അ​ക്ര​മ​വും ന​ഗ്ന​ത​യും സെ​ന്‍​സ​ര്‍ ബോ​ര്‍​ഡ് ത​ട​ഞ്ഞി​രു​ന്നു​വെ​ങ്കി​ല്‍ രാ​ധി​ക ഇന്നില്ലെന്ന് പി​യ 

ന​ടി രാ​ധി​ക ആ​പ്‌​തെ​യു​ടെ പ​രാ​മ​ർ​ശ​ത്തി​നെ​തി​രേ ന​ടി പി​യ ബാ​ജ്‌​പേ​യ്. സി​നി​മ​ക​ളി​ലെ വ​യ​ല​ന്‍​സി​നെ​ക്കു​റി​ച്ചു​ള്ള പ​രാ​മ​ര്‍​ശ​ത്തി​ന് പി​ന്നാ​ലെ രാ​ധി​ക ആ​പ്‌​തെ​‌​ക്കെ​തി​രേ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍നി​ന്നു ക​ടു​ത്ത വി​മ​ര്‍​ശ​ന​ങ്ങ​ള്‍ ഉ​യ​ര്‍​ന്നി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് പി​യ ബാ​ജ്‌​പേ​യും താ​ര​ത്തി​നെ​തി​രേ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

ര​ണ്‍​വീ​ര്‍ സി​ങ് ചി​ത്രം ധു​ര​ന്ദ​റി​ലെ വ​യ​ല​ന്‍​സി​നെ​ക്കു​റി​ച്ചു​ള്ള രാ​ധി​ക ആ​പ്‌​തെ​യു​ടെ പ്ര​തി​ക​ര​ണം വാ​ര്‍​ത്ത​യാ​യി​രു​ന്നു. പി​ന്നാ​ലെ താ​ര​ത്തി​നെ​തി​രെ രൂ​ക്ഷ​മാ​യ സൈ​ബ​ര്‍ ആ​ക്ര​മ​ണം ആ​രം​ഭി​ച്ചു. ഇ​തി​നി​ടെ​യാ​ണ് ഇ​പ്പോ​ള്‍ പി​യ ബാ​ജ്‌​പേ​യും രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. വി​നോ​ദ​ത്തിന്‍റെ പേ​രി​ല്‍ അ​മി​ത​മാ​യ അ​ക്ര​മം വി​ല്‍​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചാ​യി​രു​ന്നു രാ​ധി​ക ആ​പ്‌​തെ സം​സാ​രി​ച്ച​ത്.

രാ​ധി​ക ആ​പ്‌​തെ​യ്ക്ക് അ​വ​രു​ടെ ത​ന്നെ മു​ന്‍ സി​നി​മ​ക​ള്‍ ചൂ​ണ്ടി​ക്കാ​ണി​ച്ചാ​ണ് പി​യ ബാ​ജ്‌​പേ​യ് മ​റു​പ​ടി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. “അ​ക്ര​മ​വും ന​ഗ്ന​ത​യും സെ​ന്‍​സ​ര്‍ ബോ​ര്‍​ഡ് ത​ട​ഞ്ഞി​രു​ന്നു​വെ​ങ്കി​ല്‍ അ​വ​ളു​ടെ ക​രി​യ​റി​ലെ പ​കു​തി സി​നി​മ​ക​ളും ഉ​ണ്ടാ​കി​ല്ലാ​യി​രു​ന്നു’ എ​ന്നാ​ണ് പി​യ ബാ​ജ്‌​പേ​യു​ടെ മ​റു​പ​ടി. രാ​ധി​ക ആ​പ്‌​തെ കാ​പ​ട്യ​ക്കാ​രി​യാ​ണെ​ന്നും പി​യ ബാ​ജ്‌​പേ​യ് പ​റ​യു​ന്നു.

രാ​ധി​ക​യു​ടെ സി​നി​മ​ക​ളി​ലേ​യും സീ​രീ​സു​ക​ളി​ലേ​യും വ​യ​ല​ന്‍​സും ന​ഗ്ന​ത​യു​മൊ​ക്കെ ചൂ​ണ്ടി​ക്കാ​ണി​ച്ചു കൊ​ണ്ടാ​ണ് സൈ​ബ​ര്‍ ലോ​ക​വും താ​ര​ത്തി​നെ​തി​രേ തി​രി​ഞ്ഞി​രി​ക്കു​ന്ന​ത്. ല​സ്റ്റ് സ്റ്റോറീ​സ്, ര​ക്ത​ച​രി​ത്ര, പാ​ര്‍​ച്ഡ്, സേ​ക്ര​ഡ് ഗെ​യിം​സ് തു​ട​ങ്ങി​യ സി​നി​മ​ക​ളി​ലേ​യും സീ​രീ​സു​ക​ളി​ലേ​യും രം​ഗ​ങ്ങ​ളാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ താ​ര​ത്തി​നെ​തി​രേ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്. ആ​ദി​ത്യ ധ​ര്‍ ഒ​രു​ക്കി​യ ധു​ര​ന്ദ​റി​ലെ വ​യ​ല​ന്‍​സ് ച​ര്‍​ച്ച​യാ​കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു രാ​ധി​ക ആ​പ്‌​തെ​യു​ടെ പ​രാ​മ​ർ​ശം.

“എ​നി​ക്ക് ഇ​തൊ​ക്കെ കാ​ണു​മ്പോ​ള്‍ വ​ള​രെ അ​സ്വ​സ്ഥ​ത തോ​ന്നും. എ​നി​ക്ക് ഇ​ക്കാ​ര്യം തു​റ​ന്നു പ​റ​ഞ്ഞേ പ​റ്റൂ. എ​ന്‍റര്‍​ടെ​യ്ന്‍​മെ​ന്‍റ് എ​ന്ന പേ​രി​ല്‍ ഇ​ത്ത​രം രം​ഗ​ങ്ങ​ള്‍ വി​ല്ക്കു​ന്ന​ത് കാ​ണു​മ്പോ​ള്‍ ശ​രി​ക്കും അ​സ്വ​സ്ഥ​ത തോ​ന്നു​ന്നു. അ​ത്ത​ര​ത്തി​ലു​ള്ള എന്‍റ​ര്‍​ടെ​യ്ന്‍​മെ​ന്‍റുക​ള്‍ മാ​ത്ര​മു​ള്ള ഒ​രു ലോ​ക​ത്ത് ഒ​രു കു​ട്ടി​യെ വ​ള​ര്‍​ത്താ​ന്‍ ഞാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല. എ​നി​ക്ക് അ​ത് കൈ​കാ​ര്യം ചെ​യ്യാ​ന്‍ ക​ഴി​യി​ല്ല’ എ​ന്നാ​യി​രു​ന്നു നേ​ര​ത്തെ രാ​ധി​ക ആ​പ്‌​തെ പ​റ​ഞ്ഞ​ത്.

Related posts

Leave a Comment