​ച്ച വി​ജ​യം നേ​ടു​മെ​ന്നും ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​ക്കാ​ൾ മി​ക​ച്ച പ്ര​ക​ട​നം ഉ​ണ്ടാ​കു​മെ​ന്നും പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു. 30 വ​ർ​ഷ​മാ​യി എ​ൽ​ഡി​എ​ഫ് ഭ​രി​ക്കു​ന്ന പ​ഞ്ചാ​യ​ത്താ​ണ് മു​ള​ക്കു​ഴ. തു​ട​ർ​ഭ​ര​ണം ഉ​ണ്ടാ​കു​മെ​ന്നും ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​ക്കാ​ൾ മി​ക​ച്ച വി​ജ​യം ഉ​ണ്ടാ​കു​മെ​ന്നും ഉ​റ​പ്പാ​ണ്. ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ മി​ക​ച്ച വി​ജ​യ​മാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. രാ​ഷ്ട്രീ​യ കാ​ലാ​വ​സ്ഥ വ​ള​രെ അ​നു​കൂ​ല​മാ​ണ് – അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​ട​തു​പ​ക്ഷ മു​ന്ന​ണി ഗ​വ​ൺ​മെ​ന്‍റിന്‍റെ വി​ക​സ​ന ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ജ​ന​ങ്ങ​ൾ വ​ള​രെ​യ​ധി​കം അം​ഗീ​ക​രി​ക്കു​ന്നു​ണ്ട്. അ​തു​കൊ​ണ്ടാ​ണ് ഭ​ര​ണത്തു​ട​ർ​ച്ച ഉ​ണ്ടാ​ക​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.ശ​ബ​രി​മ​ല വി​ഷ​യം തി​ര​ഞ്ഞെ​ടു​പ്പി​നെ ബാ​ധി​ക്കി​ല്ലെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. വി​ശ്വാ​സ സ​മൂ​ഹം ആ​ഗ്ര​ഹി​ക്കു​ന്ന​തി​ന്‍റെ എ​ല്ലാ അ​ർ​ഥ​ത്തി​ലും ഗൗ​ര​വ​ത്തി​ലു​മാ​ണ് കോ​ട​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്. അ​തു​കൊ​ണ്ട് ആ​ശ​ങ്ക​യു​ടെ കാ​ര്യ​മി​ല്ല.

സി​നി​മാ കേ​സി​ലെ പ്രോ​സി​ക്യൂ​ഷ​ൻ നി​ല​പാ​ടി​നെ ഒ​രു വി​ഭാ​ഗം ശ​രി​വയ്ക്കു​ന്നു​ണ്ട്. അ​തി​ജീ​വി​ത​യ്ക്ക് ആ​ദ്യ​ഭാ​ഗ​ത്തുത​ന്നെ നീ​തി കി​ട്ടി. ര​ണ്ടാ​മ​തു​ള്ള​ത് ഗൂ​ഢാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​ണ്. ഏ​തെ​ങ്കി​ലും ഒ​രാ​ളെ കു​റ്റ​വാ​ളി​യാ​ക്കാ​ൻ സ​ർ​ക്കാ​ർ ശ്ര​മി​ച്ചി​ട്ടി​ല്ല. കൃ​ത്യ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കോ​ട​തി​യി​ലു​ള്ള കാ​ര്യ​മാ​ണ്.

കോ​ട​തി പ​രി​ശോ​ധി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മൂ​ന്ന് പേ​രെ വെ​റു​തെ​വി​ട്ട​ത്. സ്വാ​ഭാ​വി​ക​മാ​യും ഈ ​വി​ഷ​യ​ത്തി​ൽ ഗ​വ​ൺ​മെ​ന്‍റ് ഒ​രു തീ​രു​മാ​ന​മെ​ടു​ക്കും. അ​പ്പീ​ലി​നു പോ​കും. ഹൈ​ക്കോ​ട​തി​യാ​ണ് ഇ​തു സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​ത്-മ​ന്ത്രി സ​ജി ചെ​റി​യാ​ൻ പ​റ​ഞ്ഞു.

Related posts

Leave a Comment