ഐ​ആ​ർ​സി​റ്റി​സി രാ​ജ്യ​ത്ത് 3.03 കോ​ടി വ്യാ​ജ അ​ക്കൗ​ണ്ടു​ക​ൾ നി​ർ​ജീ​വ​മാ​ക്കി

പ​ര​വൂ​ർ: ഐ​ആ​ർ​സി​റ്റി​സി വെ​ബ്സൈ​റ്റി​ലെ പു​തി​യ ഉ​പ​ഭോ​ക്തൃ ഐ​ഡി​ക​ളി​ൽ റെ​യി​ൽ​വേ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി വി​ജ​യ​ക​ര​മാ​യി കു​റ​വ് വ​രു​ത്തി.ഉ​പ​ഭോ​ക്തൃ ഐ​ഡി​ക​ൾ കൃ​ത്യ​മാ​യി പ​രി​ശോ​ധി​ക്കു​ന്ന സം​വി​ധാ​നം നി​ല​വി​ൽ വ​ന്ന​തോ​ടെ പു​തി​യ ഐ​ഡി​ക​ൾ പ്ര​തി​ദി​നം ഏ​ക​ദേ​ശം ഒ​രു ല​ക്ഷം എ​ന്ന ക​ണ​ക്കി​ൽ നി​ന്ന് ഇ​പ്പോ​ൾ ദി​നം​പ്ര​തി 5,000 പു​തി​യ ഐ​ഡി​ക​ളാ​യി കു​റ​യ്ക്കാ​ൻ ക​ഴി​ഞ്ഞു.

ഈ ​ക​ർ​ശ​ന ന​ട​പ​ടി​യി​ലൂ​ടെ ഇ​ന്ത്യ​ൻ റെ​യി​ൽ​വേ കാ​റ്റ​റിം​ഗ് ആ​ൻ​ഡ് ടൂ​റി​സം കോ​ർ​പ്പ​റേ​ഷ​ൻ 3.03 കോ​ടി​യി​ല​ധി​കം വ്യാ​ജ അ​ക്കൗ​ണ്ടു​ക​ളാ​ണ് നി​ർ​ജീ​വ​മാ​ക്കി​യി​ട്ടു​ള്ള​ത്.

ഇ​ത് കൂ​ടാ​തെ സം​ശ​യാ​സ്പ​ദ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ​തി​ന് 2.7 കോ​ടി ഐ​ഡി​ക​ൾ ഉ​പ​യോ​ഗി​ക്കാ​ൻ സാ​ധി​ക്കാ​ത്ത രീ​തി​യി​ൽ താ​ത്ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ചി​ട്ടു​മു​ണ്ട്. ഈ ​ഐ​ഡി​ക​ളി​ൽ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നാ​ണ് ഐ​ആ​ർ​സി​റ്റി​സി​യു​ടെ തീ​രു​മാ​നം.

വ്യാ​ജ ഐ​ഡി​ക​ൾ വ​ഴി വ്യാ​പ​ക​മാ​യി ട്രെ​യി​ൻ ടി​ക്ക​റ്റു​ക​ൾ ബു​ക്കിം​ഗ് ന​ട​ത്തു​ന്ന​തി​നെ​തി​രേ റെ​യി​ൽ​വേ ആ​രം​ഭി​ച്ചി​ട്ടു​ള്ള ന​ട​പ​ടി​ക​ൾ​ക്ക് ന​ല്ല ഫ​ല​ങ്ങ​ളാ​ണ് ല​ഭി​ക്കു​ന്ന​തെ​ന്നും ഐ​ആ​ർ​സി​റ്റി​സി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

എ​ല്ലാ യാ​ത്ര​ക്കാ​ർ​ക്കും യ​ഥാ​ർ​ഥ​വും ഉ​റ​പ്പു​ള്ള​തു​മാ​യ ഉ​പ​ഭോ​ക്തൃ ഐ​ഡി​ക​ൾ വ​ഴി എ​ളു​പ്പ​ത്തി​ൽ ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യാ​ൻ ക​ഴി​യു​ന്ന ത​ര​ത്തി​ലേ​ക്ക് ടി​ക്ക​റ്റിം​ഗ് സം​വി​ധാ​നം പ​രി​ഷ്ക​രി​ക്കു​ക എ​ന്ന​താ​ണ് റെ​യി​ൽ​വേ ഇ​തു​വ​ഴി ല​ക്ഷ്യ​മി​ടു​ന്ന​ത്. 2026 1 ഐ​ആ​ർ​സി​റ്റി​സി യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി വ​രി​ക​യാ​ണ്.

  • എ​സ്.​ആ​ർ. സു​ധീ​ർ കു​മാ​ർ

Related posts

Leave a Comment