കോ​ൺ​ഗ്ര​സ്‌ തോ​ൽ​ക്കു​ന്ന വാർഡെന്ന പേരുദോഷം മാറ്റി; 40 വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം മ​ക​ൻ വാ​ർ​ഡ് തി​രി​ച്ചു​പി​ടി​ച്ചു

മു​ക്കൂ​ട്ടു​ത​റ: അ​ച്ഛ​നു​ശേ​ഷം വാ​ർ​ഡി​ൽ കോ​ൺ​ഗ്ര​സ്‌ ജ​യി​ക്കു​ന്ന​ത് 40 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം മ​ക​നി​ലൂ​ടെ. എ​രു​മേ​ലി പ​ഞ്ചാ​യ​ത്തി​ലെ മു​ട്ട​പ്പ​ള്ളി വാ​ർ​ഡി​ലാ​ണ് ഈ ​വേ​റി​ട്ട കാ​ഴ്ച. മു​ട്ട​പ്പ​ള്ളി വാ​ർ​ഡി​ൽ 40 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് കോ​ൺ​ഗ്ര​സ്‌ സ്ഥാ​നാ​ർ​ഥി​യാ​യി കൈ​പ്പ​ത്തി ചി​ഹ്ന​ത്തി​ൽ മ​ത്സ​രി​ച്ച് ജ​യി​ച്ച എ​ൻ.​ജി. കൊ​ച്ചു​രാ​മ​ന്‍റെ മ​ക​നാ​യ മ​നോ​ജ്‌ കു​മാ​റാ​ണ് ഇ​ത്ത​വ​ണ ജ​യി​ച്ച​ത്.

എ​ൻ.​ജി. കൊ​ച്ചു​രാ​മ​ൻ മെം​ബ​റാ​യ ശേ​ഷം ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ എ​ല്ലാം യു​ഡി​എ​ഫി​ൽ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക​ളെ​ല്ലാം പ​രാ​ജ​യ​പ്പെ​ടു​ക​യാ​യി​രു​ന്നു. കോ​ൺ​ഗ്ര​സ്‌ തോ​ൽ​ക്കു​ന്ന വാ​ർ​ഡാ​യി മു​ട്ട​പ്പ​ള്ളി മാ​റി​യ​തോ​ടെ​യാ​ണ് ഇ​തി​ന് മാ​റ്റ​മു​ണ്ടാ​ക്കാ​ൻ അ​ന്ത​രി​ച്ച എ​ൻ​ജി കൊ​ച്ചു​രാ​മ​ന്‍റെ മ​ക​നും അ​ധ്യാ​പ​ക​നു​മാ​യ മ​നോ​ജ്‌ കു​മാ​റി​നെ സ്ഥാ​നാ​ർ​ഥി​യാ​ക്കു​ന്ന​തി​ലേ​ക്ക് കോ​ൺ​ഗ്ര​സ്‌ നേ​തൃ​ത്വം എ​ത്തി​യത്.

അ​ച്ഛ​ന് ല​ഭി​ച്ചി​രു​ന്ന സ്വീ​കാ​ര്യ​ത​യാ​ണ് മ​ക​ൻ മ​നോ​ജി​ന് വി​ജ​യം ഒരു​ക്കി​യ​ത്. എ​ൻ.​ജി. കൊ​ച്ചു​രാ​മ​ന്‍റെ പേ​രി​ൽ സ്മാ​ര​ക​മാ​യി റോ​ഡ് വ​രെ​യു​ള്ള ഈ ​വാ​ർ​ഡി​ൽ ശ​ക്തമാ​യ മ​ത്സ​ര​ത്തി​നൊ​ടു​വി​ൽ സി​പി​എ​മ്മി​ന്‍റെ സി​റ്റിം​ഗ് മെം​ബ​റെ പ​ത്ത് വോട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ൽ തോ​ൽ​പ്പി​ക്കു​ക​യാ​യി​രുന്നു.

Related posts

Leave a Comment