കാ​യ​ൽ​പ്പു​റം പ​ള്ളി​യി​ലെ മ​ധ്യ​സ്ഥപ്രാ​ർ​ഥ​ന​യ്ക്ക് അ​ന്പ​താ​ണ്ട്; ടി. ​ടി. തോ​മ​സി​നി​ത് അ​ഭി​മാ​ന നി​മി​ഷം

കു​ട്ട​നാ​ട്: കാ​യ​ൽ​പ്പു​റം സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യി​ൽ 1975 ഡി​സം​ബ​ർ 22 മു​ത​ൽ എ​ല്ലാ ബു​ധ​നാ​ഴ്ച​യും മു​ഴ​ങ്ങി​ക്കേ​ൾ​ക്കു​ന്ന മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന ചൊ​ല്ലാ​ൻ തു​ട​ങ്ങി​യി​ട്ട് അ​ന്പ​താ​ണ്ട്. ഈ ​പ്രാ​ർ​ഥ​ന​യെ​ഴു​തി​യ​ത് പു​രോ​ഹി​ത​രോ മെ​ത്രാ​ന്മാ​രോ ഒ​ന്നു​മ​ല്ല, ഇ​ട​വ​കാം​ഗം ത​ന്നെ. ടി.​ടി. തോ​മ​സ് തു​ണ്ട​യി​ൽ. കാ​യ​ൽ​പ്പു​റം പ​ള്ളി​യി​ൽ ഇ​ദ്ദേ​ഹ​മെ​ഴു​തി​യ മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന ചൊ​ല്ലാ​ൻ തു​ട​ങ്ങി​യി​ട്ട് അ​ന്പ​താ​ണ്ട് തി​ക​യു​ന്പോ​ൾ തോ​മ​സി​നു​മി​ത് അ​ഭി​മാ​ന നി​മി​ഷ​മാ​ണ്.

1970ക​ൾ ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യി​ൽ ഉ​ണ​ർ​വി​ന്‍റെ കാ​ല​മാ​യി​രു​ന്നു. യു​വ​ജ​ന​ങ്ങ​ൾ പ്രാ​ർ​ഥ​നാ ജീ​വി​ത​ത്തോ​ട് കൂ​ടു​ത​ൽ താ​ത്പ​ര്യം കാ​ട്ടി​യ കാ​ല​മെ​ന്ന് ടി.​ടി. തോ​മ​സ്. അ​ങ്ങ​നെ​യാ​ണ് 1975ൽ ​അ​ന്ന​ത്തെ വി​കാ​രി​യാ​യി​രു​ന്ന ഇ​മ്മാ​നു​വൽ നെ​ല്ലു​വേ​ലി അ​ച്ച​ന്‍റെ​യും യു​വ​ദീ​പ്തി പ്ര​വ​ർ​ത്ത​ക​രു​ടെ​യും താ​ത്പ​ര്യ പ്ര​കാ​രം പു​തി​യ

മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന​യ്ക്ക് തോ​മ​സ് രൂ​പം ന​ൽ​കു​ന്ന​ത്. ഗാ​ന​ങ്ങ​ൾ​ക്ക് ബാ​ബു പ​രു​വ​പ്പ​റ​മ്പി​ൽ ഈ​ണം ന​ൽ​കി. കൈയെഴു​ത്തു പ്ര​തി​യു​മാ​യി അം​ഗീ​കാ​ര​ത്തി​നു വേ​ണ്ടി അ​ന്ന​ത്തെ സ​ഹാ​യ മെ​ത്രാ​നാ​യി​രു​ന്ന മാ​ർ ജോ​സ​ഫ് പ​വ്വ​ത്തി​ലി​നെ​യാ​ണ് സ​മീ​പി​ച്ച​ത്.

പ്രാ​ർ​ഥ​ന ക​ണ്ട് സ​ന്തു​ഷ്ട​നാ​യ അ​ദ്ദേ​ഹം 1975 ഡി​സം​ബ​ർ 22 ബു​ധ​നാ​ഴ്ച മു​ത​ൽ പ​ള്ളി​യി​ൽ മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന ന​ട​ത്തു​ന്ന​തി​നു​ള്ള അ​നു വാ​ദം ന​ൽ​കി​യ​ത് ടി.​ടി. തോ​മ​സ് അ​ഭി​മാ​ന​ത്തോ​ടെ ഓ​ർ​ക്കു​ന്നു. തു​ട​ർ​ന്ന് വി​വി​ധ പ​ള്ളി​ക​ളി​ൽ ഈ ​മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന ചൊ​ല്ലി​ത്തുട​ങ്ങി. മ​ധ്യ​സ്ഥപ്രാ​ർ​ഥ​ന ആ​രം​ഭി​ച്ച ദി​നം മു​ത​ൽ എ​ല്ലാ ബു​ധ​നാ​ഴ്ച​യും പ​തി​വാ​യി കാ​യ​ൽ​പ്പു​റം പ​ള്ളി​യി​ൽ വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ മ​ധ്യ​സ്ഥപ്രാ​ർ​ഥ​ന ന​ട​ക്കു​ന്ന​ത് ദൈ​വം ത​ന്നി​ലൂ​ടെ പ്ര​വ​ർ​ത്തി​ച്ച അ​ട​യാ​ള​മാ​യാ​ണ് ടി.​ടി. തോ​മ​സ് ക​രു​തു​ന്ന​ത്.

Related posts

Leave a Comment